This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്വന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കണ്വന്‍ == വേദേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള ഋഷി. ഈ പേര...) |
Mksol (സംവാദം | സംഭാവനകള്‍) (→കണ്വന്‍) |
||
വരി 4: | വരി 4: | ||
വേദേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള ഋഷി. ഈ പേരില്‍ത്തന്നെ ഒന്നിലധികം വ്യക്തികള്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ പരസ്‌പരം ബന്ധപ്പെട്ടവരാണോ എന്നു വ്യവച്ഛേദിച്ചു പറയാന്‍ നിവൃത്തിയില്ല. ഇവരില്‍ പ്രമുഖര്‍ വേദങ്ങളിലെയും ഇതിഹാസങ്ങളിലെയും കണ്വന്മാരാണ്. | വേദേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള ഋഷി. ഈ പേരില്‍ത്തന്നെ ഒന്നിലധികം വ്യക്തികള്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ പരസ്‌പരം ബന്ധപ്പെട്ടവരാണോ എന്നു വ്യവച്ഛേദിച്ചു പറയാന്‍ നിവൃത്തിയില്ല. ഇവരില്‍ പ്രമുഖര്‍ വേദങ്ങളിലെയും ഇതിഹാസങ്ങളിലെയും കണ്വന്മാരാണ്. | ||
- | വൈദികസാഹിത്യത്തില്‍ കണ്വന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഋഗ്വേദത്തിലെ ഒന്നാം മണ്ഡലത്തില്‍ 50 സൂക്തങ്ങളും എട്ടാം മണ്ഡലവും രചിച്ച കണ്വകുലത്തിന്റെ കൂടസ്ഥഌം നിരവധി മന്ത്രങ്ങളുടെ ദ്രഷ്ടാവുമായാണ്. ഇദ്ദേഹം അംഗിരസ്സിന്റെ വംശത്തില്‍ ഘോരമുനിയുടെ പുത്രനായിട്ടു ജനിച്ചു എന്നും പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു. സമുദ്രമഥനാവസരത്തില്‍ സൂര്യന്റെ നെറ്റിത്തടത്തില്‍ നിന്ന് അടര്‍ന്നുവീണ ഒരു തുള്ളി (കണം) വിയര്‍പ്പില്‍ നിന്നാണ് കണ്വ ജനനമെന്ന് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. കണ്വന്റെ പുത്രനായ മേധാതിഥിയെക്കുറിച്ചും ഋഗ്വേദ(മണ്ഡലം 1, | + | വൈദികസാഹിത്യത്തില്‍ കണ്വന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഋഗ്വേദത്തിലെ ഒന്നാം മണ്ഡലത്തില്‍ 50 സൂക്തങ്ങളും എട്ടാം മണ്ഡലവും രചിച്ച കണ്വകുലത്തിന്റെ കൂടസ്ഥഌം നിരവധി മന്ത്രങ്ങളുടെ ദ്രഷ്ടാവുമായാണ്. ഇദ്ദേഹം അംഗിരസ്സിന്റെ വംശത്തില്‍ ഘോരമുനിയുടെ പുത്രനായിട്ടു ജനിച്ചു എന്നും പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു. സമുദ്രമഥനാവസരത്തില്‍ സൂര്യന്റെ നെറ്റിത്തടത്തില്‍ നിന്ന് അടര്‍ന്നുവീണ ഒരു തുള്ളി (കണം) വിയര്‍പ്പില്‍ നിന്നാണ് കണ്വ ജനനമെന്ന് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. കണ്വന്റെ പുത്രനായ മേധാതിഥിയെക്കുറിച്ചും ഋഗ്വേദ(മണ്ഡലം 1, അനുവാകം 4, സൂക്തം 2)ത്തില്‍ പരാമര്‍ശങ്ങള്‍ കാണാം. |
ശുക്‌ളയജുര്‍വേദത്തിന്റെ ഒരു ശാഖാകാരഌം ഒരു കണ്വനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സംഹിതയും ബ്രാഹ്മണവുമുണ്ട്. ഒരു കണ്വനാര്‍ഷദനെക്കുറിച്ച് അഥര്‍വവേദത്തിലും കണ്വശ്രായസ്സിനെക്കുറിച്ച് തൈത്തരീയസംഹിതയിലും പരാമര്‍ശിച്ചു കാണുന്നു. ഋഷികളുടെ വര്‍ഗീകരണത്തില്‍ കണ്വനെ ദേവര്‍ഷികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (നോ: ഋഷി). സപ്‌തര്‍ഷികളിലൊരുവനായും ഇദ്ദേഹം സംഭാവനം ചെയ്യപ്പെടുന്നുണ്ട്. | ശുക്‌ളയജുര്‍വേദത്തിന്റെ ഒരു ശാഖാകാരഌം ഒരു കണ്വനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സംഹിതയും ബ്രാഹ്മണവുമുണ്ട്. ഒരു കണ്വനാര്‍ഷദനെക്കുറിച്ച് അഥര്‍വവേദത്തിലും കണ്വശ്രായസ്സിനെക്കുറിച്ച് തൈത്തരീയസംഹിതയിലും പരാമര്‍ശിച്ചു കാണുന്നു. ഋഷികളുടെ വര്‍ഗീകരണത്തില്‍ കണ്വനെ ദേവര്‍ഷികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (നോ: ഋഷി). സപ്‌തര്‍ഷികളിലൊരുവനായും ഇദ്ദേഹം സംഭാവനം ചെയ്യപ്പെടുന്നുണ്ട്. | ||
- | മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനത്തില്‍ പ്രത്യക്ഷപ്പെടുന്ന കണ്വനാണ് ഇതിഹാസ കണ്വന്മാരില്‍ പ്രസിദ്ധന്‍. ഇദ്ദേഹം മേധാതിഥി എന്ന മുനിയുടെ പുത്രനാണെന്ന് മഹാഭാരതം ശാന്തിപര്‍വത്തിലെ "ഋഷിമേധാതിഥിസുതന്‍ കണ്വന്‍' (അധ്യായം 208, ശ്ലോകം 27) എന്ന ശ്ലോകഭാഗത്തില്‍നിന്നു വ്യക്തമാകുന്നു. കശ്യപന്റെ വംശത്തില്‍ ജനിച്ചതിനാല്‍ കാശ്യപന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. കാശ്യപന്‍ എന്ന പേരില്‍ പല ഋഷിമാരുമുള്ളതിനാല്‍ ശകുന്തളയുടെ വളര്‍ത്തച്ഛന്‍, കണ്വന്‍ എന്ന പേരില്‍ത്തന്നെ തിരിച്ചറിയപ്പെടുന്നതായിരിക്കും കൂടുതല്‍ സമീചീനം. ശകുന്തളോപാഖ്യാന നിബന്ധനത്തിലൂടെ തനതായ വ്യക്തിത്വം നല്‌കി കണ്വനെ അവതരിപ്പിച്ചത് വ്യാസനാണെങ്കിലും, | + | മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനത്തില്‍ പ്രത്യക്ഷപ്പെടുന്ന കണ്വനാണ് ഇതിഹാസ കണ്വന്മാരില്‍ പ്രസിദ്ധന്‍. ഇദ്ദേഹം മേധാതിഥി എന്ന മുനിയുടെ പുത്രനാണെന്ന് മഹാഭാരതം ശാന്തിപര്‍വത്തിലെ "ഋഷിമേധാതിഥിസുതന്‍ കണ്വന്‍' (അധ്യായം 208, ശ്ലോകം 27) എന്ന ശ്ലോകഭാഗത്തില്‍നിന്നു വ്യക്തമാകുന്നു. കശ്യപന്റെ വംശത്തില്‍ ജനിച്ചതിനാല്‍ കാശ്യപന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. കാശ്യപന്‍ എന്ന പേരില്‍ പല ഋഷിമാരുമുള്ളതിനാല്‍ ശകുന്തളയുടെ വളര്‍ത്തച്ഛന്‍, കണ്വന്‍ എന്ന പേരില്‍ത്തന്നെ തിരിച്ചറിയപ്പെടുന്നതായിരിക്കും കൂടുതല്‍ സമീചീനം. ശകുന്തളോപാഖ്യാന നിബന്ധനത്തിലൂടെ തനതായ വ്യക്തിത്വം നല്‌കി കണ്വനെ അവതരിപ്പിച്ചത് വ്യാസനാണെങ്കിലും, സമുന്നതമാനുഷിക മൂല്യങ്ങളുടെ ഒരുജ്ജ്വലപ്രവക്താവ് എന്ന നിലയില്‍ ഇദ്ദേഹത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത് കാളിദാസനാണ് (നോ: അഭിജ്ഞാനശാകുന്തളം). കണ്വമഹര്‍ഷി, ദുഷ്യന്തപുത്രനായ ഭരതന്റെ "ഗോവിതത യജ്ഞം' നടത്തിക്കൊടുത്തതായും (സംഭവപര്‍വം), ദുര്യോധനനെ മാതലീയോപാഖ്യാനം പറഞ്ഞു കേള്‍പ്പിച്ചതായും (ഉദ്യോഗം), യുധിഷ്‌ഠിരനെ കാണാന്‍ വന്ന മഹര്‍ഷിമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നതായും (ശാന്തി), ഭീഷ്‌മരെ കാണാന്‍ വന്ന മുനിമാരില്‍ ഒരുവനായിരുന്നതായും (അനുശാസനം) സാംബാവഹേളനത്തിനു പാത്രമായ മഹര്‍ഷിമാരില്‍ ഒരാളായിരുന്നതായും (മൗസലം) മഹാഭാരതത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്. |
- | + | വനവാസത്തിനുശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമനെ സന്ദര്‍ശിക്കുവാന്‍ പൂര്‍വദിക്കില്‍നിന്നു വന്ന അത്രി, മതംഗ, സനകാദി മുനിമാരുടെ കൂട്ടത്തില്‍ കണ്വനുമുണ്ടായിരുന്നതായി ഉത്തരരാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. | |
അഗ്‌നിപുരാണ (അധ്യായം, 278) പ്രകാരം ദുഷ്യന്ത പിതാവായ സിന്ധുരോധന്റെ സഹോദരന്‍ പ്രതിരഥന്റെ പുത്രഌം മേധാതിഥീപിതാവുമായ ഒരു രാജാവാണ് കണ്വന്‍. കഥാസരിത്‌സാഗരത്തിലെ ശശാങ്കവതീലംബക (തരംഗം 27)ത്തില്‍ കണ്വമുനിക്കു മേനകയിലുണ്ടായ ഇന്ദീവരപ്രഭയെ ചിത്രകൂടനഗരരാജാവായ ചന്ദ്രാവലോകന്‍ വിവാഹം ചെയ്‌ത കഥ വിവരിച്ചിട്ടുണ്ട്. | അഗ്‌നിപുരാണ (അധ്യായം, 278) പ്രകാരം ദുഷ്യന്ത പിതാവായ സിന്ധുരോധന്റെ സഹോദരന്‍ പ്രതിരഥന്റെ പുത്രഌം മേധാതിഥീപിതാവുമായ ഒരു രാജാവാണ് കണ്വന്‍. കഥാസരിത്‌സാഗരത്തിലെ ശശാങ്കവതീലംബക (തരംഗം 27)ത്തില്‍ കണ്വമുനിക്കു മേനകയിലുണ്ടായ ഇന്ദീവരപ്രഭയെ ചിത്രകൂടനഗരരാജാവായ ചന്ദ്രാവലോകന്‍ വിവാഹം ചെയ്‌ത കഥ വിവരിച്ചിട്ടുണ്ട്. |
Current revision as of 09:21, 31 ജൂലൈ 2014
കണ്വന്‍
വേദേതിഹാസങ്ങളില്‍ പരാമൃഷ്ടനായിട്ടുള്ള ഋഷി. ഈ പേരില്‍ത്തന്നെ ഒന്നിലധികം വ്യക്തികള്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ പരസ്‌പരം ബന്ധപ്പെട്ടവരാണോ എന്നു വ്യവച്ഛേദിച്ചു പറയാന്‍ നിവൃത്തിയില്ല. ഇവരില്‍ പ്രമുഖര്‍ വേദങ്ങളിലെയും ഇതിഹാസങ്ങളിലെയും കണ്വന്മാരാണ്.
വൈദികസാഹിത്യത്തില്‍ കണ്വന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഋഗ്വേദത്തിലെ ഒന്നാം മണ്ഡലത്തില്‍ 50 സൂക്തങ്ങളും എട്ടാം മണ്ഡലവും രചിച്ച കണ്വകുലത്തിന്റെ കൂടസ്ഥഌം നിരവധി മന്ത്രങ്ങളുടെ ദ്രഷ്ടാവുമായാണ്. ഇദ്ദേഹം അംഗിരസ്സിന്റെ വംശത്തില്‍ ഘോരമുനിയുടെ പുത്രനായിട്ടു ജനിച്ചു എന്നും പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു. സമുദ്രമഥനാവസരത്തില്‍ സൂര്യന്റെ നെറ്റിത്തടത്തില്‍ നിന്ന് അടര്‍ന്നുവീണ ഒരു തുള്ളി (കണം) വിയര്‍പ്പില്‍ നിന്നാണ് കണ്വ ജനനമെന്ന് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. കണ്വന്റെ പുത്രനായ മേധാതിഥിയെക്കുറിച്ചും ഋഗ്വേദ(മണ്ഡലം 1, അനുവാകം 4, സൂക്തം 2)ത്തില്‍ പരാമര്‍ശങ്ങള്‍ കാണാം.
ശുക്‌ളയജുര്‍വേദത്തിന്റെ ഒരു ശാഖാകാരഌം ഒരു കണ്വനാണ്. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സംഹിതയും ബ്രാഹ്മണവുമുണ്ട്. ഒരു കണ്വനാര്‍ഷദനെക്കുറിച്ച് അഥര്‍വവേദത്തിലും കണ്വശ്രായസ്സിനെക്കുറിച്ച് തൈത്തരീയസംഹിതയിലും പരാമര്‍ശിച്ചു കാണുന്നു. ഋഷികളുടെ വര്‍ഗീകരണത്തില്‍ കണ്വനെ ദേവര്‍ഷികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (നോ: ഋഷി). സപ്‌തര്‍ഷികളിലൊരുവനായും ഇദ്ദേഹം സംഭാവനം ചെയ്യപ്പെടുന്നുണ്ട്.
മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനത്തില്‍ പ്രത്യക്ഷപ്പെടുന്ന കണ്വനാണ് ഇതിഹാസ കണ്വന്മാരില്‍ പ്രസിദ്ധന്‍. ഇദ്ദേഹം മേധാതിഥി എന്ന മുനിയുടെ പുത്രനാണെന്ന് മഹാഭാരതം ശാന്തിപര്‍വത്തിലെ "ഋഷിമേധാതിഥിസുതന്‍ കണ്വന്‍' (അധ്യായം 208, ശ്ലോകം 27) എന്ന ശ്ലോകഭാഗത്തില്‍നിന്നു വ്യക്തമാകുന്നു. കശ്യപന്റെ വംശത്തില്‍ ജനിച്ചതിനാല്‍ കാശ്യപന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. കാശ്യപന്‍ എന്ന പേരില്‍ പല ഋഷിമാരുമുള്ളതിനാല്‍ ശകുന്തളയുടെ വളര്‍ത്തച്ഛന്‍, കണ്വന്‍ എന്ന പേരില്‍ത്തന്നെ തിരിച്ചറിയപ്പെടുന്നതായിരിക്കും കൂടുതല്‍ സമീചീനം. ശകുന്തളോപാഖ്യാന നിബന്ധനത്തിലൂടെ തനതായ വ്യക്തിത്വം നല്‌കി കണ്വനെ അവതരിപ്പിച്ചത് വ്യാസനാണെങ്കിലും, സമുന്നതമാനുഷിക മൂല്യങ്ങളുടെ ഒരുജ്ജ്വലപ്രവക്താവ് എന്ന നിലയില്‍ ഇദ്ദേഹത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത് കാളിദാസനാണ് (നോ: അഭിജ്ഞാനശാകുന്തളം). കണ്വമഹര്‍ഷി, ദുഷ്യന്തപുത്രനായ ഭരതന്റെ "ഗോവിതത യജ്ഞം' നടത്തിക്കൊടുത്തതായും (സംഭവപര്‍വം), ദുര്യോധനനെ മാതലീയോപാഖ്യാനം പറഞ്ഞു കേള്‍പ്പിച്ചതായും (ഉദ്യോഗം), യുധിഷ്‌ഠിരനെ കാണാന്‍ വന്ന മഹര്‍ഷിമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നതായും (ശാന്തി), ഭീഷ്‌മരെ കാണാന്‍ വന്ന മുനിമാരില്‍ ഒരുവനായിരുന്നതായും (അനുശാസനം) സാംബാവഹേളനത്തിനു പാത്രമായ മഹര്‍ഷിമാരില്‍ ഒരാളായിരുന്നതായും (മൗസലം) മഹാഭാരതത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്.
വനവാസത്തിനുശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ ശ്രീരാമനെ സന്ദര്‍ശിക്കുവാന്‍ പൂര്‍വദിക്കില്‍നിന്നു വന്ന അത്രി, മതംഗ, സനകാദി മുനിമാരുടെ കൂട്ടത്തില്‍ കണ്വനുമുണ്ടായിരുന്നതായി ഉത്തരരാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. അഗ്‌നിപുരാണ (അധ്യായം, 278) പ്രകാരം ദുഷ്യന്ത പിതാവായ സിന്ധുരോധന്റെ സഹോദരന്‍ പ്രതിരഥന്റെ പുത്രഌം മേധാതിഥീപിതാവുമായ ഒരു രാജാവാണ് കണ്വന്‍. കഥാസരിത്‌സാഗരത്തിലെ ശശാങ്കവതീലംബക (തരംഗം 27)ത്തില്‍ കണ്വമുനിക്കു മേനകയിലുണ്ടായ ഇന്ദീവരപ്രഭയെ ചിത്രകൂടനഗരരാജാവായ ചന്ദ്രാവലോകന്‍ വിവാഹം ചെയ്‌ത കഥ വിവരിച്ചിട്ടുണ്ട്.