This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കഞ്ചുകി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കഞ്ചുകി) |
Mksol (സംവാദം | സംഭാവനകള്‍) (→കഞ്ചുകി) |
||
വരി 11: | വരി 11: | ||
രാജസന്നിധിയിലും അന്തഃപുരത്തിലും അധികാരത്തിന്റെ മുദ്രയായ പിരമ്പും (വേത്രംചൂരല്‍) ഏന്തി ഇയാള്‍ സഞ്ചരിക്കുന്നു. | രാജസന്നിധിയിലും അന്തഃപുരത്തിലും അധികാരത്തിന്റെ മുദ്രയായ പിരമ്പും (വേത്രംചൂരല്‍) ഏന്തി ഇയാള്‍ സഞ്ചരിക്കുന്നു. | ||
- | രാജാക്കന്മാര്‍ നായകന്മാരോ ഉപനായകന്മാരോ ആയി പ്രത്യക്ഷപ്പെടുന്ന ക്ലാസ്സിക്കല്‍ സംസ്‌കൃതനാടകങ്ങളിലും അവയെ | + | രാജാക്കന്മാര്‍ നായകന്മാരോ ഉപനായകന്മാരോ ആയി പ്രത്യക്ഷപ്പെടുന്ന ക്ലാസ്സിക്കല്‍ സംസ്‌കൃതനാടകങ്ങളിലും അവയെ അനുകരിച്ച് എഴുതപ്പെട്ട ഇതര ഭാഷാനാടകങ്ങളിലും കഞ്ചുകി ഒരു സ്ഥിരം കഥാപാത്രമാണ്. പഞ്ചപുച്‌ഛമടക്കി "ഇതിലെ, ഇതിലെ' എന്നു പറഞ്ഞു രാജാവിനു വഴികാണിക്കുന്ന (മിക്കവാറും അന്തഃപുരത്തിലേക്കു തന്നെ) കൃത്യം മാത്രം കര്‍ത്തവ്യമായുള്ള പ്രസ്‌തുത കഥാപാത്രത്തിനു പൊതുവേ പ്രാമാണ്യം കുറവാണെങ്കിലും അരമനരഹസ്യം ആസകലം അറിയാവുന്നവന്‍ എന്ന നിലയ്‌ക്കു പ്രാധാന്യമുണ്ടുതാനും. "നിനക്കു കഞ്ചുകികളോട് സഹവാസമുള്ളതിനാല്‍ കൊട്ടാരത്തിലെ വര്‍ത്തമാനമറിയാമല്ലോ' എന്ന ഭാസനാടക (അവിരാമകം തര്‍ജുമ: ആര്‍. നാരായണന്‍ പോറ്റി) പരാമര്‍ശം ഈ വസ്‌തുത വ്യക്തമാക്കുന്നു. |
- | നാടകത്തില്‍ കഞ്ചുകി ഒന്നോ അതിലധികമോ ആകാം. ഈ കഥാപാത്രം വിശ്വസ്‌തനായിരിക്കണം; ആചാരഭാഷ ഉപയോഗിക്കുന്നതില്‍ | + | നാടകത്തില്‍ കഞ്ചുകി ഒന്നോ അതിലധികമോ ആകാം. ഈ കഥാപാത്രം വിശ്വസ്‌തനായിരിക്കണം; ആചാരഭാഷ ഉപയോഗിക്കുന്നതില്‍ പ്രഗല്‌ഭനുമായിരിക്കണം. |
<nowiki> | <nowiki> | ||
"നരേന്ദ്രാന്തഃപുരത്തിങ്കല്‍ | "നരേന്ദ്രാന്തഃപുരത്തിങ്കല്‍ | ||
വരി 28: | വരി 28: | ||
(നാട്യശാസ്‌ത്രം: XIII. 8795) | (നാട്യശാസ്‌ത്രം: XIII. 8795) | ||
- | എന്നിങ്ങനെ ഭരതമുനി കഞ്ചുകിയുടെ ഗതി, | + | എന്നിങ്ങനെ ഭരതമുനി കഞ്ചുകിയുടെ ഗതി, പ്രായത്തിനും അവസ്ഥാവിശേഷത്തിനും യോജിച്ചതായിരിക്കണമെന്നു വിധിക്കുന്നുണ്ട്."...... കഞ്ചുകി കരഭുവി മിന്നും പൊന്നിന്‍ ചൂരക്കോലാം അചിരപ്രഭകള്‍' (ഭാഷാരാമായണം ചമ്പു) എന്നിങ്ങനെ കഞ്ചുകിയെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഭാഷാസാഹിത്യത്തിലും കാണാവുന്നതാണ്.കഞ്ചുകി എന്ന പദത്തിന് സര്‍പ്പം, വിടന്‍, കടല, കാരകില്‍, യവം എന്നീ അര്‍ഥങ്ങളും ഉണ്ട്. |
Current revision as of 07:56, 30 ജൂലൈ 2014
കഞ്ചുകി
സംസ്‌കൃത നാടകങ്ങളിലെ ഒരു കഥാപാത്രം. രാജാക്കന്മാരുടെ അന്തഃപുരങ്ങളിലെ രക്ഷാപുരുഷന്‍. കഞ്ചുകം (കുപ്പായം, കവചം, പടച്ചട്ട) ധരിക്കുന്നവന്‍ എന്നാണ് വാക്കിന്റെ അര്‍ഥം. കഞ്ചുകീയന്‍, കാഞ്ചുകി, കാഞ്ചുകീയന്‍, വേത്രധാരി, ഹരിക്കാരന്‍, കോല്‍ക്കാരന്‍, ശിപായി, പാറാവുകാരന്‍ എന്നീ വാക്കുകളും ഇതേ അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്; സൗവിദല്ലന്‍, സ്ഥാപത്യന്‍, സൗവിദന്‍ എന്നിങ്ങനെ വേറെയും പര്യായങ്ങളുണ്ട്.
"അന്തഃപുരചരോ വൃദ്ധോ വിപ്രാ ഗുണഗണാന്വിതഃ സര്‍വകാര്യാര്‍ഥകുശലഃ കഞ്ചുകീത്യഭിധീയതേ. (ശബ്‌ദകല്‌പദ്രുമം)'
രാജസന്നിധിയിലും അന്തഃപുരത്തിലും അധികാരത്തിന്റെ മുദ്രയായ പിരമ്പും (വേത്രംചൂരല്‍) ഏന്തി ഇയാള്‍ സഞ്ചരിക്കുന്നു.
രാജാക്കന്മാര്‍ നായകന്മാരോ ഉപനായകന്മാരോ ആയി പ്രത്യക്ഷപ്പെടുന്ന ക്ലാസ്സിക്കല്‍ സംസ്‌കൃതനാടകങ്ങളിലും അവയെ അനുകരിച്ച് എഴുതപ്പെട്ട ഇതര ഭാഷാനാടകങ്ങളിലും കഞ്ചുകി ഒരു സ്ഥിരം കഥാപാത്രമാണ്. പഞ്ചപുച്‌ഛമടക്കി "ഇതിലെ, ഇതിലെ' എന്നു പറഞ്ഞു രാജാവിനു വഴികാണിക്കുന്ന (മിക്കവാറും അന്തഃപുരത്തിലേക്കു തന്നെ) കൃത്യം മാത്രം കര്‍ത്തവ്യമായുള്ള പ്രസ്‌തുത കഥാപാത്രത്തിനു പൊതുവേ പ്രാമാണ്യം കുറവാണെങ്കിലും അരമനരഹസ്യം ആസകലം അറിയാവുന്നവന്‍ എന്ന നിലയ്‌ക്കു പ്രാധാന്യമുണ്ടുതാനും. "നിനക്കു കഞ്ചുകികളോട് സഹവാസമുള്ളതിനാല്‍ കൊട്ടാരത്തിലെ വര്‍ത്തമാനമറിയാമല്ലോ' എന്ന ഭാസനാടക (അവിരാമകം തര്‍ജുമ: ആര്‍. നാരായണന്‍ പോറ്റി) പരാമര്‍ശം ഈ വസ്‌തുത വ്യക്തമാക്കുന്നു.
നാടകത്തില്‍ കഞ്ചുകി ഒന്നോ അതിലധികമോ ആകാം. ഈ കഥാപാത്രം വിശ്വസ്‌തനായിരിക്കണം; ആചാരഭാഷ ഉപയോഗിക്കുന്നതില്‍ പ്രഗല്‌ഭനുമായിരിക്കണം.
"നരേന്ദ്രാന്തഃപുരത്തിങ്കല്‍ സഞ്ചരിപ്പോര്‍ക്കു മാഗധി'
എന്നു സാഹിത്യദര്‍പ്പണത്തില്‍ ഇങ്ങനെയുള്ളവര്‍ക്കു ഭാഷാവിഭേദം തന്നെ കല്‌പിക്കപ്പെട്ടിട്ടുണ്ട്.
"കഞ്ചുകീയസ്യ കര്‍ത്തവ്യാ വയോവസ്‌ഥാ വിശേഷതഃ അവൃദ്ധസ്യ പ്രയോഗജ്ഞോ ഗതിമേവം പ്രയോജയേത് ..............................................'
(നാട്യശാസ്‌ത്രം: XIII. 8795)
എന്നിങ്ങനെ ഭരതമുനി കഞ്ചുകിയുടെ ഗതി, പ്രായത്തിനും അവസ്ഥാവിശേഷത്തിനും യോജിച്ചതായിരിക്കണമെന്നു വിധിക്കുന്നുണ്ട്."...... കഞ്ചുകി കരഭുവി മിന്നും പൊന്നിന്‍ ചൂരക്കോലാം അചിരപ്രഭകള്‍' (ഭാഷാരാമായണം ചമ്പു) എന്നിങ്ങനെ കഞ്ചുകിയെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഭാഷാസാഹിത്യത്തിലും കാണാവുന്നതാണ്.കഞ്ചുകി എന്ന പദത്തിന് സര്‍പ്പം, വിടന്‍, കടല, കാരകില്‍, യവം എന്നീ അര്‍ഥങ്ങളും ഉണ്ട്.