This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കപേത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Capet) |
Mksol (സംവാദം | സംഭാവനകള്‍) (→Capet) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Capet == | == Capet == | ||
- | [[ചിത്രം:Vol6p223_capet.jpg|thumb|]] | + | [[ചിത്രം:Vol6p223_capet.jpg|thumb|ഹ്യൂ കപേത് ]] |
- | കരേലിഞ്ചിയരെ പിന്തുടര്‍ന്ന് ഫ്രാന്‍സില്‍ അധികാരത്തില്‍ വന്ന രാജവംശം. പാരിസ് പ്രഭുക്കന്മാരി(counts of Paris)ലൊരാളായ ഹ്യൂ കപേത് (Hugh Capet) 987-ല്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശപ്രകാരം രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹമാണ് കപേത് (ഫ്രഞ്ച് ഭാഷയില്‍ "കപേ') വംശസ്ഥാപകന്‍. ദീര്‍ഘദര്‍ശിയായ ഇദ്ദേഹം പുത്രനായ റോബര്‍ട്ടിനെ 988 | + | കരേലിഞ്ചിയരെ പിന്തുടര്‍ന്ന് ഫ്രാന്‍സില്‍ അധികാരത്തില്‍ വന്ന രാജവംശം. പാരിസ് പ്രഭുക്കന്മാരി(counts of Paris)ലൊരാളായ ഹ്യൂ കപേത് (Hugh Capet) 987-ല്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശപ്രകാരം രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹമാണ് കപേത് (ഫ്രഞ്ച് ഭാഷയില്‍ "കപേ') വംശസ്ഥാപകന്‍. ദീര്‍ഘദര്‍ശിയായ ഇദ്ദേഹം പുത്രനായ റോബര്‍ട്ടിനെ 988 ജനു. 1നു തന്റെ സഹായി(coadjutor)യും പിന്‍ഗാമിയുമാക്കി. കപേതിനുശേഷം റോബര്‍ട്ടും പിന്നീടുള്ള പിന്‍ഗാമികളും ഇതേ രീതി തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ നൂറു കൊല്ലത്തിനുള്ളില്‍ രാജ്യാധികാരം ഈ വംശത്തിന്റെ അധീനതയില്‍ ഉറച്ചു. കാലക്രമത്തില്‍ രാജാവിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം വിസ്‌മൃതിയിലാണ്ടു. അങ്ങനെ നിയമപരമായി പിരണീസ് വരെ നീണ്ടുകിടന്ന ഒരു വിസ്‌തൃത രാജ്യത്തിന്റെ ഭരണാധിപനായിരുന്നു കപേത്. എങ്കിലും തന്റെ കൈവശം ആദ്യമുണ്ടായിരുന്ന ചെറിയ ഒരു ഭൂഭാഗത്തിന്മേല്‍ മാത്രമേ യഥാര്‍ഥത്തില്‍ ഇദ്ദേഹത്തിന് അധികാരമുണ്ടായിരുന്നുള്ളു. എന്നാല്‍ കപേതും തുടര്‍ന്നു വന്ന വംശജന്മാരും തന്ത്രപരമായി അവരുടെ അധികാരസീമ വിസ്‌തൃതമാക്കിക്കൊണ്ടേയിരുന്നു. ഈ വംശത്തിലെ ലൂയി VI(ഭ.കാ. 1108 37)ന്റെ കാലമായപ്പോഴേക്ക് ഇവര്‍ക്ക് തങ്ങളുടെ ശക്തമായ പ്രഭാവം രാജ്യം മുഴുവന്‍ പ്രസരിപ്പിക്കുവാന്‍ കഴിഞ്ഞു. ദേശീയതലത്തില്‍ പ്രാധാന്യത്തിലേക്കുയര്‍ന്ന ഈ വംശത്തിലെ പ്രമുഖരാജാവായിരുന്നു ഫിലിപ്പ് II അഗസ്റ്റസ് (ഭ.കാ. 1180 1223). ലൂയി IXന്റെ (ഭ.കാ. 1226 70) കാലത്ത് രാജവാഴ്‌ചയ്‌ക്കു ജനസമ്മതിയാര്‍ജിക്കുവാന്‍ കഴിഞ്ഞു. പൂര്‍ണ ഏകാധിപത്യരാജഭരണം നടപ്പിലാക്കുവാന്‍ ഇടയായത് ഫിലിപ്പ് IV ലാബെല്‍ (ഭ.കാ. 1285 1314) എന്ന കപേതിന്റെ കാലത്തായിരുന്നു. 1328ല്‍ കപേതിന്റെ നേരിട്ടുള്ള വംശം അസ്‌തമിച്ചപ്പോള്‍ പ്രസ്‌തുത വംശത്തിന്റെ മറ്റൊരു ശാഖയിലേക്ക് രാജാധികാരം പകര്‍ന്നു. "വാലോയ് (Valois) കെപേതിയന്മാര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ 1589 വരെ അധികാരത്തില്‍ തുടര്‍ന്നു. അവരെ പിന്തുടര്‍ന്നു ബൂര്‍ബന്‍ എന്ന പേരുള്ള മറ്റൊരു കപേതിയന്‍ ശാഖക്കാര്‍ അധികാരമേറ്റു. അങ്ങനെ ഹ്യൂ കപേത് മുതല്‍ നിലവില്‍ വന്ന പ്രസ്‌തുത വംശം ഏകദേശം 900 കൊല്ലത്തോളം ഫ്രാന്‍സില്‍ രാജ്യഭരണം നടത്തി. നോ: കരേലിഞ്ചിയര്‍; ബൂര്‍ബന്മാര്‍ |
Current revision as of 07:45, 1 ഓഗസ്റ്റ് 2014
കപേത്
Capet
കരേലിഞ്ചിയരെ പിന്തുടര്‍ന്ന് ഫ്രാന്‍സില്‍ അധികാരത്തില്‍ വന്ന രാജവംശം. പാരിസ് പ്രഭുക്കന്മാരി(counts of Paris)ലൊരാളായ ഹ്യൂ കപേത് (Hugh Capet) 987-ല്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശപ്രകാരം രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹമാണ് കപേത് (ഫ്രഞ്ച് ഭാഷയില്‍ "കപേ') വംശസ്ഥാപകന്‍. ദീര്‍ഘദര്‍ശിയായ ഇദ്ദേഹം പുത്രനായ റോബര്‍ട്ടിനെ 988 ജനു. 1നു തന്റെ സഹായി(coadjutor)യും പിന്‍ഗാമിയുമാക്കി. കപേതിനുശേഷം റോബര്‍ട്ടും പിന്നീടുള്ള പിന്‍ഗാമികളും ഇതേ രീതി തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ നൂറു കൊല്ലത്തിനുള്ളില്‍ രാജ്യാധികാരം ഈ വംശത്തിന്റെ അധീനതയില്‍ ഉറച്ചു. കാലക്രമത്തില്‍ രാജാവിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം വിസ്‌മൃതിയിലാണ്ടു. അങ്ങനെ നിയമപരമായി പിരണീസ് വരെ നീണ്ടുകിടന്ന ഒരു വിസ്‌തൃത രാജ്യത്തിന്റെ ഭരണാധിപനായിരുന്നു കപേത്. എങ്കിലും തന്റെ കൈവശം ആദ്യമുണ്ടായിരുന്ന ചെറിയ ഒരു ഭൂഭാഗത്തിന്മേല്‍ മാത്രമേ യഥാര്‍ഥത്തില്‍ ഇദ്ദേഹത്തിന് അധികാരമുണ്ടായിരുന്നുള്ളു. എന്നാല്‍ കപേതും തുടര്‍ന്നു വന്ന വംശജന്മാരും തന്ത്രപരമായി അവരുടെ അധികാരസീമ വിസ്‌തൃതമാക്കിക്കൊണ്ടേയിരുന്നു. ഈ വംശത്തിലെ ലൂയി VI(ഭ.കാ. 1108 37)ന്റെ കാലമായപ്പോഴേക്ക് ഇവര്‍ക്ക് തങ്ങളുടെ ശക്തമായ പ്രഭാവം രാജ്യം മുഴുവന്‍ പ്രസരിപ്പിക്കുവാന്‍ കഴിഞ്ഞു. ദേശീയതലത്തില്‍ പ്രാധാന്യത്തിലേക്കുയര്‍ന്ന ഈ വംശത്തിലെ പ്രമുഖരാജാവായിരുന്നു ഫിലിപ്പ് II അഗസ്റ്റസ് (ഭ.കാ. 1180 1223). ലൂയി IXന്റെ (ഭ.കാ. 1226 70) കാലത്ത് രാജവാഴ്‌ചയ്‌ക്കു ജനസമ്മതിയാര്‍ജിക്കുവാന്‍ കഴിഞ്ഞു. പൂര്‍ണ ഏകാധിപത്യരാജഭരണം നടപ്പിലാക്കുവാന്‍ ഇടയായത് ഫിലിപ്പ് IV ലാബെല്‍ (ഭ.കാ. 1285 1314) എന്ന കപേതിന്റെ കാലത്തായിരുന്നു. 1328ല്‍ കപേതിന്റെ നേരിട്ടുള്ള വംശം അസ്‌തമിച്ചപ്പോള്‍ പ്രസ്‌തുത വംശത്തിന്റെ മറ്റൊരു ശാഖയിലേക്ക് രാജാധികാരം പകര്‍ന്നു. "വാലോയ് (Valois) കെപേതിയന്മാര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ 1589 വരെ അധികാരത്തില്‍ തുടര്‍ന്നു. അവരെ പിന്തുടര്‍ന്നു ബൂര്‍ബന്‍ എന്ന പേരുള്ള മറ്റൊരു കപേതിയന്‍ ശാഖക്കാര്‍ അധികാരമേറ്റു. അങ്ങനെ ഹ്യൂ കപേത് മുതല്‍ നിലവില്‍ വന്ന പ്രസ്‌തുത വംശം ഏകദേശം 900 കൊല്ലത്തോളം ഫ്രാന്‍സില്‍ രാജ്യഭരണം നടത്തി. നോ: കരേലിഞ്ചിയര്‍; ബൂര്‍ബന്മാര്‍