This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്‍പ്പൊട്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Brittle star) |
Mksol (സംവാദം | സംഭാവനകള്‍) (→Brittle star) |
||
വരി 5: | വരി 5: | ||
== Brittle star == | == Brittle star == | ||
- | "നക്ഷത്രമത്സ്യ'വുമായി (star fish) വളരെ അടുത്ത ബന്ധമുള്ള ഒരു അകശേരുകി. "ബ്രിട്ടില്‍ സ്റ്റാര്‍' എന്ന | + | "നക്ഷത്രമത്സ്യ'വുമായി (star fish) വളരെ അടുത്ത ബന്ധമുള്ള ഒരു അകശേരുകി. "ബ്രിട്ടില്‍ സ്റ്റാര്‍' എന്ന പേരിനു കാരണം, ഇതിന്റെ പെട്ടെന്നൊടിഞ്ഞു പോകുന്നതും നീണ്ടതും ഇഷ്ടാനുസരണം അനങ്ങുന്നതുമായ കൈകളാണ്. "സെര്‍പ്പന്റ് സ്റ്റാര്‍' എന്നും ഇതിനു പേരുണ്ട്. ഓഫിയൂറോയ്‌ഡിയ ഗോത്രത്തിലെ അംഗങ്ങളാണ് "ബ്രിട്ടില്‍ സ്റ്റാറു'കളും "ബാസ്‌കറ്റ് സ്റ്റാറു'കളും. "ബാസ്‌കറ്റ് സ്റ്റാറു'കള്‍ കൂടുതലും ആഴക്കടല്‍ ജീവികളാണ് എന്നു പറയാം. 6.4 മീ. ആഴത്തില്‍ നിന്നു വരെ ഇവയെ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കരയോടടുത്തു കഴിയുന്നവയും അപൂര്‍വമല്ല. ഏതെങ്കിലും ഒരെണ്ണം തിരയില്‍പ്പെട്ടു കരയ്‌ക്കടിയുന്ന പക്ഷം അത് വേഗം മണ്ണിലേക്കു പുതഞ്ഞിറങ്ങുകയോ വെള്ളത്തിലേക്കു തിരികെപ്പോവുകയോ ചെയ്യുന്നു. വേലിയിറക്ക സമയത്ത് വെള്ളത്തിനു മുകളിലാകുന്ന "റീഫു'കളിലും ഇവയെ ധാരാളമായി കണ്ടെത്താം. |
- | [[ചിത്രം:Vol6p17_Brittle Star.jpg|thumb| | + | [[ചിത്രം:Vol6p17_Brittle Star.jpg|thumb|കടല്‍പ്പൊട്ടി]] |
ഡിസ്‌കിന് 10 മുതല്‍ 30 വരെ മി.മീ. മാത്രം വ്യാസമുള്ള വളരെ ചെറിയ ജീവികളാണിവ. രണ്ടായിരത്തോളം സ്‌പീഷീസ് ഉള്ളതായി കണക്കാക്കപ്പെടുന്നു. വൃത്താകാരമായ ഒരു ഡിസ്‌കും, അതില്‍ നിന്നു പുറത്തേക്കായി കാണപ്പെടുന്നതും നീണ്ടു നേര്‍ത്തു പല ഖണ്ഡങ്ങള്‍ ചേര്‍ന്നു രൂപം കൊണ്ടതുമായ അഞ്ചു കൈകളും ചേര്‍ന്നതാണ് ബ്രിട്ടില്‍ സ്റ്റാറിന്റെ ശരീരം. ചില സ്‌പീഷീസിന് ആറോ, ഏഴോ, എട്ടോ കൈകള്‍ കാണാറുണ്ട്. വളരെ പെട്ടെന്ന് ഒടിഞ്ഞു പോകുന്നവയാണിവ. എന്നാല്‍ വേര്‍പെട്ടുപോയ കൈയുടെ ഭാഗം വീണ്ടും വളര്‍ന്നു വരുന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. | ഡിസ്‌കിന് 10 മുതല്‍ 30 വരെ മി.മീ. മാത്രം വ്യാസമുള്ള വളരെ ചെറിയ ജീവികളാണിവ. രണ്ടായിരത്തോളം സ്‌പീഷീസ് ഉള്ളതായി കണക്കാക്കപ്പെടുന്നു. വൃത്താകാരമായ ഒരു ഡിസ്‌കും, അതില്‍ നിന്നു പുറത്തേക്കായി കാണപ്പെടുന്നതും നീണ്ടു നേര്‍ത്തു പല ഖണ്ഡങ്ങള്‍ ചേര്‍ന്നു രൂപം കൊണ്ടതുമായ അഞ്ചു കൈകളും ചേര്‍ന്നതാണ് ബ്രിട്ടില്‍ സ്റ്റാറിന്റെ ശരീരം. ചില സ്‌പീഷീസിന് ആറോ, ഏഴോ, എട്ടോ കൈകള്‍ കാണാറുണ്ട്. വളരെ പെട്ടെന്ന് ഒടിഞ്ഞു പോകുന്നവയാണിവ. എന്നാല്‍ വേര്‍പെട്ടുപോയ കൈയുടെ ഭാഗം വീണ്ടും വളര്‍ന്നു വരുന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. | ||
നക്ഷത്രമത്സ്യങ്ങളെപ്പോലെ ഇവയ്‌ക്കു നാളപാദങ്ങള്‍ ഇല്ലാത്തതിനാല്‍ കൈകളുടെ തരംഗചലനം കൊണ്ടാണ് ജീവി സഞ്ചരിക്കുന്നത്. ശരീരത്തിന്റെ അടിവശത്തായാണ് വായയുടെ ദ്വാരം. | നക്ഷത്രമത്സ്യങ്ങളെപ്പോലെ ഇവയ്‌ക്കു നാളപാദങ്ങള്‍ ഇല്ലാത്തതിനാല്‍ കൈകളുടെ തരംഗചലനം കൊണ്ടാണ് ജീവി സഞ്ചരിക്കുന്നത്. ശരീരത്തിന്റെ അടിവശത്തായാണ് വായയുടെ ദ്വാരം. | ||
- | ഇതിനെ ഏതാണ്ടു മൂടിയ മാതിരി ധാരാളം മുള്ളുകള്‍ കാണപ്പെടുന്നു. ജീര്‍ണിച്ചു തുടങ്ങിയ സസ്യഭാഗങ്ങളും വെള്ളത്തിലെ മറ്റു സൂക്ഷ്‌മജീവികളുമാണ് ഇവയുടെ ഭക്ഷണം. ഈ സാധനങ്ങളെ വെള്ളത്തില്‍ നിന്ന് | + | ഇതിനെ ഏതാണ്ടു മൂടിയ മാതിരി ധാരാളം മുള്ളുകള്‍ കാണപ്പെടുന്നു. ജീര്‍ണിച്ചു തുടങ്ങിയ സസ്യഭാഗങ്ങളും വെള്ളത്തിലെ മറ്റു സൂക്ഷ്‌മജീവികളുമാണ് ഇവയുടെ ഭക്ഷണം. ഈ സാധനങ്ങളെ വെള്ളത്തില്‍ നിന്ന് അരിച്ചെടുക്കുന്നതിനു മുള്ളുകള്‍ സഹായിക്കുന്നു. വിശേഷവത്‌ക്കരിക്കപ്പെട്ട നാളപാദങ്ങള്‍ (tentacles) ആഹാരസമ്പാദനം, ശ്വസനം എന്നീ പ്രക്രിയകള്‍ക്കു സഹായിക്കുകയും ബോധേന്ദ്രിയമായി വര്‍ത്തിക്കുകയും ചെയ്യുന്നു. പചനാവയവങ്ങളും ഉത്‌പാദനാവയവങ്ങളും ഡിസ്‌കിനുള്ളിലായാണു കാണപ്പെടുന്നത്. |
- | പകല്‍സമയം | + | പകല്‍സമയം കടല്‍പ്പായലിനും പാറകള്‍ക്കും അടിയില്‍ ഒളിഞ്ഞിരിക്കുകയോ, മണ്ണിലോ ചെളിയിലോ പുതഞ്ഞു കഴിയുകയോ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ ജീവികള്‍ രാത്രിയിലാണ് ആഹാരം തേടി ഇറങ്ങുന്നത്. മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ഒരേ വേഗതയില്‍ നീങ്ങാന്‍ ഇവയ്‌ക്കു കഴിയുന്നു. കോവളം, രാമേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവ സമൃദ്ധമാണ്. നോ: ഓഫിയൂറോയ്‌ഡിയ; ബാസ്‌കറ്റ് സ്റ്റാര്‍ |
Current revision as of 10:47, 30 ജൂലൈ 2014
കടല്‍പ്പൊട്ടി
Brittle star
"നക്ഷത്രമത്സ്യ'വുമായി (star fish) വളരെ അടുത്ത ബന്ധമുള്ള ഒരു അകശേരുകി. "ബ്രിട്ടില്‍ സ്റ്റാര്‍' എന്ന പേരിനു കാരണം, ഇതിന്റെ പെട്ടെന്നൊടിഞ്ഞു പോകുന്നതും നീണ്ടതും ഇഷ്ടാനുസരണം അനങ്ങുന്നതുമായ കൈകളാണ്. "സെര്‍പ്പന്റ് സ്റ്റാര്‍' എന്നും ഇതിനു പേരുണ്ട്. ഓഫിയൂറോയ്‌ഡിയ ഗോത്രത്തിലെ അംഗങ്ങളാണ് "ബ്രിട്ടില്‍ സ്റ്റാറു'കളും "ബാസ്‌കറ്റ് സ്റ്റാറു'കളും. "ബാസ്‌കറ്റ് സ്റ്റാറു'കള്‍ കൂടുതലും ആഴക്കടല്‍ ജീവികളാണ് എന്നു പറയാം. 6.4 മീ. ആഴത്തില്‍ നിന്നു വരെ ഇവയെ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കരയോടടുത്തു കഴിയുന്നവയും അപൂര്‍വമല്ല. ഏതെങ്കിലും ഒരെണ്ണം തിരയില്‍പ്പെട്ടു കരയ്‌ക്കടിയുന്ന പക്ഷം അത് വേഗം മണ്ണിലേക്കു പുതഞ്ഞിറങ്ങുകയോ വെള്ളത്തിലേക്കു തിരികെപ്പോവുകയോ ചെയ്യുന്നു. വേലിയിറക്ക സമയത്ത് വെള്ളത്തിനു മുകളിലാകുന്ന "റീഫു'കളിലും ഇവയെ ധാരാളമായി കണ്ടെത്താം.
ഡിസ്‌കിന് 10 മുതല്‍ 30 വരെ മി.മീ. മാത്രം വ്യാസമുള്ള വളരെ ചെറിയ ജീവികളാണിവ. രണ്ടായിരത്തോളം സ്‌പീഷീസ് ഉള്ളതായി കണക്കാക്കപ്പെടുന്നു. വൃത്താകാരമായ ഒരു ഡിസ്‌കും, അതില്‍ നിന്നു പുറത്തേക്കായി കാണപ്പെടുന്നതും നീണ്ടു നേര്‍ത്തു പല ഖണ്ഡങ്ങള്‍ ചേര്‍ന്നു രൂപം കൊണ്ടതുമായ അഞ്ചു കൈകളും ചേര്‍ന്നതാണ് ബ്രിട്ടില്‍ സ്റ്റാറിന്റെ ശരീരം. ചില സ്‌പീഷീസിന് ആറോ, ഏഴോ, എട്ടോ കൈകള്‍ കാണാറുണ്ട്. വളരെ പെട്ടെന്ന് ഒടിഞ്ഞു പോകുന്നവയാണിവ. എന്നാല്‍ വേര്‍പെട്ടുപോയ കൈയുടെ ഭാഗം വീണ്ടും വളര്‍ന്നു വരുന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.
നക്ഷത്രമത്സ്യങ്ങളെപ്പോലെ ഇവയ്‌ക്കു നാളപാദങ്ങള്‍ ഇല്ലാത്തതിനാല്‍ കൈകളുടെ തരംഗചലനം കൊണ്ടാണ് ജീവി സഞ്ചരിക്കുന്നത്. ശരീരത്തിന്റെ അടിവശത്തായാണ് വായയുടെ ദ്വാരം.
ഇതിനെ ഏതാണ്ടു മൂടിയ മാതിരി ധാരാളം മുള്ളുകള്‍ കാണപ്പെടുന്നു. ജീര്‍ണിച്ചു തുടങ്ങിയ സസ്യഭാഗങ്ങളും വെള്ളത്തിലെ മറ്റു സൂക്ഷ്‌മജീവികളുമാണ് ഇവയുടെ ഭക്ഷണം. ഈ സാധനങ്ങളെ വെള്ളത്തില്‍ നിന്ന് അരിച്ചെടുക്കുന്നതിനു മുള്ളുകള്‍ സഹായിക്കുന്നു. വിശേഷവത്‌ക്കരിക്കപ്പെട്ട നാളപാദങ്ങള്‍ (tentacles) ആഹാരസമ്പാദനം, ശ്വസനം എന്നീ പ്രക്രിയകള്‍ക്കു സഹായിക്കുകയും ബോധേന്ദ്രിയമായി വര്‍ത്തിക്കുകയും ചെയ്യുന്നു. പചനാവയവങ്ങളും ഉത്‌പാദനാവയവങ്ങളും ഡിസ്‌കിനുള്ളിലായാണു കാണപ്പെടുന്നത്.
പകല്‍സമയം കടല്‍പ്പായലിനും പാറകള്‍ക്കും അടിയില്‍ ഒളിഞ്ഞിരിക്കുകയോ, മണ്ണിലോ ചെളിയിലോ പുതഞ്ഞു കഴിയുകയോ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ ജീവികള്‍ രാത്രിയിലാണ് ആഹാരം തേടി ഇറങ്ങുന്നത്. മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ഒരേ വേഗതയില്‍ നീങ്ങാന്‍ ഇവയ്‌ക്കു കഴിയുന്നു. കോവളം, രാമേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവ സമൃദ്ധമാണ്. നോ: ഓഫിയൂറോയ്‌ഡിയ; ബാസ്‌കറ്റ് സ്റ്റാര്‍