This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കദളിവാഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കദളിവാഴ)
(കദളിവാഴ)
 
വരി 2: വരി 2:
== കദളിവാഴ ==
== കദളിവാഴ ==
[[ചിത്രം:Vol6p223_Musa sapientum.jpg|thumb|കദളിവാഴ]]
[[ചിത്രം:Vol6p223_Musa sapientum.jpg|thumb|കദളിവാഴ]]
-
ഒരിനം വാഴ. ഇതിഌ പല അവാന്തരവിഭാഗങ്ങളുമുണ്ട്‌. ചില വിഭാഗത്തില്‍പ്പെട്ടവയുടെ പഴം, പൂജ മുതലായ പുണ്യ കര്‍മങ്ങള്‍ക്കും ഔഷധത്തിഌം ഉപയോഗിക്കുന്നു. മ്യൂസേസീ(Musaeceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: മ്യൂസാ സാപിയെന്റം (Musa sapientum). വാഴ എന്ന സാമാന്യാര്‍ഥത്തിലും കദളി എന്ന പദം ഉപയോഗിക്കാറുണ്ട്‌.
+
ഒരിനം വാഴ. ഇതിനു പല അവാന്തരവിഭാഗങ്ങളുമുണ്ട്‌. ചില വിഭാഗത്തില്‍പ്പെട്ടവയുടെ പഴം, പൂജ മുതലായ പുണ്യ കര്‍മങ്ങള്‍ക്കും ഔഷധത്തിഌം ഉപയോഗിക്കുന്നു. മ്യൂസേസീ(Musaeceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: മ്യൂസാ സാപിയെന്റം (Musa sapientum). വാഴ എന്ന സാമാന്യാര്‍ഥത്തിലും കദളി എന്ന പദം ഉപയോഗിക്കാറുണ്ട്‌.
അന്തര്‍ഭൗമിക കാണ്ഡവും കാണ്ഡാഭാസ (pseudo stem)വുമുള്ള വലിയ ഓഷധിയാണ്‌ വാഴ. വിസ്‌താരമേറിയ ലഘുപര്‍ണങ്ങളുണ്ട്‌. പുഷ്‌പമഞ്‌ജരി സംയുക്ത സ്‌പേഡിക്‌സ്‌ (compound spadix) ആകുന്നു. ഏകലിംഗ പുഷ്‌പങ്ങളും ദ്വിലിംഗപുഷ്‌പങ്ങളും ഉണ്ടായിരിക്കും. പ്രകന്ദങ്ങള്‍ മൂലം കായിക പ്രവര്‍ധനം നടത്തുന്നു.
അന്തര്‍ഭൗമിക കാണ്ഡവും കാണ്ഡാഭാസ (pseudo stem)വുമുള്ള വലിയ ഓഷധിയാണ്‌ വാഴ. വിസ്‌താരമേറിയ ലഘുപര്‍ണങ്ങളുണ്ട്‌. പുഷ്‌പമഞ്‌ജരി സംയുക്ത സ്‌പേഡിക്‌സ്‌ (compound spadix) ആകുന്നു. ഏകലിംഗ പുഷ്‌പങ്ങളും ദ്വിലിംഗപുഷ്‌പങ്ങളും ഉണ്ടായിരിക്കും. പ്രകന്ദങ്ങള്‍ മൂലം കായിക പ്രവര്‍ധനം നടത്തുന്നു.

Current revision as of 06:09, 1 ഓഗസ്റ്റ്‌ 2014

കദളിവാഴ

കദളിവാഴ

ഒരിനം വാഴ. ഇതിനു പല അവാന്തരവിഭാഗങ്ങളുമുണ്ട്‌. ചില വിഭാഗത്തില്‍പ്പെട്ടവയുടെ പഴം, പൂജ മുതലായ പുണ്യ കര്‍മങ്ങള്‍ക്കും ഔഷധത്തിഌം ഉപയോഗിക്കുന്നു. മ്യൂസേസീ(Musaeceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: മ്യൂസാ സാപിയെന്റം (Musa sapientum). വാഴ എന്ന സാമാന്യാര്‍ഥത്തിലും കദളി എന്ന പദം ഉപയോഗിക്കാറുണ്ട്‌. അന്തര്‍ഭൗമിക കാണ്ഡവും കാണ്ഡാഭാസ (pseudo stem)വുമുള്ള വലിയ ഓഷധിയാണ്‌ വാഴ. വിസ്‌താരമേറിയ ലഘുപര്‍ണങ്ങളുണ്ട്‌. പുഷ്‌പമഞ്‌ജരി സംയുക്ത സ്‌പേഡിക്‌സ്‌ (compound spadix) ആകുന്നു. ഏകലിംഗ പുഷ്‌പങ്ങളും ദ്വിലിംഗപുഷ്‌പങ്ങളും ഉണ്ടായിരിക്കും. പ്രകന്ദങ്ങള്‍ മൂലം കായിക പ്രവര്‍ധനം നടത്തുന്നു.

കരിങ്കദളി, ചെങ്കദളി, രസകദളി, നൈവേദ്യക്കദളി, വടക്കന്‍കദളി, ചക്കരക്കദളി, സൂര്യകദളി, പച്ചക്കദളി എന്നിങ്ങനെ പലതരം കദളിവാഴകളുണ്ട്‌. കരിങ്കദളിയുടെ ഇലത്തണ്ടിഌം പോളയ്‌ക്കും ഇരുണ്ട നിറമായിരിക്കും. ഇതിന്റെ കിഴങ്ങ്‌ (rhizome) ഉണക്കിപ്പൊടിച്ച്‌ മോരു ചേര്‍ത്ത്‌ കഴിക്കുന്നത്‌ പ്രമേഹരോഗത്തിന്‌ ആശ്വാസം നല്‌കുന്നു. ചെങ്കദളിയുടെ ഇലത്തണ്ടും പോളപ്പുറവും പഴത്തൊലിയും ചുവപ്പു നിറമുള്ളതാണ്‌. ഇത്‌ കപ്പവാഴയെന്ന പേരിലും അറിയപ്പെടുന്നു; പഴങ്ങള്‍ അഴകും മാധുര്യവും ഒത്തിണങ്ങിയവയാണ്‌.

കദളിപ്പഴം (നൈവേദ്യക്കദളി) പൂജാദികര്‍മങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു. കദളിവാഴയുടെ വിവിധ ഭാഗങ്ങള്‍ ആയുര്‍വേദ ഔഷധങ്ങളുണ്ടാക്കാഌം ധാരാളമായി ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A6%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍