This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ട്‌ല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kandla)
(Kandla)
 
വരി 7: വരി 7:
ഗുജറാത്തില്‍ അറേബ്യന്‍ കടലോരത്തുള്ള ഒരു തുറമുഖ പട്ടണം. സംസ്ഥാനത്തെ പശ്ചിമോത്തര ജില്ലയായ കച്ചില്‍, കച്ച്‌ ഉള്‍ക്കടലിന്റെ ഏതാണ്ട്‌ തലപ്പത്താണ്‌ തുറമുഖം സ്ഥിതിചെയ്യുന്നത്‌. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നായ കണ്ട്‌ല നൈസര്‍ഗികമായിത്തന്നെ സംരക്ഷിതമാണ്‌. 1965 മുതല്‍ ഇവിടം ഒരു സ്വതന്ത്ര വ്യാപാരമേഖല (free trade zone) ആയി പ്രഖ്യാപിക്കപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ചരക്കുജട്ടിക്കു പുറമേ വാര്‍ത്താവിനിമയം, ഗതാഗതം തുടങ്ങിയവയ്‌ക്കും നവീനോപാധികള്‍ ഇവിടെ ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.

[[ചിത്രം:Vol6p17_Kandla port.jpg|thumb|കണ്ട്‌ല തുറമുഖം]]

-
കപ്പലുകള്‍ക്ക്‌ നങ്കൂരമിട്ടു കിടക്കുന്നതിഌ സ്വാഭാവിക സൗകര്യങ്ങളുണ്ടായിരുന്ന കണ്ട്‌ലയില്‍ 1931ല്‍ ആണ്‌ തുറമുഖം സ്ഥാപിതമായത്‌; ഇത്‌ കച്ചില്‍ ഇപ്പോഴത്തെ സ്ഥാനത്തിഌ 3 കി.മീ. അകലെയായിരുന്നു. പാകിസ്‌താന്റെ രൂപവത്‌കരണത്തോടെ കറാച്ചി ഇന്ത്യയ്‌ക്കു നഷ്ടപ്പെട്ടപ്പോള്‍ കമ്മി നികത്താനായി കണ്ട്‌ല വികസിപ്പിക്കേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. ജര്‍മനിയില്‍ എല്‍ബ്‌ നദീതീരത്തുള്ള, യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ ഹാംബര്‍ഗിന്റെ മാതൃകയില്‍ കണ്ട്‌ലയെ വികസിപ്പിക്കുവാന്‍ 1949ല്‍ത്തന്നെ ശ്രമങ്ങളാരംഭിച്ചു. 1955ല്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കണ്ട്‌ല ആറാംസ്ഥാനം കൈവരിക്കുകയുണ്ടായി. ഉത്തര്‍പ്രദേശിന്റെ പശ്ചിമാര്‍ധം, ഉത്തര ഗുജറാത്ത്‌, രാജസ്ഥാന്‍, പഞ്ചാബ്‌, കാശ്‌മീര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിസ്‌തൃത മേഖലയിലെ പ്രമുഖ ചരക്കുകയറ്റിറക്കുകേന്ദ്രമാണ്‌ ഇന്ന്‌ കണ്ട്‌ല.
+
കപ്പലുകള്‍ക്ക്‌ നങ്കൂരമിട്ടു കിടക്കുന്നതിനു സ്വാഭാവിക സൗകര്യങ്ങളുണ്ടായിരുന്ന കണ്ട്‌ലയില്‍ 1931ല്‍ ആണ്‌ തുറമുഖം സ്ഥാപിതമായത്‌; ഇത്‌ കച്ചില്‍ ഇപ്പോഴത്തെ സ്ഥാനത്തിനു 3 കി.മീ. അകലെയായിരുന്നു. പാകിസ്‌താന്റെ രൂപവത്‌കരണത്തോടെ കറാച്ചി ഇന്ത്യയ്‌ക്കു നഷ്ടപ്പെട്ടപ്പോള്‍ കമ്മി നികത്താനായി കണ്ട്‌ല വികസിപ്പിക്കേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. ജര്‍മനിയില്‍ എല്‍ബ്‌ നദീതീരത്തുള്ള, യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ ഹാംബര്‍ഗിന്റെ മാതൃകയില്‍ കണ്ട്‌ലയെ വികസിപ്പിക്കുവാന്‍ 1949ല്‍ത്തന്നെ ശ്രമങ്ങളാരംഭിച്ചു. 1955ല്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കണ്ട്‌ല ആറാംസ്ഥാനം കൈവരിക്കുകയുണ്ടായി. ഉത്തര്‍പ്രദേശിന്റെ പശ്ചിമാര്‍ധം, ഉത്തര ഗുജറാത്ത്‌, രാജസ്ഥാന്‍, പഞ്ചാബ്‌, കാശ്‌മീര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിസ്‌തൃത മേഖലയിലെ പ്രമുഖ ചരക്കുകയറ്റിറക്കുകേന്ദ്രമാണ്‌ ഇന്ന്‌ കണ്ട്‌ല.
-
അനവധി കപ്പലുകള്‍ക്ക്‌ ഒരേ സമയത്ത്‌ നങ്കൂരമടിക്കാന്‍ സാധിക്കുന്ന കണ്ട്‌ല തുറമുഖത്ത്‌ ചരക്കുകള്‍ വയ്‌ക്കുന്നതിഌ തുറസ്സായ അങ്കണങ്ങള്‍ക്കു പുറമേ ധാന്യങ്ങളും മറ്റും സൂക്ഷിക്കാന്‍ പോന്ന സംഭരണപ്പുരകളുമുണ്ട്‌. ഭാരമേറിയ വസ്‌തുക്കള്‍ ഉയര്‍ത്താന്‍ കെല്‌പുള്ള ക്രയിഌകള്‍, എണ്ണ തുടങ്ങിയ ദ്രാവകങ്ങള്‍ കൈകാര്യം ചെയ്യാഌള്ള ആധുനിക സജ്ജീകരണങ്ങള്‍, തീകെടുത്തുന്നതിഌം യാദൃച്ഛിക വിപത്തുകള്‍ ചെറുക്കുന്നതിഌമുതകുന്ന സ്വയം പ്രവര്‍ത്തകോപകരണങ്ങള്‍, സൂപ്പര്‍ ടാങ്കറുകളിലും മറ്റും നിന്ന്‌ പെട്ടെന്നു കുഴലുകള്‍ വഴി ധാന്യങ്ങള്‍ മുതലായവ കരയ്‌ക്കിറക്കാഌള്ള ഉപാധികള്‍ തുടങ്ങിയ സൗകര്യങ്ങളും തുറമുഖത്ത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മത്സ്യബന്ധന ജട്ടിയോടഌബന്ധിച്ച്‌ ശീതസംഭരണികളുണ്ട്‌. ഉച്ചാവൃത്തിയിലുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്കും പ്രത്യേക സജ്ജീകരണങ്ങളുണ്ട്‌.
+
അനവധി കപ്പലുകള്‍ക്ക്‌ ഒരേ സമയത്ത്‌ നങ്കൂരമടിക്കാന്‍ സാധിക്കുന്ന കണ്ട്‌ല തുറമുഖത്ത്‌ ചരക്കുകള്‍ വയ്‌ക്കുന്നതിനു തുറസ്സായ അങ്കണങ്ങള്‍ക്കു പുറമേ ധാന്യങ്ങളും മറ്റും സൂക്ഷിക്കാന്‍ പോന്ന സംഭരണപ്പുരകളുമുണ്ട്‌. ഭാരമേറിയ വസ്‌തുക്കള്‍ ഉയര്‍ത്താന്‍ കെല്‌പുള്ള ക്രയിനുകള്‍, എണ്ണ തുടങ്ങിയ ദ്രാവകങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആധുനിക സജ്ജീകരണങ്ങള്‍, തീകെടുത്തുന്നതിഌം യാദൃച്ഛിക വിപത്തുകള്‍ ചെറുക്കുന്നതിനുമുതകുന്ന സ്വയം പ്രവര്‍ത്തകോപകരണങ്ങള്‍, സൂപ്പര്‍ ടാങ്കറുകളിലും മറ്റും നിന്ന്‌ പെട്ടെന്നു കുഴലുകള്‍ വഴി ധാന്യങ്ങള്‍ മുതലായവ കരയ്‌ക്കിറക്കാനുള്ള ഉപാധികള്‍ തുടങ്ങിയ സൗകര്യങ്ങളും തുറമുഖത്ത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മത്സ്യബന്ധന ജട്ടിയോടനുബന്ധിച്ച്‌ ശീതസംഭരണികളുണ്ട്‌. ഉച്ചാവൃത്തിയിലുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്കും പ്രത്യേക സജ്ജീകരണങ്ങളുണ്ട്‌.
-
അറബി രാജ്യങ്ങളില്‍ നിന്നെത്തുന്ന പെട്രാളിയം ഉത്‌പന്നങ്ങള്‍ക്കു പുറമേ സസ്യ എണ്ണ, ധാന്യങ്ങള്‍, വളം, ഗന്ധകം, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയാണ്‌ പ്രധാനമായ ഇറക്കുമതിച്ചരക്കുകള്‍; എന്‍ജിനീയറിങ്‌ ഉപകരണങ്ങള്‍, പഞ്ചസാര, തേയില, ഉപ്പ്‌, തവിട്‌, പിണ്ണാക്ക്‌ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന കയറ്റുമതിച്ചരക്കുകള്‍. പട്ടണത്തില്‍ ആഭ്യന്തരവ്യോമയാന സര്‍വിസിഌ വേണ്ടിയുള്ള ഒരു വിമാനത്താവളവുമുണ്ട്‌.
+
അറബി രാജ്യങ്ങളില്‍ നിന്നെത്തുന്ന പെട്രാളിയം ഉത്‌പന്നങ്ങള്‍ക്കു പുറമേ സസ്യ എണ്ണ, ധാന്യങ്ങള്‍, വളം, ഗന്ധകം, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയാണ്‌ പ്രധാനമായ ഇറക്കുമതിച്ചരക്കുകള്‍; എന്‍ജിനീയറിങ്‌ ഉപകരണങ്ങള്‍, പഞ്ചസാര, തേയില, ഉപ്പ്‌, തവിട്‌, പിണ്ണാക്ക്‌ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന കയറ്റുമതിച്ചരക്കുകള്‍. പട്ടണത്തില്‍ ആഭ്യന്തരവ്യോമയാന സര്‍വിസിനു വേണ്ടിയുള്ള ഒരു വിമാനത്താവളവുമുണ്ട്‌.

Current revision as of 08:04, 31 ജൂലൈ 2014

കണ്ട്‌ല

Kandla

ഗുജറാത്തില്‍ അറേബ്യന്‍ കടലോരത്തുള്ള ഒരു തുറമുഖ പട്ടണം. സംസ്ഥാനത്തെ പശ്ചിമോത്തര ജില്ലയായ കച്ചില്‍, കച്ച്‌ ഉള്‍ക്കടലിന്റെ ഏതാണ്ട്‌ തലപ്പത്താണ്‌ തുറമുഖം സ്ഥിതിചെയ്യുന്നത്‌. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നായ കണ്ട്‌ല നൈസര്‍ഗികമായിത്തന്നെ സംരക്ഷിതമാണ്‌. 1965 മുതല്‍ ഇവിടം ഒരു സ്വതന്ത്ര വ്യാപാരമേഖല (free trade zone) ആയി പ്രഖ്യാപിക്കപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ചരക്കുജട്ടിക്കു പുറമേ വാര്‍ത്താവിനിമയം, ഗതാഗതം തുടങ്ങിയവയ്‌ക്കും നവീനോപാധികള്‍ ഇവിടെ ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.

കണ്ട്‌ല തുറമുഖം

കപ്പലുകള്‍ക്ക്‌ നങ്കൂരമിട്ടു കിടക്കുന്നതിനു സ്വാഭാവിക സൗകര്യങ്ങളുണ്ടായിരുന്ന കണ്ട്‌ലയില്‍ 1931ല്‍ ആണ്‌ തുറമുഖം സ്ഥാപിതമായത്‌; ഇത്‌ കച്ചില്‍ ഇപ്പോഴത്തെ സ്ഥാനത്തിനു 3 കി.മീ. അകലെയായിരുന്നു. പാകിസ്‌താന്റെ രൂപവത്‌കരണത്തോടെ കറാച്ചി ഇന്ത്യയ്‌ക്കു നഷ്ടപ്പെട്ടപ്പോള്‍ കമ്മി നികത്താനായി കണ്ട്‌ല വികസിപ്പിക്കേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. ജര്‍മനിയില്‍ എല്‍ബ്‌ നദീതീരത്തുള്ള, യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ ഹാംബര്‍ഗിന്റെ മാതൃകയില്‍ കണ്ട്‌ലയെ വികസിപ്പിക്കുവാന്‍ 1949ല്‍ത്തന്നെ ശ്രമങ്ങളാരംഭിച്ചു. 1955ല്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കണ്ട്‌ല ആറാംസ്ഥാനം കൈവരിക്കുകയുണ്ടായി. ഉത്തര്‍പ്രദേശിന്റെ പശ്ചിമാര്‍ധം, ഉത്തര ഗുജറാത്ത്‌, രാജസ്ഥാന്‍, പഞ്ചാബ്‌, കാശ്‌മീര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിസ്‌തൃത മേഖലയിലെ പ്രമുഖ ചരക്കുകയറ്റിറക്കുകേന്ദ്രമാണ്‌ ഇന്ന്‌ കണ്ട്‌ല.

അനവധി കപ്പലുകള്‍ക്ക്‌ ഒരേ സമയത്ത്‌ നങ്കൂരമടിക്കാന്‍ സാധിക്കുന്ന കണ്ട്‌ല തുറമുഖത്ത്‌ ചരക്കുകള്‍ വയ്‌ക്കുന്നതിനു തുറസ്സായ അങ്കണങ്ങള്‍ക്കു പുറമേ ധാന്യങ്ങളും മറ്റും സൂക്ഷിക്കാന്‍ പോന്ന സംഭരണപ്പുരകളുമുണ്ട്‌. ഭാരമേറിയ വസ്‌തുക്കള്‍ ഉയര്‍ത്താന്‍ കെല്‌പുള്ള ക്രയിനുകള്‍, എണ്ണ തുടങ്ങിയ ദ്രാവകങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആധുനിക സജ്ജീകരണങ്ങള്‍, തീകെടുത്തുന്നതിഌം യാദൃച്ഛിക വിപത്തുകള്‍ ചെറുക്കുന്നതിനുമുതകുന്ന സ്വയം പ്രവര്‍ത്തകോപകരണങ്ങള്‍, സൂപ്പര്‍ ടാങ്കറുകളിലും മറ്റും നിന്ന്‌ പെട്ടെന്നു കുഴലുകള്‍ വഴി ധാന്യങ്ങള്‍ മുതലായവ കരയ്‌ക്കിറക്കാനുള്ള ഉപാധികള്‍ തുടങ്ങിയ സൗകര്യങ്ങളും തുറമുഖത്ത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മത്സ്യബന്ധന ജട്ടിയോടനുബന്ധിച്ച്‌ ശീതസംഭരണികളുണ്ട്‌. ഉച്ചാവൃത്തിയിലുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്കും പ്രത്യേക സജ്ജീകരണങ്ങളുണ്ട്‌.

അറബി രാജ്യങ്ങളില്‍ നിന്നെത്തുന്ന പെട്രാളിയം ഉത്‌പന്നങ്ങള്‍ക്കു പുറമേ സസ്യ എണ്ണ, ധാന്യങ്ങള്‍, വളം, ഗന്ധകം, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയാണ്‌ പ്രധാനമായ ഇറക്കുമതിച്ചരക്കുകള്‍; എന്‍ജിനീയറിങ്‌ ഉപകരണങ്ങള്‍, പഞ്ചസാര, തേയില, ഉപ്പ്‌, തവിട്‌, പിണ്ണാക്ക്‌ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന കയറ്റുമതിച്ചരക്കുകള്‍. പട്ടണത്തില്‍ ആഭ്യന്തരവ്യോമയാന സര്‍വിസിനു വേണ്ടിയുള്ള ഒരു വിമാനത്താവളവുമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D%E2%80%8C%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍