This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇനോപ്ല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Enopla) |
Mksol (സംവാദം | സംഭാവനകള്‍) (→Enopla) |
||
വരി 7: | വരി 7: | ||
നേര്‍ത്ത്, ഉരുണ്ട ശരീരമുള്ള വിരകളടങ്ങുന്ന റിങ്കോസീല (നെമര്‍റ്റിന) ഫൈലത്തിന്റെ ഒരു ഉപവിഭാഗം. അഖണ്ഡശരീരഘടനയുള്ള ഈ വിരകള്‍ക്ക് ശരീരത്തെ ആവശ്യാനുസരണം വലിച്ചുനീട്ടാന്‍ കഴിയും. മൃദുവും വഴുവഴുപ്പുള്ളതുമാണ് ശരീരം. തല വ്യക്തമായി രൂപപ്പെട്ടു കാണുന്നില്ല. അഗ്രഭാഗത്തു കാണപ്പെടുന്ന പ്രാബോസിസിന് മൂന്നുഭാഗങ്ങളും, അവയിലൊന്നില്‍ സ്റ്റൈലറ്റുകളും (stylets) ഉെണ്ടായിരിക്കും. പ്രാബോസിസ് ഒരു നാളിപോലെ കാണപ്പെടുന്നതും അപൂര്‍വമല്ല. മസ്‌തിഷ്‌കത്തിനു മുന്നിലായി, ശരീരത്തിന്റെ അടിവശത്താണ് (ventral surface) വായുടെ സ്ഥാനം. ശരീരഭിത്തികള്‍ക്കു രൂപംകൊടുക്കുന്ന പേശികള്‍ക്കുള്ളിലെ "മീസന്‍കൈമി'ല്‍ (mesenchyme) കേന്ദ്രനാഡീവ്യൂഹം സ്ഥിതിചെയ്യുന്നു. "ഫ്‌ളെയിം ബള്‍ബു'കളുടെ(flame bulbs) നെഫ്രീഡിയങ്ങളാണ് വിസര്‍ജനാവയവങ്ങള്‍. ലിഗഭേദം ദൃശ്യമാണെങ്കിലും ഉഭയലിംഗികള്‍ അപൂര്‍വമല്ല. | നേര്‍ത്ത്, ഉരുണ്ട ശരീരമുള്ള വിരകളടങ്ങുന്ന റിങ്കോസീല (നെമര്‍റ്റിന) ഫൈലത്തിന്റെ ഒരു ഉപവിഭാഗം. അഖണ്ഡശരീരഘടനയുള്ള ഈ വിരകള്‍ക്ക് ശരീരത്തെ ആവശ്യാനുസരണം വലിച്ചുനീട്ടാന്‍ കഴിയും. മൃദുവും വഴുവഴുപ്പുള്ളതുമാണ് ശരീരം. തല വ്യക്തമായി രൂപപ്പെട്ടു കാണുന്നില്ല. അഗ്രഭാഗത്തു കാണപ്പെടുന്ന പ്രാബോസിസിന് മൂന്നുഭാഗങ്ങളും, അവയിലൊന്നില്‍ സ്റ്റൈലറ്റുകളും (stylets) ഉെണ്ടായിരിക്കും. പ്രാബോസിസ് ഒരു നാളിപോലെ കാണപ്പെടുന്നതും അപൂര്‍വമല്ല. മസ്‌തിഷ്‌കത്തിനു മുന്നിലായി, ശരീരത്തിന്റെ അടിവശത്താണ് (ventral surface) വായുടെ സ്ഥാനം. ശരീരഭിത്തികള്‍ക്കു രൂപംകൊടുക്കുന്ന പേശികള്‍ക്കുള്ളിലെ "മീസന്‍കൈമി'ല്‍ (mesenchyme) കേന്ദ്രനാഡീവ്യൂഹം സ്ഥിതിചെയ്യുന്നു. "ഫ്‌ളെയിം ബള്‍ബു'കളുടെ(flame bulbs) നെഫ്രീഡിയങ്ങളാണ് വിസര്‍ജനാവയവങ്ങള്‍. ലിഗഭേദം ദൃശ്യമാണെങ്കിലും ഉഭയലിംഗികള്‍ അപൂര്‍വമല്ല. | ||
- | റിങ്കോസീല ഫൈലത്തിലെ ജീവികള്‍ തമ്മിലുള്ള അടുത്ത സാദൃശ്യങ്ങള്‍മൂലം ഇവയെ പ്രത്യേകം വര്‍ഗങ്ങളായി തിരിച്ചിട്ടില്ല; രണ്ടു വിഭാഗങ്ങളാക്കി അവയ്‌ക്ക് ഉപവര്‍ഗങ്ങളുടെ സ്ഥാനമേ നല്‌കിയിട്ടുള്ളൂ. ഇവയില്‍ ഇനോപ്ല ഉപവര്‍ഗത്തെ രണ്ട് ഗോത്രങ്ങളായും (ഹോപ്ലോനെമര്‍റ്റിനി- | + | റിങ്കോസീല ഫൈലത്തിലെ ജീവികള്‍ തമ്മിലുള്ള അടുത്ത സാദൃശ്യങ്ങള്‍മൂലം ഇവയെ പ്രത്യേകം വര്‍ഗങ്ങളായി തിരിച്ചിട്ടില്ല; രണ്ടു വിഭാഗങ്ങളാക്കി അവയ്‌ക്ക് ഉപവര്‍ഗങ്ങളുടെ സ്ഥാനമേ നല്‌കിയിട്ടുള്ളൂ. ഇവയില്‍ ഇനോപ്ല ഉപവര്‍ഗത്തെ രണ്ട് ഗോത്രങ്ങളായും (ഹോപ്ലോനെമര്‍റ്റിനി-Hoplonemertini-ഗോത്രവും ഡെല്ലോനെമര്‍റ്റിനി അഥവാ ഡെല്ലോമോര്‍ഫ-Bdellonemertini or Bdellomorpha-ഗോത്രവും), ഹോപ്ലോനെമര്‍റ്റിനി ഗോത്രത്തെ മോണോസ്റ്റൈലിഫെറ (Monostylifera), പോളിസ്റ്റൈലിഫെറ(Polystylifera) എന്നീ ഉപഗോത്രങ്ങളായും വീണ്ടും തിരിച്ചിട്ടുണ്ട്. എംപ്‌ളക്‌റ്റോനിമ സ്‌പീഷീസുകള്‍, പാരനെമര്‍റ്റസ് സ്‌പീഷീസുകള്‍ എന്നിവ ഹോപ്ലോനെമര്‍റ്റൈനുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഡെല്ലൊമോര്‍ഫ ഗോത്രത്തില്‍ ഒരേയൊരു ജീനസ് മാത്രമേയുള്ളൂ-മാലക്കോഡെല്ല (Malacobdella). 5-50 മി.മീ. നീളമുള്ള മാലക്കോഡെല്ലകളില്‍ നേത്രങ്ങള്‍, മസ്‌തിഷ്‌കം, മറ്റു ബോധേന്ദ്രിയങ്ങള്‍ തുടങ്ങിയവയൊന്നും കാണപ്പെടുന്നില്ല. കടല്‍ക്കക്കകളുടെ മാന്റില്‍ ക്യാവിറ്റിക്കുള്ളില്‍ ഒരു "എക്‌റ്റോകമന്‍സല്‍' (പരോപ ജീവിയായല്ലാതെ, പരസ്‌പരം സഹായിച്ച്, ഒരുമിച്ചു കഴിയുന്ന ജീവികള്‍) ആയി ജീവിക്കുന്ന ഇവയുടെ ശരീരത്തിന്റെ താഴത്തെ അറ്റത്ത് പറ്റിപ്പിടിക്കാനുപകരിക്കുന്ന ഒരു ഡിസ്‌ക് (adhensive disc) കാണാം. ഈ ജീനസിന് മൂന്നു സ്‌പീഷീസുകളുണ്ട്. |
Current revision as of 11:58, 29 ജൂലൈ 2014
ഇനോപ്ല
Enopla
നേര്‍ത്ത്, ഉരുണ്ട ശരീരമുള്ള വിരകളടങ്ങുന്ന റിങ്കോസീല (നെമര്‍റ്റിന) ഫൈലത്തിന്റെ ഒരു ഉപവിഭാഗം. അഖണ്ഡശരീരഘടനയുള്ള ഈ വിരകള്‍ക്ക് ശരീരത്തെ ആവശ്യാനുസരണം വലിച്ചുനീട്ടാന്‍ കഴിയും. മൃദുവും വഴുവഴുപ്പുള്ളതുമാണ് ശരീരം. തല വ്യക്തമായി രൂപപ്പെട്ടു കാണുന്നില്ല. അഗ്രഭാഗത്തു കാണപ്പെടുന്ന പ്രാബോസിസിന് മൂന്നുഭാഗങ്ങളും, അവയിലൊന്നില്‍ സ്റ്റൈലറ്റുകളും (stylets) ഉെണ്ടായിരിക്കും. പ്രാബോസിസ് ഒരു നാളിപോലെ കാണപ്പെടുന്നതും അപൂര്‍വമല്ല. മസ്‌തിഷ്‌കത്തിനു മുന്നിലായി, ശരീരത്തിന്റെ അടിവശത്താണ് (ventral surface) വായുടെ സ്ഥാനം. ശരീരഭിത്തികള്‍ക്കു രൂപംകൊടുക്കുന്ന പേശികള്‍ക്കുള്ളിലെ "മീസന്‍കൈമി'ല്‍ (mesenchyme) കേന്ദ്രനാഡീവ്യൂഹം സ്ഥിതിചെയ്യുന്നു. "ഫ്‌ളെയിം ബള്‍ബു'കളുടെ(flame bulbs) നെഫ്രീഡിയങ്ങളാണ് വിസര്‍ജനാവയവങ്ങള്‍. ലിഗഭേദം ദൃശ്യമാണെങ്കിലും ഉഭയലിംഗികള്‍ അപൂര്‍വമല്ല.
റിങ്കോസീല ഫൈലത്തിലെ ജീവികള്‍ തമ്മിലുള്ള അടുത്ത സാദൃശ്യങ്ങള്‍മൂലം ഇവയെ പ്രത്യേകം വര്‍ഗങ്ങളായി തിരിച്ചിട്ടില്ല; രണ്ടു വിഭാഗങ്ങളാക്കി അവയ്‌ക്ക് ഉപവര്‍ഗങ്ങളുടെ സ്ഥാനമേ നല്‌കിയിട്ടുള്ളൂ. ഇവയില്‍ ഇനോപ്ല ഉപവര്‍ഗത്തെ രണ്ട് ഗോത്രങ്ങളായും (ഹോപ്ലോനെമര്‍റ്റിനി-Hoplonemertini-ഗോത്രവും ഡെല്ലോനെമര്‍റ്റിനി അഥവാ ഡെല്ലോമോര്‍ഫ-Bdellonemertini or Bdellomorpha-ഗോത്രവും), ഹോപ്ലോനെമര്‍റ്റിനി ഗോത്രത്തെ മോണോസ്റ്റൈലിഫെറ (Monostylifera), പോളിസ്റ്റൈലിഫെറ(Polystylifera) എന്നീ ഉപഗോത്രങ്ങളായും വീണ്ടും തിരിച്ചിട്ടുണ്ട്. എംപ്‌ളക്‌റ്റോനിമ സ്‌പീഷീസുകള്‍, പാരനെമര്‍റ്റസ് സ്‌പീഷീസുകള്‍ എന്നിവ ഹോപ്ലോനെമര്‍റ്റൈനുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഡെല്ലൊമോര്‍ഫ ഗോത്രത്തില്‍ ഒരേയൊരു ജീനസ് മാത്രമേയുള്ളൂ-മാലക്കോഡെല്ല (Malacobdella). 5-50 മി.മീ. നീളമുള്ള മാലക്കോഡെല്ലകളില്‍ നേത്രങ്ങള്‍, മസ്‌തിഷ്‌കം, മറ്റു ബോധേന്ദ്രിയങ്ങള്‍ തുടങ്ങിയവയൊന്നും കാണപ്പെടുന്നില്ല. കടല്‍ക്കക്കകളുടെ മാന്റില്‍ ക്യാവിറ്റിക്കുള്ളില്‍ ഒരു "എക്‌റ്റോകമന്‍സല്‍' (പരോപ ജീവിയായല്ലാതെ, പരസ്‌പരം സഹായിച്ച്, ഒരുമിച്ചു കഴിയുന്ന ജീവികള്‍) ആയി ജീവിക്കുന്ന ഇവയുടെ ശരീരത്തിന്റെ താഴത്തെ അറ്റത്ത് പറ്റിപ്പിടിക്കാനുപകരിക്കുന്ന ഒരു ഡിസ്‌ക് (adhensive disc) കാണാം. ഈ ജീനസിന് മൂന്നു സ്‌പീഷീസുകളുണ്ട്.