This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കനല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കനല == റൂട്ടേസീ (Rutaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഇടത്തരം ...) |
Mksol (സംവാദം | സംഭാവനകള്‍) (→കനല) |
||
വരി 7: | വരി 7: | ||
ഏകദേശം 12 മീ. ഉയരത്തില്‍ വളരുന്ന വൃക്ഷത്തിന് 5 മീ. വ്യാസമുണ്ടായിരിക്കും. പുറംപട്ട ചാരനിറമുള്ളതും മാര്‍ദവമേറിയതുമാണ്. നിരവധി ലെന്റിസെല്ലുകളും (lenticels) ഉണ്ടായിരിക്കും. സംയുക്ത പത്രങ്ങളിലെ പത്രകങ്ങള്‍ ഞെട്ടില്ലാത്തവയും രണ്ടറ്റവും കൂര്‍ത്ത് ദീര്‍ഘവൃത്താകൃതിയോടു കൂടിയവയുമാണ്. പത്രകങ്ങള്‍ക്ക് 812 സെ.മീ. നീളവും 45 സെ.മീ. വീതിയുമുണ്ട്. പത്രവൃന്തത്തിന് 10 സെ.മീറ്ററോളം നീളമുണ്ട്. ജൂ. ജൂലൈ. . മാസങ്ങളാണ് പൂക്കാലം. പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ നിരവധി ചെറുപൂക്കള്‍ കുലകളായി കാണപ്പെടുന്നു. ഒ.ഡി. മാസങ്ങളിലാണ് കായ്‌കളുണ്ടാവുക. കായ്‌ക്കുള്ളില്‍ കറുപ്പുനിറമുള്ള ഒരു വിത്തുണ്ടായിരിക്കും. | ഏകദേശം 12 മീ. ഉയരത്തില്‍ വളരുന്ന വൃക്ഷത്തിന് 5 മീ. വ്യാസമുണ്ടായിരിക്കും. പുറംപട്ട ചാരനിറമുള്ളതും മാര്‍ദവമേറിയതുമാണ്. നിരവധി ലെന്റിസെല്ലുകളും (lenticels) ഉണ്ടായിരിക്കും. സംയുക്ത പത്രങ്ങളിലെ പത്രകങ്ങള്‍ ഞെട്ടില്ലാത്തവയും രണ്ടറ്റവും കൂര്‍ത്ത് ദീര്‍ഘവൃത്താകൃതിയോടു കൂടിയവയുമാണ്. പത്രകങ്ങള്‍ക്ക് 812 സെ.മീ. നീളവും 45 സെ.മീ. വീതിയുമുണ്ട്. പത്രവൃന്തത്തിന് 10 സെ.മീറ്ററോളം നീളമുണ്ട്. ജൂ. ജൂലൈ. . മാസങ്ങളാണ് പൂക്കാലം. പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ നിരവധി ചെറുപൂക്കള്‍ കുലകളായി കാണപ്പെടുന്നു. ഒ.ഡി. മാസങ്ങളിലാണ് കായ്‌കളുണ്ടാവുക. കായ്‌ക്കുള്ളില്‍ കറുപ്പുനിറമുള്ള ഒരു വിത്തുണ്ടായിരിക്കും. | ||
- | വൃക്ഷത്തിന്റെ തടിക്ക് ചാര കലര്‍ന്ന വെള്ളനിറമാണുള്ളത്. ഇത് | + | വൃക്ഷത്തിന്റെ തടിക്ക് ചാര കലര്‍ന്ന വെള്ളനിറമാണുള്ളത്. ഇത് മിനുസമുള്ളതും സാമാന്യം ബലമുള്ളതുമാണ്. കാതല്‍ ഇല്ല. വാര്‍ഷികവലയങ്ങള്‍ (annual rings) വളരെയെളുപ്പത്തില്‍ കാണാന്‍ കഴിയുകയില്ല. തടിക്ക് ഘനമീറ്ററിന് 400 കി.ഗ്രാം തൂക്കമുണ്ടായിരിക്കും. തീപ്പെട്ടി നിര്‍മാണത്തില്‍ തീപ്പെട്ടിക്കോലുകള്‍ ഉണ്ടാക്കുന്നതിനാണ് തടി മുഖ്യമായും ഉപയോഗിച്ചുവരുന്നത്. |
Current revision as of 06:11, 1 ഓഗസ്റ്റ് 2014
കനല
റൂട്ടേസീ (Rutaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഇടത്തരം വൃക്ഷം. ശാ.നാ.: ഇവോഡിയ റോക്‌സ്‌ബര്‍ഗിയാന (Evodia roxburghiana). നാശകം എന്നും പേരുണ്ട്. "കമ്പ്‌ളി' (Kambli) എന്നാണ് ഇതിന്റെ വ്യാപാരനാമം. കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,500 മീ.വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഈ വൃക്ഷം കണ്ടുവരുന്നത്. ഇന്ത്യയില്‍ കര്‍ണാടകം, മഹാരാഷ്‌ട്രം എന്നീ ഇതര സംസ്ഥാനങ്ങളിലും ശ്രീലങ്ക, ജാവ എന്നീ രാജ്യങ്ങളിലും കനല വളരുന്നുണ്ട്.
ഏകദേശം 12 മീ. ഉയരത്തില്‍ വളരുന്ന വൃക്ഷത്തിന് 5 മീ. വ്യാസമുണ്ടായിരിക്കും. പുറംപട്ട ചാരനിറമുള്ളതും മാര്‍ദവമേറിയതുമാണ്. നിരവധി ലെന്റിസെല്ലുകളും (lenticels) ഉണ്ടായിരിക്കും. സംയുക്ത പത്രങ്ങളിലെ പത്രകങ്ങള്‍ ഞെട്ടില്ലാത്തവയും രണ്ടറ്റവും കൂര്‍ത്ത് ദീര്‍ഘവൃത്താകൃതിയോടു കൂടിയവയുമാണ്. പത്രകങ്ങള്‍ക്ക് 812 സെ.മീ. നീളവും 45 സെ.മീ. വീതിയുമുണ്ട്. പത്രവൃന്തത്തിന് 10 സെ.മീറ്ററോളം നീളമുണ്ട്. ജൂ. ജൂലൈ. . മാസങ്ങളാണ് പൂക്കാലം. പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ നിരവധി ചെറുപൂക്കള്‍ കുലകളായി കാണപ്പെടുന്നു. ഒ.ഡി. മാസങ്ങളിലാണ് കായ്‌കളുണ്ടാവുക. കായ്‌ക്കുള്ളില്‍ കറുപ്പുനിറമുള്ള ഒരു വിത്തുണ്ടായിരിക്കും.
വൃക്ഷത്തിന്റെ തടിക്ക് ചാര കലര്‍ന്ന വെള്ളനിറമാണുള്ളത്. ഇത് മിനുസമുള്ളതും സാമാന്യം ബലമുള്ളതുമാണ്. കാതല്‍ ഇല്ല. വാര്‍ഷികവലയങ്ങള്‍ (annual rings) വളരെയെളുപ്പത്തില്‍ കാണാന്‍ കഴിയുകയില്ല. തടിക്ക് ഘനമീറ്ററിന് 400 കി.ഗ്രാം തൂക്കമുണ്ടായിരിക്കും. തീപ്പെട്ടി നിര്‍മാണത്തില്‍ തീപ്പെട്ടിക്കോലുകള്‍ ഉണ്ടാക്കുന്നതിനാണ് തടി മുഖ്യമായും ഉപയോഗിച്ചുവരുന്നത്.