This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃപാരാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൃപാരാം == എ.ഡി. 16-ാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു ഹിന്ദി സാഹിത്...)
(കൃപാരാം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== കൃപാരാം ==
== കൃപാരാം ==
-
എ.ഡി. 16-ാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു ഹിന്ദി സാഹിത്യകാരന്‍. ഇദ്ദേഹത്തിന്റെ ഹിതതരംഗിണി എന്ന കാവ്യശാസ്‌ത്രഗ്രന്ഥം എഴുതപ്പെട്ടത്‌ 1541-ലാണെന്ന്‌ ഹസ്‌തലിഖിത പ്രതികളിൽനിന്ന്‌ വ്യക്തമാകുന്നുണ്ട്‌. ഹിന്ദിസാഹിത്യത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ള കാവ്യശാസ്‌ത്രഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ്‌ ഇത്‌. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്‌. ഭക്തികാലത്തിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥമാണ്‌ പിന്നീട്‌ രീതി കാലത്തിലെ കാവ്യശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കെല്ലാം ആധാരമായിത്തീർന്നത്‌. സൂരദാസന്റെ സാഹിത്യലഹരിയും നന്ദദാസന്റെ രസമഞ്‌ജരിയും റഹീമിന്റെ ബർവൈനായികാഭേദും (മൂന്നും ഭക്തികാലത്തിൽ) ഹിതതരംഗിണിക്കുശേഷം എഴുതപ്പെട്ടവയാണ്‌. ഹിതതരംഗിണി എഴുതാന്‍ കൃപാരാമിന്‌ ഭാനുമിത്രന്റെ രസമഞ്‌ജരിയും ഭരതമുനിയുടെ നാട്യശാസ്‌ത്രവും അവലംബമായിട്ടുണ്ട്‌. നായികാഭേദമാണ്‌ മുഖ്യപ്രതിപാദ്യവിഷയം. നായികാഭേദവർണനയിലും ഉദാഹരണങ്ങളിലും കൃപാരാമിന്റെ മൗലികത സ്‌പഷ്‌ടമാകുന്നുണ്ട്‌. ദോഹാവൃത്തത്തിലാണ്‌ ഇത്‌ എഴുതപ്പെട്ടിട്ടുള്ളത്‌. ഭാഷ സരസവും സ്‌പഷ്‌ടവും ഭാവസമ്പുഷ്‌ടവുമാണ്‌. വാരണസിയിലെ ഭാരത്‌ ജീവന്‍ പ്രസ്സാണ്‌ 1895-ഈ കൃതി ആദ്യമായി  പ്രകാശനം ചെയ്‌തത്‌.
+
എ.ഡി. 16-ാം ശതകത്തില്‍  ജീവിച്ചിരുന്ന ഒരു ഹിന്ദി സാഹിത്യകാരന്‍. ഇദ്ദേഹത്തിന്റെ ഹിതതരംഗിണി എന്ന കാവ്യശാസ്‌ത്രഗ്രന്ഥം എഴുതപ്പെട്ടത്‌ 1541-ലാണെന്ന്‌ ഹസ്‌തലിഖിത പ്രതികളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. ഹിന്ദിസാഹിത്യത്തില്‍  ഇതുവരെ ലഭിച്ചിട്ടുള്ള കാവ്യശാസ്‌ത്രഗ്രന്ഥങ്ങളില്‍  ഏറ്റവും പഴക്കമുള്ളതാണ്‌ ഇത്‌. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്‌. ഭക്തികാലത്തില്‍  എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥമാണ്‌ പിന്നീട്‌ രീതി കാലത്തിലെ കാവ്യശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കെല്ലാം ആധാരമായിത്തീര്‍ന്നത്‌. സൂരദാസന്റെ സാഹിത്യലഹരിയും നന്ദദാസന്റെ രസമഞ്‌ജരിയും റഹീമിന്റെ ബര്‍വൈനായികാഭേദും (മൂന്നും ഭക്തികാലത്തില്‍ ) ഹിതതരംഗിണിക്കുശേഷം എഴുതപ്പെട്ടവയാണ്‌. ഹിതതരംഗിണി എഴുതാന്‍ കൃപാരാമിന്‌ ഭാനുമിത്രന്റെ രസമഞ്‌ജരിയും ഭരതമുനിയുടെ നാട്യശാസ്‌ത്രവും അവലംബമായിട്ടുണ്ട്‌. നായികാഭേദമാണ്‌ മുഖ്യപ്രതിപാദ്യവിഷയം. നായികാഭേദവര്‍ണനയിലും ഉദാഹരണങ്ങളിലും കൃപാരാമിന്റെ മൗലികത സ്‌പഷ്‌ടമാകുന്നുണ്ട്‌. ദോഹാവൃത്തത്തിലാണ്‌ ഇത്‌ എഴുതപ്പെട്ടിട്ടുള്ളത്‌. ഭാഷ സരസവും സ്‌പഷ്‌ടവും ഭാവസമ്പുഷ്‌ടവുമാണ്‌. വാരണസിയിലെ ഭാരത്‌ ജീവന്‍ പ്രസ്സാണ്‌ 1895-ല്‍  ഈ കൃതി ആദ്യമായി  പ്രകാശനം ചെയ്‌തത്‌.
-
2. കൃപാരാം മിശ്ര്‌ "മന്‍ഹർ' (1897-1975). ഒരു പത്രപ്രവർത്തകനും സഹൃദയനുമായ ഹിന്ദികവി. 1897-ഗഡ്‌വാളിലെ കോടദ്വാരത്തിൽ ജനിച്ചു. വളരെക്കാലം കോടദ്വാരത്തിൽനിന്നു പുറപ്പെടുന്ന ഗഢ്‌ദേശ്‌ എന്ന വാരികയുടെ സമ്പാദകനായിരുന്നു. മറ്റൊരു വാരികയായ സന്ദേശും ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പ്രചരിച്ചിരുന്നു. ഈ വാരികകളിൽ അനേകം ഹൃദ്യങ്ങളായ ഹിന്ദിക്കവിതകള്‍ ഇദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്‌.
+
2. കൃപാരാം മിശ്ര "മന്‍ഹര്‍' (1897-1975). ഒരു പത്രപ്രവര്‍ത്തകനും സഹൃദയനുമായ ഹിന്ദികവി. 1897-ല്‍  ഗഡ്‌വാളിലെ കോടദ്വാരത്തില്‍  ജനിച്ചു. വളരെക്കാലം കോടദ്വാരത്തില്‍ നിന്നു പുറപ്പെടുന്ന ഗഢ്‌ദേശ്‌ എന്ന വാരികയുടെ സമ്പാദകനായിരുന്നു. മറ്റൊരു വാരികയായ സന്ദേശും ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍  പ്രചരിച്ചിരുന്നു. ഈ വാരികകളില്‍  അനേകം ഹൃദ്യങ്ങളായ ഹിന്ദിക്കവിതകള്‍ ഇദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്‌.
-
സമ്പന്ന കുടുംബത്തിൽ ജനിച്ച ഇദ്ദേഹം ദാനശീലനായിരുന്നു. രാഷ്‌ട്രീയത്തിലും സമുദായസേവനത്തിലും നിസ്വാർഥമായ പങ്കുവഹിച്ചിരുന്ന കൃപാരാം അവസാനകാലത്ത്‌ ദരിദ്രനായിത്തീർന്നു. ഗഡ്‌വാള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ ഇദ്ദേഹം. 1975-ഇദ്ദേഹം ദിവംഗതനായി.
+
സമ്പന്ന കുടുംബത്തില്‍  ജനിച്ച ഇദ്ദേഹം ദാനശീലനായിരുന്നു. രാഷ്‌ട്രീയത്തിലും സമുദായസേവനത്തിലും നിസ്വാര്‍ഥമായ പങ്കുവഹിച്ചിരുന്ന കൃപാരാം അവസാനകാലത്ത്‌ ദരിദ്രനായിത്തീര്‍ന്നു. ഗഡ്‌വാള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ ഇദ്ദേഹം. 1975-ല്‍  ഇദ്ദേഹം ദിവംഗതനായി.
-
(കെ.എസ്‌. പാർവതി)
+
(കെ.എസ്‌. പാര്‍വതി)

Current revision as of 09:40, 1 ഓഗസ്റ്റ്‌ 2014

കൃപാരാം

എ.ഡി. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഹിന്ദി സാഹിത്യകാരന്‍. ഇദ്ദേഹത്തിന്റെ ഹിതതരംഗിണി എന്ന കാവ്യശാസ്‌ത്രഗ്രന്ഥം എഴുതപ്പെട്ടത്‌ 1541-ലാണെന്ന്‌ ഹസ്‌തലിഖിത പ്രതികളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. ഹിന്ദിസാഹിത്യത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ള കാവ്യശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്‌ ഇത്‌. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്‌. ഭക്തികാലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥമാണ്‌ പിന്നീട്‌ രീതി കാലത്തിലെ കാവ്യശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കെല്ലാം ആധാരമായിത്തീര്‍ന്നത്‌. സൂരദാസന്റെ സാഹിത്യലഹരിയും നന്ദദാസന്റെ രസമഞ്‌ജരിയും റഹീമിന്റെ ബര്‍വൈനായികാഭേദും (മൂന്നും ഭക്തികാലത്തില്‍ ) ഹിതതരംഗിണിക്കുശേഷം എഴുതപ്പെട്ടവയാണ്‌. ഹിതതരംഗിണി എഴുതാന്‍ കൃപാരാമിന്‌ ഭാനുമിത്രന്റെ രസമഞ്‌ജരിയും ഭരതമുനിയുടെ നാട്യശാസ്‌ത്രവും അവലംബമായിട്ടുണ്ട്‌. നായികാഭേദമാണ്‌ മുഖ്യപ്രതിപാദ്യവിഷയം. നായികാഭേദവര്‍ണനയിലും ഉദാഹരണങ്ങളിലും കൃപാരാമിന്റെ മൗലികത സ്‌പഷ്‌ടമാകുന്നുണ്ട്‌. ദോഹാവൃത്തത്തിലാണ്‌ ഇത്‌ എഴുതപ്പെട്ടിട്ടുള്ളത്‌. ഭാഷ സരസവും സ്‌പഷ്‌ടവും ഭാവസമ്പുഷ്‌ടവുമാണ്‌. വാരണസിയിലെ ഭാരത്‌ ജീവന്‍ പ്രസ്സാണ്‌ 1895-ല്‍ ഈ കൃതി ആദ്യമായി പ്രകാശനം ചെയ്‌തത്‌.

2. കൃപാരാം മിശ്ര "മന്‍ഹര്‍' (1897-1975). ഒരു പത്രപ്രവര്‍ത്തകനും സഹൃദയനുമായ ഹിന്ദികവി. 1897-ല്‍ ഗഡ്‌വാളിലെ കോടദ്വാരത്തില്‍ ജനിച്ചു. വളരെക്കാലം കോടദ്വാരത്തില്‍ നിന്നു പുറപ്പെടുന്ന ഗഢ്‌ദേശ്‌ എന്ന വാരികയുടെ സമ്പാദകനായിരുന്നു. മറ്റൊരു വാരികയായ സന്ദേശും ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രചരിച്ചിരുന്നു. ഈ വാരികകളില്‍ അനേകം ഹൃദ്യങ്ങളായ ഹിന്ദിക്കവിതകള്‍ ഇദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്‌.

സമ്പന്ന കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ദാനശീലനായിരുന്നു. രാഷ്‌ട്രീയത്തിലും സമുദായസേവനത്തിലും നിസ്വാര്‍ഥമായ പങ്കുവഹിച്ചിരുന്ന കൃപാരാം അവസാനകാലത്ത്‌ ദരിദ്രനായിത്തീര്‍ന്നു. ഗഡ്‌വാള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ ഇദ്ദേഹം. 1975-ല്‍ ഇദ്ദേഹം ദിവംഗതനായി.

(കെ.എസ്‌. പാര്‍വതി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍