This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കട്ജൂ, ഡോ. കെ.എന്‍. (1887-1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കട്ജൂ, ഡോ. കെ.എന്‍. (1887-1968) == == Katju, Dr. K.N. == ഇന്ത്യന്‍ സ്വാതന്ത്യ്രസമ...) |
Mksol (സംവാദം | സംഭാവനകള്‍) (→Katju, Dr. K.N.) |
||
വരി 5: | വരി 5: | ||
== Katju, Dr. K.N. == | == Katju, Dr. K.N. == | ||
- | ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി. മധ്യപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഒറീസ ഗവര്‍ണര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ പൂര്‍ണനാമം കൈലാസനാഥ കട്ജൂ എന്നാണ്. 1887 ജൂ.17-ാം തീയതി സെന്‍ട്രല്‍ പ്രാവിന്‍സിലെ ജെവോറ എന്ന നാട്ടുരാജ്യത്തില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍നിന്നും നിയമബിരുദമെടുത്ത ഇദ്ദേഹം 1908 മുതല്‍ കാണ്‍പൂരില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. ഇക്കാലത്താണ് ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത്. യുണൈറ്റഡ് പ്രാവിന്സ്സിലെ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1935ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ 1937ല്‍ നടന്ന പ്രവിശ്യാതെരഞ്ഞെടുപ്പിലും മത്സരിച്ചുവിജയിച്ചു. ആ വര്‍ഷം യുണൈറ്റഡ് പ്രാവിന്‍സില്‍ "ഗോവിന്ദവല്ലഭ്പന്തി'ന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ കട്ജൂ മന്ത്രിയായി. 1939ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജിവച്ചകൂട്ടത്തില് കട്ജൂവും മന്ത്രിസ്ഥാനം രാജിവെച്ചു. 1940ല്‍ ഇദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായിത്തീര്‍ന്നു: നിയമനിഷേധപ്രസ്ഥാനത്തില് ഇദ്ദേഹം ശക്തമായ നേതൃത്വം നല്കി. അറസ്റ്റുചെയ്യപ്പെട്ട കട്ജൂ 1940 ന. മുതല്‍ 1941 ന. വരെയും 1942 ആഗ. മുതല്‍ 1943 ഏ. വരെയും | + | ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി. മധ്യപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഒറീസ ഗവര്‍ണര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ പൂര്‍ണനാമം കൈലാസനാഥ കട്ജൂ എന്നാണ്. 1887 ജൂ.17-ാം തീയതി സെന്‍ട്രല്‍ പ്രാവിന്‍സിലെ ജെവോറ എന്ന നാട്ടുരാജ്യത്തില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍നിന്നും നിയമബിരുദമെടുത്ത ഇദ്ദേഹം 1908 മുതല്‍ കാണ്‍പൂരില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. ഇക്കാലത്താണ് ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത്. യുണൈറ്റഡ് പ്രാവിന്സ്സിലെ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1935ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ 1937ല്‍ നടന്ന പ്രവിശ്യാതെരഞ്ഞെടുപ്പിലും മത്സരിച്ചുവിജയിച്ചു. ആ വര്‍ഷം യുണൈറ്റഡ് പ്രാവിന്‍സില്‍ "ഗോവിന്ദവല്ലഭ്പന്തി'ന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ കട്ജൂ മന്ത്രിയായി. 1939ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജിവച്ചകൂട്ടത്തില് കട്ജൂവും മന്ത്രിസ്ഥാനം രാജിവെച്ചു. 1940ല്‍ ഇദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായിത്തീര്‍ന്നു: നിയമനിഷേധപ്രസ്ഥാനത്തില് ഇദ്ദേഹം ശക്തമായ നേതൃത്വം നല്കി. അറസ്റ്റുചെയ്യപ്പെട്ട കട്ജൂ 1940 ന. മുതല്‍ 1941 ന. വരെയും 1942 ആഗ. മുതല്‍ 1943 ഏ. വരെയും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1946ല്‍ ഗോവിന്ദവല്ലഭ്പന്ത് വീണ്ടും യുണൈറ്റഡ് പ്രാവിന്‍സില്‍ മന്ത്രിസഭ രപീകരിച്ചപ്പോള് കട്ജൂ ആ മന്ത്രിസഭയിലും അംഗമായി. 1946ല്‍ പ്രവര്‍ത്തനമാരംഭിച്ച "ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസമിതി'യിലും കട്ജൂ അംഗമായിത്തീര്‍ന്നു. സ്വാതന്ത്യ്രലബ്ധിയെത്തുടര്ന്നു കട്ജൂവിനെ ഒറീസ ഗവര്‍ണര്‍ ആയി നിയമിച്ചു. 1948 മുതല്‍ 1951 വരെ ഇദ്ദേഹം പശ്ചിമ ബംഗാളിന്റെയും ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചു. 1950 ഡി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മരണത്തെത്തുടര്‍ന്ന് ഇദ്ദേഹം കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിയായി. 1957ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ഇദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായി (1957-62). തുടര്‍ന്നു സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന കട്ജൂ 1968 ഫെ. 17ന് അന്തരിച്ചു. |
Current revision as of 05:55, 31 ജൂലൈ 2014
കട്ജൂ, ഡോ. കെ.എന്‍. (1887-1968)
Katju, Dr. K.N.
ഇന്ത്യന്‍ സ്വാതന്ത്യ്രസമര സേനാനി. മധ്യപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഒറീസ ഗവര്‍ണര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ പൂര്‍ണനാമം കൈലാസനാഥ കട്ജൂ എന്നാണ്. 1887 ജൂ.17-ാം തീയതി സെന്‍ട്രല്‍ പ്രാവിന്‍സിലെ ജെവോറ എന്ന നാട്ടുരാജ്യത്തില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍നിന്നും നിയമബിരുദമെടുത്ത ഇദ്ദേഹം 1908 മുതല്‍ കാണ്‍പൂരില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. ഇക്കാലത്താണ് ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത്. യുണൈറ്റഡ് പ്രാവിന്സ്സിലെ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1935ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ 1937ല്‍ നടന്ന പ്രവിശ്യാതെരഞ്ഞെടുപ്പിലും മത്സരിച്ചുവിജയിച്ചു. ആ വര്‍ഷം യുണൈറ്റഡ് പ്രാവിന്‍സില്‍ "ഗോവിന്ദവല്ലഭ്പന്തി'ന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ കട്ജൂ മന്ത്രിയായി. 1939ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം രാജിവച്ചകൂട്ടത്തില് കട്ജൂവും മന്ത്രിസ്ഥാനം രാജിവെച്ചു. 1940ല്‍ ഇദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായിത്തീര്‍ന്നു: നിയമനിഷേധപ്രസ്ഥാനത്തില് ഇദ്ദേഹം ശക്തമായ നേതൃത്വം നല്കി. അറസ്റ്റുചെയ്യപ്പെട്ട കട്ജൂ 1940 ന. മുതല്‍ 1941 ന. വരെയും 1942 ആഗ. മുതല്‍ 1943 ഏ. വരെയും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1946ല്‍ ഗോവിന്ദവല്ലഭ്പന്ത് വീണ്ടും യുണൈറ്റഡ് പ്രാവിന്‍സില്‍ മന്ത്രിസഭ രപീകരിച്ചപ്പോള് കട്ജൂ ആ മന്ത്രിസഭയിലും അംഗമായി. 1946ല്‍ പ്രവര്‍ത്തനമാരംഭിച്ച "ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസമിതി'യിലും കട്ജൂ അംഗമായിത്തീര്‍ന്നു. സ്വാതന്ത്യ്രലബ്ധിയെത്തുടര്ന്നു കട്ജൂവിനെ ഒറീസ ഗവര്‍ണര്‍ ആയി നിയമിച്ചു. 1948 മുതല്‍ 1951 വരെ ഇദ്ദേഹം പശ്ചിമ ബംഗാളിന്റെയും ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചു. 1950 ഡി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മരണത്തെത്തുടര്‍ന്ന് ഇദ്ദേഹം കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രിയായി. 1957ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ഇദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായി (1957-62). തുടര്‍ന്നു സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന കട്ജൂ 1968 ഫെ. 17ന് അന്തരിച്ചു.