This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരേര, റാഫേല്‍ (1814 - 65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Carrera, Rafael)
(Carrera, Rafael)
 
വരി 1: വരി 1:
== കരേര, റാഫേല്‍ (1814 - 65) ==
== കരേര, റാഫേല്‍ (1814 - 65) ==
== Carrera, Rafael ==
== Carrera, Rafael ==
-
[[ചിത്രം:Vol6p421_Carrera Rafel.jpg|thumb|റാഫേൽ കരേര]]
+
[[ചിത്രം:Vol6p421_Carrera Rafel.jpg|thumb|റാഫേല്‍ കരേര]]
ഗ്വാട്ടിമാലയിലെ രാഷ്‌ട്രതന്ത്രജ്ഞനും വിപ്ലവ നേതാവും. 1814 ഒ. 25നു ഗ്വാട്ടിമാല സിറ്റിയില്‍ ജനിച്ചു. അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാതിരുന്ന ഇദ്ദേഹം 1837ല്‍ വമ്പിച്ചൊരു സേനയുടെ നേതാവായി ഉയര്‍ന്നു.  

6,000 ഇന്ത്യരുടെ സഹായത്തോടെ ഇദ്ദേഹം 1838 ഫെ.ല്‍ ഗ്വാട്ടിമാലസിറ്റി കീഴടക്കി. തുടര്‍ന്ന്‌ ലിബറല്‍ ഭരണകൂടത്തിന്റെമേല്‍ വിജയം നേടിയ ഇദ്ദേഹം 1840 മാ.ല്‍ ഒരു ഏകാധിപതിയായി മാറി. കരേരയുടെ കാലത്താണ്‌ ഗ്വാട്ടിമാല പൂര്‍ണസ്വാതന്ത്യ്രം നേടിയത്‌ (1847 മാ.). സെന്‍ട്രല്‍ അമേരിക്കന്‍ ഫെഡറേഷനെ ശക്തിയായി എതിര്‍ത്തിരുന്ന ഇദ്ദേഹം ഫെഡറേഷന്റെ പതനത്തിനും കളമൊരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഗ്വാട്ടിമാല സാല്‍വഡോറുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഒരു പുതിയ ചാര്‍ട്ടര്‍ അനുസരിച്ച്‌ അസംബ്ലി ഒഫ്‌ നോട്ടെബ്‌ള്‍സ്‌ കരേരയെ 1851ല്‍ ഗ്വാട്ടിമാല പ്രസിഡന്റാക്കി. 1854ല്‍ ആജീവനാന്ത പ്രസിഡന്റും ആക്കി; മാത്രമല്ല തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള പ്രത്യേകാവകാശവും നല്‌കി. ഇദ്ദേഹത്തിന്റെ ഭരണം 30 വര്‍ഷക്കാലം നീണ്ടുനിന്നു. ഇദ്ദേഹം 1865 ഏ. 14ന്‌ അന്തരിച്ചു.

Current revision as of 06:36, 1 ഓഗസ്റ്റ്‌ 2014

കരേര, റാഫേല്‍ (1814 - 65)

Carrera, Rafael

റാഫേല്‍ കരേര

ഗ്വാട്ടിമാലയിലെ രാഷ്‌ട്രതന്ത്രജ്ഞനും വിപ്ലവ നേതാവും. 1814 ഒ. 25നു ഗ്വാട്ടിമാല സിറ്റിയില്‍ ജനിച്ചു. അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാതിരുന്ന ഇദ്ദേഹം 1837ല്‍ വമ്പിച്ചൊരു സേനയുടെ നേതാവായി ഉയര്‍ന്നു.

6,000 ഇന്ത്യരുടെ സഹായത്തോടെ ഇദ്ദേഹം 1838 ഫെ.ല്‍ ഗ്വാട്ടിമാലസിറ്റി കീഴടക്കി. തുടര്‍ന്ന്‌ ലിബറല്‍ ഭരണകൂടത്തിന്റെമേല്‍ വിജയം നേടിയ ഇദ്ദേഹം 1840 മാ.ല്‍ ഒരു ഏകാധിപതിയായി മാറി. കരേരയുടെ കാലത്താണ്‌ ഗ്വാട്ടിമാല പൂര്‍ണസ്വാതന്ത്യ്രം നേടിയത്‌ (1847 മാ.). സെന്‍ട്രല്‍ അമേരിക്കന്‍ ഫെഡറേഷനെ ശക്തിയായി എതിര്‍ത്തിരുന്ന ഇദ്ദേഹം ഫെഡറേഷന്റെ പതനത്തിനും കളമൊരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഗ്വാട്ടിമാല സാല്‍വഡോറുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഒരു പുതിയ ചാര്‍ട്ടര്‍ അനുസരിച്ച്‌ അസംബ്ലി ഒഫ്‌ നോട്ടെബ്‌ള്‍സ്‌ കരേരയെ 1851ല്‍ ഗ്വാട്ടിമാല പ്രസിഡന്റാക്കി. 1854ല്‍ ആജീവനാന്ത പ്രസിഡന്റും ആക്കി; മാത്രമല്ല തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള പ്രത്യേകാവകാശവും നല്‌കി. ഇദ്ദേഹത്തിന്റെ ഭരണം 30 വര്‍ഷക്കാലം നീണ്ടുനിന്നു. ഇദ്ദേഹം 1865 ഏ. 14ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍