This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണാരന്‍, സി.എച്ച്‌. (1909-72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണാരന്‍, സി.എച്ച്‌. (1909-72) == കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്...)
(കണാരന്‍, സി.എച്ച്‌. (1909-72))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കണാരന്‍, സി.എച്ച്‌. (1909-72) ==
== കണാരന്‍, സി.എച്ച്‌. (1909-72) ==
-
 
+
[[ചിത്രം:Vol6p17_C.H.Kanaran.jpg|thumb|സി.എച്ച്‌. കണാരന്‍]]
കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍െറ ഉയര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന കണാരന്‍ 1909ല്‍ തലശ്ശേരി താലൂക്കിലെ പുന്നോല്‍ എന്ന സ്ഥലത്തു ജനിച്ചു.

വരി 8: വരി 8:
കോണ്‍ഗ്രസ്സില്‍ പി. കൃഷ്‌ണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, എ.കെ. ഗോപാലന്‍, അബ്‌ദുല്‍ റഹിമാന്‍ മുതലായവരോടൊപ്പം ഇടതുപക്ഷത്താണ്‌ കണാരന്‍ ആദ്യംതൊട്ടേ നിലയുറപ്പിച്ചത്‌. 1934ല്‍ കോണ്‍ഗ്രസ്സിനകത്ത്‌ രൂപീകൃതമായ സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ കണാരഌം ചേര്‍ന്നു.

തലശ്ശേരി നെയ്‌ത്തു തൊഴിലാളി യൂണിയന്‍, ന്യൂ ദര്‍ബാര്‍ ബീഡിത്തൊഴിലാളി യൂണിയന്‍, തലശ്ശേരി ബീഡിത്തൊഴിലാളി യൂണിയന്‍, തലശ്ശേരി മുന്‍സിപ്പല്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ സ്ഥാപകഌം സംഘാടകഌമായിരുന്നു കണാരന്‍. 1939ല്‍ ന്യൂ ദര്‍ബാര്‍ ബീഡിത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പണിമുടക്കിനെത്തുടര്‍ന്ന്‌ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു.
+
തലശ്ശേരി നെയ്‌ത്തു തൊഴിലാളി യൂണിയന്‍, ന്യൂ ദര്‍ബാര്‍ ബീഡിത്തൊഴിലാളി യൂണിയന്‍, തലശ്ശേരി ബീഡിത്തൊഴിലാളി യൂണിയന്‍, തലശ്ശേരി മുന്‍സിപ്പല്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ സ്ഥാപകഌം സംഘാടകനുമായിരുന്നു കണാരന്‍. 1939ല്‍ ന്യൂ ദര്‍ബാര്‍ ബീഡിത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പണിമുടക്കിനെത്തുടര്‍ന്ന്‌ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു.
-
ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിഌശേഷം രോഗിയായിട്ടാണ്‌ കണാരന്‍ പുറത്തുവന്നത്‌. അപ്പോഴേക്കും കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ കേരള ഘടകമാകെ ഇ.എം.എസ്സിന്റെയും പി.കൃഷ്‌ണപിള്ളയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേരളഘടകമായി രൂപംകൊണ്ടു കഴിഞ്ഞിരുന്നു. നിയമവിരുദ്ധമാക്കപ്പെട്ട ഈ പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്നു. 1943ല്‍ പാര്‍ട്ടി നിയമവിധേയമായതിനെത്തുടര്‍ന്ന്‌ പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റിയിലേക്കു കണാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1946ല്‍ മദിരാശി പ്രവിശ്യാ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കണാരന്‍ മത്സരിച്ചു തോറ്റു.
+
ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം രോഗിയായിട്ടാണ്‌ കണാരന്‍ പുറത്തുവന്നത്‌. അപ്പോഴേക്കും കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ കേരള ഘടകമാകെ ഇ.എം.എസ്സിന്റെയും പി.കൃഷ്‌ണപിള്ളയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേരളഘടകമായി രൂപംകൊണ്ടു കഴിഞ്ഞിരുന്നു. നിയമവിരുദ്ധമാക്കപ്പെട്ട ഈ പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്നു. 1943ല്‍ പാര്‍ട്ടി നിയമവിധേയമായതിനെത്തുടര്‍ന്ന്‌ പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റിയിലേക്കു കണാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1946ല്‍ മദിരാശി പ്രവിശ്യാ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കണാരന്‍ മത്സരിച്ചു തോറ്റു.
-
1948ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഒളിവില്‍പോയി. 1949ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടെങ്കിലും 1952ല്‍ മോചിതനായി.1952ല്‍ പുതിയ സ്വതന്ത്രഭാരത ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണാരന്‍ മദിരാശി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളസംസ്ഥാനം രൂപംകൊണ്ടതിഌശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ 1957ലും 1965ലും 1967ലും കണാരന്‍ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
+
1948ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഒളിവില്‍പോയി. 1949ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടെങ്കിലും 1952ല്‍ മോചിതനായി.1952ല്‍ പുതിയ സ്വതന്ത്രഭാരത ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണാരന്‍ മദിരാശി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളസംസ്ഥാനം രൂപംകൊണ്ടതിനുശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ 1957ലും 1965ലും 1967ലും കണാരന്‍ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
1957-69ലെ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്‍െറ മന്ത്രിസഭാകാലത്ത്‌ പാസ്സാക്കിയ ഭൂനയബില്ലിന്‌ രൂപംകൊടുക്കുന്നതില്‍ കര്‍ഷകപ്രസ്ഥാനനേതാവ്‌ കൂടിയായിരുന്ന കണാരന്‍ വഹിച്ച പങ്ക്‌ ശ്രദ്ധേയമാണ്‌.1960ല്‍ എ.കെ. ഗോപാലന്‍െറ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരംവരെ നടന്ന പ്രസിദ്ധമായ കര്‍ഷകജാഥയിലെ വൈസ്‌ക്യാപ്‌റ്റനായിരുന്നു ഇദ്ദേഹം.

Current revision as of 06:00, 31 ജൂലൈ 2014

കണാരന്‍, സി.എച്ച്‌. (1909-72)

സി.എച്ച്‌. കണാരന്‍

കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍െറ ഉയര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന കണാരന്‍ 1909ല്‍ തലശ്ശേരി താലൂക്കിലെ പുന്നോല്‍ എന്ന സ്ഥലത്തു ജനിച്ചു.

തലശ്ശേരി ബി.ഇ.എം. സ്‌കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പാസ്സായശേഷം കുറേക്കാലം അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ട കണാരന്‍ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തുവന്നു. ശ്രീനാരായണഗുരുവിന്‍െറ ആദര്‍ശങ്ങളും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്റെ ലക്ഷ്യങ്ങളും ഇദ്ദേഹത്തെ ആദ്യകാലം തൊട്ടേ ആകര്‍ഷിച്ചു. യുക്തിവാദം, അന്ധവിശ്വാസങ്ങള്‍ക്ക്‌ എതിരായ പ്രചാരവേല, ജാതിനശീകരണ പ്രസ്ഥാനം എന്നിവയില്‍ മുഴുകിയ കണാരന്‍െറ ജീവിതത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തിലാരംഭിച്ച ഉപ്പുസത്യാഗ്രഹം സാമ്രാജ്യവിരുദ്ധ സമരരംഗത്തിലേക്കുള്ള വഴിത്തിരിവായിരുന്നു. 193031ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത്‌ ഇദ്ദേഹം അറസ്റ്റു വരിച്ചു.

കോണ്‍ഗ്രസ്സില്‍ പി. കൃഷ്‌ണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, എ.കെ. ഗോപാലന്‍, അബ്‌ദുല്‍ റഹിമാന്‍ മുതലായവരോടൊപ്പം ഇടതുപക്ഷത്താണ്‌ കണാരന്‍ ആദ്യംതൊട്ടേ നിലയുറപ്പിച്ചത്‌. 1934ല്‍ കോണ്‍ഗ്രസ്സിനകത്ത്‌ രൂപീകൃതമായ സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ കണാരഌം ചേര്‍ന്നു.

തലശ്ശേരി നെയ്‌ത്തു തൊഴിലാളി യൂണിയന്‍, ന്യൂ ദര്‍ബാര്‍ ബീഡിത്തൊഴിലാളി യൂണിയന്‍, തലശ്ശേരി ബീഡിത്തൊഴിലാളി യൂണിയന്‍, തലശ്ശേരി മുന്‍സിപ്പല്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ സ്ഥാപകഌം സംഘാടകനുമായിരുന്നു കണാരന്‍. 1939ല്‍ ന്യൂ ദര്‍ബാര്‍ ബീഡിത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പണിമുടക്കിനെത്തുടര്‍ന്ന്‌ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു.

ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം രോഗിയായിട്ടാണ്‌ കണാരന്‍ പുറത്തുവന്നത്‌. അപ്പോഴേക്കും കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ കേരള ഘടകമാകെ ഇ.എം.എസ്സിന്റെയും പി.കൃഷ്‌ണപിള്ളയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേരളഘടകമായി രൂപംകൊണ്ടു കഴിഞ്ഞിരുന്നു. നിയമവിരുദ്ധമാക്കപ്പെട്ട ഈ പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്നു. 1943ല്‍ പാര്‍ട്ടി നിയമവിധേയമായതിനെത്തുടര്‍ന്ന്‌ പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റിയിലേക്കു കണാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1946ല്‍ മദിരാശി പ്രവിശ്യാ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കണാരന്‍ മത്സരിച്ചു തോറ്റു.

1948ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഒളിവില്‍പോയി. 1949ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടെങ്കിലും 1952ല്‍ മോചിതനായി.1952ല്‍ പുതിയ സ്വതന്ത്രഭാരത ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണാരന്‍ മദിരാശി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളസംസ്ഥാനം രൂപംകൊണ്ടതിനുശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ 1957ലും 1965ലും 1967ലും കണാരന്‍ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1957-69ലെ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്‍െറ മന്ത്രിസഭാകാലത്ത്‌ പാസ്സാക്കിയ ഭൂനയബില്ലിന്‌ രൂപംകൊടുക്കുന്നതില്‍ കര്‍ഷകപ്രസ്ഥാനനേതാവ്‌ കൂടിയായിരുന്ന കണാരന്‍ വഹിച്ച പങ്ക്‌ ശ്രദ്ധേയമാണ്‌.1960ല്‍ എ.കെ. ഗോപാലന്‍െറ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരംവരെ നടന്ന പ്രസിദ്ധമായ കര്‍ഷകജാഥയിലെ വൈസ്‌ക്യാപ്‌റ്റനായിരുന്നു ഇദ്ദേഹം.

1964ല്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഭിന്നിച്ചപ്പോള്‍ സി.പി.ഐ. (എം)ല്‍ ചേര്‍ന്ന കണാരന്‍ മരണംവരെ അതിന്‍െറ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയായിരുന്നു. 1964ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടകണാരന്‍ 1967ല്‍ മോചിതനായി. സാമൂഹിക പരിഷ്‌കര്‍ത്താവ്‌, സ്വാതന്ത്യ്രപോരാളി, വിപ്ലവകാരി, കര്‍ഷകസംഘം നേതാവ്‌, ട്രഡ്‌ യൂണിയനിസ്റ്റ്‌, നിയമസഭാ സാമാജികന്‍, രാഷ്‌ട്രീയ പ്രക്ഷോഭകന്‍ എന്നീ വിവിധ നിലകളില്‍ അവിസ്‌മരണീയനായ കണാരന്‍ 1972 ഒ. 20ന്‌ അന്തരിച്ചു.

കണാരന്‍െറ ലേഖനങ്ങളും പ്രസംഗങ്ങളും ചേര്‍ന്ന വേഗംപോരാ എന്ന കൃതി 1978ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

(പി. ഗോവിന്ദപ്പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍