This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടല്‍ച്ചെടികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കടല്‍ച്ചെടികള്‍ == == Sea weeds == സമുദ്രത്തില്‍ വളരുന്ന ആല്‍ഗകള്‍. ...) |
Mksol (സംവാദം | സംഭാവനകള്‍) (→Sea weeds) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
സമുദ്രത്തില്‍ വളരുന്ന ആല്‍ഗകള്‍. സമുദ്രത്തിലെ ആഴം കുറഞ്ഞ വേലാമേഖലകളിലുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവ സാധാരണയായി വളരുന്നത്. 95 ശ.മാ. കടല്‍ച്ചെടികളും തവിട്ടു നിറമുള്ള ഫിയോഫൈറ്റുകളോ (Phaeophytes) ചുവപ്പുനിറമാര്‍ന്ന റോഡോഫൈറ്റുകളോ (Rhodophytes) ആണ്. ക്ലോറോഫൈറ്റ (Chlorophyta) വിഭാഗത്തിലെ ഹരിതനിറമുള്ള ആല്‍ഗകളും കടലില്‍ വളരുന്നുണ്ട്. | സമുദ്രത്തില്‍ വളരുന്ന ആല്‍ഗകള്‍. സമുദ്രത്തിലെ ആഴം കുറഞ്ഞ വേലാമേഖലകളിലുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവ സാധാരണയായി വളരുന്നത്. 95 ശ.മാ. കടല്‍ച്ചെടികളും തവിട്ടു നിറമുള്ള ഫിയോഫൈറ്റുകളോ (Phaeophytes) ചുവപ്പുനിറമാര്‍ന്ന റോഡോഫൈറ്റുകളോ (Rhodophytes) ആണ്. ക്ലോറോഫൈറ്റ (Chlorophyta) വിഭാഗത്തിലെ ഹരിതനിറമുള്ള ആല്‍ഗകളും കടലില്‍ വളരുന്നുണ്ട്. | ||
- | + | [[ചിത്രം:Vol6p17_gigartina.jpg|thumb|ജൈജാര്‍ട്ടീന]] | |
- | സമുദ്രഫിയോഫൈറ്റുകള്‍ മുഖ്യമായും ശീതജല ആല്‍ഗകളാണ്. ആര്‍ട്ടിക്‌അന്റാര്‍ട്ടിക് സമുദ്രങ്ങളില്‍ കടല്‍ത്തീരത്തോടടുത്തു വളരുന്ന സസ്യങ്ങളില്‍ മുഖ്യഭാഗം ഇവയാണ്. തവിട്ട് ആല്‍ഗകളില്‍ ചിലത്, പ്രത്യേകിച്ചും ഡിക്‌ടിയോട്ടേലിസു(dictyotales)കെളും സര്‍ഗാസ (surgassum)വും ഉഷ്‌ണജല സസ്യങ്ങളാണ്. സര്‍ഗാസം എന്ന ആല്‍ഗ ഞെങ്ങിഞെരുങ്ങി വളര്‍ന്നു കിടക്കുന്നതുകൊണ്ടാണ് ഉത്തര അത്‌ലാന്തിക് സമുദ്രത്തിന്റെ മധ്യഭാഗം "സര്‍ഗാസോ കടല്‍' എന്നറിയപ്പെടുന്നത്. സര്‍ഗാസത്തിന്റെആധിക്യം മിക്കപ്പോഴും കപ്പല്‍ | + | സമുദ്രഫിയോഫൈറ്റുകള്‍ മുഖ്യമായും ശീതജല ആല്‍ഗകളാണ്. ആര്‍ട്ടിക്‌അന്റാര്‍ട്ടിക് സമുദ്രങ്ങളില്‍ കടല്‍ത്തീരത്തോടടുത്തു വളരുന്ന സസ്യങ്ങളില്‍ മുഖ്യഭാഗം ഇവയാണ്. തവിട്ട് ആല്‍ഗകളില്‍ ചിലത്, പ്രത്യേകിച്ചും ഡിക്‌ടിയോട്ടേലിസു(dictyotales)കെളും സര്‍ഗാസ (surgassum)വും ഉഷ്‌ണജല സസ്യങ്ങളാണ്. സര്‍ഗാസം എന്ന ആല്‍ഗ ഞെങ്ങിഞെരുങ്ങി വളര്‍ന്നു കിടക്കുന്നതുകൊണ്ടാണ് ഉത്തര അത്‌ലാന്തിക് സമുദ്രത്തിന്റെ മധ്യഭാഗം "സര്‍ഗാസോ കടല്‍' എന്നറിയപ്പെടുന്നത്. സര്‍ഗാസത്തിന്റെആധിക്യം മിക്കപ്പോഴും കപ്പല്‍ ഗതാഗതത്തിനു വിഘാതമായിത്തീരാറുണ്ട്. ചുവന്ന ആല്‍ഗകളുടെ ബാഹുല്യം കൊണ്ടാണ് ചെങ്കടലിനു ചുവപ്പു നിറം കിട്ടുന്നത്. |
ഉഷ്‌ണമേഖലയിലെ സമുദ്രങ്ങളില്‍ സൂര്യരശ്‌മി കടന്നു ചെല്ലുന്ന 90180 മീ. ആഴമുള്ള പ്രദേശങ്ങളില്‍ വരെ കടല്‍ച്ചെടികള്‍ അഥവാ കടല്‍പ്പായലുകള്‍ വളരാറുണ്ട്. മറ്റു പ്രദേശങ്ങളില്‍ ഇത്രത്തോളം ആഴത്തില്‍ അവ വളരാറില്ല. ആകൃതിയിലും വലുപ്പത്തിലും വൈവിധ്യം പുലര്‍ത്തുന്ന കടല്‍പ്പായലുകളില്‍ ചിലതിന്റെ ബാഹ്യഘടന ഉയര്‍ന്നയിനം സസ്യങ്ങളുടെ കാണ്ഡം, വേര്, ഇല എന്നിവയോടു രൂപസാദൃശ്യം പ്രകടിപ്പിക്കുന്നു. | ഉഷ്‌ണമേഖലയിലെ സമുദ്രങ്ങളില്‍ സൂര്യരശ്‌മി കടന്നു ചെല്ലുന്ന 90180 മീ. ആഴമുള്ള പ്രദേശങ്ങളില്‍ വരെ കടല്‍ച്ചെടികള്‍ അഥവാ കടല്‍പ്പായലുകള്‍ വളരാറുണ്ട്. മറ്റു പ്രദേശങ്ങളില്‍ ഇത്രത്തോളം ആഴത്തില്‍ അവ വളരാറില്ല. ആകൃതിയിലും വലുപ്പത്തിലും വൈവിധ്യം പുലര്‍ത്തുന്ന കടല്‍പ്പായലുകളില്‍ ചിലതിന്റെ ബാഹ്യഘടന ഉയര്‍ന്നയിനം സസ്യങ്ങളുടെ കാണ്ഡം, വേര്, ഇല എന്നിവയോടു രൂപസാദൃശ്യം പ്രകടിപ്പിക്കുന്നു. | ||
വരി 13: | വരി 13: | ||
സമശീതോഷ്‌ണ മേഖലകളിലെ സമുദ്രനിവാസികളായ ആല്‍ഗകളില്‍ പ്രമുഖമായവ ഫ്യൂക്കസ്, ലാമിനേറിയ, പെല്‍വീഷ്യാ, ആസ്‌ക്കോഫില്ലം, മാക്രാസിസ്റ്റിസ് തുടങ്ങിയവയാണ്. സര്‍ഗാസം, ടര്‍ബിനേറിയ, ജെലീഡിയം, അള്‍വ, എന്ററോമോര്‍ഫ എന്നീ പായലുകള്‍ ഇന്ത്യന്‍ തീരങ്ങളില്‍ പവിഴപ്പുറ്റുകളിലും പാറകളിലും ധാരാളമായി കാണാം. കന്യാകുമാരിയിലെയും മറ്റും ആഴം കുറഞ്ഞ കടലുകളില്‍ നിന്ന് ഇവ അനായാസേന ശേഖരിക്കാം. കടല്‍ത്തീരങ്ങളില്‍ ഇവ ധാരാളമായി വന്നടിയാറുമുണ്ട്. | സമശീതോഷ്‌ണ മേഖലകളിലെ സമുദ്രനിവാസികളായ ആല്‍ഗകളില്‍ പ്രമുഖമായവ ഫ്യൂക്കസ്, ലാമിനേറിയ, പെല്‍വീഷ്യാ, ആസ്‌ക്കോഫില്ലം, മാക്രാസിസ്റ്റിസ് തുടങ്ങിയവയാണ്. സര്‍ഗാസം, ടര്‍ബിനേറിയ, ജെലീഡിയം, അള്‍വ, എന്ററോമോര്‍ഫ എന്നീ പായലുകള്‍ ഇന്ത്യന്‍ തീരങ്ങളില്‍ പവിഴപ്പുറ്റുകളിലും പാറകളിലും ധാരാളമായി കാണാം. കന്യാകുമാരിയിലെയും മറ്റും ആഴം കുറഞ്ഞ കടലുകളില്‍ നിന്ന് ഇവ അനായാസേന ശേഖരിക്കാം. കടല്‍ത്തീരങ്ങളില്‍ ഇവ ധാരാളമായി വന്നടിയാറുമുണ്ട്. | ||
- | '''വ്യാവസായിക പ്രാധാന്യം.''' അഗാര്‍അഗാര്‍, കരാഗീനിന്‍, ആല്‍ജിനിക് അമ്ലം എന്നിങ്ങനെ വ്യാവസായിക പ്രാധാന്യമുള്ള നിരവധി രാസവസ്‌തുക്കള്‍ കടല്‍ച്ചെടികളില്‍ നിന്നു ലഭിക്കുന്നു. ജെലീഡിയം, ഗ്രാസിലേറിയ മുതലായ ചുവന്ന ആല്‍ഗകളുടെ കോശഭിത്തിയില്‍ സെല്ലുലോസിനോടൊപ്പം സംഭൃതമായി കാണപ്പെടുന്ന, ജെലാറ്റിനോടു സാദൃശ്യമുള്ള ഒരു പദാര്‍ഥമാണ് അഗാര്‍. പരീക്ഷണശാലയിലെ ഒരു സംവര്‍ധന മാധ്യമം (culture medium) എന്ന നിലയില്‍ | + | '''വ്യാവസായിക പ്രാധാന്യം.''' അഗാര്‍അഗാര്‍, കരാഗീനിന്‍, ആല്‍ജിനിക് അമ്ലം എന്നിങ്ങനെ വ്യാവസായിക പ്രാധാന്യമുള്ള നിരവധി രാസവസ്‌തുക്കള്‍ കടല്‍ച്ചെടികളില്‍ നിന്നു ലഭിക്കുന്നു. ജെലീഡിയം, ഗ്രാസിലേറിയ മുതലായ ചുവന്ന ആല്‍ഗകളുടെ കോശഭിത്തിയില്‍ സെല്ലുലോസിനോടൊപ്പം സംഭൃതമായി കാണപ്പെടുന്ന, ജെലാറ്റിനോടു സാദൃശ്യമുള്ള ഒരു പദാര്‍ഥമാണ് അഗാര്‍. പരീക്ഷണശാലയിലെ ഒരു സംവര്‍ധന മാധ്യമം (culture medium) എന്ന നിലയില്‍ അഗാറിനു പ്രാധാന്യമുണ്ട്. ചിലതരം ഔഷധങ്ങള്‍, സൗന്ദര്യസംവര്‍ധകവസ്‌തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിലും തുകല്‍തുണി വ്യവസായങ്ങളിലും ഇത് വളരെയധികം പ്രയോജനപ്പെടുത്തിവരുന്നു. ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണമായും അഗാര്‍ ഉപയോഗിക്കുന്നു. നോ: അഗാര്‍ |
- | + | [[ചിത്രം:Vol6p17_gelidium amansii.jpg|thumb|ജെലീഡിയം അമാന്‍സിയെ]] | |
- | "കെല്‍പു'കള്‍ (Kelps) എന്നറിയപ്പെടുന്ന തവിട്ട് ആല്‍ഗകളില്‍ "ആല്‍ജിന്‍' അടങ്ങിയിരിക്കുന്നു. ആല്‍ജിനിക് അമ്ലമെന്ന പോളിയൂറിക്‌അമ്ലത്തിന്റെ കാല്‍സ്യം ലവണമായ ആല്‍ജിന്‍ ആസ്‌കോഫില്ലം, ലാമിനേറിയ, അലേറിയ, മാക്രാസിസ്റ്റിസ് എന്നീ ആല്‍ഗകളില്‍ നിന്നാണ് ഉത്‌പാദിപ്പിക്കുന്നത്. ആല്‍ജിന്‍ | + | "കെല്‍പു'കള്‍ (Kelps) എന്നറിയപ്പെടുന്ന തവിട്ട് ആല്‍ഗകളില്‍ "ആല്‍ജിന്‍' അടങ്ങിയിരിക്കുന്നു. ആല്‍ജിനിക് അമ്ലമെന്ന പോളിയൂറിക്‌അമ്ലത്തിന്റെ കാല്‍സ്യം ലവണമായ ആല്‍ജിന്‍ ആസ്‌കോഫില്ലം, ലാമിനേറിയ, അലേറിയ, മാക്രാസിസ്റ്റിസ് എന്നീ ആല്‍ഗകളില്‍ നിന്നാണ് ഉത്‌പാദിപ്പിക്കുന്നത്. ആല്‍ജിന്‍ ഉത്‌പാദനത്തിനുവേണ്ടി യന്ത്രസഹായത്തോടെയാണ് പാറകളില്‍ നിന്ന് പായലുകള്‍ ശേഖരിക്കുന്നത്. യു.എസ്സില്‍ മാക്രാസിസ്റ്റിസ് എന്ന ആല്‍ഗ മാത്രമാണ് ഇതിനായി ഉപയുക്തമാക്കുന്നത്. പസിഫിക് തീരത്തു പുറംകടലില്‍ കൂട്ടമായി വളരുന്ന ഈ സസ്യം ആല്‍ജിന്‍ നിര്‍മാണത്തിനായി ബാര്‍ജുകളുപയോഗിച്ചു വന്‍തോതില്‍ ശേഖരിക്കുന്നു. ഐസ്‌ക്രീം, റൊട്ടി, റബ്ബര്‍, പെയിന്റ്, സൗന്ദര്യസംവര്‍ധകവസ്‌തുക്കള്‍, കൃത്രിമനാര് എന്നിവയുടെ നിര്‍മാണത്തില്‍ ആല്‍ജിനു പ്രായോഗിക പ്രാധാന്യമുണ്ട്. |
- | കോണ്‍ഡ്രസ് ക്രിസ്‌പസ് (ഐറിഷ് മോസ്), ജൈജാര്‍ട്ടീനാ സ്റ്റെല്ലേറ്റ എന്നിവയില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന പദാര്‍ഥമാണു കരാഗീനിന്‍ അഥവാ കരാഗീന്‍. പസിഫിക് തീരത്തെ ആല്‍ഗയായ ഇറിഡോഫൈക്കസും കരാഗീനിനോടു സാമ്യമുള്ള ഒരു പദാര്‍ഥത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സ്രാതസ്സാണ്. | + | [[ചിത്രം:Vol6p17_chondrus crispus.jpg|thumb|കോണ്‍ഡ്രസ് ക്രിസ്‌പസ്]] |
+ | കോണ്‍ഡ്രസ് ക്രിസ്‌പസ് (ഐറിഷ് മോസ്), ജൈജാര്‍ട്ടീനാ സ്റ്റെല്ലേറ്റ എന്നിവയില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന പദാര്‍ഥമാണു കരാഗീനിന്‍ അഥവാ കരാഗീന്‍. പസിഫിക് തീരത്തെ ആല്‍ഗയായ ഇറിഡോഫൈക്കസും കരാഗീനിനോടു സാമ്യമുള്ള ഒരു പദാര്‍ഥത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സ്രാതസ്സാണ്. ഭക്ഷണത്തിനും തുണി, ഔഷധങ്ങള്‍, തുകല്‍ എന്നിവയുടെ വ്യവസായത്തിനും ടൂത്ത്‌പേസ്റ്റ്, സൗന്ദര്യവര്‍ധകസാമഗ്രികള്‍, പെയിന്റ് എന്നിവയുടെ നിര്‍മിതിക്കും കരാഗീന്‍ ഉപയോഗിക്കുന്നു. ഫ്യൂക്കസ് എന്ന ആല്‍ഗയില്‍ നിന്നെടുക്കുന്ന ഫ്യൂക്കോയിഡാന്‍, ലാമിനേറിയയില്‍ നിന്നു കിട്ടുന്ന ലാമിനാരിന്‍ എന്നിവയ്‌ക്കും വാണിജ്യപ്രാധാന്യമുണ്ട്. | ||
'''ഭക്ഷണം, കൃഷി.''' ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, ഹവായ് മുതലായ രാജ്യങ്ങളില്‍ കടല്‍ച്ചെടികള്‍ ഒരു വിലയേറിയ ആഹാരമായി കരുതപ്പെടുന്നു. ജപ്പാനിലും ചൈനയിലും ഉദ്ദേശം 100ഓളം ഇനം കടല്‍പ്പായലുകള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍കാരുടെ ആഹാരത്തിന്റെ നല്ലൊരു പങ്ക് കടല്‍പ്പായലുകളാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ലാമിനേറിയ, അലേറിയ എന്നിവ കൊണ്ടുണ്ടാക്കുന്ന "കോംബു' (Kombu) ഇവരുടെ പ്രിയങ്കരമായ ഭക്ഷണമാണ്. ഇതു മാത്രമായോ മത്സ്യമാംസാദികളോടൊപ്പം പാകം ചെയ്‌തോ ഭക്ഷിക്കുന്നു. ജീവകം ബി, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പോര്‍ഫൈറ ബ്രിട്ടന്‍, ജപ്പാന്‍, ചൈന, ഉത്തര ദക്ഷിണ കൊറിയകള്‍ എന്നീ രാജ്യങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ജപ്പാനില്‍ തീരത്തോടടുത്ത ജലത്തില്‍ ഇത് കൃഷി ചെയ്യുന്നു. മുളകള്‍ കെട്ടുകളാക്കി 3 മുതല്‍ 5 വരെ മീ. ആഴമുള്ള ജലത്തില്‍ ചെളി നിറഞ്ഞ അടിഭാഗത്ത് ഉറപ്പിക്കുന്നു. ഈ കെട്ടുകളില്‍ പോര്‍ഫൈറ സ്‌പോറുകള്‍ വന്നടിഞ്ഞു മുളച്ചു വളരുന്നു. | '''ഭക്ഷണം, കൃഷി.''' ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, ഹവായ് മുതലായ രാജ്യങ്ങളില്‍ കടല്‍ച്ചെടികള്‍ ഒരു വിലയേറിയ ആഹാരമായി കരുതപ്പെടുന്നു. ജപ്പാനിലും ചൈനയിലും ഉദ്ദേശം 100ഓളം ഇനം കടല്‍പ്പായലുകള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍കാരുടെ ആഹാരത്തിന്റെ നല്ലൊരു പങ്ക് കടല്‍പ്പായലുകളാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ലാമിനേറിയ, അലേറിയ എന്നിവ കൊണ്ടുണ്ടാക്കുന്ന "കോംബു' (Kombu) ഇവരുടെ പ്രിയങ്കരമായ ഭക്ഷണമാണ്. ഇതു മാത്രമായോ മത്സ്യമാംസാദികളോടൊപ്പം പാകം ചെയ്‌തോ ഭക്ഷിക്കുന്നു. ജീവകം ബി, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പോര്‍ഫൈറ ബ്രിട്ടന്‍, ജപ്പാന്‍, ചൈന, ഉത്തര ദക്ഷിണ കൊറിയകള്‍ എന്നീ രാജ്യങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ജപ്പാനില്‍ തീരത്തോടടുത്ത ജലത്തില്‍ ഇത് കൃഷി ചെയ്യുന്നു. മുളകള്‍ കെട്ടുകളാക്കി 3 മുതല്‍ 5 വരെ മീ. ആഴമുള്ള ജലത്തില്‍ ചെളി നിറഞ്ഞ അടിഭാഗത്ത് ഉറപ്പിക്കുന്നു. ഈ കെട്ടുകളില്‍ പോര്‍ഫൈറ സ്‌പോറുകള്‍ വന്നടിഞ്ഞു മുളച്ചു വളരുന്നു. | ||
- | + | [[ചിത്രം:Vol6p17_Porphyra tenera.jpg|thumb|പോര്‍ഫൈറ ടെനേറ]] | |
മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും ആഹാരമെന്ന നിലയിലും കടല്‍ച്ചെടികള്‍ക്കു പ്രസക്തിയുണ്ട്. പ്രാട്ടീന്‍, കൊഴുപ്പ്, ജീവകങ്ങള്‍ എന്നിവ കടല്‍പ്പായലുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസിയത്തിന്റെ അംശം കൂടുതലുള്ള കടല്‍പ്പായലുകള്‍ മികച്ച ജൈവവളമാണ്. കൃഷിസ്ഥലങ്ങളില്‍ ഇവ ഉഴുതു ചേര്‍ക്കുകയോ ഉണക്കിക്കത്തിച്ചു ചാരമാക്കി ചേര്‍ക്കുകയോ ചെയ്യുന്നു. ജപ്പാനില്‍ നെല്‍ക്കൃഷിക്കും ചൈനയില്‍ നിലക്കടല, മധുരക്കിഴങ്ങ് മുതലായ കൃഷികള്‍ക്കും കടല്‍ച്ചെടികള്‍ വളമായിച്ചേര്‍ക്കുന്നു. ഇവയുടെ നീര് കീടനാശിനിയായുപയോഗിക്കാറുണ്ട്. | മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും ആഹാരമെന്ന നിലയിലും കടല്‍ച്ചെടികള്‍ക്കു പ്രസക്തിയുണ്ട്. പ്രാട്ടീന്‍, കൊഴുപ്പ്, ജീവകങ്ങള്‍ എന്നിവ കടല്‍പ്പായലുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസിയത്തിന്റെ അംശം കൂടുതലുള്ള കടല്‍പ്പായലുകള്‍ മികച്ച ജൈവവളമാണ്. കൃഷിസ്ഥലങ്ങളില്‍ ഇവ ഉഴുതു ചേര്‍ക്കുകയോ ഉണക്കിക്കത്തിച്ചു ചാരമാക്കി ചേര്‍ക്കുകയോ ചെയ്യുന്നു. ജപ്പാനില്‍ നെല്‍ക്കൃഷിക്കും ചൈനയില്‍ നിലക്കടല, മധുരക്കിഴങ്ങ് മുതലായ കൃഷികള്‍ക്കും കടല്‍ച്ചെടികള്‍ വളമായിച്ചേര്‍ക്കുന്നു. ഇവയുടെ നീര് കീടനാശിനിയായുപയോഗിക്കാറുണ്ട്. | ||
- | '''കാലിത്തീറ്റ.''' നോര്‍വേ, ഫ്രാന്‍സ്, യു.എസ്., ഡെന്‍മാര്‍ക്ക്, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് കടല്‍ച്ചെടികള്‍ കാലികള്‍ക്കു ഭക്ഷണമായി നല്‌കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌കാന്‍ഡിനേവിയ എന്നിവിടങ്ങളിലും യു.എസ്സിന്റെ പസിഫിക് തീരങ്ങളിലും "കെല്‍പു'കള്‍ ചെറുതായരിഞ്ഞ് ആടുകള്‍ക്കും കോഴികള്‍ക്കും കൊടുക്കുന്നു. ഇതു കൂടുതല്‍ | + | '''കാലിത്തീറ്റ.''' നോര്‍വേ, ഫ്രാന്‍സ്, യു.എസ്., ഡെന്‍മാര്‍ക്ക്, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് കടല്‍ച്ചെടികള്‍ കാലികള്‍ക്കു ഭക്ഷണമായി നല്‌കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌കാന്‍ഡിനേവിയ എന്നിവിടങ്ങളിലും യു.എസ്സിന്റെ പസിഫിക് തീരങ്ങളിലും "കെല്‍പു'കള്‍ ചെറുതായരിഞ്ഞ് ആടുകള്‍ക്കും കോഴികള്‍ക്കും കൊടുക്കുന്നു. ഇതു കൂടുതല്‍ അയഡിനും കരോട്ടിനും അടങ്ങിയ പാലും മുട്ടകളും കിട്ടാന്‍ സഹായകമാണ്. ആസ്‌ക്കോഫില്ലം, ഫ്യൂക്കസ്, ലാമിനേറിയ, മാക്രാസിസ്റ്റിസ് മുതലായ സസ്യങ്ങള്‍ കാലിത്തീറ്റയായി സംസ്‌കരിച്ചെടുക്കുന്നതിനുള്ള ചെറുകിട വ്യവസായങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. |
+ | <gallery> | ||
+ | Image:Vol6p17_macrocystis.jpg|മാക്രാസിസ്റ്റിസ് | ||
+ | Image:Vol6p17_fucus.jpg|ഫ്യൂക്കസ് | ||
+ | </gallery> | ||
- | '''ഔഷധഗുണം.''' അയഡിന്‍ സമ്പുഷ്ടമായ കടല്‍പ്പായലുകള്‍ ഗോയിറ്റര്‍ രോഗചികിത്സയ്‌ക്കുള്ള ഔഷധങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലാമിനേറിയ ജാപ്പോണിക്കാ, ലാ. റിലീജിയോസ എന്നിവയില്‍ വളരെ കൂടിയ തോതില്‍ അയഡിന്‍ ഉണ്ട്. ആല്‍ഗയില്‍ നിന്നെടുക്കുന്ന | + | '''ഔഷധഗുണം.''' അയഡിന്‍ സമ്പുഷ്ടമായ കടല്‍പ്പായലുകള്‍ ഗോയിറ്റര്‍ രോഗചികിത്സയ്‌ക്കുള്ള ഔഷധങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലാമിനേറിയ ജാപ്പോണിക്കാ, ലാ. റിലീജിയോസ എന്നിവയില്‍ വളരെ കൂടിയ തോതില്‍ അയഡിന്‍ ഉണ്ട്. ആല്‍ഗയില്‍ നിന്നെടുക്കുന്ന അഗാറിനും ഔഷധപ്രാധാന്യമുണ്ട്. ശ്വാസകോശം, വൃക്ക, മൂത്രാശയം എന്നിവയെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും കടല്‍പ്പായലുകള്‍ ഔഷധമാണ്. |
+ | [[ചിത്രം:Vol6p17_Laminaria.jpg|thumb|ലാമിനേറിയ]] |
Current revision as of 09:43, 30 ജൂലൈ 2014
കടല്‍ച്ചെടികള്‍
Sea weeds
സമുദ്രത്തില്‍ വളരുന്ന ആല്‍ഗകള്‍. സമുദ്രത്തിലെ ആഴം കുറഞ്ഞ വേലാമേഖലകളിലുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവ സാധാരണയായി വളരുന്നത്. 95 ശ.മാ. കടല്‍ച്ചെടികളും തവിട്ടു നിറമുള്ള ഫിയോഫൈറ്റുകളോ (Phaeophytes) ചുവപ്പുനിറമാര്‍ന്ന റോഡോഫൈറ്റുകളോ (Rhodophytes) ആണ്. ക്ലോറോഫൈറ്റ (Chlorophyta) വിഭാഗത്തിലെ ഹരിതനിറമുള്ള ആല്‍ഗകളും കടലില്‍ വളരുന്നുണ്ട്.
സമുദ്രഫിയോഫൈറ്റുകള്‍ മുഖ്യമായും ശീതജല ആല്‍ഗകളാണ്. ആര്‍ട്ടിക്‌അന്റാര്‍ട്ടിക് സമുദ്രങ്ങളില്‍ കടല്‍ത്തീരത്തോടടുത്തു വളരുന്ന സസ്യങ്ങളില്‍ മുഖ്യഭാഗം ഇവയാണ്. തവിട്ട് ആല്‍ഗകളില്‍ ചിലത്, പ്രത്യേകിച്ചും ഡിക്‌ടിയോട്ടേലിസു(dictyotales)കെളും സര്‍ഗാസ (surgassum)വും ഉഷ്‌ണജല സസ്യങ്ങളാണ്. സര്‍ഗാസം എന്ന ആല്‍ഗ ഞെങ്ങിഞെരുങ്ങി വളര്‍ന്നു കിടക്കുന്നതുകൊണ്ടാണ് ഉത്തര അത്‌ലാന്തിക് സമുദ്രത്തിന്റെ മധ്യഭാഗം "സര്‍ഗാസോ കടല്‍' എന്നറിയപ്പെടുന്നത്. സര്‍ഗാസത്തിന്റെആധിക്യം മിക്കപ്പോഴും കപ്പല്‍ ഗതാഗതത്തിനു വിഘാതമായിത്തീരാറുണ്ട്. ചുവന്ന ആല്‍ഗകളുടെ ബാഹുല്യം കൊണ്ടാണ് ചെങ്കടലിനു ചുവപ്പു നിറം കിട്ടുന്നത്.
ഉഷ്‌ണമേഖലയിലെ സമുദ്രങ്ങളില്‍ സൂര്യരശ്‌മി കടന്നു ചെല്ലുന്ന 90180 മീ. ആഴമുള്ള പ്രദേശങ്ങളില്‍ വരെ കടല്‍ച്ചെടികള്‍ അഥവാ കടല്‍പ്പായലുകള്‍ വളരാറുണ്ട്. മറ്റു പ്രദേശങ്ങളില്‍ ഇത്രത്തോളം ആഴത്തില്‍ അവ വളരാറില്ല. ആകൃതിയിലും വലുപ്പത്തിലും വൈവിധ്യം പുലര്‍ത്തുന്ന കടല്‍പ്പായലുകളില്‍ ചിലതിന്റെ ബാഹ്യഘടന ഉയര്‍ന്നയിനം സസ്യങ്ങളുടെ കാണ്ഡം, വേര്, ഇല എന്നിവയോടു രൂപസാദൃശ്യം പ്രകടിപ്പിക്കുന്നു.
സമശീതോഷ്‌ണ മേഖലകളിലെ സമുദ്രനിവാസികളായ ആല്‍ഗകളില്‍ പ്രമുഖമായവ ഫ്യൂക്കസ്, ലാമിനേറിയ, പെല്‍വീഷ്യാ, ആസ്‌ക്കോഫില്ലം, മാക്രാസിസ്റ്റിസ് തുടങ്ങിയവയാണ്. സര്‍ഗാസം, ടര്‍ബിനേറിയ, ജെലീഡിയം, അള്‍വ, എന്ററോമോര്‍ഫ എന്നീ പായലുകള്‍ ഇന്ത്യന്‍ തീരങ്ങളില്‍ പവിഴപ്പുറ്റുകളിലും പാറകളിലും ധാരാളമായി കാണാം. കന്യാകുമാരിയിലെയും മറ്റും ആഴം കുറഞ്ഞ കടലുകളില്‍ നിന്ന് ഇവ അനായാസേന ശേഖരിക്കാം. കടല്‍ത്തീരങ്ങളില്‍ ഇവ ധാരാളമായി വന്നടിയാറുമുണ്ട്.
വ്യാവസായിക പ്രാധാന്യം. അഗാര്‍അഗാര്‍, കരാഗീനിന്‍, ആല്‍ജിനിക് അമ്ലം എന്നിങ്ങനെ വ്യാവസായിക പ്രാധാന്യമുള്ള നിരവധി രാസവസ്‌തുക്കള്‍ കടല്‍ച്ചെടികളില്‍ നിന്നു ലഭിക്കുന്നു. ജെലീഡിയം, ഗ്രാസിലേറിയ മുതലായ ചുവന്ന ആല്‍ഗകളുടെ കോശഭിത്തിയില്‍ സെല്ലുലോസിനോടൊപ്പം സംഭൃതമായി കാണപ്പെടുന്ന, ജെലാറ്റിനോടു സാദൃശ്യമുള്ള ഒരു പദാര്‍ഥമാണ് അഗാര്‍. പരീക്ഷണശാലയിലെ ഒരു സംവര്‍ധന മാധ്യമം (culture medium) എന്ന നിലയില്‍ അഗാറിനു പ്രാധാന്യമുണ്ട്. ചിലതരം ഔഷധങ്ങള്‍, സൗന്ദര്യസംവര്‍ധകവസ്‌തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിലും തുകല്‍തുണി വ്യവസായങ്ങളിലും ഇത് വളരെയധികം പ്രയോജനപ്പെടുത്തിവരുന്നു. ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണമായും അഗാര്‍ ഉപയോഗിക്കുന്നു. നോ: അഗാര്‍
"കെല്‍പു'കള്‍ (Kelps) എന്നറിയപ്പെടുന്ന തവിട്ട് ആല്‍ഗകളില്‍ "ആല്‍ജിന്‍' അടങ്ങിയിരിക്കുന്നു. ആല്‍ജിനിക് അമ്ലമെന്ന പോളിയൂറിക്‌അമ്ലത്തിന്റെ കാല്‍സ്യം ലവണമായ ആല്‍ജിന്‍ ആസ്‌കോഫില്ലം, ലാമിനേറിയ, അലേറിയ, മാക്രാസിസ്റ്റിസ് എന്നീ ആല്‍ഗകളില്‍ നിന്നാണ് ഉത്‌പാദിപ്പിക്കുന്നത്. ആല്‍ജിന്‍ ഉത്‌പാദനത്തിനുവേണ്ടി യന്ത്രസഹായത്തോടെയാണ് പാറകളില്‍ നിന്ന് പായലുകള്‍ ശേഖരിക്കുന്നത്. യു.എസ്സില്‍ മാക്രാസിസ്റ്റിസ് എന്ന ആല്‍ഗ മാത്രമാണ് ഇതിനായി ഉപയുക്തമാക്കുന്നത്. പസിഫിക് തീരത്തു പുറംകടലില്‍ കൂട്ടമായി വളരുന്ന ഈ സസ്യം ആല്‍ജിന്‍ നിര്‍മാണത്തിനായി ബാര്‍ജുകളുപയോഗിച്ചു വന്‍തോതില്‍ ശേഖരിക്കുന്നു. ഐസ്‌ക്രീം, റൊട്ടി, റബ്ബര്‍, പെയിന്റ്, സൗന്ദര്യസംവര്‍ധകവസ്‌തുക്കള്‍, കൃത്രിമനാര് എന്നിവയുടെ നിര്‍മാണത്തില്‍ ആല്‍ജിനു പ്രായോഗിക പ്രാധാന്യമുണ്ട്.
കോണ്‍ഡ്രസ് ക്രിസ്‌പസ് (ഐറിഷ് മോസ്), ജൈജാര്‍ട്ടീനാ സ്റ്റെല്ലേറ്റ എന്നിവയില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന പദാര്‍ഥമാണു കരാഗീനിന്‍ അഥവാ കരാഗീന്‍. പസിഫിക് തീരത്തെ ആല്‍ഗയായ ഇറിഡോഫൈക്കസും കരാഗീനിനോടു സാമ്യമുള്ള ഒരു പദാര്‍ഥത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സ്രാതസ്സാണ്. ഭക്ഷണത്തിനും തുണി, ഔഷധങ്ങള്‍, തുകല്‍ എന്നിവയുടെ വ്യവസായത്തിനും ടൂത്ത്‌പേസ്റ്റ്, സൗന്ദര്യവര്‍ധകസാമഗ്രികള്‍, പെയിന്റ് എന്നിവയുടെ നിര്‍മിതിക്കും കരാഗീന്‍ ഉപയോഗിക്കുന്നു. ഫ്യൂക്കസ് എന്ന ആല്‍ഗയില്‍ നിന്നെടുക്കുന്ന ഫ്യൂക്കോയിഡാന്‍, ലാമിനേറിയയില്‍ നിന്നു കിട്ടുന്ന ലാമിനാരിന്‍ എന്നിവയ്‌ക്കും വാണിജ്യപ്രാധാന്യമുണ്ട്.
ഭക്ഷണം, കൃഷി. ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, ഹവായ് മുതലായ രാജ്യങ്ങളില്‍ കടല്‍ച്ചെടികള്‍ ഒരു വിലയേറിയ ആഹാരമായി കരുതപ്പെടുന്നു. ജപ്പാനിലും ചൈനയിലും ഉദ്ദേശം 100ഓളം ഇനം കടല്‍പ്പായലുകള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍കാരുടെ ആഹാരത്തിന്റെ നല്ലൊരു പങ്ക് കടല്‍പ്പായലുകളാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ലാമിനേറിയ, അലേറിയ എന്നിവ കൊണ്ടുണ്ടാക്കുന്ന "കോംബു' (Kombu) ഇവരുടെ പ്രിയങ്കരമായ ഭക്ഷണമാണ്. ഇതു മാത്രമായോ മത്സ്യമാംസാദികളോടൊപ്പം പാകം ചെയ്‌തോ ഭക്ഷിക്കുന്നു. ജീവകം ബി, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പോര്‍ഫൈറ ബ്രിട്ടന്‍, ജപ്പാന്‍, ചൈന, ഉത്തര ദക്ഷിണ കൊറിയകള്‍ എന്നീ രാജ്യങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ജപ്പാനില്‍ തീരത്തോടടുത്ത ജലത്തില്‍ ഇത് കൃഷി ചെയ്യുന്നു. മുളകള്‍ കെട്ടുകളാക്കി 3 മുതല്‍ 5 വരെ മീ. ആഴമുള്ള ജലത്തില്‍ ചെളി നിറഞ്ഞ അടിഭാഗത്ത് ഉറപ്പിക്കുന്നു. ഈ കെട്ടുകളില്‍ പോര്‍ഫൈറ സ്‌പോറുകള്‍ വന്നടിഞ്ഞു മുളച്ചു വളരുന്നു.
മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും ആഹാരമെന്ന നിലയിലും കടല്‍ച്ചെടികള്‍ക്കു പ്രസക്തിയുണ്ട്. പ്രാട്ടീന്‍, കൊഴുപ്പ്, ജീവകങ്ങള്‍ എന്നിവ കടല്‍പ്പായലുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസിയത്തിന്റെ അംശം കൂടുതലുള്ള കടല്‍പ്പായലുകള്‍ മികച്ച ജൈവവളമാണ്. കൃഷിസ്ഥലങ്ങളില്‍ ഇവ ഉഴുതു ചേര്‍ക്കുകയോ ഉണക്കിക്കത്തിച്ചു ചാരമാക്കി ചേര്‍ക്കുകയോ ചെയ്യുന്നു. ജപ്പാനില്‍ നെല്‍ക്കൃഷിക്കും ചൈനയില്‍ നിലക്കടല, മധുരക്കിഴങ്ങ് മുതലായ കൃഷികള്‍ക്കും കടല്‍ച്ചെടികള്‍ വളമായിച്ചേര്‍ക്കുന്നു. ഇവയുടെ നീര് കീടനാശിനിയായുപയോഗിക്കാറുണ്ട്.
കാലിത്തീറ്റ. നോര്‍വേ, ഫ്രാന്‍സ്, യു.എസ്., ഡെന്‍മാര്‍ക്ക്, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് കടല്‍ച്ചെടികള്‍ കാലികള്‍ക്കു ഭക്ഷണമായി നല്‌കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌കാന്‍ഡിനേവിയ എന്നിവിടങ്ങളിലും യു.എസ്സിന്റെ പസിഫിക് തീരങ്ങളിലും "കെല്‍പു'കള്‍ ചെറുതായരിഞ്ഞ് ആടുകള്‍ക്കും കോഴികള്‍ക്കും കൊടുക്കുന്നു. ഇതു കൂടുതല്‍ അയഡിനും കരോട്ടിനും അടങ്ങിയ പാലും മുട്ടകളും കിട്ടാന്‍ സഹായകമാണ്. ആസ്‌ക്കോഫില്ലം, ഫ്യൂക്കസ്, ലാമിനേറിയ, മാക്രാസിസ്റ്റിസ് മുതലായ സസ്യങ്ങള്‍ കാലിത്തീറ്റയായി സംസ്‌കരിച്ചെടുക്കുന്നതിനുള്ള ചെറുകിട വ്യവസായങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്.
ഔഷധഗുണം. അയഡിന്‍ സമ്പുഷ്ടമായ കടല്‍പ്പായലുകള്‍ ഗോയിറ്റര്‍ രോഗചികിത്സയ്‌ക്കുള്ള ഔഷധങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ലാമിനേറിയ ജാപ്പോണിക്കാ, ലാ. റിലീജിയോസ എന്നിവയില്‍ വളരെ കൂടിയ തോതില്‍ അയഡിന്‍ ഉണ്ട്. ആല്‍ഗയില്‍ നിന്നെടുക്കുന്ന അഗാറിനും ഔഷധപ്രാധാന്യമുണ്ട്. ശ്വാസകോശം, വൃക്ക, മൂത്രാശയം എന്നിവയെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും കടല്‍പ്പായലുകള്‍ ഔഷധമാണ്.