This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടപ്പാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Milky mangrove) |
Mksol (സംവാദം | സംഭാവനകള്‍) (→Milky mangrove) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 6: | വരി 6: | ||
യൂഫോര്‍ബിയേസീ (Euphorbiaceae)സസ്യകുടുംബത്തില്‍പ്പെട്ട വൃക്ഷം. ശാ.നാ.: എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയില്‍ നദികളുടെ ഡെല്‍റ്റാ പ്രദേശങ്ങളിലാണ് ഈ വൃക്ഷം ധാരാളമായി കാണുന്നത്. മ്യാന്മറിന്റെ തീരപ്രദേശങ്ങളിലും ശ്രീലങ്ക, ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ഉത്തര ആസ്റ്റ്രലിയ, ന്യൂകാലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്. | യൂഫോര്‍ബിയേസീ (Euphorbiaceae)സസ്യകുടുംബത്തില്‍പ്പെട്ട വൃക്ഷം. ശാ.നാ.: എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയില്‍ നദികളുടെ ഡെല്‍റ്റാ പ്രദേശങ്ങളിലാണ് ഈ വൃക്ഷം ധാരാളമായി കാണുന്നത്. മ്യാന്മറിന്റെ തീരപ്രദേശങ്ങളിലും ശ്രീലങ്ക, ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ഉത്തര ആസ്റ്റ്രലിയ, ന്യൂകാലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്. | ||
- | [[ചിത്രം:Vol6p17_Kadapala.jpg|thumb]] | + | [[ചിത്രം:Vol6p17_Kadapala.jpg|thumb|കടപ്പാല - ഉള്‍ച്ചിത്രം: പൂങ്കുല]] |
- | ഇടതൂര്‍ന്ന ശാഖകളോടുകൂടിയ ചെറിയ നിത്യഹരിത വൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലി പൊള്ളിക്കാന്‍ ശക്തിയുള്ളതാകുന്നു. കണ്ണിലോ മുറിവിലോ പെട്ടാല്‍ നീറ്റലുണ്ടാകും. കടുംപച്ച നിറത്തിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. | + | ഇടതൂര്‍ന്ന ശാഖകളോടുകൂടിയ ചെറിയ നിത്യഹരിത വൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലി പൊള്ളിക്കാന്‍ ശക്തിയുള്ളതാകുന്നു. കണ്ണിലോ മുറിവിലോ പെട്ടാല്‍ നീറ്റലുണ്ടാകും. കടുംപച്ച നിറത്തിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണങ്ങള്‍ ഉണ്ട്. കടപ്പാലയുടെ പുഷ്പങ്ങള്‍ വളരെ ചെറുതും മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തോടുകൂടിയതുമാണ്. സൗരഭ്യമുള്ള ഇവ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കള്‍ ഏകലിംഗി(unisexua)കളായിരിക്കും. സഹപത്രത്തോടുകൂടിയ ആണ്പുഷ്പത്തില് മൂന്ന് ചെറിയ ദളങ്ങളും മൂന്ന് കേസരങ്ങളും കാണാം; ഇവ പ്രകീലങ്ങളില്‍ (spikes) ക്രമീകരിക്കപ്പെട്ടിരിക്കും. ചെറിയ റെസീം (raceme) പൂങ്കുലകളില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പെണ്‍പുഷ്പങ്ങളില്‍ മൂന്നു അണ്ഡപര്‍ണ (carpels)ങ്ങളോടുകൂടിയ ഊര്ധ്വാവസ്ഥയിലുള്ള അണ്ഡാശയമാണുള്ളത്. |
- | കടപ്പാലയുടെ കറ | + | കടപ്പാലയുടെ കറ വിരേചനത്തിനും ഗര്‍ഭച്ഛിദ്രത്തിനും ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങള്‍ക്ക് വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതില്‍ വിഷാംശമുണ്ട്. |
Current revision as of 08:05, 30 ജൂലൈ 2014
കടപ്പാല
Milky mangrove
യൂഫോര്‍ബിയേസീ (Euphorbiaceae)സസ്യകുടുംബത്തില്‍പ്പെട്ട വൃക്ഷം. ശാ.നാ.: എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയില്‍ നദികളുടെ ഡെല്‍റ്റാ പ്രദേശങ്ങളിലാണ് ഈ വൃക്ഷം ധാരാളമായി കാണുന്നത്. മ്യാന്മറിന്റെ തീരപ്രദേശങ്ങളിലും ശ്രീലങ്ക, ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ഉത്തര ആസ്റ്റ്രലിയ, ന്യൂകാലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്.
ഇടതൂര്‍ന്ന ശാഖകളോടുകൂടിയ ചെറിയ നിത്യഹരിത വൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലി പൊള്ളിക്കാന്‍ ശക്തിയുള്ളതാകുന്നു. കണ്ണിലോ മുറിവിലോ പെട്ടാല്‍ നീറ്റലുണ്ടാകും. കടുംപച്ച നിറത്തിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണങ്ങള്‍ ഉണ്ട്. കടപ്പാലയുടെ പുഷ്പങ്ങള്‍ വളരെ ചെറുതും മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തോടുകൂടിയതുമാണ്. സൗരഭ്യമുള്ള ഇവ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കള്‍ ഏകലിംഗി(unisexua)കളായിരിക്കും. സഹപത്രത്തോടുകൂടിയ ആണ്പുഷ്പത്തില് മൂന്ന് ചെറിയ ദളങ്ങളും മൂന്ന് കേസരങ്ങളും കാണാം; ഇവ പ്രകീലങ്ങളില്‍ (spikes) ക്രമീകരിക്കപ്പെട്ടിരിക്കും. ചെറിയ റെസീം (raceme) പൂങ്കുലകളില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പെണ്‍പുഷ്പങ്ങളില്‍ മൂന്നു അണ്ഡപര്‍ണ (carpels)ങ്ങളോടുകൂടിയ ഊര്ധ്വാവസ്ഥയിലുള്ള അണ്ഡാശയമാണുള്ളത്.
കടപ്പാലയുടെ കറ വിരേചനത്തിനും ഗര്‍ഭച്ഛിദ്രത്തിനും ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങള്‍ക്ക് വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതില്‍ വിഷാംശമുണ്ട്.