This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലിനാഥന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കല്ലിനാഥന്‍ == 15-ാം നൂറ്റാണ്ടില്‍ കര്‍ണാടകദേശത്തു ജീവിച്ചിര...)
(കല്ലിനാഥന്‍)
 
വരി 1: വരി 1:
== കല്ലിനാഥന്‍ ==
== കല്ലിനാഥന്‍ ==
-
15-ാം നൂറ്റാണ്ടില്‍ കര്‍ണാടകദേശത്തു ജീവിച്ചിരുന്ന ഒരു സംഗീതജ്ഞന്‍. ശാര്‍ങദേവന്‍െറ സംഗീത രത്‌നാകരം എന്ന ഗ്രന്ഥത്തിന്‌ ആദ്യമായി ഒരു വ്യാഖ്യാനം എഴുതിയതോടെയാണ്‌ ഇദ്ദേഹം സംഗീതലോകത്തില്‍ വിഖ്യാതനായിത്തീര്‍ന്നത്‌. വിജയനഗരം ഭരിച്ചിരുന്ന ഇമ്മട്ടി ദേവരായ (ഭ.കാ. 144665)രുടെ രാജസദസ്സില്‍ കല്ലിനാഥന്‍ അംഗമായിരുന്നുവെന്നു സംഗീതരത്‌നാകരത്തിന്റെ വ്യാഖ്യാനത്തിലെ ആദ്യ ശ്ലോകങ്ങളില്‍ നിന്നു മനസ്സിലാകുന്നു.
+
15-ാം നൂറ്റാണ്ടില്‍ കര്‍ണാടകദേശത്തു ജീവിച്ചിരുന്ന ഒരു സംഗീതജ്ഞന്‍. ശാര്‍ങദേവന്‍െറ സംഗീത രത്‌നാകരം എന്ന ഗ്രന്ഥത്തിന്‌ ആദ്യമായി ഒരു വ്യാഖ്യാനം എഴുതിയതോടെയാണ്‌ ഇദ്ദേഹം സംഗീതലോകത്തില്‍ വിഖ്യാതനായിത്തീര്‍ന്നത്‌. വിജയനഗരം ഭരിച്ചിരുന്ന ഇമ്മട്ടി ദേവരായ (ഭ.കാ. 1446-65)രുടെ രാജസദസ്സില്‍ കല്ലിനാഥന്‍ അംഗമായിരുന്നുവെന്നു സംഗീതരത്‌നാകരത്തിന്റെ വ്യാഖ്യാനത്തിലെ ആദ്യ ശ്ലോകങ്ങളില്‍ നിന്നു മനസ്സിലാകുന്നു.
കര്‍ണാടകദേശത്ത്‌ ഏതുഭാഗത്താണ്‌ കല്ലിനാഥന്‍ ജനിച്ചതെന്നു വ്യക്തമായി പറയാനാവുന്ന രേഖകള്‍ ലഭിച്ചിട്ടില്ല. നാരായണി, ലക്ഷ്‌മീധരന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ മാതാപിതാക്കളും വല്ലഭേശ്വരന്‍ പിതാമഹനുമായിരുന്നു. ശാണ്ഡില്യഗോത്രജനായിരുന്ന കല്ലിനാഥന്‍ ചെറുപ്പത്തില്‍ തന്നെ സംഗീതത്തിലും സംസ്‌കൃതത്തിലും നല്ല പാണ്ഡിത്യം നേടി. സംസ്‌കൃതത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. അവയില്‍ കലാനിധി എന്ന സംഗീത ഗ്രന്ഥം സംഗീത രത്‌നാകരത്തിനുള്ള സമ്പൂര്‍ണവ്യാഖ്യാനമാണ്‌. ഇദ്ദേഹത്തിനുശേഷം പ്രചാരത്തില്‍ വന്നിട്ടുള്ള സംഗീത സമ്പ്രദായം "കല്ലിനാഥമതം' എന്ന പേരില്‍ അറിയപ്പെടുന്നു.

അഭിനവഭരതാചാര്യ, രായഭയാകാരാ (രാജവാഗ്‌ഗേയകാര) എന്നീ ബഹുമതികള്‍ നല്‌കി ഇമ്മട്ടിദേവരായര്‍ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.

Current revision as of 07:50, 31 ജൂലൈ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍