This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ferry) |
Mksol (സംവാദം | സംഭാവനകള്‍) (→Ferry) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Ferry == | == Ferry == | ||
- | യാത്രക്കാരെയും, ചരക്കുകള്‍, വാഹനങ്ങള്‍ എന്നിവയെയും പുഴ, തടാകം, കായല്‍ തുടങ്ങിയ ജലാശയങ്ങളുടെ ഇരുകരകളിലേക്കും കയറ്റി ഇറക്കുന്ന പ്രവര്‍ത്തനം. | + | യാത്രക്കാരെയും, ചരക്കുകള്‍, വാഹനങ്ങള്‍ എന്നിവയെയും പുഴ, തടാകം, കായല്‍ തുടങ്ങിയ ജലാശയങ്ങളുടെ ഇരുകരകളിലേക്കും കയറ്റി ഇറക്കുന്ന പ്രവര്‍ത്തനം. കടത്തിനുപയോഗിക്കുന്ന കടവുകള്‍ക്കും കടത്ത് എന്ന പേരുണ്ട്. കൂറച്ചുകൂടി വിപുലമായ അര്‍ഥത്തില്‍ ജലാശയങ്ങള്‍ക്ക് മുകളിലൂടെ യാത്രക്കാരെയും ചരക്കുകള്‍ വാഹനങ്ങള്‍ എന്നിവയെയും വഹിച്ചുകൊണ്ടു പോകുന്ന ചെറുദൂരവിമാനക്കടത്തുകളെയും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. |
- | [[ചിത്രം:Vol6p17_Ferry 1.jpg|thumb]] | + | [[ചിത്രം:Vol6p17_Ferry 1.jpg|thumb|കടത്തുതോണിയും യാത്രക്കാരും]] |
- | + | കടത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ തരത്തിലും വലുപ്പത്തിലും വൈവിധ്യമുള്ളവയാണ്. യാത്രക്കാരെ പുഴ കടത്താനുപയോഗിക്കുന്ന ചെറുതോണികള്‍, പായ് വഞ്ചികള്‍ എന്നിവ തുടങ്ങി തീവണ്ടികള്‍ കടത്തുന്നതിനുപയോഗിക്കുന്ന വലിയ മോട്ടോര്‍ ബോട്ടുകള്‍ വരെ ഇതിലുള്‍പ്പെടുന്നു. ബോട്ടുകള്‍, ചങ്ങാടങ്ങള്‍, ജങ്‌ഗാറുകള്‍, ഹോവര്‍ ക്രാഫ്‌റ്റുകള്‍, പോണ്‍ടൂണ്‍പാലങ്ങള്‍ (Pontoon bridge) എന്നിവയെല്ലാം കടത്തിനുപയോഗപ്പെടുത്തി വരുന്നു. വിമാനങ്ങളും കടത്തുകള്‍ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹനങ്ങള്‍ കടത്തേണ്ടതായി വരുമ്പോള്‍ ചങ്ങാടങ്ങള്‍ ഘടിപ്പിച്ച മോട്ടോര്‍ബോട്ടുകള്‍ ഉപയോഗിക്കുന്നു. രണ്ടു വഞ്ചികള്‍ക്ക് മുകളില്‍ കുറുകേ പലകകള്‍ പാകി ഉണ്ടാക്കിയ ഒരു തട്ടും അതിനെ വലിച്ചുകൊണ്ടുപോകുന്നതിനായി വള്ളത്തോടുചേര്‍ത്തു ബന്ധിച്ചിട്ടുള്ള മോട്ടോര്‍ ബോട്ടുമാണ് ഇത്തരം ചങ്ങാടങ്ങള്‍ക്കുവേണ്ടത്. ഏറ്റവും ഇറക്കവുമുള്ള പുഴകളിലും സമുദ്രതടങ്ങളിലും ജലനിരപ്പു വ്യത്യാസപ്പെടുന്നതുകൊണ്ടു കടത്തുവാഹനങ്ങള്‍ അടുക്കുവാന്‍ വിവിധ നിരപ്പുകളിലുള്ള സജ്ജീകരണങ്ങള്‍ ആവശ്യമാണ്. അതിപുരാതനകാലം മുതല്‍ ആരംഭിച്ച കടത്തുസമ്പ്രദായം ആധുനിക കാലഘട്ടത്തിലും നിലനില്‍ക്കുന്നു. | |
- | പുഴകളാലും മറ്റു ജലാശയങ്ങളാലും വേര്‍പെട്ടു കിടക്കുന്ന അമേരിക്കയില്‍ ആദ്യകാലത്തു നിരവധി കടത്തുകള്‍ ആവശ്യമായിരുന്നു. ആദ്യകാലങ്ങളില്‍ ചെറിയ വഞ്ചികളായിരുന്നു കടത്തുവാഹനങ്ങള്‍. പിന്നീട് പായ് വഞ്ചികളും പരന്ന ബാര്‍ജുകളും (barges) ഉപയോഗിച്ചു തുടങ്ങി. തുടര്‍ന്ന് മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗത്തില്‍വന്നു. കുതിരകളെക്കൊണ്ടു വലിപ്പിക്കുന്ന കടത്തുവാഹനങ്ങളുമുണ്ടായിരുന്നു. തോണിയുമായി ബന്ധിച്ച ഒരു കയറ്, പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ള കുതിരകളെ ഉപയോഗിച്ച് ഒരു തൂണില്‍ ചുറ്റിയാണു തോണിയെ കരയിലേക്കു വലിച്ചടുപ്പിച്ചിരുന്നത്. യാന്ത്രികശക്തിയും | + | പുഴകളാലും മറ്റു ജലാശയങ്ങളാലും വേര്‍പെട്ടു കിടക്കുന്ന അമേരിക്കയില്‍ ആദ്യകാലത്തു നിരവധി കടത്തുകള്‍ ആവശ്യമായിരുന്നു. ആദ്യകാലങ്ങളില്‍ ചെറിയ വഞ്ചികളായിരുന്നു കടത്തുവാഹനങ്ങള്‍. പിന്നീട് പായ് വഞ്ചികളും പരന്ന ബാര്‍ജുകളും (barges) ഉപയോഗിച്ചു തുടങ്ങി. തുടര്‍ന്ന് മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗത്തില്‍വന്നു. കുതിരകളെക്കൊണ്ടു വലിപ്പിക്കുന്ന കടത്തുവാഹനങ്ങളുമുണ്ടായിരുന്നു. തോണിയുമായി ബന്ധിച്ച ഒരു കയറ്, പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ള കുതിരകളെ ഉപയോഗിച്ച് ഒരു തൂണില്‍ ചുറ്റിയാണു തോണിയെ കരയിലേക്കു വലിച്ചടുപ്പിച്ചിരുന്നത്. യാന്ത്രികശക്തിയും ഇതിനുപയോഗിച്ചിരുന്നു. |
ക്രമേണ പാലങ്ങള്‍ പണിയാന്‍ തുടങ്ങി. ആവിയന്ത്രങ്ങളും പ്രചാരത്തില്‍ വന്നു. ആവിയന്ത്രം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച കടത്തുബോട്ട് അമേരിക്കയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് 1970ല്‍ ജോണ്‍ ഫില്‌ച് ആയിരുന്നു. ഡെലവേര്‍ (Delaware) നദിയിലായിരുന്നു ഇത് ആദ്യമായി പരീക്ഷിച്ചത്. | ക്രമേണ പാലങ്ങള്‍ പണിയാന്‍ തുടങ്ങി. ആവിയന്ത്രങ്ങളും പ്രചാരത്തില്‍ വന്നു. ആവിയന്ത്രം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച കടത്തുബോട്ട് അമേരിക്കയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് 1970ല്‍ ജോണ്‍ ഫില്‌ച് ആയിരുന്നു. ഡെലവേര്‍ (Delaware) നദിയിലായിരുന്നു ഇത് ആദ്യമായി പരീക്ഷിച്ചത്. | ||
- | ഒന്നാം ലോകയുദ്ധകാലത്ത് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ഒരു പ്രത്യേക കടത്ത് മൂലം ബന്ധിക്കപ്പെടുകയുണ്ടായി. "പ്രാസ്‌ചാനല്‍ ഫെറി' എന്നാണിതറിയപ്പെട്ടിരുന്നത്. സൈനികാവശ്യങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഈ കടത്തില്‍ ലോക്കോമോട്ടീവുകള്‍ വരെ കൊണ്ടുപോയിരുന്നു. ഡീസല്‍ | + | ഒന്നാം ലോകയുദ്ധകാലത്ത് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ഒരു പ്രത്യേക കടത്ത് മൂലം ബന്ധിക്കപ്പെടുകയുണ്ടായി. "പ്രാസ്‌ചാനല്‍ ഫെറി' എന്നാണിതറിയപ്പെട്ടിരുന്നത്. സൈനികാവശ്യങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഈ കടത്തില്‍ ലോക്കോമോട്ടീവുകള്‍ വരെ കൊണ്ടുപോയിരുന്നു. ഡീസല്‍ ട്രയിനുകള്‍, സ്ലീപ്പിങ് കാറുകള്‍, യാത്രക്കാര്‍ക്കുള്ള കോച്ചുകള്‍ എന്നിവ ബാള്‍ട്ടിക് കടലിലൂടെ കടത്തുന്ന ഒരു സര്‍വിസ് ഡാനിഷ് സ്റ്റേറ്റ് റെയില്‍വേ നടത്തിയിരുന്നു. ജപ്പാനിലെ പല ദ്വീപുകളും തീവണ്ടിക്കടത്തുകള്‍ മൂലം ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍, ഗംഗ, ബ്രഹ്‌മപുത്ര തുടങ്ങിയ പ്രമുഖ നദികളിലൂടെയുള്ള കടത്തുസര്‍വീസുകള്‍ പലയിടങ്ങളിലും പ്രധാന ഗതാഗതോപാധിയായി ഇന്നും നിലനില്‍ക്കുന്നുണ്ട്.പ്രധാനപ്പെട്ടതും അത്രതന്നെ പ്രാധാന്യമില്ലാത്തതുമായ നിരവധി കടത്തുകള്‍ കേരളത്തിലുണ്ട്. യാത്രക്കാരെ പുഴകടത്തുവാനുപയോഗിക്കുന്ന സാധാരണ തോണികള്‍ പ്രവര്‍ത്തിക്കുന്ന ചെറുകടത്തുകളും നിരവധിയുണ്ട്. കന്യാകുമാരിയില്‍നിന്ന് വിവേകാനന്ദപ്പാറയിലേക്കും അവിടെനിന്നു തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള കടത്ത് വിനോദസഞ്ചാരികള്‍ക്ക് ഒരുനുഗ്രഹമാണ്. |
കേരളത്തിലെ കടത്തുകളും ജലാശയങ്ങളും വിനോദസഞ്ചാരികളെ അത്യധികം ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്. | കേരളത്തിലെ കടത്തുകളും ജലാശയങ്ങളും വിനോദസഞ്ചാരികളെ അത്യധികം ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്. |
Current revision as of 07:59, 30 ജൂലൈ 2014
കടത്ത്
Ferry
യാത്രക്കാരെയും, ചരക്കുകള്‍, വാഹനങ്ങള്‍ എന്നിവയെയും പുഴ, തടാകം, കായല്‍ തുടങ്ങിയ ജലാശയങ്ങളുടെ ഇരുകരകളിലേക്കും കയറ്റി ഇറക്കുന്ന പ്രവര്‍ത്തനം. കടത്തിനുപയോഗിക്കുന്ന കടവുകള്‍ക്കും കടത്ത് എന്ന പേരുണ്ട്. കൂറച്ചുകൂടി വിപുലമായ അര്‍ഥത്തില്‍ ജലാശയങ്ങള്‍ക്ക് മുകളിലൂടെ യാത്രക്കാരെയും ചരക്കുകള്‍ വാഹനങ്ങള്‍ എന്നിവയെയും വഹിച്ചുകൊണ്ടു പോകുന്ന ചെറുദൂരവിമാനക്കടത്തുകളെയും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കടത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ തരത്തിലും വലുപ്പത്തിലും വൈവിധ്യമുള്ളവയാണ്. യാത്രക്കാരെ പുഴ കടത്താനുപയോഗിക്കുന്ന ചെറുതോണികള്‍, പായ് വഞ്ചികള്‍ എന്നിവ തുടങ്ങി തീവണ്ടികള്‍ കടത്തുന്നതിനുപയോഗിക്കുന്ന വലിയ മോട്ടോര്‍ ബോട്ടുകള്‍ വരെ ഇതിലുള്‍പ്പെടുന്നു. ബോട്ടുകള്‍, ചങ്ങാടങ്ങള്‍, ജങ്‌ഗാറുകള്‍, ഹോവര്‍ ക്രാഫ്‌റ്റുകള്‍, പോണ്‍ടൂണ്‍പാലങ്ങള്‍ (Pontoon bridge) എന്നിവയെല്ലാം കടത്തിനുപയോഗപ്പെടുത്തി വരുന്നു. വിമാനങ്ങളും കടത്തുകള്‍ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹനങ്ങള്‍ കടത്തേണ്ടതായി വരുമ്പോള്‍ ചങ്ങാടങ്ങള്‍ ഘടിപ്പിച്ച മോട്ടോര്‍ബോട്ടുകള്‍ ഉപയോഗിക്കുന്നു. രണ്ടു വഞ്ചികള്‍ക്ക് മുകളില്‍ കുറുകേ പലകകള്‍ പാകി ഉണ്ടാക്കിയ ഒരു തട്ടും അതിനെ വലിച്ചുകൊണ്ടുപോകുന്നതിനായി വള്ളത്തോടുചേര്‍ത്തു ബന്ധിച്ചിട്ടുള്ള മോട്ടോര്‍ ബോട്ടുമാണ് ഇത്തരം ചങ്ങാടങ്ങള്‍ക്കുവേണ്ടത്. ഏറ്റവും ഇറക്കവുമുള്ള പുഴകളിലും സമുദ്രതടങ്ങളിലും ജലനിരപ്പു വ്യത്യാസപ്പെടുന്നതുകൊണ്ടു കടത്തുവാഹനങ്ങള്‍ അടുക്കുവാന്‍ വിവിധ നിരപ്പുകളിലുള്ള സജ്ജീകരണങ്ങള്‍ ആവശ്യമാണ്. അതിപുരാതനകാലം മുതല്‍ ആരംഭിച്ച കടത്തുസമ്പ്രദായം ആധുനിക കാലഘട്ടത്തിലും നിലനില്‍ക്കുന്നു.
പുഴകളാലും മറ്റു ജലാശയങ്ങളാലും വേര്‍പെട്ടു കിടക്കുന്ന അമേരിക്കയില്‍ ആദ്യകാലത്തു നിരവധി കടത്തുകള്‍ ആവശ്യമായിരുന്നു. ആദ്യകാലങ്ങളില്‍ ചെറിയ വഞ്ചികളായിരുന്നു കടത്തുവാഹനങ്ങള്‍. പിന്നീട് പായ് വഞ്ചികളും പരന്ന ബാര്‍ജുകളും (barges) ഉപയോഗിച്ചു തുടങ്ങി. തുടര്‍ന്ന് മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗത്തില്‍വന്നു. കുതിരകളെക്കൊണ്ടു വലിപ്പിക്കുന്ന കടത്തുവാഹനങ്ങളുമുണ്ടായിരുന്നു. തോണിയുമായി ബന്ധിച്ച ഒരു കയറ്, പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ള കുതിരകളെ ഉപയോഗിച്ച് ഒരു തൂണില്‍ ചുറ്റിയാണു തോണിയെ കരയിലേക്കു വലിച്ചടുപ്പിച്ചിരുന്നത്. യാന്ത്രികശക്തിയും ഇതിനുപയോഗിച്ചിരുന്നു.
ക്രമേണ പാലങ്ങള്‍ പണിയാന്‍ തുടങ്ങി. ആവിയന്ത്രങ്ങളും പ്രചാരത്തില്‍ വന്നു. ആവിയന്ത്രം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച കടത്തുബോട്ട് അമേരിക്കയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് 1970ല്‍ ജോണ്‍ ഫില്‌ച് ആയിരുന്നു. ഡെലവേര്‍ (Delaware) നദിയിലായിരുന്നു ഇത് ആദ്യമായി പരീക്ഷിച്ചത്.
ഒന്നാം ലോകയുദ്ധകാലത്ത് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ ഒരു പ്രത്യേക കടത്ത് മൂലം ബന്ധിക്കപ്പെടുകയുണ്ടായി. "പ്രാസ്‌ചാനല്‍ ഫെറി' എന്നാണിതറിയപ്പെട്ടിരുന്നത്. സൈനികാവശ്യങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഈ കടത്തില്‍ ലോക്കോമോട്ടീവുകള്‍ വരെ കൊണ്ടുപോയിരുന്നു. ഡീസല്‍ ട്രയിനുകള്‍, സ്ലീപ്പിങ് കാറുകള്‍, യാത്രക്കാര്‍ക്കുള്ള കോച്ചുകള്‍ എന്നിവ ബാള്‍ട്ടിക് കടലിലൂടെ കടത്തുന്ന ഒരു സര്‍വിസ് ഡാനിഷ് സ്റ്റേറ്റ് റെയില്‍വേ നടത്തിയിരുന്നു. ജപ്പാനിലെ പല ദ്വീപുകളും തീവണ്ടിക്കടത്തുകള്‍ മൂലം ബന്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍, ഗംഗ, ബ്രഹ്‌മപുത്ര തുടങ്ങിയ പ്രമുഖ നദികളിലൂടെയുള്ള കടത്തുസര്‍വീസുകള്‍ പലയിടങ്ങളിലും പ്രധാന ഗതാഗതോപാധിയായി ഇന്നും നിലനില്‍ക്കുന്നുണ്ട്.പ്രധാനപ്പെട്ടതും അത്രതന്നെ പ്രാധാന്യമില്ലാത്തതുമായ നിരവധി കടത്തുകള്‍ കേരളത്തിലുണ്ട്. യാത്രക്കാരെ പുഴകടത്തുവാനുപയോഗിക്കുന്ന സാധാരണ തോണികള്‍ പ്രവര്‍ത്തിക്കുന്ന ചെറുകടത്തുകളും നിരവധിയുണ്ട്. കന്യാകുമാരിയില്‍നിന്ന് വിവേകാനന്ദപ്പാറയിലേക്കും അവിടെനിന്നു തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള കടത്ത് വിനോദസഞ്ചാരികള്‍ക്ക് ഒരുനുഗ്രഹമാണ്.
കേരളത്തിലെ കടത്തുകളും ജലാശയങ്ങളും വിനോദസഞ്ചാരികളെ അത്യധികം ആകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ്.
പല കടത്തുകളിലും ടൂറിസവികസനകോര്‍പ്പറേഷന്‍ സുഖപ്രദമായ യാത്രാസൗകര്യങ്ങളുള്ള ജലവാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമായിട്ടുണ്ട്.
(കെ. വിന്‍സന്റ് പോള്‍)