This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ട്ടിയസ്‌, ഏണ്‍സ്റ്റ്‌ (1814 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Curtius, Ernst)
(Curtius, Ernst)
 
വരി 1: വരി 1:
== കര്‍ട്ടിയസ്‌, ഏണ്‍സ്റ്റ്‌ (1814 - 96) ==

== Curtius, Ernst ==
== Curtius, Ernst ==
-
[[ചിത്രം:Vol6p545_Curtius,Ernst.jpg|thumb|ഏണ്‍സ്റ്റ്‌ കർട്ടിയസ്‌]]
+
[[ചിത്രം:Vol6p545_Curtius,Ernst.jpg|thumb|ഏണ്‍സ്റ്റ്‌ കര്‍ട്ടിയസ്‌]]
ജര്‍മന്‍ ചരിത്രകാരനും പുരാവസ്‌തുഗവേഷകനും. പശ്ചിമ ജര്‍മനിയിലെ ലൂബെക്കില്‍ 1814 സെപ്‌. 2നു ജനിച്ചു. വിദ്യാഭ്യാസാനന്തരം 1844ല്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര പ്രാഫസര്‍ ആയി. 1857'61 കാലത്ത്‌ കര്‍ട്ടിയസ്‌ ഗ്രീസിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായാണ്‌ 1874ല്‍ ഗ്രീസിലെ ഒളിമ്പിയ പ്രദേശത്ത്‌ പുരാവസ്‌തു ഗവേഷണം നടത്താന്‍ ജര്‍മന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഗ്രീക്‌ ഗവണ്‍മെന്റുമായി ഒരു കരാര്‍ ഉണ്ടാക്കിയതും ഗ്രീസില്‍  വമ്പിച്ച ഉത്‌ഖനനങ്ങള്‍ നടന്നതും. 1875 മുതല്‍ 81 വരെയുള്ള കാലത്ത്‌ കര്‍ട്ടിയസ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന ഉത്‌ഖനനത്തിലൂടെ ഗ്രീസിലെ ഏറ്റവും വിശുദ്ധകേന്ദ്രവും ഒളിമ്പിക്‌ കളികളുടെ പ്രഭവസ്ഥാനവുമായ ഒളിമ്പിയയ്‌ക്ക്‌ ചരിത്രരംഗത്ത്‌ പ്രതിഷ്‌ഠ ലഭിച്ചു.

ഹീറാദേവാലയം, സിയൂസിന്റെ അള്‍ത്താര, ഒളിമ്പിക്‌ സ്റ്റേഡിയത്തിന്റെ സ്ഥാനം, ശില്‌പങ്ങള്‍ തുടങ്ങിയവ കര്‍ട്ടിയസ്‌ ഒളിമ്പിയയില്‍ നിന്ന്‌ കണ്ടെടുത്തു.  

ഇതിനു പുറമേ നാണയങ്ങള്‍, ശിലാലിഖിതങ്ങള്‍ എന്നിവയും ഇദ്ദേഹം കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കര്‍ട്ടിയസ്സും ഇദ്ദേഹത്തിന്റെ സഹായിയായ ഫ്രീഡ്‌റിഷ്‌ ആഡ്‌ലറും കൂടി, ഒളിമ്പിയ
+
ഇതിനു പുറമേ നാണയങ്ങള്‍, ശിലാലിഖിതങ്ങള്‍ എന്നിവയും ഇദ്ദേഹം കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കര്‍ട്ടിയസ്സും ഇദ്ദേഹത്തിന്റെ സഹായിയായ ഫ്രീഡ്‌റിഷ്‌ ആഡ്‌ലറും കൂടി, ഒളിമ്പിയയിലെ ഉത്‌ഖനനങ്ങളുടെ ഫലങ്ങളെക്കുറിച്ച്‌ നാലുവാല്യങ്ങളുള്ള ഒരു ഗ്രന്ഥം (Olympia, Excavation Results; 1890-97) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബെര്‍ലിനില്‍ വച്ച്‌ 1896 ജൂല. 11നു കര്‍ട്ടിയസ്‌ അന്തരിച്ചു.
-
യിലെ ഉത്‌ഖനനങ്ങളുടെ ഫലങ്ങളെക്കുറിച്ച്‌ നാലുവാല്യങ്ങളുള്ള ഒരു ഗ്രന്ഥം (Olympia, Excavation Results; 1890-97) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബെര്‍ലിനില്‍ വച്ച്‌ 1896 ജൂല. 11നു കര്‍ട്ടിയസ്‌ അന്തരിച്ചു.
+

Current revision as of 07:03, 1 ഓഗസ്റ്റ്‌ 2014

കര്‍ട്ടിയസ്‌, ഏണ്‍സ്റ്റ്‌ (1814 - 96)

Curtius, Ernst

ഏണ്‍സ്റ്റ്‌ കര്‍ട്ടിയസ്‌

ജര്‍മന്‍ ചരിത്രകാരനും പുരാവസ്‌തുഗവേഷകനും. പശ്ചിമ ജര്‍മനിയിലെ ലൂബെക്കില്‍ 1814 സെപ്‌. 2നു ജനിച്ചു. വിദ്യാഭ്യാസാനന്തരം 1844ല്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര പ്രാഫസര്‍ ആയി. 1857'61 കാലത്ത്‌ കര്‍ട്ടിയസ്‌ ഗ്രീസിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായാണ്‌ 1874ല്‍ ഗ്രീസിലെ ഒളിമ്പിയ പ്രദേശത്ത്‌ പുരാവസ്‌തു ഗവേഷണം നടത്താന്‍ ജര്‍മന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഗ്രീക്‌ ഗവണ്‍മെന്റുമായി ഒരു കരാര്‍ ഉണ്ടാക്കിയതും ഗ്രീസില്‍ വമ്പിച്ച ഉത്‌ഖനനങ്ങള്‍ നടന്നതും. 1875 മുതല്‍ 81 വരെയുള്ള കാലത്ത്‌ കര്‍ട്ടിയസ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്ന ഉത്‌ഖനനത്തിലൂടെ ഗ്രീസിലെ ഏറ്റവും വിശുദ്ധകേന്ദ്രവും ഒളിമ്പിക്‌ കളികളുടെ പ്രഭവസ്ഥാനവുമായ ഒളിമ്പിയയ്‌ക്ക്‌ ചരിത്രരംഗത്ത്‌ പ്രതിഷ്‌ഠ ലഭിച്ചു.

ഹീറാദേവാലയം, സിയൂസിന്റെ അള്‍ത്താര, ഒളിമ്പിക്‌ സ്റ്റേഡിയത്തിന്റെ സ്ഥാനം, ശില്‌പങ്ങള്‍ തുടങ്ങിയവ കര്‍ട്ടിയസ്‌ ഒളിമ്പിയയില്‍ നിന്ന്‌ കണ്ടെടുത്തു.

ഇതിനു പുറമേ നാണയങ്ങള്‍, ശിലാലിഖിതങ്ങള്‍ എന്നിവയും ഇദ്ദേഹം കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കര്‍ട്ടിയസ്സും ഇദ്ദേഹത്തിന്റെ സഹായിയായ ഫ്രീഡ്‌റിഷ്‌ ആഡ്‌ലറും കൂടി, ഒളിമ്പിയയിലെ ഉത്‌ഖനനങ്ങളുടെ ഫലങ്ങളെക്കുറിച്ച്‌ നാലുവാല്യങ്ങളുള്ള ഒരു ഗ്രന്ഥം (Olympia, Excavation Results; 1890-97) പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബെര്‍ലിനില്‍ വച്ച്‌ 1896 ജൂല. 11നു കര്‍ട്ടിയസ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍