This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കപില
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Monkey face tree) |
Mksol (സംവാദം | സംഭാവനകള്‍) (→Monkey face tree) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
<gallery Caption=" "> | <gallery Caption=" "> | ||
- | Image: Vol6p223_monkey face tree 1.jpg | + | Image: Vol6p223_monkey face tree 1.jpg|കപില വൃക്ഷം |
- | Image: Vol6p223_monkey face tree 2.jpg | + | Image: Vol6p223_monkey face tree 2.jpg|ഉള്‍ച്ചിത്രം: ഇലയും കായും |
</gallery> | </gallery> | ||
വരി 20: | വരി 20: | ||
കായ്‌കളുടെ പുറന്തോടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന പര്‍പ്പിള്‍നിറം കലര്‍ന്ന ചുവപ്പു നിറത്തോടുകൂടിയ ഒരു പൊടിയാണ് "കമല' (Kamala) അഥവാ സിന്ദൂരം. ഹിന്ദു സ്‌ത്രീകള്‍ തിലകമായി ഇത് ഉപയോഗിക്കുന്നു. ഇത് ഔഷധമായും തുണികള്‍ക്കു ചായം കൊടുക്കാഌം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാന ഘടകം റെസീന്‍ ആണ്. ഈ റെസീനില്‍ റോട്ട്‌ലെറിന്‍ (rottlerin) അടങ്ങിയിരിക്കുന്നു. ബാഷ്‌പശീലതൈലം, സ്റ്റാര്‍ച്ച്, പഞ്ചസാര, ടാനിന്‍, ഓക്‌സാലിക്‌സിട്രിക് അമ്ലങ്ങള്‍ എന്നിവയാണ് ഇതര ഘടകങ്ങള്‍. "റോട്ട്‌ലെറി'ന്റെ മറ്റൊരു രൂപമായ ഐസോറോട്ട്‌ലെറിഌം (isorottlerin) ഇതില്‍ ഉണ്ട്. | കായ്‌കളുടെ പുറന്തോടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന പര്‍പ്പിള്‍നിറം കലര്‍ന്ന ചുവപ്പു നിറത്തോടുകൂടിയ ഒരു പൊടിയാണ് "കമല' (Kamala) അഥവാ സിന്ദൂരം. ഹിന്ദു സ്‌ത്രീകള്‍ തിലകമായി ഇത് ഉപയോഗിക്കുന്നു. ഇത് ഔഷധമായും തുണികള്‍ക്കു ചായം കൊടുക്കാഌം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാന ഘടകം റെസീന്‍ ആണ്. ഈ റെസീനില്‍ റോട്ട്‌ലെറിന്‍ (rottlerin) അടങ്ങിയിരിക്കുന്നു. ബാഷ്‌പശീലതൈലം, സ്റ്റാര്‍ച്ച്, പഞ്ചസാര, ടാനിന്‍, ഓക്‌സാലിക്‌സിട്രിക് അമ്ലങ്ങള്‍ എന്നിവയാണ് ഇതര ഘടകങ്ങള്‍. "റോട്ട്‌ലെറി'ന്റെ മറ്റൊരു രൂപമായ ഐസോറോട്ട്‌ലെറിഌം (isorottlerin) ഇതില്‍ ഉണ്ട്. | ||
- | കാലികളിലും | + | കാലികളിലും മനുഷ്യരിലുമുള്ള നാടവിരയെ നശിപ്പിക്കുന്നതിനുള്ള ഔഷധം എന്ന നിലയിലും "കമല' പ്രയോജനപ്പെടുന്നു. ഇത് ഒരു വിരേചനൗഷധമാണ്. ത്വഗ്രാഗങ്ങള്‍ക്ക് പുറമേ പുരട്ടാഌം ഇതുത്തമമാണ്. തുണികള്‍ക്ക് നിറം പിടിപ്പിക്കുവാന്‍ ഈ ചായം ഉപയോഗിക്കുന്നു. പെയിന്റ്, വാര്‍ണിഷ് എന്നിവയുടെ നിര്‍മാണത്തിന് കപിലയുടെ വിത്തില്‍ നിന്നും ലഭിക്കുന്ന എണ്ണ ഉപയോഗിച്ചുവരുന്നു. |
ഗൃഹോപകരണങ്ങള്‍, തീപ്പെട്ടി എന്നിവയുടെ നിര്‍മാണത്തിഌം വിറകിഌം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. | ഗൃഹോപകരണങ്ങള്‍, തീപ്പെട്ടി എന്നിവയുടെ നിര്‍മാണത്തിഌം വിറകിഌം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. | ||
ഇരുവൂള്‍മരം, കറ്റുവാഴ, അരേണുകം, പിച്ചള, വിഷരഹിതമായ ഷഡ്‌ജളുകങ്ങളില്‍ ഒന്ന്, പുരാലിപ്പശു, പദ്‌മപുരാണപ്രസിദ്ധമായ ഒരു പുണ്യനദി, വഹ്‌നി കോണിലെ ദിഗ്ഗജമായ പുണ്ഡരീകന്റെ പിടിയാന, ദക്ഷന്റെ പുത്രിയും കാശ്യപന്റെ പത്‌നിയുമായ ഒരു സ്‌ത്രീ എന്നിങ്ങനെ മറ്റു പല അര്‍ഥങ്ങളും കപില ശബ്‌ദത്തിന് നിഘണ്ടുക്കളില്‍ കൊടുത്തിട്ടുണ്ട്. | ഇരുവൂള്‍മരം, കറ്റുവാഴ, അരേണുകം, പിച്ചള, വിഷരഹിതമായ ഷഡ്‌ജളുകങ്ങളില്‍ ഒന്ന്, പുരാലിപ്പശു, പദ്‌മപുരാണപ്രസിദ്ധമായ ഒരു പുണ്യനദി, വഹ്‌നി കോണിലെ ദിഗ്ഗജമായ പുണ്ഡരീകന്റെ പിടിയാന, ദക്ഷന്റെ പുത്രിയും കാശ്യപന്റെ പത്‌നിയുമായ ഒരു സ്‌ത്രീ എന്നിങ്ങനെ മറ്റു പല അര്‍ഥങ്ങളും കപില ശബ്‌ദത്തിന് നിഘണ്ടുക്കളില്‍ കൊടുത്തിട്ടുണ്ട്. |
Current revision as of 07:40, 1 ഓഗസ്റ്റ് 2014
കപില
Monkey face tree
യൂഫോര്‍ബിയേസി (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഇടത്തരം വൃക്ഷം. ശാ.നാ.: മലോട്ടസ് ഫിലിപ്പീനെന്‍സിസ് (Mallotus phillippinensis). അത്തിത്തിപ്പലി, സിന്ദൂരമരം എന്നും പേരുകളുണ്ട്. കപില, കംപില്ലക എന്നീ സംസ്‌കൃതപദങ്ങള്‍ ഈ ചെടിയെ സൂചിപ്പിക്കുന്നു; ഇംഗ്ലീഷില്‍ "ഇന്ത്യന്‍ കമല' (Indian Kamala)എന്നും ഈ വൃക്ഷം അറിയപ്പെടുന്നുണ്ട്.
1,500 മീ. ഉയരമുള്ള ഹിമാലയന്‍ പ്രദേശങ്ങളിലും തെക്ക് കേരളം വരെയുള്ള ഇന്ത്യയിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളിലുടനീളവും കപിലമരം വളരുന്നുണ്ട്. ഇന്ത്യയ്‌ക്കു പുറമേ ശ്രീലങ്ക, മലയ, ആസ്‌റ്റ്രലിയ, ഈസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും ഈ മരം വളരുന്നു.
നിത്യഹരിത(ever green)മായ കപില വൃക്ഷത്തിന്റെ തായ്‌ത്തടിക്ക് അധികം ഉയരമില്ല. വൃക്ഷത്തലപ്പ് പന്തലിച്ചു നില്‌ക്കും. ചാരം കലര്‍ന്ന തവിട്ടുനിറത്തോടുകൂടിയ തടിയുടെ പുറംപട്ട പരുത്തതാണ്; ഇളം തണ്ടും കുരുന്നിലകളും രോമാവൃതമായിരിക്കും. ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ക്ക് 820 സെ.മീ. നീളമുണ്ടാവും. ആകൃതിയില്‍ വൈജാത്യം കണ്ടുവരാറുണ്ടെങ്കിലും സാധാരണയായി ഇലകള്‍ വീതി കൂടി അഗ്രം കൂര്‍ത്തവയാണ്. ഇലയുടെ അടിവശത്തു ഗ്രന്ഥികളെ സൂചിപ്പിക്കുന്ന നിരവധി ചുവപ്പു പൊട്ടുകള്‍ കാണാം. സിരകള്‍ വ്യക്തമാണ്. ജൂല.ഒ. മാസങ്ങളാണ് പൂക്കാലം. പുഷ്‌പങ്ങള്‍ ഏകലിംഗികളാണ്. തീരെച്ചെറിയ ആണ്‍പെണ്‍ പൂക്കള്‍ വെവ്വേറെ ചെടികളില്‍ കാണപ്പെടുന്നു. പെണ്‍ ചെടികളിലെ പൂക്കള്‍ 58 സെ.മീ. നീളമുള്ള പ്രകീലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.
പ്രകീലങ്ങളില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള, ആണ്‍ചെടികളിലെ മഞ്ഞനിറമുള്ള പൂക്കളാണ് കൂടുതല്‍ പ്രകടമായി കാണപ്പെടുന്നത്. ദളങ്ങള്‍ക്കു പകരമായി പൂക്കളില്‍ കാണപ്പെടുന്ന പരിദള(perianth) ങ്ങള്‍ തീരെച്ചെറിയവയാണ്. ന.ഏ. മാസങ്ങളില്‍ കായ്‌കളുണ്ടാവുന്നു. 815 മി.മീ. വ്യാസമുള്ളതും മൂന്നായി വിഭജിതവുമായ ഉരുണ്ട കാപ്‌സ്യൂള്‍ രൂപത്തിലുള്ളതാണ് കപിലയുടെ ഫലം. ഇരുണ്ട പച്ച നിറമുള്ള ഇലകളുടെ പശ്ചാത്തലത്തില്‍ കാണപ്പെടുന്ന ചുവപ്പു കായ്‌കള്‍ മനോഹരമാണ്. ചുവപ്പു നിറമുള്ള ഒരു മരക്കറ (resin) ധാരാളമായി അടങ്ങിയിട്ടുള്ള ഗ്രന്ഥികളും സൂക്ഷ്‌മലോമങ്ങളും കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് കായ്‌കള്‍ക്ക് ചുവപ്പുനിറം കൈവരുന്നത്. വ്യാവസായിക പ്രാധാന്യമുള്ള "കമലച്ചായ'(Kamala dye))ത്തിന്റെ സ്രാതസ്സ് ഈ വസ്‌തുവാണ്. പാകമാകുന്നതോടെ കാപ്‌സ്യൂളുകള്‍ പൊട്ടിത്തുറക്കുകയും തവിട്ടുനിറമുള്ള ചെറുവിത്തുകള്‍ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് കപിലമരം ധാരാളമുള്ള വനഭൂമി സിന്ദൂരധൂളികളും ഉണങ്ങിയ കായ്‌കളുടെ പുറന്തൊലിയും കൊണ്ട് അലംകൃതമാകുന്നു. വൃക്ഷത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന മുഖ്യമായ അടയാളമിതാണ്.
കായ്‌കളുടെ പുറന്തോടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന പര്‍പ്പിള്‍നിറം കലര്‍ന്ന ചുവപ്പു നിറത്തോടുകൂടിയ ഒരു പൊടിയാണ് "കമല' (Kamala) അഥവാ സിന്ദൂരം. ഹിന്ദു സ്‌ത്രീകള്‍ തിലകമായി ഇത് ഉപയോഗിക്കുന്നു. ഇത് ഔഷധമായും തുണികള്‍ക്കു ചായം കൊടുക്കാഌം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാന ഘടകം റെസീന്‍ ആണ്. ഈ റെസീനില്‍ റോട്ട്‌ലെറിന്‍ (rottlerin) അടങ്ങിയിരിക്കുന്നു. ബാഷ്‌പശീലതൈലം, സ്റ്റാര്‍ച്ച്, പഞ്ചസാര, ടാനിന്‍, ഓക്‌സാലിക്‌സിട്രിക് അമ്ലങ്ങള്‍ എന്നിവയാണ് ഇതര ഘടകങ്ങള്‍. "റോട്ട്‌ലെറി'ന്റെ മറ്റൊരു രൂപമായ ഐസോറോട്ട്‌ലെറിഌം (isorottlerin) ഇതില്‍ ഉണ്ട്.
കാലികളിലും മനുഷ്യരിലുമുള്ള നാടവിരയെ നശിപ്പിക്കുന്നതിനുള്ള ഔഷധം എന്ന നിലയിലും "കമല' പ്രയോജനപ്പെടുന്നു. ഇത് ഒരു വിരേചനൗഷധമാണ്. ത്വഗ്രാഗങ്ങള്‍ക്ക് പുറമേ പുരട്ടാഌം ഇതുത്തമമാണ്. തുണികള്‍ക്ക് നിറം പിടിപ്പിക്കുവാന്‍ ഈ ചായം ഉപയോഗിക്കുന്നു. പെയിന്റ്, വാര്‍ണിഷ് എന്നിവയുടെ നിര്‍മാണത്തിന് കപിലയുടെ വിത്തില്‍ നിന്നും ലഭിക്കുന്ന എണ്ണ ഉപയോഗിച്ചുവരുന്നു.
ഗൃഹോപകരണങ്ങള്‍, തീപ്പെട്ടി എന്നിവയുടെ നിര്‍മാണത്തിഌം വിറകിഌം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. ഇരുവൂള്‍മരം, കറ്റുവാഴ, അരേണുകം, പിച്ചള, വിഷരഹിതമായ ഷഡ്‌ജളുകങ്ങളില്‍ ഒന്ന്, പുരാലിപ്പശു, പദ്‌മപുരാണപ്രസിദ്ധമായ ഒരു പുണ്യനദി, വഹ്‌നി കോണിലെ ദിഗ്ഗജമായ പുണ്ഡരീകന്റെ പിടിയാന, ദക്ഷന്റെ പുത്രിയും കാശ്യപന്റെ പത്‌നിയുമായ ഒരു സ്‌ത്രീ എന്നിങ്ങനെ മറ്റു പല അര്‍ഥങ്ങളും കപില ശബ്‌ദത്തിന് നിഘണ്ടുക്കളില്‍ കൊടുത്തിട്ടുണ്ട്.