This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപിലേന്ദ്രന്‍ (ഭ.കാ. 1436 66)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപിലേന്ദ്രന്‍ (ഭ.കാ. 1436 66) == ഒറീസയിലെ സൂര്യവംശരാജാവ്‌. എ.ഡി. 1436ല്...)
(കപിലേന്ദ്രന്‍ (ഭ.കാ. 1436 66))
വരി 2: വരി 2:
== കപിലേന്ദ്രന്‍ (ഭ.കാ. 1436 66) ==
== കപിലേന്ദ്രന്‍ (ഭ.കാ. 1436 66) ==
-
ഒറീസയിലെ സൂര്യവംശരാജാവ്‌. എ.ഡി. 1436ല്‍ സിംഹാസനസ്ഥനായി. ബംഗാളിലെ സുല്‍ത്തനത്ത്‌, ബാഹ്മനിരാജ്യം, വിജയനഗരസാമ്രാജ്യം തുടങ്ങിയ പ്രബല ശക്തികളാല്‍ ഒറീസ ഇക്കാലത്ത്‌ വലയം ചെയ്യപ്പെട്ടിരുന്നു. തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി ആക്രമണാത്‌മകമായ ഒരു നയമാണ്‌ ഇദ്ദേഹം അയല്‍ രാജ്യങ്ങളോടു സ്വീകരിച്ചത്‌. യുദ്ധവീരനായ ഇദ്ദേഹത്തെ പൂര്‍വികനായ ഖാരവേലരാജാവിനോടു താരതമ്യപ്പെടുത്താറുണ്ട്‌. സൈനികരംഗത്തുള്ള ഒറീസയുടെ ഉന്നതമായ പാരമ്പര്യം ഇദ്ദേഹത്തിന്റെ കാലത്തും നിലനിന്നിരുന്നു. കപിലേന്ദ്രന്റെ വിപുലമായ ആനപ്പട പ്രസിദ്ധമാണ്‌. ഈ വിഭാഗത്തില്‍ 2,00,000 ആനകള്‍ ഉണ്ടായിരുന്നതായി ബാഹ്മനി സുല്‍ത്താനായ അലാവുദ്ദീന്‍ അഹമ്മദ്‌ ഷാ സൂചിപ്പിക്കുന്നു. കുതിരപ്പടയും കാലാള്‍പ്പടയുമടങ്ങിയ ശത്രുസൈന്യങ്ങളെ നേരിടാന്‍ പ്രധാനമായും ആനപ്പടയെയാണ്‌ ഇദ്ദേഹം ആശ്രയിച്ചിരുന്നത്‌. മറ്റു സൂര്യവംശരാജാക്കന്മാരെപ്പോലെ "ഗജപതി' എന്ന സ്ഥാനനാമം ഇദ്ദേഹത്തിഌമുണ്ടായിരുന്നു. ആനപ്പടയ്‌ക്ക്‌ സൂര്യവംശരാജാക്കന്മാര്‍ നല്‌കിയിരുന്ന പ്രാമുഖ്യത്തെ ഇതു വ്യക്തമാക്കുന്നു.
+
ഒറീസയിലെ സൂര്യവംശരാജാവ്‌. എ.ഡി. 1436ല്‍ സിംഹാസനസ്ഥനായി. ബംഗാളിലെ സുല്‍ത്തനത്ത്‌, ബാഹ്മനിരാജ്യം, വിജയനഗരസാമ്രാജ്യം തുടങ്ങിയ പ്രബല ശക്തികളാല്‍ ഒറീസ ഇക്കാലത്ത്‌ വലയം ചെയ്യപ്പെട്ടിരുന്നു. തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി ആക്രമണാത്‌മകമായ ഒരു നയമാണ്‌ ഇദ്ദേഹം അയല്‍ രാജ്യങ്ങളോടു സ്വീകരിച്ചത്‌. യുദ്ധവീരനായ ഇദ്ദേഹത്തെ പൂര്‍വികനായ ഖാരവേലരാജാവിനോടു താരതമ്യപ്പെടുത്താറുണ്ട്‌. സൈനികരംഗത്തുള്ള ഒറീസയുടെ ഉന്നതമായ പാരമ്പര്യം ഇദ്ദേഹത്തിന്റെ കാലത്തും നിലനിന്നിരുന്നു. കപിലേന്ദ്രന്റെ വിപുലമായ ആനപ്പട പ്രസിദ്ധമാണ്‌. ഈ വിഭാഗത്തില്‍ 2,00,000 ആനകള്‍ ഉണ്ടായിരുന്നതായി ബാഹ്മനി സുല്‍ത്താനായ അലാവുദ്ദീന്‍ അഹമ്മദ്‌ ഷാ സൂചിപ്പിക്കുന്നു. കുതിരപ്പടയും കാലാള്‍പ്പടയുമടങ്ങിയ ശത്രുസൈന്യങ്ങളെ നേരിടാന്‍ പ്രധാനമായും ആനപ്പടയെയാണ്‌ ഇദ്ദേഹം ആശ്രയിച്ചിരുന്നത്‌. മറ്റു സൂര്യവംശരാജാക്കന്മാരെപ്പോലെ "ഗജപതി' എന്ന സ്ഥാനനാമം ഇദ്ദേഹത്തിനുമുണ്ടായിരുന്നു. ആനപ്പടയ്‌ക്ക്‌ സൂര്യവംശരാജാക്കന്മാര്‍ നല്‌കിയിരുന്ന പ്രാമുഖ്യത്തെ ഇതു വ്യക്തമാക്കുന്നു.
-
അനേകം പ്രദേശങ്ങള്‍ കീഴടക്കി കപിലേന്ദ്രന്‍ തന്റെ രാജ്യവിസ്‌തൃതി വര്‍ധിപ്പിച്ചു. തീരദേശതെലുങ്കാനയുടെ വലിയൊരു ഭാഗവും ഗോദാവരീ ഡെല്‍റ്റയും കൈയടക്കിയ ഇദ്ദേഹം കൃഷ്‌ണാനദി കടന്ന്‌ കൊണ്ടവിഡു കീഴടക്കി.  ഹൂഗ്ലി നദിയുടെ പടിഞ്ഞാറെ തീരം വരെയുള്ള പ്രദേശം ബംഗാള്‍ സുല്‍ത്താനായിരുന്ന നാസിറുദ്ദീനില്‍ നിന്നു പിടിച്ചെടുത്തു. ബാഹ്‌മനി സുല്‍ത്താനായിരുന്ന ഹുമായൂണ്‍ ഷായുടെ മേലും ഇദ്ദേഹം വിജയം വരിച്ചിരുന്നു. ഹുമായൂണ്‍ ഷായുടെ പുത്രനായ നിസാം ഷായുടെ പുത്രന്റെ ഭരണകാലത്ത്‌ ബാഹ്‌മനി സാമ്രാജ-്യത്തിന്റെ തലസ്ഥാനത്തിഌ സമീപം വരെ ആക്രമിച്ചു മുന്നേറാന്‍ കപിലേന്ദ്രഌ കഴിഞ്ഞു. വിജയനഗരസാമ്രാജ്യം ആക്രമിച്ച ഇദ്ദേഹം തമിഴ്‌നാടിന്റെ തീരപ്രദേശങ്ങള്‍ അധികവും പിടിച്ചടക്കി. ചന്ദ്രഗിരിപ്രവിശ്യയും കാഞ്ചിയും ഇദ്ദേഹത്തിന്‌ അധീനമായി. വടക്ക്‌ ഗംഗാനദി മുതല്‍ തെക്ക്‌ കാവേരി തീരം വരെ തന്റെ അധീനതയിലാക്കുവാന്‍ കപിലേന്ദ്രഌ കഴിഞ്ഞു. തന്റെ സൈനികനേട്ടങ്ങളെ ദ്യോതിപ്പിക്കുവാനായി "ഗജപതി ഗൗഡേശ്വര നവകോടി കര്‍ണാട കലാബര്‍ഗേശ്വര' എന്ന ബിരുദം ഇദ്ദേഹം സ്വീകരിച്ചിരുന്നു.
+
അനേകം പ്രദേശങ്ങള്‍ കീഴടക്കി കപിലേന്ദ്രന്‍ തന്റെ രാജ്യവിസ്‌തൃതി വര്‍ധിപ്പിച്ചു. തീരദേശതെലുങ്കാനയുടെ വലിയൊരു ഭാഗവും ഗോദാവരീ ഡെല്‍റ്റയും കൈയടക്കിയ ഇദ്ദേഹം കൃഷ്‌ണാനദി കടന്ന്‌ കൊണ്ടവിഡു കീഴടക്കി.  ഹൂഗ്ലി നദിയുടെ പടിഞ്ഞാറെ തീരം വരെയുള്ള പ്രദേശം ബംഗാള്‍ സുല്‍ത്താനായിരുന്ന നാസിറുദ്ദീനില്‍ നിന്നു പിടിച്ചെടുത്തു. ബാഹ്‌മനി സുല്‍ത്താനായിരുന്ന ഹുമായൂണ്‍ ഷായുടെ മേലും ഇദ്ദേഹം വിജയം വരിച്ചിരുന്നു. ഹുമായൂണ്‍ ഷായുടെ പുത്രനായ നിസാം ഷായുടെ പുത്രന്റെ ഭരണകാലത്ത്‌ ബാഹ്‌മനി സാമ്രാജ-്യത്തിന്റെ തലസ്ഥാനത്തിനു സമീപം വരെ ആക്രമിച്ചു മുന്നേറാന്‍ കപിലേന്ദ്രനു കഴിഞ്ഞു. വിജയനഗരസാമ്രാജ്യം ആക്രമിച്ച ഇദ്ദേഹം തമിഴ്‌നാടിന്റെ തീരപ്രദേശങ്ങള്‍ അധികവും പിടിച്ചടക്കി. ചന്ദ്രഗിരിപ്രവിശ്യയും കാഞ്ചിയും ഇദ്ദേഹത്തിന്‌ അധീനമായി. വടക്ക്‌ ഗംഗാനദി മുതല്‍ തെക്ക്‌ കാവേരി തീരം വരെ തന്റെ അധീനതയിലാക്കുവാന്‍ കപിലേന്ദ്രനു കഴിഞ്ഞു. തന്റെ സൈനികനേട്ടങ്ങളെ ദ്യോതിപ്പിക്കുവാനായി "ഗജപതി ഗൗഡേശ്വര നവകോടി കര്‍ണാട കലാബര്‍ഗേശ്വര' എന്ന ബിരുദം ഇദ്ദേഹം സ്വീകരിച്ചിരുന്നു.
കപിലേന്ദ്രന്റെ സാംസ്‌കാരിക മേഖലയിലുള്ള നേട്ടങ്ങളും ശ്രദ്ധേയമായിരുന്നു. കലാസാഹിത്യാദികളെ ഇദ്ദേഹം പരിപോഷിപ്പിച്ചു. സംസ്‌കൃതപണ്ഡിതനായിരുന്ന ഇദ്ദേഹം പരശുരാമവിജയം എന്ന സംസ്‌കൃതനാടകം രചിച്ചിട്ടുണ്ട്‌. ശൂദ്രമുനി സരളദാസിന്റെ പ്രസിദ്ധമായ മഹാഭാരത രചന ഇക്കാലത്താണുണ്ടായത്‌. ഒറിയാസാഹിത്യത്തിലെ ഒരു ഇതിഹാസമായ ഈ കൃതിക്ക്‌ വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. വൈഷ്‌ണവ സിദ്ധാന്തത്തെയും ഭക്തി പ്രസ്ഥാനത്തെയും ഇദ്ദേഹം പ്രാത്സാഹിപ്പിച്ചിരുന്നു. 1466ല്‍ കപിലേന്ദ്രന്‍ നിര്യാതനായി.

(ഡോ. കെ.കെ. കുസുമന്‍)
(ഡോ. കെ.കെ. കുസുമന്‍)

07:41, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കപിലേന്ദ്രന്‍ (ഭ.കാ. 1436 66)

ഒറീസയിലെ സൂര്യവംശരാജാവ്‌. എ.ഡി. 1436ല്‍ സിംഹാസനസ്ഥനായി. ബംഗാളിലെ സുല്‍ത്തനത്ത്‌, ബാഹ്മനിരാജ്യം, വിജയനഗരസാമ്രാജ്യം തുടങ്ങിയ പ്രബല ശക്തികളാല്‍ ഒറീസ ഇക്കാലത്ത്‌ വലയം ചെയ്യപ്പെട്ടിരുന്നു. തന്റെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി ആക്രമണാത്‌മകമായ ഒരു നയമാണ്‌ ഇദ്ദേഹം അയല്‍ രാജ്യങ്ങളോടു സ്വീകരിച്ചത്‌. യുദ്ധവീരനായ ഇദ്ദേഹത്തെ പൂര്‍വികനായ ഖാരവേലരാജാവിനോടു താരതമ്യപ്പെടുത്താറുണ്ട്‌. സൈനികരംഗത്തുള്ള ഒറീസയുടെ ഉന്നതമായ പാരമ്പര്യം ഇദ്ദേഹത്തിന്റെ കാലത്തും നിലനിന്നിരുന്നു. കപിലേന്ദ്രന്റെ വിപുലമായ ആനപ്പട പ്രസിദ്ധമാണ്‌. ഈ വിഭാഗത്തില്‍ 2,00,000 ആനകള്‍ ഉണ്ടായിരുന്നതായി ബാഹ്മനി സുല്‍ത്താനായ അലാവുദ്ദീന്‍ അഹമ്മദ്‌ ഷാ സൂചിപ്പിക്കുന്നു. കുതിരപ്പടയും കാലാള്‍പ്പടയുമടങ്ങിയ ശത്രുസൈന്യങ്ങളെ നേരിടാന്‍ പ്രധാനമായും ആനപ്പടയെയാണ്‌ ഇദ്ദേഹം ആശ്രയിച്ചിരുന്നത്‌. മറ്റു സൂര്യവംശരാജാക്കന്മാരെപ്പോലെ "ഗജപതി' എന്ന സ്ഥാനനാമം ഇദ്ദേഹത്തിനുമുണ്ടായിരുന്നു. ആനപ്പടയ്‌ക്ക്‌ സൂര്യവംശരാജാക്കന്മാര്‍ നല്‌കിയിരുന്ന പ്രാമുഖ്യത്തെ ഇതു വ്യക്തമാക്കുന്നു.

അനേകം പ്രദേശങ്ങള്‍ കീഴടക്കി കപിലേന്ദ്രന്‍ തന്റെ രാജ്യവിസ്‌തൃതി വര്‍ധിപ്പിച്ചു. തീരദേശതെലുങ്കാനയുടെ വലിയൊരു ഭാഗവും ഗോദാവരീ ഡെല്‍റ്റയും കൈയടക്കിയ ഇദ്ദേഹം കൃഷ്‌ണാനദി കടന്ന്‌ കൊണ്ടവിഡു കീഴടക്കി. ഹൂഗ്ലി നദിയുടെ പടിഞ്ഞാറെ തീരം വരെയുള്ള പ്രദേശം ബംഗാള്‍ സുല്‍ത്താനായിരുന്ന നാസിറുദ്ദീനില്‍ നിന്നു പിടിച്ചെടുത്തു. ബാഹ്‌മനി സുല്‍ത്താനായിരുന്ന ഹുമായൂണ്‍ ഷായുടെ മേലും ഇദ്ദേഹം വിജയം വരിച്ചിരുന്നു. ഹുമായൂണ്‍ ഷായുടെ പുത്രനായ നിസാം ഷായുടെ പുത്രന്റെ ഭരണകാലത്ത്‌ ബാഹ്‌മനി സാമ്രാജ-്യത്തിന്റെ തലസ്ഥാനത്തിനു സമീപം വരെ ആക്രമിച്ചു മുന്നേറാന്‍ കപിലേന്ദ്രനു കഴിഞ്ഞു. വിജയനഗരസാമ്രാജ്യം ആക്രമിച്ച ഇദ്ദേഹം തമിഴ്‌നാടിന്റെ തീരപ്രദേശങ്ങള്‍ അധികവും പിടിച്ചടക്കി. ചന്ദ്രഗിരിപ്രവിശ്യയും കാഞ്ചിയും ഇദ്ദേഹത്തിന്‌ അധീനമായി. വടക്ക്‌ ഗംഗാനദി മുതല്‍ തെക്ക്‌ കാവേരി തീരം വരെ തന്റെ അധീനതയിലാക്കുവാന്‍ കപിലേന്ദ്രനു കഴിഞ്ഞു. തന്റെ സൈനികനേട്ടങ്ങളെ ദ്യോതിപ്പിക്കുവാനായി "ഗജപതി ഗൗഡേശ്വര നവകോടി കര്‍ണാട കലാബര്‍ഗേശ്വര' എന്ന ബിരുദം ഇദ്ദേഹം സ്വീകരിച്ചിരുന്നു.

കപിലേന്ദ്രന്റെ സാംസ്‌കാരിക മേഖലയിലുള്ള നേട്ടങ്ങളും ശ്രദ്ധേയമായിരുന്നു. കലാസാഹിത്യാദികളെ ഇദ്ദേഹം പരിപോഷിപ്പിച്ചു. സംസ്‌കൃതപണ്ഡിതനായിരുന്ന ഇദ്ദേഹം പരശുരാമവിജയം എന്ന സംസ്‌കൃതനാടകം രചിച്ചിട്ടുണ്ട്‌. ശൂദ്രമുനി സരളദാസിന്റെ പ്രസിദ്ധമായ മഹാഭാരത രചന ഇക്കാലത്താണുണ്ടായത്‌. ഒറിയാസാഹിത്യത്തിലെ ഒരു ഇതിഹാസമായ ഈ കൃതിക്ക്‌ വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. വൈഷ്‌ണവ സിദ്ധാന്തത്തെയും ഭക്തി പ്രസ്ഥാനത്തെയും ഇദ്ദേഹം പ്രാത്സാഹിപ്പിച്ചിരുന്നു. 1466ല്‍ കപിലേന്ദ്രന്‍ നിര്യാതനായി.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍