This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ക്കടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കര്‍ക്കടകം == രാശിചക്രത്തിലെ നാലാമത്തെ രാശി. കൊല്ലവര്‍ഷമനു...)
(കര്‍ക്കടകം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== കര്‍ക്കടകം ==
== കര്‍ക്കടകം ==
-
രാശിചക്രത്തിലെ നാലാമത്തെ രാശി. കൊല്ലവര്‍ഷമനുസരിച്ചുള്ള അവസാനത്തെ മാസവും കര്‍ക്കടകമാണ്‌. കാന്‍സര്‍ (Cancer) എന്നാണ്‌ ഇതിന്റെ പാശ്ചാത്യനാമധേയം. ഞണ്ടിന്റെ ആകൃതിയാണ്‌ ഇതിന്‌ പാശ്ചാത്യപൗരസ്‌ത്യ ജ്യോതിഃശാസ്‌ത്രജ്ഞന്മാര്‍ നല്‌കിയിട്ടുള്ളത്‌. ചിതറിക്കിടക്കുന്ന ഒട്ടനവധി നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ്‌ ജ്യോതിശ്‌ചക്രത്തില്‍ കര്‍ക്കടകം രാശിയെ സൂചിപ്പിക്കുന്ന ഭാഗത്തുകാണപ്പെടുന്നത്‌. പ്രസിപെ (Praesepe), ബീഹൈവ്‌  
+
രാശിചക്രത്തിലെ നാലാമത്തെ രാശി. കൊല്ലവര്‍ഷമനുസരിച്ചുള്ള അവസാനത്തെ മാസവും കര്‍ക്കടകമാണ്‌. കാന്‍സര്‍ (Cancer) എന്നാണ്‌ ഇതിന്റെ പാശ്ചാത്യനാമധേയം. ഞണ്ടിന്റെ ആകൃതിയാണ്‌ ഇതിന്‌ പാശ്ചാത്യപൗരസ്‌ത്യ ജ്യോതിഃശാസ്‌ത്രജ്ഞന്മാര്‍ നല്‌കിയിട്ടുള്ളത്‌. ചിതറിക്കിടക്കുന്ന ഒട്ടനവധി നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ്‌ ജ്യോതിശ്‌ചക്രത്തില്‍ കര്‍ക്കടകം രാശിയെ സൂചിപ്പിക്കുന്ന ഭാഗത്തുകാണപ്പെടുന്നത്‌. പ്രസിപെ (Praesepe), ബീഹൈവ്‌ (Beehive) എന്നീ പേരുകളില്‍ ഈ നക്ഷത്രവ്യൂഹം അറിയപ്പെടുന്നു.
-
(Beehive) എന്നീ പേരുകളില്‍ ഈ നക്ഷത്രവ്യൂഹം അറിയപ്പെടുന്നു.
+
[[ചിത്രം:Vol6p545_Karikidaka Rashi.jpg|thumb|കര്‍ക്കടക രാശി:പാശ്ചാത്യ സങ്കല്‍പ്പം
-
 
+
കര്‍ക്കടക രാശി: ഭാരതീയസങ്കല്‍പ്പം]]
രാശിചക്രത്തെ ഇരുപത്തിയേഴു നക്ഷത്രങ്ങളായി വിഭജിച്ചിട്ടുണ്ട്‌.  ഇതനുസരിച്ച്‌ പുണര്‍തത്തിന്റെ ഒടുവിലത്തെ കാല്‍ഭാഗവും പൂയവും ആയില്യവും കര്‍ക്കടകംരാശിയില്‍ വരുന്നു. മുന്‍പറഞ്ഞ രണ്ടേകാല്‍ നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജനിച്ചയാള്‍ കര്‍ക്കടകക്കൂറില്‍ ജനിച്ചു എന്നു പറയുന്നു.

ജ്യോതിഷഗ്രന്ഥങ്ങളില്‍ പറയുന്നതനുസരിച്ച്‌ കര്‍ക്കടകരാശിയുടെ അധിപന്‍ ചന്ദ്രനാണ്‌. ഓരോ രാശിക്കും അധിപന്മാരെ സങ്കല്‌പിച്ചിട്ടുള്ളത‌നുസരിച്ചാണിത്‌. കര്‍ക്കടകത്തില്‍ നില്‌ക്കുന്ന ചന്ദ്രന്‍ ബലവാനും ശുഭഫലപ്രദനും ആണ്‌. കര്‍ക്കടകം വ്യാഴത്തിന്റെ ഉച്ചരാശിയാണ്‌. രാശിയുടെ മുപ്പതില്‍ ഒരു ഭാഗത്തിന്‌ ഒരു തീയതി എന്നു പറയുന്നു. കര്‍ക്കടകത്തിന്റെ 1 മുതല്‍ 5 വരെയുള്ള തീയതികളാണ്‌ വ്യാഴത്തിന്റെ ഉച്ചം. 5നു അത്യുച്ചമെന്നു പറയപ്പെടുന്നു.

ചരം, സ്ഥിരം, ഉഭയം എന്ന വിഭജനമനുസരിച്ച്‌ കര്‍ക്കടകം ഒരു ചരരാശിയാണ്‌. ഓജം, യുഗ്‌മം എന്ന വിഭജനമനുസരിച്ച്‌ യുഗ്‌മരാശിയുമാണ്‌. ഇത്‌ ജലരാശിയും രാത്രിയില്‍ ബലമുള്ളതും പൃഷ്‌ഠോദയരാശിയും ആണെന്ന്‌ സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു.

കര്‍ക്കടകം ലഗ്‌നത്തില്‍ ജനിക്കുന്നവര്‍ സൗമ്യസ്വഭാവക്കാരും ജലയാത്ര ചെയ്യുന്നവരും ഓര്‍മശക്തിയുള്ളവരും പരിശ്രമശീലരും ആയിരിക്കുമെന്നാണ്‌ ജ്യോതിഷസിദ്ധാന്തം.

കാലപുരുഷന്റെ ഹൃദയസ്ഥാനമാണ്‌ കര്‍ക്കടകത്തിന്‌ വരാഹമിഹിരന്‍ നല്‌കിയിരിക്കുന്നത്‌. വെണ്‍മ കലര്‍ന്ന ചുവപ്പുനിറവും ഇതിനു സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു. സന്താനദീപിക എന്ന ജ്യോതിഷഗ്രന്ഥമനുസരിച്ച്‌ ദേവസ്‌ത്രീകള്‍ വിഹരിക്കുന്ന തടാകങ്ങളും ജലാശയങ്ങളുടെയോ, നദികള്‍, തോടുകള്‍ മുതലായവയുടെയോ തീരപ്രദേശങ്ങളുമാണ്‌ കര്‍ക്കടകം സൂചിപ്പിക്കുന്ന സ്ഥലങ്ങള്‍.  

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)
(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

Current revision as of 06:58, 1 ഓഗസ്റ്റ്‌ 2014

കര്‍ക്കടകം

രാശിചക്രത്തിലെ നാലാമത്തെ രാശി. കൊല്ലവര്‍ഷമനുസരിച്ചുള്ള അവസാനത്തെ മാസവും കര്‍ക്കടകമാണ്‌. കാന്‍സര്‍ (Cancer) എന്നാണ്‌ ഇതിന്റെ പാശ്ചാത്യനാമധേയം. ഞണ്ടിന്റെ ആകൃതിയാണ്‌ ഇതിന്‌ പാശ്ചാത്യപൗരസ്‌ത്യ ജ്യോതിഃശാസ്‌ത്രജ്ഞന്മാര്‍ നല്‌കിയിട്ടുള്ളത്‌. ചിതറിക്കിടക്കുന്ന ഒട്ടനവധി നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ്‌ ജ്യോതിശ്‌ചക്രത്തില്‍ കര്‍ക്കടകം രാശിയെ സൂചിപ്പിക്കുന്ന ഭാഗത്തുകാണപ്പെടുന്നത്‌. പ്രസിപെ (Praesepe), ബീഹൈവ്‌ (Beehive) എന്നീ പേരുകളില്‍ ഈ നക്ഷത്രവ്യൂഹം അറിയപ്പെടുന്നു.

കര്‍ക്കടക രാശി:പാശ്ചാത്യ സങ്കല്‍പ്പം കര്‍ക്കടക രാശി: ഭാരതീയസങ്കല്‍പ്പം

രാശിചക്രത്തെ ഇരുപത്തിയേഴു നക്ഷത്രങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ പുണര്‍തത്തിന്റെ ഒടുവിലത്തെ കാല്‍ഭാഗവും പൂയവും ആയില്യവും കര്‍ക്കടകംരാശിയില്‍ വരുന്നു. മുന്‍പറഞ്ഞ രണ്ടേകാല്‍ നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജനിച്ചയാള്‍ കര്‍ക്കടകക്കൂറില്‍ ജനിച്ചു എന്നു പറയുന്നു.

ജ്യോതിഷഗ്രന്ഥങ്ങളില്‍ പറയുന്നതനുസരിച്ച്‌ കര്‍ക്കടകരാശിയുടെ അധിപന്‍ ചന്ദ്രനാണ്‌. ഓരോ രാശിക്കും അധിപന്മാരെ സങ്കല്‌പിച്ചിട്ടുള്ളത‌നുസരിച്ചാണിത്‌. കര്‍ക്കടകത്തില്‍ നില്‌ക്കുന്ന ചന്ദ്രന്‍ ബലവാനും ശുഭഫലപ്രദനും ആണ്‌. കര്‍ക്കടകം വ്യാഴത്തിന്റെ ഉച്ചരാശിയാണ്‌. രാശിയുടെ മുപ്പതില്‍ ഒരു ഭാഗത്തിന്‌ ഒരു തീയതി എന്നു പറയുന്നു. കര്‍ക്കടകത്തിന്റെ 1 മുതല്‍ 5 വരെയുള്ള തീയതികളാണ്‌ വ്യാഴത്തിന്റെ ഉച്ചം. 5നു അത്യുച്ചമെന്നു പറയപ്പെടുന്നു.

ചരം, സ്ഥിരം, ഉഭയം എന്ന വിഭജനമനുസരിച്ച്‌ കര്‍ക്കടകം ഒരു ചരരാശിയാണ്‌. ഓജം, യുഗ്‌മം എന്ന വിഭജനമനുസരിച്ച്‌ യുഗ്‌മരാശിയുമാണ്‌. ഇത്‌ ജലരാശിയും രാത്രിയില്‍ ബലമുള്ളതും പൃഷ്‌ഠോദയരാശിയും ആണെന്ന്‌ സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു.

കര്‍ക്കടകം ലഗ്‌നത്തില്‍ ജനിക്കുന്നവര്‍ സൗമ്യസ്വഭാവക്കാരും ജലയാത്ര ചെയ്യുന്നവരും ഓര്‍മശക്തിയുള്ളവരും പരിശ്രമശീലരും ആയിരിക്കുമെന്നാണ്‌ ജ്യോതിഷസിദ്ധാന്തം. കാലപുരുഷന്റെ ഹൃദയസ്ഥാനമാണ്‌ കര്‍ക്കടകത്തിന്‌ വരാഹമിഹിരന്‍ നല്‌കിയിരിക്കുന്നത്‌. വെണ്‍മ കലര്‍ന്ന ചുവപ്പുനിറവും ഇതിനു സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു. സന്താനദീപിക എന്ന ജ്യോതിഷഗ്രന്ഥമനുസരിച്ച്‌ ദേവസ്‌ത്രീകള്‍ വിഹരിക്കുന്ന തടാകങ്ങളും ജലാശയങ്ങളുടെയോ, നദികള്‍, തോടുകള്‍ മുതലായവയുടെയോ തീരപ്രദേശങ്ങളുമാണ്‌ കര്‍ക്കടകം സൂചിപ്പിക്കുന്ന സ്ഥലങ്ങള്‍.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍