This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കച്ചമണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കച്ചമണി == കഥകളി നടന്മാര്‍ കാലില്‍ ധരിക്കുന്ന ചിലങ്ക. കാല്‍മ...) |
Mksol (സംവാദം | സംഭാവനകള്‍) (→കച്ചമണി) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== കച്ചമണി == | == കച്ചമണി == | ||
- | കഥകളി നടന്മാര്‍ കാലില്‍ ധരിക്കുന്ന ചിലങ്ക. | + | കഥകളി നടന്മാര്‍ കാലില്‍ ധരിക്കുന്ന ചിലങ്ക. കാല്‍മുട്ടിനു താഴെ കണങ്കാലിനു മുകളില്‍ കാല്‍വണ്ണയ്‌ക്കു പുറത്തായിട്ടാണ് അവര്‍ ഇതു കെട്ടുന്നത്. കഥകളിയില്‍ ഉടുത്തുകെട്ടുള്ള വേഷക്കാരെല്ലാം കച്ചമണി ധരിക്കേണ്ടതാണ്. എന്നാല്‍ ബ്രാഹ്മണന്‍, മഹര്‍ഷി എന്നീ വേഷക്കാര്‍ കച്ചമണി ധരിക്കാറില്ല. |
- | + | [[ചിത്രം:Vol6p17_Kachamani.jpg|thumb|കച്ചമണി]] | |
നാട്യശാസ്‌ത്രവിധിപ്രകാരം കാലില്‍ ധരിക്കുന്ന ചിലങ്കയിലെ മണികള്‍ നീലച്ചരടില്‍ കോര്‍ക്കണമെന്നുണ്ടെങ്കിലും കഥകളി നടന്മാര്‍ അതു പാലിക്കാറില്ല. അവര്‍ ധരിക്കുന്ന കച്ചമണിയിലെ ഓരോ മണിയും കനം കുറഞ്ഞ കമ്പിയില്‍ കോര്‍ത്ത് ദീര്‍ഘചതുരാകൃതിയിലുള്ള തുകല്‍പ്പാളിയില്‍ ഉറപ്പിക്കുന്നു. ഈ തുകല്‍പ്പാളികള്‍ക്ക് 15 സെ.മീ.ല്‍ കുറയാതെ നീളവും 5 സെ.മീ.ല്‍ കുറയാതെ വീതിയും ഉണ്ടായിരിക്കും. ഓരോ കച്ചമണിയിലും 14ഓ, 16ഓ ഉരുണ്ട മണികള്‍ വീതം; അങ്ങനെ രണ്ടിലുംകൂടി 28ഓ, 32ഓ മണികള്‍ ഉണ്ടായിരിക്കും. ഓടുകൊണ്ടുണ്ടാക്കിയ ഇവയ്‌ക്കുള്ളില്‍, ശ്രുതിമധുരങ്ങളായ നാദങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി ഇരുമ്പുകൊണ്ടുണ്ടാക്കിയ ചെറിയ മുത്തുമണികളും ഇട്ടിരിക്കും. | നാട്യശാസ്‌ത്രവിധിപ്രകാരം കാലില്‍ ധരിക്കുന്ന ചിലങ്കയിലെ മണികള്‍ നീലച്ചരടില്‍ കോര്‍ക്കണമെന്നുണ്ടെങ്കിലും കഥകളി നടന്മാര്‍ അതു പാലിക്കാറില്ല. അവര്‍ ധരിക്കുന്ന കച്ചമണിയിലെ ഓരോ മണിയും കനം കുറഞ്ഞ കമ്പിയില്‍ കോര്‍ത്ത് ദീര്‍ഘചതുരാകൃതിയിലുള്ള തുകല്‍പ്പാളിയില്‍ ഉറപ്പിക്കുന്നു. ഈ തുകല്‍പ്പാളികള്‍ക്ക് 15 സെ.മീ.ല്‍ കുറയാതെ നീളവും 5 സെ.മീ.ല്‍ കുറയാതെ വീതിയും ഉണ്ടായിരിക്കും. ഓരോ കച്ചമണിയിലും 14ഓ, 16ഓ ഉരുണ്ട മണികള്‍ വീതം; അങ്ങനെ രണ്ടിലുംകൂടി 28ഓ, 32ഓ മണികള്‍ ഉണ്ടായിരിക്കും. ഓടുകൊണ്ടുണ്ടാക്കിയ ഇവയ്‌ക്കുള്ളില്‍, ശ്രുതിമധുരങ്ങളായ നാദങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി ഇരുമ്പുകൊണ്ടുണ്ടാക്കിയ ചെറിയ മുത്തുമണികളും ഇട്ടിരിക്കും. |
Current revision as of 07:12, 30 ജൂലൈ 2014
കച്ചമണി
കഥകളി നടന്മാര്‍ കാലില്‍ ധരിക്കുന്ന ചിലങ്ക. കാല്‍മുട്ടിനു താഴെ കണങ്കാലിനു മുകളില്‍ കാല്‍വണ്ണയ്‌ക്കു പുറത്തായിട്ടാണ് അവര്‍ ഇതു കെട്ടുന്നത്. കഥകളിയില്‍ ഉടുത്തുകെട്ടുള്ള വേഷക്കാരെല്ലാം കച്ചമണി ധരിക്കേണ്ടതാണ്. എന്നാല്‍ ബ്രാഹ്മണന്‍, മഹര്‍ഷി എന്നീ വേഷക്കാര്‍ കച്ചമണി ധരിക്കാറില്ല.
നാട്യശാസ്‌ത്രവിധിപ്രകാരം കാലില്‍ ധരിക്കുന്ന ചിലങ്കയിലെ മണികള്‍ നീലച്ചരടില്‍ കോര്‍ക്കണമെന്നുണ്ടെങ്കിലും കഥകളി നടന്മാര്‍ അതു പാലിക്കാറില്ല. അവര്‍ ധരിക്കുന്ന കച്ചമണിയിലെ ഓരോ മണിയും കനം കുറഞ്ഞ കമ്പിയില്‍ കോര്‍ത്ത് ദീര്‍ഘചതുരാകൃതിയിലുള്ള തുകല്‍പ്പാളിയില്‍ ഉറപ്പിക്കുന്നു. ഈ തുകല്‍പ്പാളികള്‍ക്ക് 15 സെ.മീ.ല്‍ കുറയാതെ നീളവും 5 സെ.മീ.ല്‍ കുറയാതെ വീതിയും ഉണ്ടായിരിക്കും. ഓരോ കച്ചമണിയിലും 14ഓ, 16ഓ ഉരുണ്ട മണികള്‍ വീതം; അങ്ങനെ രണ്ടിലുംകൂടി 28ഓ, 32ഓ മണികള്‍ ഉണ്ടായിരിക്കും. ഓടുകൊണ്ടുണ്ടാക്കിയ ഇവയ്‌ക്കുള്ളില്‍, ശ്രുതിമധുരങ്ങളായ നാദങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി ഇരുമ്പുകൊണ്ടുണ്ടാക്കിയ ചെറിയ മുത്തുമണികളും ഇട്ടിരിക്കും.