This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്മത്ത്‌, എസ്‌.കെ.ആര്‍. (1919 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കമ്മത്ത്‌, എസ്‌.കെ.ആര്‍. (1919 ))
(കമ്മത്ത്‌, എസ്‌.കെ.ആര്‍. (1919 ))
 
വരി 1: വരി 1:
== കമ്മത്ത്‌, എസ്‌.കെ.ആര്‍. (1919  ) ==
== കമ്മത്ത്‌, എസ്‌.കെ.ആര്‍. (1919  ) ==
-
[[ചിത്രം:Vol6p329_Kammath, Skr .jpg|thumb|എസ്‌.കെ.ആർ. കമ്മത്ത്‌]]
+
[[ചിത്രം:Vol6p329_Kammath, Skr .jpg|thumb|എസ്‌.കെ.ആര്‍. കമ്മത്ത്‌]]
-
മലയാള സാഹിത്യകാരഌം പത്രപ്രവര്‍ത്തകഌം. ചെറുകഥാകൃത്ത്‌ എന്ന നിലയിലാണ്‌ ഇദ്ദേഹം മലയാളത്തില്‍ കൂടുതല്‍ അറിയപ്പെടുന്നത്‌. 1919 ഒ. 9ഌ ശ്രീനിവാസ കമ്മത്തിന്റെയും പദ്‌മാവതി അമ്മാളിന്റെയും പുത്രനായി ആലപ്പുഴയില്‍ ജനിച്ചു. ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ ഫൈനല്‍ പാസ്സാകുന്നതിഌ മുമ്പു തന്നെ കഥയെഴുത്തും പത്രപ്രവര്‍ത്തനവും കമ്മത്ത്‌ ആരംഭിച്ചിരുന്നു. ഏകദേശം നൂറില്‍പ്പരം കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. തിരമാലകള്‍, ജനകീയ സമരകഥകള്‍, പൂഞ്ചോല, കാട്ടുരാജാവ്‌, അവര്‍ മഌഷ്യരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു, നീണ്ട രാത്രികള്‍, സ്വപ്‌നങ്ങളേ അഌഗ്രഹിച്ചാലും, ഓം കാളി ഭദ്രകാളി എന്നീ എട്ടു കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. മലയാളത്തിലെ പ്രാതിനിധ്യസ്വഭാവമുള്ള ആധുനിക ചെറുകഥകള്‍ തിരഞ്ഞെടുത്ത്‌ ഓര്‍മയുടെ നിഴലുകള്‍ എന്ന പേരില്‍ ദക്ഷിണ ഭാഷാ ബുക്ക്‌ ട്രസ്റ്റ്‌, സമാഹരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ കഥയും അതില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ചിലപ്പോള്‍ രത്‌നകുമാര്‍, എസ്‌.കെ.ആര്‍. എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം എഴുതാറുണ്ട്‌.
+
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. ചെറുകഥാകൃത്ത്‌ എന്ന നിലയിലാണ്‌ ഇദ്ദേഹം മലയാളത്തില്‍ കൂടുതല്‍ അറിയപ്പെടുന്നത്‌. 1919 ഒ. 9നു ശ്രീനിവാസ കമ്മത്തിന്റെയും പദ്‌മാവതി അമ്മാളിന്റെയും പുത്രനായി ആലപ്പുഴയില്‍ ജനിച്ചു. ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ ഫൈനല്‍ പാസ്സാകുന്നതിനു മുമ്പു തന്നെ കഥയെഴുത്തും പത്രപ്രവര്‍ത്തനവും കമ്മത്ത്‌ ആരംഭിച്ചിരുന്നു. ഏകദേശം നൂറില്‍പ്പരം കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. തിരമാലകള്‍, ജനകീയ സമരകഥകള്‍, പൂഞ്ചോല, കാട്ടുരാജാവ്‌, അവര്‍ മനുഷ്യരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു, നീണ്ട രാത്രികള്‍, സ്വപ്‌നങ്ങളേ അനുഗ്രഹിച്ചാലും, ഓം കാളി ഭദ്രകാളി എന്നീ എട്ടു കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. മലയാളത്തിലെ പ്രാതിനിധ്യസ്വഭാവമുള്ള ആധുനിക ചെറുകഥകള്‍ തിരഞ്ഞെടുത്ത്‌ ഓര്‍മയുടെ നിഴലുകള്‍ എന്ന പേരില്‍ ദക്ഷിണ ഭാഷാ ബുക്ക്‌ ട്രസ്റ്റ്‌, സമാഹരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ കഥയും അതില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ചിലപ്പോള്‍ രത്‌നകുമാര്‍, എസ്‌.കെ.ആര്‍. എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം എഴുതാറുണ്ട്‌.
മാനവികതയോടുള്ള സ്‌നേഹം തുടിച്ചു നില്‌ക്കു ന്നകഥകളാണ്‌ കമ്മത്തിന്റേത്‌. അവയിലെ ആത്‌മാര്‍ഥത, പ്രസന്നോജ്ജ്വലവും ശക്തവുമായ ശൈലി, ഇതിവൃത്തസ്വഭാവം എന്നീ സവിശേഷതകള്‍ വച്ചു നോക്കുമ്പോള്‍ "അധര്‍മത്തിന്റെ നേര്‍ക്കുള്ള ഒരുതരം ഉച്ചാടനമന്ത്രം' എന്ന്‌ കമ്മത്തിന്റെ കഥകളെ വിശേഷിപ്പിക്കാം.

Current revision as of 04:44, 31 ജൂലൈ 2014

കമ്മത്ത്‌, എസ്‌.കെ.ആര്‍. (1919 )

എസ്‌.കെ.ആര്‍. കമ്മത്ത്‌

"പൗരപ്രഭ', "ദേശബന്ധു', "കേരളധ്വനി', "മലയാള മനോരമ' (1963-79) എന്നീ പത്രങ്ങളുടെ സഹപത്രാധിപര്‍ എന്ന നിലയില്‍ കമ്മത്ത്‌ സ്‌തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍