This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്‍വെള്ളരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കടല്‍വെള്ളരി == == Sea cucumber == എക്കൈനോഡെര്‍മേറ്റ (Echinodermata) ഫൈലത്തില്‍ ...) |
Mksol (സംവാദം | സംഭാവനകള്‍) (→Sea cucumber) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
എക്കൈനോഡെര്‍മേറ്റ (Echinodermata) ഫൈലത്തില്‍ ഉള്‍പ്പെടുന്ന ഒരു വര്‍ഗം ജീവികള്‍. വര്‍ഗനാമം: ഹോളത്തൂറോയ്‌ഡിയ (Holothuroidea). ഹോളത്തൂറിയം എന്ന വാക്കിന്റെ ഉപജ്ഞാതാവ് അരിസ്റ്റോട്ടിലായിരുന്നു. പ്ലിനി ഉപയോഗിച്ച കൂക്കുമിസ് മറീനസ് എന്ന പേരില്‍ നിന്നാണ് "സീ കൂക്കുംബര്‍' എന്ന പേരിന്‍െറ ഉദ്‌ഭവം. കാഴ്‌ചയില്‍ ഇതിഌ വെള്ളരിക്കയോടുള്ള സാദൃശ്യമാണ് കടല്‍വെള്ളരി എന്ന പേരിഌ കാരണം. | എക്കൈനോഡെര്‍മേറ്റ (Echinodermata) ഫൈലത്തില്‍ ഉള്‍പ്പെടുന്ന ഒരു വര്‍ഗം ജീവികള്‍. വര്‍ഗനാമം: ഹോളത്തൂറോയ്‌ഡിയ (Holothuroidea). ഹോളത്തൂറിയം എന്ന വാക്കിന്റെ ഉപജ്ഞാതാവ് അരിസ്റ്റോട്ടിലായിരുന്നു. പ്ലിനി ഉപയോഗിച്ച കൂക്കുമിസ് മറീനസ് എന്ന പേരില്‍ നിന്നാണ് "സീ കൂക്കുംബര്‍' എന്ന പേരിന്‍െറ ഉദ്‌ഭവം. കാഴ്‌ചയില്‍ ഇതിഌ വെള്ളരിക്കയോടുള്ള സാദൃശ്യമാണ് കടല്‍വെള്ളരി എന്ന പേരിഌ കാരണം. | ||
- | + | [[ചിത്രം:Vol6p17_Sea cucumber.jpg|thumb|കടല്‍വെള്ളരി]] | |
പൗരസ്‌ത്യരാജ്യങ്ങളില്‍, പ്രത്യേകിച്ചു ചൈനയില്‍ സ്വാദിഷ്‌ഠമായ ഒരു ഭക്ഷ്യവസ്‌തുവായി ഇതു ഉപയോഗിച്ചുവരുന്നു. ചൈനക്കാര്‍, സൂപ്പുണ്ടാക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് 500 സ്‌പീഷീസുണ്ട്. | പൗരസ്‌ത്യരാജ്യങ്ങളില്‍, പ്രത്യേകിച്ചു ചൈനയില്‍ സ്വാദിഷ്‌ഠമായ ഒരു ഭക്ഷ്യവസ്‌തുവായി ഇതു ഉപയോഗിച്ചുവരുന്നു. ചൈനക്കാര്‍, സൂപ്പുണ്ടാക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് 500 സ്‌പീഷീസുണ്ട്. | ||
ഇരുണ്ട ആകൃതി മുതല്‍ നീണ്ടു പുഴുവിനേപ്പോലെയുള്ള ആകൃതി വരെ പല രൂപങ്ങളും കടല്‍ വെള്ളരിക്ക് ഉണ്ട്. തുകല്‍ പോലെ കട്ടിയുള്ളതാണ് ഇവയുടെ ത്വക്ക്. എക്കൈനോഡേമുകളുടെ പ്രത്യേകമായ ആരീയസമമിതി (radial symmetry)യാണ് കടല്‍വെള്ളരിയിലും ഉള്ളത്. എന്നാല്‍ അത് ദൃശ്യമല്ല എന്നുതന്നെ പറയാം. ഇവയുടെ മുള്ളുപോലെയുള്ള അസ്‌ഥി സൂക്ഷ്‌മങ്ങളായ അസ്ഥിഫലകങ്ങളായി മാത്രം ത്വക്കിഌള്ളില്‍ കാണപ്പെടുന്നു. നാളപാദങ്ങള്‍ കാണാറില്ല; അഥവാ ഉണ്ടെങ്കില്‍ത്തന്നെ തീരെ അവികസിതവുമായിരിക്കും. കാഴ്‌ചയില്‍ കടല്‍പ്പായലുകളോടു സാദൃശ്യമുള്ളതാണ് ഇതിന്‍െറ ശ്വസനാവയവം. "ശ്വസനവൃക്ഷം'(respiratory tree) എന്നറിയപ്പെടുന്ന ഇത് വായയ്‌ക്കു ചുറ്റിലുമായി കാണപ്പെടുന്നു. ബഹുശാഖികളായ ഗ്രാഹികള്‍ (tentacles) ആണ് ഈ വിചിത്രാവയവം. | ഇരുണ്ട ആകൃതി മുതല്‍ നീണ്ടു പുഴുവിനേപ്പോലെയുള്ള ആകൃതി വരെ പല രൂപങ്ങളും കടല്‍ വെള്ളരിക്ക് ഉണ്ട്. തുകല്‍ പോലെ കട്ടിയുള്ളതാണ് ഇവയുടെ ത്വക്ക്. എക്കൈനോഡേമുകളുടെ പ്രത്യേകമായ ആരീയസമമിതി (radial symmetry)യാണ് കടല്‍വെള്ളരിയിലും ഉള്ളത്. എന്നാല്‍ അത് ദൃശ്യമല്ല എന്നുതന്നെ പറയാം. ഇവയുടെ മുള്ളുപോലെയുള്ള അസ്‌ഥി സൂക്ഷ്‌മങ്ങളായ അസ്ഥിഫലകങ്ങളായി മാത്രം ത്വക്കിഌള്ളില്‍ കാണപ്പെടുന്നു. നാളപാദങ്ങള്‍ കാണാറില്ല; അഥവാ ഉണ്ടെങ്കില്‍ത്തന്നെ തീരെ അവികസിതവുമായിരിക്കും. കാഴ്‌ചയില്‍ കടല്‍പ്പായലുകളോടു സാദൃശ്യമുള്ളതാണ് ഇതിന്‍െറ ശ്വസനാവയവം. "ശ്വസനവൃക്ഷം'(respiratory tree) എന്നറിയപ്പെടുന്ന ഇത് വായയ്‌ക്കു ചുറ്റിലുമായി കാണപ്പെടുന്നു. ബഹുശാഖികളായ ഗ്രാഹികള്‍ (tentacles) ആണ് ഈ വിചിത്രാവയവം. | ||
+ | |||
ഒന്നേകാല്‍ സെന്റീമീറ്റര്‍ മുതല്‍ മീറ്ററുകളോളം വരെ നീളമുള്ളവയാണ് വിവിധ ഇനം കടല്‍വെള്ളരികള്‍. ചുവപ്പുകലര്‍ന്ന തവിട്ടുനിറമോ, ഏതാണ്ട് കറുപ്പു നിറമോ, മണ്ണിന്റെ നിറമോ ഉള്ള ഇത്തരം ജീവികളില്‍ അപൂര്‍വം ചിലതിന് ശല്‍ക്കങ്ങളും ഉണ്ടായിരിക്കും. | ഒന്നേകാല്‍ സെന്റീമീറ്റര്‍ മുതല്‍ മീറ്ററുകളോളം വരെ നീളമുള്ളവയാണ് വിവിധ ഇനം കടല്‍വെള്ളരികള്‍. ചുവപ്പുകലര്‍ന്ന തവിട്ടുനിറമോ, ഏതാണ്ട് കറുപ്പു നിറമോ, മണ്ണിന്റെ നിറമോ ഉള്ള ഇത്തരം ജീവികളില്‍ അപൂര്‍വം ചിലതിന് ശല്‍ക്കങ്ങളും ഉണ്ടായിരിക്കും. | ||
Current revision as of 10:50, 30 ജൂലൈ 2014
കടല്‍വെള്ളരി
Sea cucumber
എക്കൈനോഡെര്‍മേറ്റ (Echinodermata) ഫൈലത്തില്‍ ഉള്‍പ്പെടുന്ന ഒരു വര്‍ഗം ജീവികള്‍. വര്‍ഗനാമം: ഹോളത്തൂറോയ്‌ഡിയ (Holothuroidea). ഹോളത്തൂറിയം എന്ന വാക്കിന്റെ ഉപജ്ഞാതാവ് അരിസ്റ്റോട്ടിലായിരുന്നു. പ്ലിനി ഉപയോഗിച്ച കൂക്കുമിസ് മറീനസ് എന്ന പേരില്‍ നിന്നാണ് "സീ കൂക്കുംബര്‍' എന്ന പേരിന്‍െറ ഉദ്‌ഭവം. കാഴ്‌ചയില്‍ ഇതിഌ വെള്ളരിക്കയോടുള്ള സാദൃശ്യമാണ് കടല്‍വെള്ളരി എന്ന പേരിഌ കാരണം.
പൗരസ്‌ത്യരാജ്യങ്ങളില്‍, പ്രത്യേകിച്ചു ചൈനയില്‍ സ്വാദിഷ്‌ഠമായ ഒരു ഭക്ഷ്യവസ്‌തുവായി ഇതു ഉപയോഗിച്ചുവരുന്നു. ചൈനക്കാര്‍, സൂപ്പുണ്ടാക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് 500 സ്‌പീഷീസുണ്ട്. ഇരുണ്ട ആകൃതി മുതല്‍ നീണ്ടു പുഴുവിനേപ്പോലെയുള്ള ആകൃതി വരെ പല രൂപങ്ങളും കടല്‍ വെള്ളരിക്ക് ഉണ്ട്. തുകല്‍ പോലെ കട്ടിയുള്ളതാണ് ഇവയുടെ ത്വക്ക്. എക്കൈനോഡേമുകളുടെ പ്രത്യേകമായ ആരീയസമമിതി (radial symmetry)യാണ് കടല്‍വെള്ളരിയിലും ഉള്ളത്. എന്നാല്‍ അത് ദൃശ്യമല്ല എന്നുതന്നെ പറയാം. ഇവയുടെ മുള്ളുപോലെയുള്ള അസ്‌ഥി സൂക്ഷ്‌മങ്ങളായ അസ്ഥിഫലകങ്ങളായി മാത്രം ത്വക്കിഌള്ളില്‍ കാണപ്പെടുന്നു. നാളപാദങ്ങള്‍ കാണാറില്ല; അഥവാ ഉണ്ടെങ്കില്‍ത്തന്നെ തീരെ അവികസിതവുമായിരിക്കും. കാഴ്‌ചയില്‍ കടല്‍പ്പായലുകളോടു സാദൃശ്യമുള്ളതാണ് ഇതിന്‍െറ ശ്വസനാവയവം. "ശ്വസനവൃക്ഷം'(respiratory tree) എന്നറിയപ്പെടുന്ന ഇത് വായയ്‌ക്കു ചുറ്റിലുമായി കാണപ്പെടുന്നു. ബഹുശാഖികളായ ഗ്രാഹികള്‍ (tentacles) ആണ് ഈ വിചിത്രാവയവം.
ഒന്നേകാല്‍ സെന്റീമീറ്റര്‍ മുതല്‍ മീറ്ററുകളോളം വരെ നീളമുള്ളവയാണ് വിവിധ ഇനം കടല്‍വെള്ളരികള്‍. ചുവപ്പുകലര്‍ന്ന തവിട്ടുനിറമോ, ഏതാണ്ട് കറുപ്പു നിറമോ, മണ്ണിന്റെ നിറമോ ഉള്ള ഇത്തരം ജീവികളില്‍ അപൂര്‍വം ചിലതിന് ശല്‍ക്കങ്ങളും ഉണ്ടായിരിക്കും.
വളരെ വിസ്‌തൃതമാണ് ഇവയുടെ വിതരണം(distribution). അത്‌ലാന്തിക്കിന്റെയും പസിഫിക്കിന്റെയും തീരങ്ങളില്‍ ഇവ സമൃദ്ധമായി കാണപ്പെടുന്നു. പാറകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നതോ മണലിലും ചെളിയിലും ഭാഗികമായി പുതഞ്ഞുകിടക്കുന്നതോ ആയാണ് ഇവ കാണപ്പെടുന്നത്. ആഴക്കടലുകളില്‍ കഴിയുന്ന കടല്‍വെള്ളരിയും അപൂര്‍വമല്ല. സ്വരക്ഷയ്‌ക്കായി ആന്തരികാവയവങ്ങള്‍ ഒന്നോടെ ശത്രുവിന്‍െറ നേര്‍ക്കു തള്ളുന്ന ഉപായം കടല്‍വെള്ളരിയുടെ മാത്രം പ്രത്യേകതയാണ്. ഇപ്രകാരം നഷ്‌ടമാകുന്ന അവയവങ്ങള്‍ പുനരുത്‌പാദിപ്പിക്കാഌം ഇവയ്‌ക്കു കഴിവുണ്ട്. ചില സ്‌പീഷീസ് വഴുക്കലുള്ള ഒരുതരം ചരട് ഉത്‌പാദിപ്പിച്ച് ശത്രുക്കളെ ബന്ധിക്കുകയും ചെയ്യാറുണ്ട്.ജൈവാവശിഷ്‌ടങ്ങളും, മറ്റു ചെറുജീവികളുമാണ് കടല്‍വെള്ളരിയുടെ പ്രധാനാഹാരം. ശ്ലേഷ്‌മത്താല്‍ പൊതിയപ്പെട്ട ഗ്രാഹികളില്‍ ഇവ പറ്റിപ്പിടിക്കുന്നു. മണലും ചെളിയും വിഴുങ്ങി അതിലടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും ഇവ സ്വീകരിക്കാറുണ്ട്.
മറ്റ് എക്കൈനോഡേമുകളെപ്പോലെ തന്നെ കടല്‍വെള്ളരിയിലും ബാഹ്യ ബീജസങ്കലനമാണു നടക്കുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളില്‍ ആദ്യമായി പ്രത്യക്ഷമാകുന്നത് ദ്വിപാര്‍ശ്വസമമിതി ആണുതാഌം. കോവളം, രാമേശ്വരം എന്നിവിടങ്ങളില്‍ വിവിധയിനം കടല്‍വെള്ളരികള്‍ സുലഭമാണ്. കോവളത്തെ പാറക്കെട്ടുകളും, രാമേശ്വരത്തുള്ള "ഫ്രിഞ്ചിങ് റീഫും' ആകാം അവിടങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടാഌള്ള പ്രധാന കാരണങ്ങള്‍.