This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരകനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരകനൃത്തം == തമിഴ്‌നാട്ടില്‍ പ്രചരിച്ചിട്ടുള്ള ഒരു ഗ്രാമീണ ...)
(കരകനൃത്തം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
തമിഴ്‌നാട്ടില്‍ പ്രചരിച്ചിട്ടുള്ള ഒരു ഗ്രാമീണ നാടോടി നൃത്തം. ഐശ്വര്യത്തിന്റെയും വര്‍ഷകാലത്തിന്റെയും ദേവതയായ മാരിയമ്മനെ പ്രീതിപ്പെടുത്തലാണ്‌ കരകനൃത്തത്തിന്റെ ഉദ്ദേശ്യം. കരകനൃത്തം ചെയ്യുന്നതുകൊണ്ട്‌ വസൂരിപോലുള്ള മാരകരോഗങ്ങളില്‍ നിന്ന്‌ വിമുക്തരാകാമെന്നും രോഗങ്ങളെ തടയാന്‍ സാധിക്കുമെന്നും ഗ്രാമീണര്‍ വിശ്വസിച്ചുവരുന്നു.

-
 
+
[[ചിത്രം:Vol6p421_karagam 2.jpg|thumb|കരകനൃത്തം]]
-
മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ കൊടിയേറിക്കഴിഞ്ഞാല്‍ ചടങ്ങുകള്‍ ഓരോന്നായി ആരംഭിക്കുകയായി. ഉത്സവത്തിന്റെ ആദ്യദിവസം ഗ്രാമത്തിലെ ഓരോ കുടുംബക്കാരും നെല്ലും കടലയും വിതയ്‌ക്കുന്നു. ഈ ചടങ്ങിനെ "മുളൈപ്പരി കൊട്ടുതല്‍' എന്നാണു പറയുക. കൊയ്‌ത്തുകാലം കഴിഞ്ഞയുടന്‍ നെല്ലെടുത്ത്‌ ഒരു കലത്തില്‍ സൂക്ഷിക്കുകയും ഉത്‌സവം തുടങ്ങി എട്ടു ദിവസം കഴിയുമ്പോള്‍ കലം അമ്പലത്തിലേക്കു കൊണ്ടുവരികയുമാണ്‌ പതിവ്‌. തുടര്‍ന്ന്‌ മൂന്നു ദിവസം ഗ്രാമീണ വനിതകള്‍ മാരിയമ്മനെ പ്രകീര്‍ത്തിച്ച്‌ കുമ്മിപ്പാട്ടുകളാലപിക്കുകയും കലത്തിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുകയും ചെയ്യുന്നു. ചടങ്ങുകളുടെ അവസാനം അടുത്തുള്ള ഏതെങ്കിലും ഒരു നദിയില്‍ കലം താഴ്‌ത്തിവയ്‌ക്കുന്നു. കരകനൃത്തത്തില്‍ പങ്കെടുക്കുന്നവര്‍ ഉത്സവത്തിന്‌ 21 ദിവസം മുമ്പു മുതല്‌ക്ക്‌ ഒരിക്കലുണ്ട്‌, വെറും നിലത്തു കിടന്ന്‌ വ്രതമനുഷ്‌ഠിക്കുന്നു. തീക്കനലില്‍ കൂടിയുള്ള നടത്തം കരകനൃത്തത്തിന്റെ സവിശേഷതയാണ്‌. "പൂക്കുലിറ്റ്രല്‍' അല്ലെങ്കില്‍ "പൂമെത്തയില്‍ കൂടിയുള്ള നടത്ത' എന്നാണിതിനെ വിശേഷിപ്പിക്കുന്നത്‌. പുരുഷന്‌മാര്‍ കനലില്‍ കൂടി നടക്കുമ്പോള്‍, സ്‌ത്രീകള്‍ കൈയിലും തലയിലും "തീച്ചട്ടികള്‍' വച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നു.
+
മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ കൊടിയേറിക്കഴിഞ്ഞാല്‍ ചടങ്ങുകള്‍ ഓരോന്നായി ആരംഭിക്കുകയായി. ഉത്സവത്തിന്റെ ആദ്യദിവസം ഗ്രാമത്തിലെ ഓരോ കുടുംബക്കാരും നെല്ലും കടലയും വിതയ്‌ക്കുന്നു. ഈ ചടങ്ങിനെ "മുളൈപ്പരി കൊട്ടുതല്‍' എന്നാണു പറയുക. കൊയ്‌ത്തുകാലം കഴിഞ്ഞയുടന്‍ നെല്ലെടുത്ത്‌ ഒരു കലത്തില്‍ സൂക്ഷിക്കുകയും ഉത്‌സവം തുടങ്ങി എട്ടു ദിവസം കഴിയുമ്പോള്‍ കലം അമ്പലത്തിലേക്കു കൊണ്ടുവരികയുമാണ്‌ പതിവ്‌. തുടര്‍ന്ന്‌ മൂന്നു ദിവസം ഗ്രാമീണ വനിതകള്‍ മാരിയമ്മനെ പ്രകീര്‍ത്തിച്ച്‌ കുമ്മിപ്പാട്ടുകളാലപിക്കുകയും കലത്തിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുകയും ചെയ്യുന്നു. ചടങ്ങുകളുടെ അവസാനം അടുത്തുള്ള ഏതെങ്കിലും ഒരു നദിയില്‍ കലം താഴ്‌ത്തിവയ്‌ക്കുന്നു. കരകനൃത്തത്തില്‍ പങ്കെടുക്കുന്നവര്‍ ഉത്സവത്തിന്‌ 21 ദിവസം മുമ്പു മുതല്‌ക്ക്‌ ഒരിക്കലുണ്ട്‌, വെറും നിലത്തു കിടന്ന്‌ വ്രതമനുഷ്‌ഠിക്കുന്നു. തീക്കനലില്‍ കൂടിയുള്ള നടത്തം കരകനൃത്തത്തിന്റെ സവിശേഷതയാണ്‌. "പൂക്കുലിറ്റ്രില്‍' അല്ലെങ്കില്‍ "പൂമെത്തയില്‍ കൂടിയുള്ള നടത്ത' എന്നാണിതിനെ വിശേഷിപ്പിക്കുന്നത്‌. പുരുഷന്‌മാര്‍ കനലില്‍ കൂടി നടക്കുമ്പോള്‍, സ്‌ത്രീകള്‍ കൈയിലും തലയിലും "തീച്ചട്ടികള്‍' വച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നു.
"ശക്തിക്കരകം', "ആട്ടക്കരകം' തുടങ്ങി വിവിധ രൂപത്തിലുള്ള കരകനൃത്തങ്ങള്‍ പ്രചാരത്തിലുണ്ട്‌. പുഷ്‌പാലംകൃതമായ കലം മുള കൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂട്ടിനുള്ളില്‍ വച്ച്‌ അതിനുള്ളില്‍ അരി നിറച്ചിട്ട്‌ തലയില്‍ എടുത്തു നൃത്തം ചെയ്യുന്നതാണ്‌ ശക്തിക്കരകം. ഇതിന്‌ കൊട്ടും കുഴലും പശ്ചാത്തലവാദ്യങ്ങളായി ഉപയോഗിക്കുന്നു. ശക്തിക്കരകത്തെ അപേക്ഷിച്ച്‌ ആട്ടക്കരകത്തില്‍ സംഗീതത്തിനും നൃത്തത്തിനും കായികാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം കല്‌പിച്ചിട്ടുണ്ട്‌; കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളതും ഈ നൃത്തരൂപംതന്നെ. മകുടി, തകില്‍, നാഗസ്വരം, തമുക്ക്‌ എന്നീ വാദ്യങ്ങളാണ്‌ ഇതില്‍ ഉപയോഗിക്കാറുള്ളത്‌. ആകര്‍ഷകവും മനോഹരവുമായ കരകനൃത്തത്തിലെ "ചുവടുകള്‍' ലളിതവും എളുപ്പത്തിലുള്ളതുമാണ്‌.

മലബാറില്‍ പ്രചരിച്ചിട്ടുള്ള കുമ്പാട്ടുനൃത്തം കരകനൃത്തത്തോട്‌ സാദൃശ്യം പ്രകടമാക്കുന്നു. എന്നാല്‍ മാരിയമ്മയ്‌ക്കു പകരം ബാണാസുരനെ പരാജയപ്പെടുത്തിയ ശ്രീകൃഷ്‌ണനെയാണ്‌ കുമ്പാട്ടുനൃത്തത്തില്‍ പ്രകീര്‍ത്തിക്കുന്നത്‌.

കരകനൃത്തത്തെക്കുറിച്ച്‌ ചിലപ്പതികാരത്തില്‍ "കുടകുക്കൂത്ത്‌' എന്ന പേരില്‍ പരാമര്‍ശം കാണുന്നുണ്ട്‌. കരകനൃത്തത്തിന്റെ പ്രാചീനത്വവും മഹത്ത്വവും പ്രചാരവും ഇതില്‍ നിന്നു മനസ്സിലാക്കാം.

Current revision as of 06:17, 31 ജൂലൈ 2014

കരകനൃത്തം

തമിഴ്‌നാട്ടില്‍ പ്രചരിച്ചിട്ടുള്ള ഒരു ഗ്രാമീണ നാടോടി നൃത്തം. ഐശ്വര്യത്തിന്റെയും വര്‍ഷകാലത്തിന്റെയും ദേവതയായ മാരിയമ്മനെ പ്രീതിപ്പെടുത്തലാണ്‌ കരകനൃത്തത്തിന്റെ ഉദ്ദേശ്യം. കരകനൃത്തം ചെയ്യുന്നതുകൊണ്ട്‌ വസൂരിപോലുള്ള മാരകരോഗങ്ങളില്‍ നിന്ന്‌ വിമുക്തരാകാമെന്നും രോഗങ്ങളെ തടയാന്‍ സാധിക്കുമെന്നും ഗ്രാമീണര്‍ വിശ്വസിച്ചുവരുന്നു.

കരകനൃത്തം

മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ കൊടിയേറിക്കഴിഞ്ഞാല്‍ ചടങ്ങുകള്‍ ഓരോന്നായി ആരംഭിക്കുകയായി. ഉത്സവത്തിന്റെ ആദ്യദിവസം ഗ്രാമത്തിലെ ഓരോ കുടുംബക്കാരും നെല്ലും കടലയും വിതയ്‌ക്കുന്നു. ഈ ചടങ്ങിനെ "മുളൈപ്പരി കൊട്ടുതല്‍' എന്നാണു പറയുക. കൊയ്‌ത്തുകാലം കഴിഞ്ഞയുടന്‍ നെല്ലെടുത്ത്‌ ഒരു കലത്തില്‍ സൂക്ഷിക്കുകയും ഉത്‌സവം തുടങ്ങി എട്ടു ദിവസം കഴിയുമ്പോള്‍ കലം അമ്പലത്തിലേക്കു കൊണ്ടുവരികയുമാണ്‌ പതിവ്‌. തുടര്‍ന്ന്‌ മൂന്നു ദിവസം ഗ്രാമീണ വനിതകള്‍ മാരിയമ്മനെ പ്രകീര്‍ത്തിച്ച്‌ കുമ്മിപ്പാട്ടുകളാലപിക്കുകയും കലത്തിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുകയും ചെയ്യുന്നു. ചടങ്ങുകളുടെ അവസാനം അടുത്തുള്ള ഏതെങ്കിലും ഒരു നദിയില്‍ കലം താഴ്‌ത്തിവയ്‌ക്കുന്നു. കരകനൃത്തത്തില്‍ പങ്കെടുക്കുന്നവര്‍ ഉത്സവത്തിന്‌ 21 ദിവസം മുമ്പു മുതല്‌ക്ക്‌ ഒരിക്കലുണ്ട്‌, വെറും നിലത്തു കിടന്ന്‌ വ്രതമനുഷ്‌ഠിക്കുന്നു. തീക്കനലില്‍ കൂടിയുള്ള നടത്തം കരകനൃത്തത്തിന്റെ സവിശേഷതയാണ്‌. "പൂക്കുലിറ്റ്രില്‍' അല്ലെങ്കില്‍ "പൂമെത്തയില്‍ കൂടിയുള്ള നടത്ത' എന്നാണിതിനെ വിശേഷിപ്പിക്കുന്നത്‌. പുരുഷന്‌മാര്‍ കനലില്‍ കൂടി നടക്കുമ്പോള്‍, സ്‌ത്രീകള്‍ കൈയിലും തലയിലും "തീച്ചട്ടികള്‍' വച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നു.

"ശക്തിക്കരകം', "ആട്ടക്കരകം' തുടങ്ങി വിവിധ രൂപത്തിലുള്ള കരകനൃത്തങ്ങള്‍ പ്രചാരത്തിലുണ്ട്‌. പുഷ്‌പാലംകൃതമായ കലം മുള കൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂട്ടിനുള്ളില്‍ വച്ച്‌ അതിനുള്ളില്‍ അരി നിറച്ചിട്ട്‌ തലയില്‍ എടുത്തു നൃത്തം ചെയ്യുന്നതാണ്‌ ശക്തിക്കരകം. ഇതിന്‌ കൊട്ടും കുഴലും പശ്ചാത്തലവാദ്യങ്ങളായി ഉപയോഗിക്കുന്നു. ശക്തിക്കരകത്തെ അപേക്ഷിച്ച്‌ ആട്ടക്കരകത്തില്‍ സംഗീതത്തിനും നൃത്തത്തിനും കായികാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം കല്‌പിച്ചിട്ടുണ്ട്‌; കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളതും ഈ നൃത്തരൂപംതന്നെ. മകുടി, തകില്‍, നാഗസ്വരം, തമുക്ക്‌ എന്നീ വാദ്യങ്ങളാണ്‌ ഇതില്‍ ഉപയോഗിക്കാറുള്ളത്‌. ആകര്‍ഷകവും മനോഹരവുമായ കരകനൃത്തത്തിലെ "ചുവടുകള്‍' ലളിതവും എളുപ്പത്തിലുള്ളതുമാണ്‌.

മലബാറില്‍ പ്രചരിച്ചിട്ടുള്ള കുമ്പാട്ടുനൃത്തം കരകനൃത്തത്തോട്‌ സാദൃശ്യം പ്രകടമാക്കുന്നു. എന്നാല്‍ മാരിയമ്മയ്‌ക്കു പകരം ബാണാസുരനെ പരാജയപ്പെടുത്തിയ ശ്രീകൃഷ്‌ണനെയാണ്‌ കുമ്പാട്ടുനൃത്തത്തില്‍ പ്രകീര്‍ത്തിക്കുന്നത്‌.

കരകനൃത്തത്തെക്കുറിച്ച്‌ ചിലപ്പതികാരത്തില്‍ "കുടകുക്കൂത്ത്‌' എന്ന പേരില്‍ പരാമര്‍ശം കാണുന്നുണ്ട്‌. കരകനൃത്തത്തിന്റെ പ്രാചീനത്വവും മഹത്ത്വവും പ്രചാരവും ഇതില്‍ നിന്നു മനസ്സിലാക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍