This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കരുണ)
(കരുണ)
 
വരി 4: വരി 4:
"ഹാ സുഖങ്ങള്‍ വെറും ജാലം' എന്ന തത്ത്വമാണ്‌ കവി ഇവിടെ മതിമോഹിനിയായ വാസവദത്തയുടെ കരുണാര്‍ദ്രമായ കഥയിലൂടെ അനാവരണം ചെയ്‌തിരിക്കുന്നത്‌. ലൗകികജീവിതത്തിലെ സുഖഭോഗങ്ങള്‍ക്കുമപ്പുറം ആധ്യാത്മിക ശാന്തിയുടെ അഭൗമതലം ആശാന്‍ നമുക്കു കാട്ടിത്തരുന്നു.

-
ഉത്തരമഥുരാപുരിയിലെ പ്രസിദ്ധ വാരസുന്ദരിയായ വാസവദത്തയ്‌ക്ക്‌ ബുദ്ധസന്ന്യാസിയായ ഉപഗുപ്‌തനില്‍ ആസക്തി ജനിക്കുന്നു. അവളുടെ അഭ്യര്‍ഥനയ്‌ക്ക്‌ "സമയമായില്ല' എന്ന മറുപടിയാണ്‌ ഉപഗുപ്‌തനില്‍ നിന്നുണ്ടായത്‌. ഇതിനിടയില്‍ തന്റെ കമിതാക്കളില്‍ ഒരാളെതൊഴിലാളിത്തലവനെഅവള്‍ കൊലപ്പെടുത്തി. കുറ്റവാളിയായ വാസവദത്തയെ കരചരണങ്ങളരിഞ്ഞ്‌ ചുടുകാട്ടിലെറിയാന്‍ ന്യായാധിപതി വിധി കല്‌പിച്ചു. അവയവങ്ങള്‍ ഛേദിക്കപ്പെട്ട്‌, ആസന്ന മരണയായി ചുടുകാട്ടില്‍ കിടക്കുന്ന അവളുടെ സമീപത്ത്‌, "ഭാഌമാനില്‍ നിന്നു കാറ്റില്‍ കടപൊട്ടിപ്പറന്നെത്തും കതിരുപോലെ' ഉപഗുപ്‌തന്‍ വന്നുചേരുന്നു. അദ്ദേഹം അവളെ സാന്ത്വന വചസ്സുകള്‍ കൊണ്ട്‌ ആശ്വസിപ്പിക്കുന്നു. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മം ശരണം ഗച്ഛാമി എന്നീ "ധര്‍മരത്‌നങ്ങള്‍ കേട്ട്‌ അവള്‍ നിര്‍വാണം പ്രാപിക്കുന്നു. ഇതു കണ്ടുനിന്ന യതിവര്യനായ ഉപഗുപ്‌തനില്‍ വന്ന ഭാവപ്പകര്‍ച്ച കവി വരച്ചു കാണിക്കുന്നതിങ്ങനെയാണ്‌:
+
ഉത്തരമഥുരാപുരിയിലെ പ്രസിദ്ധ വാരസുന്ദരിയായ വാസവദത്തയ്‌ക്ക്‌ ബുദ്ധസന്ന്യാസിയായ ഉപഗുപ്‌തനില്‍ ആസക്തി ജനിക്കുന്നു. അവളുടെ അഭ്യര്‍ഥനയ്‌ക്ക്‌ "സമയമായില്ല' എന്ന മറുപടിയാണ്‌ ഉപഗുപ്‌തനില്‍ നിന്നുണ്ടായത്‌. ഇതിനിടയില്‍ തന്റെ കമിതാക്കളില്‍ ഒരാളെതൊഴിലാളിത്തലവനെഅവള്‍ കൊലപ്പെടുത്തി. കുറ്റവാളിയായ വാസവദത്തയെ കരചരണങ്ങളരിഞ്ഞ്‌ ചുടുകാട്ടിലെറിയാന്‍ ന്യായാധിപതി വിധി കല്‌പിച്ചു. അവയവങ്ങള്‍ ഛേദിക്കപ്പെട്ട്‌, ആസന്ന മരണയായി ചുടുകാട്ടില്‍ കിടക്കുന്ന അവളുടെ സമീപത്ത്‌, "ഭാനു‌മാനില്‍ നിന്നു കാറ്റില്‍ കടപൊട്ടിപ്പറന്നെത്തും കതിരുപോലെ' ഉപഗുപ്‌തന്‍ വന്നുചേരുന്നു. അദ്ദേഹം അവളെ സാന്ത്വന വചസ്സുകള്‍ കൊണ്ട്‌ ആശ്വസിപ്പിക്കുന്നു. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മം ശരണം ഗച്ഛാമി എന്നീ "ധര്‍മരത്‌നങ്ങള്‍ കേട്ട്‌ അവള്‍ നിര്‍വാണം പ്രാപിക്കുന്നു. ഇതു കണ്ടുനിന്ന യതിവര്യനായ ഉപഗുപ്‌തനില്‍ വന്ന ഭാവപ്പകര്‍ച്ച കവി വരച്ചു കാണിക്കുന്നതിങ്ങനെയാണ്‌:
  <nowiki>
  <nowiki>
"ഹാ! മിഴിച്ചു നിന്നവനങ്ങമ്മഥുരയിലെ മുഖ്യ
"ഹാ! മിഴിച്ചു നിന്നവനങ്ങമ്മഥുരയിലെ മുഖ്യ
വരി 18: വരി 18:
എന്ന കവിവചസ്സോടെ കാവ്യം അവസാനിക്കുന്നു.
എന്ന കവിവചസ്സോടെ കാവ്യം അവസാനിക്കുന്നു.
-
ബൗദ്ധധര്‍മങ്ങളില്‍ ശ്രദ്ധേയമായ "കരുണ' തന്നെയാണ്‌ കാവ്യത്തിന്റെ ജീവന്‍. കറ പുരണ്ട കാമത്തില്‍ ആരംഭിച്ച്‌, ശൃംഗാരത്തിന്റെ സംഭോഗവിപ്രലംഭ ദശകള്‍, ബീഭത്സ ഭയാനകങ്ങളുടെ അംഗത്വത്തോടെ കടന്നു കരുണത്തില്‍ പാരമ്യതയാര്‍ന്നു ശാന്തിനേടുന്ന വിധത്തിലാണ്‌ ഇതിലെ രസാവിഷ്‌കരണം. എത്ര ഭോഗമലീമസമായ ജീവിതത്തിലും പ്രമം ഉണ്ടാകാമെന്നും അത്‌ ആധ്യാത്മികതലത്തിലേക്ക്‌ ഉയരാമെന്നുമാണ്‌ വാസവദത്തയുടെ ചരിത്രത്തിലൂടെ കുമാരനാശാന്‍ ചൂണ്ടിക്കാണിക്കുന്നത്‌. വഞ്ചിപ്പാട്ട്‌ (നതോന്നത) വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍ മൂന്നു ഭാഗങ്ങളിലായി 255 ഈരടികള്‍ ഉണ്ട്‌. നിത്യപരിചിതങ്ങളായ പ്രകൃതിദൃശ്യങ്ങളെക്കൊണ്ട്‌ അപൂര്‍വസുന്ദരങ്ങളായ വാങ്‌മയ ചിത്രങ്ങള്‍ രചിക്കാന്‍ കുമാരനാശാഌള്ള കഴിവ്‌ ഈ കൃതിയില്‍ നിതരാം വ്യക്തമാകുന്നു, അതുപോലെ തന്നെ ലോകതത്ത്വങ്ങള്‍ അതീവ ഹൃദ്യമായ കാവ്യശകലങ്ങളാക്കി കാഴ്‌ചവയ്‌ക്കുന്നതിലും ആശാനിലെ ദാര്‍ശനിക കവി വിജയിച്ചിരിക്കുന്നു. കരുണയെക്കുറിച്ചുള്ള മഹാകവി ഉള്ളൂരിന്റെ അഭിപ്രായം ശ്രദ്ധേയമാണ്‌: "ആശാന്റെ സകല കൃതികളിലും വച്ച്‌ ഉത്തമോത്തമമായി ഞാന്‍ പ്രസ്‌തുത കാവ്യത്തെ പരിഗണിക്കുന്നു. ഇതേ കഥയെത്തന്നെ ആസ്‌പദമാക്കി രവീന്ദ്രനാഥ ടാഗൂറും ഒരു കവിത "ഫലസഞ്ചയനം"  (Fruit gathering)  എന്ന പുസ്‌തകത്തില്‍ അതിനുമുമ്പ്‌, 1908ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതു ബംഗാളി കൃതിയുടെ ഇംഗ്ലീഷ്‌ തര്‍ജുമയാണ്‌. ബുദ്ധോപദേശ സാഹിത്യമെന്ന (The Gospel of Buddha)മറ്റൊരു ഇംഗ്ലീഷ്‌ പുസ്‌തകത്തിലും ആ ഉപാഖ്യാനം കാണാം. ആശാന്‍ ആ കഥയെ പല ആവാപോദ്വാപങ്ങള്‍ ചെയ്‌തു സ്വതന്ത്രമാക്കീട്ടുണ്ട്‌' (കേരള സാഹിത്യചരിത്രം  വാല്യം അഞ്ച്‌).
+
ബൗദ്ധധര്‍മങ്ങളില്‍ ശ്രദ്ധേയമായ "കരുണ' തന്നെയാണ്‌ കാവ്യത്തിന്റെ ജീവന്‍. കറ പുരണ്ട കാമത്തില്‍ ആരംഭിച്ച്‌, ശൃംഗാരത്തിന്റെ സംഭോഗവിപ്രലംഭ ദശകള്‍, ബീഭത്സ ഭയാനകങ്ങളുടെ അംഗത്വത്തോടെ കടന്നു കരുണത്തില്‍ പാരമ്യതയാര്‍ന്നു ശാന്തിനേടുന്ന വിധത്തിലാണ്‌ ഇതിലെ രസാവിഷ്‌കരണം. എത്ര ഭോഗമലീമസമായ ജീവിതത്തിലും പ്രമം ഉണ്ടാകാമെന്നും അത്‌ ആധ്യാത്മികതലത്തിലേക്ക്‌ ഉയരാമെന്നുമാണ്‌ വാസവദത്തയുടെ ചരിത്രത്തിലൂടെ കുമാരനാശാന്‍ ചൂണ്ടിക്കാണിക്കുന്നത്‌. വഞ്ചിപ്പാട്ട്‌ (നതോന്നത) വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍ മൂന്നു ഭാഗങ്ങളിലായി 255 ഈരടികള്‍ ഉണ്ട്‌. നിത്യപരിചിതങ്ങളായ പ്രകൃതിദൃശ്യങ്ങളെക്കൊണ്ട്‌ അപൂര്‍വസുന്ദരങ്ങളായ വാങ്‌മയ ചിത്രങ്ങള്‍ രചിക്കാന്‍ കുമാരനാശാനു‌ള്ള കഴിവ്‌ ഈ കൃതിയില്‍ നിതരാം വ്യക്തമാകുന്നു, അതുപോലെ തന്നെ ലോകതത്ത്വങ്ങള്‍ അതീവ ഹൃദ്യമായ കാവ്യശകലങ്ങളാക്കി കാഴ്‌ചവയ്‌ക്കുന്നതിലും ആശാനിലെ ദാര്‍ശനിക കവി വിജയിച്ചിരിക്കുന്നു. കരുണയെക്കുറിച്ചുള്ള മഹാകവി ഉള്ളൂരിന്റെ അഭിപ്രായം ശ്രദ്ധേയമാണ്‌: "ആശാന്റെ സകല കൃതികളിലും വച്ച്‌ ഉത്തമോത്തമമായി ഞാന്‍ പ്രസ്‌തുത കാവ്യത്തെ പരിഗണിക്കുന്നു. ഇതേ കഥയെത്തന്നെ ആസ്‌പദമാക്കി രവീന്ദ്രനാഥ ടാഗൂറും ഒരു കവിത "ഫലസഞ്ചയനം"  (Fruit gathering)  എന്ന പുസ്‌തകത്തില്‍ അതിനുമുമ്പ്‌, 1908ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതു ബംഗാളി കൃതിയുടെ ഇംഗ്ലീഷ്‌ തര്‍ജുമയാണ്‌. ബുദ്ധോപദേശ സാഹിത്യമെന്ന (The Gospel of Buddha)മറ്റൊരു ഇംഗ്ലീഷ്‌ പുസ്‌തകത്തിലും ആ ഉപാഖ്യാനം കാണാം. ആശാന്‍ ആ കഥയെ പല ആവാപോദ്വാപങ്ങള്‍ ചെയ്‌തു സ്വതന്ത്രമാക്കീട്ടുണ്ട്‌' (കേരള സാഹിത്യചരിത്രം  വാല്യം അഞ്ച്‌).
മലയാളസാഹിത്യത്തില്‍ വളരെയധികം വിമര്‍ശനപഠനങ്ങള്‍ക്കു വിധേയമായിട്ടുള്ള കൃതിയാണ്‌ കരുണ. സാഹിത്യപഞ്ചാനനന്റെ വിമര്‍ശനവും തുടര്‍ന്നുണ്ടായ വാദകോലാഹലങ്ങളും വളരെ പ്രസിദ്ധമാണ്‌. പണ്ഡിതസദസ്സ്‌ (സമാഹര്‍ത്താവ്‌എ.ഡി. ഹരിശര്‍മ 1955), കരുണയും കുചേലവൃത്തവും (1936സ്വാമി ആര്യഭടന്‍) മുതലായ കൃതികള്‍ തന്നെ ഇക്കാര്യം വിളിച്ചോതുന്നു. പ്രാഫ. ജോസഫ്‌ മുണ്ടശ്ശേരിയുടെ കരുണാനിരൂപണം (1939), മാറ്റൊലി (1945) എന്നീ കൃതികളും ശ്രദ്ധേയങ്ങളാണ്‌. കെ.എന്‍. ഗോപാലപിള്ള, ചെങ്ങാരപ്പള്ളി നാരായണന്‍പോറ്റി എന്നിവര്‍ കരുണ കഥകളിരൂപത്തിലാക്കിയിട്ടുണ്ട്‌. ഓച്ചിറ പരബ്രഹ്‌മോദയ സംഗീത നടനസഭയുടെ ആഭിമുഖ്യത്തില്‍ സ്വാമി ബ്രഹ്മവ്രതനാല്‍ സംഗീതനാടക രൂപത്തില്‍ സംവിധാനം ചെയ്യപ്പെട്ടതും ശിവപ്രസാദ്‌ സി. വേലുക്കുട്ടി (വാസവദത്ത), സെബാസ്‌റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ (ഉപഗുപ്‌തന്‍) തുടങ്ങിയ പ്രസിദ്ധനടന്മാര്‍ അഭിനയിച്ചിരുന്നതുമായ "കരുണ'യ്‌ക്കു നാട്ടിലങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ പ്രചാരം ലഭിക്കുകയുണ്ടായി. നോ: കുമാരനാശാന്‍

Current revision as of 06:04, 1 ഓഗസ്റ്റ്‌ 2014

കരുണ

മഹാകവി കുമാരനാശാന്‍

മഹാകവി കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യം. ആശാന്‍ ഏറ്റവും ഒടുവിലായി രചിച്ചതും (1924) കരുണയാണ്‌. ബുദ്ധമത സംബന്ധിയായ ഒരു കഥയെ ആസ്‌പദമാക്കിയുള്ള ഈ കൃതിയുടെ ഇതിവൃത്തം സ്വീകരിച്ചിട്ടുള്ളത്‌ അമേരിക്കന്‍ പണ്ഡിതനായ ഡോ. പോള്‍ കാരൂസിന്റെ ദ്‌ ഗോസ്‌പല്‍ ഒഫ്‌ ബുദ്ധ എന്ന പുസ്‌തകത്തില്‍ നിന്നാണെന്ന്‌ ആശാന്‍ മുഖവുരയില്‍ പറഞ്ഞിട്ടുണ്ട്‌.

"ഹാ സുഖങ്ങള്‍ വെറും ജാലം' എന്ന തത്ത്വമാണ്‌ കവി ഇവിടെ മതിമോഹിനിയായ വാസവദത്തയുടെ കരുണാര്‍ദ്രമായ കഥയിലൂടെ അനാവരണം ചെയ്‌തിരിക്കുന്നത്‌. ലൗകികജീവിതത്തിലെ സുഖഭോഗങ്ങള്‍ക്കുമപ്പുറം ആധ്യാത്മിക ശാന്തിയുടെ അഭൗമതലം ആശാന്‍ നമുക്കു കാട്ടിത്തരുന്നു. ഉത്തരമഥുരാപുരിയിലെ പ്രസിദ്ധ വാരസുന്ദരിയായ വാസവദത്തയ്‌ക്ക്‌ ബുദ്ധസന്ന്യാസിയായ ഉപഗുപ്‌തനില്‍ ആസക്തി ജനിക്കുന്നു. അവളുടെ അഭ്യര്‍ഥനയ്‌ക്ക്‌ "സമയമായില്ല' എന്ന മറുപടിയാണ്‌ ഉപഗുപ്‌തനില്‍ നിന്നുണ്ടായത്‌. ഇതിനിടയില്‍ തന്റെ കമിതാക്കളില്‍ ഒരാളെതൊഴിലാളിത്തലവനെഅവള്‍ കൊലപ്പെടുത്തി. കുറ്റവാളിയായ വാസവദത്തയെ കരചരണങ്ങളരിഞ്ഞ്‌ ചുടുകാട്ടിലെറിയാന്‍ ന്യായാധിപതി വിധി കല്‌പിച്ചു. അവയവങ്ങള്‍ ഛേദിക്കപ്പെട്ട്‌, ആസന്ന മരണയായി ചുടുകാട്ടില്‍ കിടക്കുന്ന അവളുടെ സമീപത്ത്‌, "ഭാനു‌മാനില്‍ നിന്നു കാറ്റില്‍ കടപൊട്ടിപ്പറന്നെത്തും കതിരുപോലെ' ഉപഗുപ്‌തന്‍ വന്നുചേരുന്നു. അദ്ദേഹം അവളെ സാന്ത്വന വചസ്സുകള്‍ കൊണ്ട്‌ ആശ്വസിപ്പിക്കുന്നു. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മം ശരണം ഗച്ഛാമി എന്നീ "ധര്‍മരത്‌നങ്ങള്‍ കേട്ട്‌ അവള്‍ നിര്‍വാണം പ്രാപിക്കുന്നു. ഇതു കണ്ടുനിന്ന യതിവര്യനായ ഉപഗുപ്‌തനില്‍ വന്ന ഭാവപ്പകര്‍ച്ച കവി വരച്ചു കാണിക്കുന്നതിങ്ങനെയാണ്‌:

"ഹാ! മിഴിച്ചു നിന്നവനങ്ങമ്മഥുരയിലെ മുഖ്യ
കാമനീയകത്തിന്‍ ഭസ്‌മകദംബം കണ്ടു!'
ആ മഹാന്റെ കണ്ണില്‍ നിന്നച്ചാമ്പലിലൊരശ്രു കണ
മാമലകീഫലം പോലെയടര്‍ന്നു വീണു.
ഉപഗുപ്‌തന്റെ മാത്രമല്ല, വായനക്കാരുടെ കണ്ണുകളിലും കരുണയുടെ കണ്ണീര്‍ക്കണങ്ങള്‍ പൊഴിക്കാന്‍ ആശാന്‌ കഴിഞ്ഞിരിക്കുന്നു.
"നമസ്‌കാരമുപഗുപ്‌ത, വരിക ഭവാന്‍ നിര്‍വാണ
നിമഗ്‌നനാകാതെ വീണ്ടും ലോകസേവയ്‌ക്കായ്‌
പതിത കാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികംപേരെ'.
 
എന്ന കവിവചസ്സോടെ കാവ്യം അവസാനിക്കുന്നു.

ബൗദ്ധധര്‍മങ്ങളില്‍ ശ്രദ്ധേയമായ "കരുണ' തന്നെയാണ്‌ കാവ്യത്തിന്റെ ജീവന്‍. കറ പുരണ്ട കാമത്തില്‍ ആരംഭിച്ച്‌, ശൃംഗാരത്തിന്റെ സംഭോഗവിപ്രലംഭ ദശകള്‍, ബീഭത്സ ഭയാനകങ്ങളുടെ അംഗത്വത്തോടെ കടന്നു കരുണത്തില്‍ പാരമ്യതയാര്‍ന്നു ശാന്തിനേടുന്ന വിധത്തിലാണ്‌ ഇതിലെ രസാവിഷ്‌കരണം. എത്ര ഭോഗമലീമസമായ ജീവിതത്തിലും പ്രമം ഉണ്ടാകാമെന്നും അത്‌ ആധ്യാത്മികതലത്തിലേക്ക്‌ ഉയരാമെന്നുമാണ്‌ വാസവദത്തയുടെ ചരിത്രത്തിലൂടെ കുമാരനാശാന്‍ ചൂണ്ടിക്കാണിക്കുന്നത്‌. വഞ്ചിപ്പാട്ട്‌ (നതോന്നത) വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍ മൂന്നു ഭാഗങ്ങളിലായി 255 ഈരടികള്‍ ഉണ്ട്‌. നിത്യപരിചിതങ്ങളായ പ്രകൃതിദൃശ്യങ്ങളെക്കൊണ്ട്‌ അപൂര്‍വസുന്ദരങ്ങളായ വാങ്‌മയ ചിത്രങ്ങള്‍ രചിക്കാന്‍ കുമാരനാശാനു‌ള്ള കഴിവ്‌ ഈ കൃതിയില്‍ നിതരാം വ്യക്തമാകുന്നു, അതുപോലെ തന്നെ ലോകതത്ത്വങ്ങള്‍ അതീവ ഹൃദ്യമായ കാവ്യശകലങ്ങളാക്കി കാഴ്‌ചവയ്‌ക്കുന്നതിലും ആശാനിലെ ദാര്‍ശനിക കവി വിജയിച്ചിരിക്കുന്നു. കരുണയെക്കുറിച്ചുള്ള മഹാകവി ഉള്ളൂരിന്റെ അഭിപ്രായം ശ്രദ്ധേയമാണ്‌: "ആശാന്റെ സകല കൃതികളിലും വച്ച്‌ ഉത്തമോത്തമമായി ഞാന്‍ പ്രസ്‌തുത കാവ്യത്തെ പരിഗണിക്കുന്നു. ഇതേ കഥയെത്തന്നെ ആസ്‌പദമാക്കി രവീന്ദ്രനാഥ ടാഗൂറും ഒരു കവിത "ഫലസഞ്ചയനം" (Fruit gathering) എന്ന പുസ്‌തകത്തില്‍ അതിനുമുമ്പ്‌, 1908ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതു ബംഗാളി കൃതിയുടെ ഇംഗ്ലീഷ്‌ തര്‍ജുമയാണ്‌. ബുദ്ധോപദേശ സാഹിത്യമെന്ന (The Gospel of Buddha)മറ്റൊരു ഇംഗ്ലീഷ്‌ പുസ്‌തകത്തിലും ആ ഉപാഖ്യാനം കാണാം. ആശാന്‍ ആ കഥയെ പല ആവാപോദ്വാപങ്ങള്‍ ചെയ്‌തു സ്വതന്ത്രമാക്കീട്ടുണ്ട്‌' (കേരള സാഹിത്യചരിത്രം വാല്യം അഞ്ച്‌).

മലയാളസാഹിത്യത്തില്‍ വളരെയധികം വിമര്‍ശനപഠനങ്ങള്‍ക്കു വിധേയമായിട്ടുള്ള കൃതിയാണ്‌ കരുണ. സാഹിത്യപഞ്ചാനനന്റെ വിമര്‍ശനവും തുടര്‍ന്നുണ്ടായ വാദകോലാഹലങ്ങളും വളരെ പ്രസിദ്ധമാണ്‌. പണ്ഡിതസദസ്സ്‌ (സമാഹര്‍ത്താവ്‌എ.ഡി. ഹരിശര്‍മ 1955), കരുണയും കുചേലവൃത്തവും (1936സ്വാമി ആര്യഭടന്‍) മുതലായ കൃതികള്‍ തന്നെ ഇക്കാര്യം വിളിച്ചോതുന്നു. പ്രാഫ. ജോസഫ്‌ മുണ്ടശ്ശേരിയുടെ കരുണാനിരൂപണം (1939), മാറ്റൊലി (1945) എന്നീ കൃതികളും ശ്രദ്ധേയങ്ങളാണ്‌. കെ.എന്‍. ഗോപാലപിള്ള, ചെങ്ങാരപ്പള്ളി നാരായണന്‍പോറ്റി എന്നിവര്‍ കരുണ കഥകളിരൂപത്തിലാക്കിയിട്ടുണ്ട്‌. ഓച്ചിറ പരബ്രഹ്‌മോദയ സംഗീത നടനസഭയുടെ ആഭിമുഖ്യത്തില്‍ സ്വാമി ബ്രഹ്മവ്രതനാല്‍ സംഗീതനാടക രൂപത്തില്‍ സംവിധാനം ചെയ്യപ്പെട്ടതും ശിവപ്രസാദ്‌ സി. വേലുക്കുട്ടി (വാസവദത്ത), സെബാസ്‌റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ (ഉപഗുപ്‌തന്‍) തുടങ്ങിയ പ്രസിദ്ധനടന്മാര്‍ അഭിനയിച്ചിരുന്നതുമായ "കരുണ'യ്‌ക്കു നാട്ടിലങ്ങോളമിങ്ങോളം അഭൂതപൂര്‍വമായ പ്രചാരം ലഭിക്കുകയുണ്ടായി. നോ: കുമാരനാശാന്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B5%81%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍