This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കണ്ണിങ്‌ഹാം, ആന്‍ഡ്രൂ ബ്രൗണ്‍ (1883-1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കണ്ണിങ്‌ഹാം, ആന്‍ഡ്രൂ ബ്രൗണ്‍ (1883-1968) == == Cunningham, Andrew Browne == ബ്രിട്ടീഷ...) |
Mksol (സംവാദം | സംഭാവനകള്‍) (→Cunningham, Andrew Browne) |
||
വരി 5: | വരി 5: | ||
== Cunningham, Andrew Browne == | == Cunningham, Andrew Browne == | ||
- | ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്‍, അയര്‍ലണ്ടിലെ ഡബ്ലിനില്‍ 1883 | + | ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്‍, അയര്‍ലണ്ടിലെ ഡബ്ലിനില്‍ 1883 ജനു. 7ന് പ്രാഫ. കണ്ണിങ്‌ഹാമിന്‍െറ പുത്രനായി ജനിച്ചു. എഡിന്‍ബറോ അക്കാദമി, സ്റ്റബിങ്‌ടണ്‍ ഹൗസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1897ല്‍ ഒരു കേഡറ്റ് ആയി തന്റെ നാവികജീവിതം ആരംഭിച്ചു. ദക്ഷിണാഫ്രിക്കന്‍ യുദ്ധകാലത്താണ് ഇദ്ദേഹം ആദ്യമായി നാവികയുദ്ധത്തില്‍ പങ്കെടുത്തത്. മെഡിറ്ററേനിയന്‍ യുദ്ധരംഗത്ത് ഒരു കമാന്‍ഡര്‍ എന്ന നിലയ്‌ക്ക് ഒന്നാംലോകയുദ്ധകാലത്ത് പങ്കെടുത്തു. 1932ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് V ന്റെ നേവല്‍ എയ്‌ഡ്‌ദക്യാമ്പ് (Aide-de-camp) ആയി നിയമിതനായി. അടുത്തവര്‍ഷം റിയര്‍ അഡ്‌മിറല്‍ (Rear Admiral) ആയും, 1937ല്‍ വൈസ് അഡ്‌മിറലായും ഉയര്‍ന്നു. 1938-39 കാലത്ത് "ലോര്‍ഡ് കമ്മിഷണര്‍ ഒഫ് ദി അഡ്‌മിറാല്‍റ്റി ആന്‍ഡ് ഡെപ്യൂട്ടി ചീഫ് ഒഫ് ദി നേവല്‍ സ്റ്റാഫ്' എന്ന ഉദ്യോഗം വഹിച്ച ഇദ്ദേഹം 1939 മുതല്‍ '42 വരെ മെഡിറ്ററേനിയനിലെ കമാന്‍ഡര്‍ ഇന്‍ചീഫുമായിരുന്നു. ഇവിടത്തെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം മൂലം 1940ല്‍ അഡ്‌മിറല്‍ ആയി. രണ്ടാം ലോകയുദ്ധത്തോടനുബന്ധിച്ച് 1943 സെപ്.ല്‍ മെഡിറ്ററേനിയനിലെ സഖ്യനാവികശക്തികളുടെ കമാന്‍ഡര്‍ ആയിത്തീര്‍ന്ന കണ്ണിങ്‌ഹാം മാള്‍ട്ടയിലെ വലെറ്റയില്‍ വച്ച് ഇറ്റാലിയന്‍ സൈന്യത്തെ കീഴടക്കി. ലണ്ടനിലെത്തിയ ഇദ്ദേഹം ഫ്‌ളീറ്റ് അഡ്‌മിറല്‍ സര്‍ ഡഡ്‌ലിപൗണ്ടിനെ പിന്തുടര്‍ന്ന് ഫസ്റ്റ് സീലോര്‍ഡ് ആയി; 1946 വരെ ആ പദവി വഹിച്ചു. ബ്രിട്ടീഷ് നാവികപ്പടയെ പുനഃസംഘടിപ്പിച്ച ഇദ്ദേഹത്തിനു പ്രഭുസ്ഥാനം ലഭിച്ചു. 1951ല്‍ ഇദ്ദേഹത്തിന്റെ ആത്‌മകഥ എ സെയ്‌ലേഴ്‌സ് ഒഡീസി (A sailor's Odyssey) എന്ന പേരില്‍ പുറത്തുവന്നു. എലിസബെത്ത് II 1956ല്‍ ബഹുമതി ബിരുദങ്ങള്‍ നല്‍കി ഇദ്ദേഹത്തെ മാനിക്കുകയുണ്ടായി. 1968 ജൂണ്‍ 12നു ലണ്ടനില്‍ വച്ച് കണ്ണിങ്‌ഹാം അന്തരിച്ചു. |
Current revision as of 09:20, 31 ജൂലൈ 2014
കണ്ണിങ്‌ഹാം, ആന്‍ഡ്രൂ ബ്രൗണ്‍ (1883-1968)
Cunningham, Andrew Browne
ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്‍, അയര്‍ലണ്ടിലെ ഡബ്ലിനില്‍ 1883 ജനു. 7ന് പ്രാഫ. കണ്ണിങ്‌ഹാമിന്‍െറ പുത്രനായി ജനിച്ചു. എഡിന്‍ബറോ അക്കാദമി, സ്റ്റബിങ്‌ടണ്‍ ഹൗസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1897ല്‍ ഒരു കേഡറ്റ് ആയി തന്റെ നാവികജീവിതം ആരംഭിച്ചു. ദക്ഷിണാഫ്രിക്കന്‍ യുദ്ധകാലത്താണ് ഇദ്ദേഹം ആദ്യമായി നാവികയുദ്ധത്തില്‍ പങ്കെടുത്തത്. മെഡിറ്ററേനിയന്‍ യുദ്ധരംഗത്ത് ഒരു കമാന്‍ഡര്‍ എന്ന നിലയ്‌ക്ക് ഒന്നാംലോകയുദ്ധകാലത്ത് പങ്കെടുത്തു. 1932ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് V ന്റെ നേവല്‍ എയ്‌ഡ്‌ദക്യാമ്പ് (Aide-de-camp) ആയി നിയമിതനായി. അടുത്തവര്‍ഷം റിയര്‍ അഡ്‌മിറല്‍ (Rear Admiral) ആയും, 1937ല്‍ വൈസ് അഡ്‌മിറലായും ഉയര്‍ന്നു. 1938-39 കാലത്ത് "ലോര്‍ഡ് കമ്മിഷണര്‍ ഒഫ് ദി അഡ്‌മിറാല്‍റ്റി ആന്‍ഡ് ഡെപ്യൂട്ടി ചീഫ് ഒഫ് ദി നേവല്‍ സ്റ്റാഫ്' എന്ന ഉദ്യോഗം വഹിച്ച ഇദ്ദേഹം 1939 മുതല്‍ '42 വരെ മെഡിറ്ററേനിയനിലെ കമാന്‍ഡര്‍ ഇന്‍ചീഫുമായിരുന്നു. ഇവിടത്തെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം മൂലം 1940ല്‍ അഡ്‌മിറല്‍ ആയി. രണ്ടാം ലോകയുദ്ധത്തോടനുബന്ധിച്ച് 1943 സെപ്.ല്‍ മെഡിറ്ററേനിയനിലെ സഖ്യനാവികശക്തികളുടെ കമാന്‍ഡര്‍ ആയിത്തീര്‍ന്ന കണ്ണിങ്‌ഹാം മാള്‍ട്ടയിലെ വലെറ്റയില്‍ വച്ച് ഇറ്റാലിയന്‍ സൈന്യത്തെ കീഴടക്കി. ലണ്ടനിലെത്തിയ ഇദ്ദേഹം ഫ്‌ളീറ്റ് അഡ്‌മിറല്‍ സര്‍ ഡഡ്‌ലിപൗണ്ടിനെ പിന്തുടര്‍ന്ന് ഫസ്റ്റ് സീലോര്‍ഡ് ആയി; 1946 വരെ ആ പദവി വഹിച്ചു. ബ്രിട്ടീഷ് നാവികപ്പടയെ പുനഃസംഘടിപ്പിച്ച ഇദ്ദേഹത്തിനു പ്രഭുസ്ഥാനം ലഭിച്ചു. 1951ല്‍ ഇദ്ദേഹത്തിന്റെ ആത്‌മകഥ എ സെയ്‌ലേഴ്‌സ് ഒഡീസി (A sailor's Odyssey) എന്ന പേരില്‍ പുറത്തുവന്നു. എലിസബെത്ത് II 1956ല്‍ ബഹുമതി ബിരുദങ്ങള്‍ നല്‍കി ഇദ്ദേഹത്തെ മാനിക്കുകയുണ്ടായി. 1968 ജൂണ്‍ 12നു ലണ്ടനില്‍ വച്ച് കണ്ണിങ്‌ഹാം അന്തരിച്ചു.