This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔസ്റ്റൗഷ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഔസ്റ്റൗഷ് == == Austausch == ചുഴലിഗതി(eddy)യോടനുബന്ധിച്ചുള്ള ഘർഷണം (friction)...) |
Mksol (സംവാദം | സംഭാവനകള്‍) (→Austausch) |
||
വരി 7: | വരി 7: | ||
ചുഴലിഗതി(eddy)യോടനുബന്ധിച്ചുള്ള ഘർഷണം (friction), ചാലനം (conduction), വിസരണം (diffusion) എന്നീ പ്രതിഭാസങ്ങളെ കൂട്ടായി വ്യവഹരിക്കുന്ന വിനിമയ ഗുണാങ്കം. ഔസ്റ്റൗഷ് എന്ന ജർമന്‍ പദത്തിനു വിനിമയം അഥവാ വിനിമയഗുണാങ്കം എന്നാണ് അർഥം. | ചുഴലിഗതി(eddy)യോടനുബന്ധിച്ചുള്ള ഘർഷണം (friction), ചാലനം (conduction), വിസരണം (diffusion) എന്നീ പ്രതിഭാസങ്ങളെ കൂട്ടായി വ്യവഹരിക്കുന്ന വിനിമയ ഗുണാങ്കം. ഔസ്റ്റൗഷ് എന്ന ജർമന്‍ പദത്തിനു വിനിമയം അഥവാ വിനിമയഗുണാങ്കം എന്നാണ് അർഥം. | ||
- | അന്തരീക്ഷം, സമുദ്രം, നദി തുടങ്ങിയ | + | അന്തരീക്ഷം, സമുദ്രം, നദി തുടങ്ങിയ മാധ്യമങ്ങളില്‍ സംവേഗം, താപം, നീരാവി, രാസഘടകങ്ങള്‍, പ്രകീർണ വസ്‌തുക്കള്‍ എന്നിവയ്‌ക്ക് ശരാശരി പ്രവാഹത്തിനു പുറമേ വിക്ഷോഭത്തിന്റെ ഫലമായും സ്ഥാനചലനം സംഭവിക്കാം. മേല്‍പ്പറഞ്ഞ മാധ്യമങ്ങളില്‍ പല സ്‌തരങ്ങളിലായി പ്രവാഹം സംഭവിക്കുമ്പോള്‍ അവയുടെ പരസ്‌പരഘർഷണം മൂലം അപരൂപക പ്രതിബലം (shearing stress) രൂപംകൊള്ളുന്നു. ശ്യാനത (viscosity), പ്രവാഹദിശയ്‌ക്കു ലംബമായുള്ള പ്രവേഗവ്യത്യാസം (velocity difference) എന്നിവയുടെ ഗുണനഫലമാണ് അപരൂപക പ്രതിബലം. പ്രവാഹ ദിശയ്‌ക്കു ലംബമായുള്ള പ്രവേഗവ്യത്യാസം പ്രസക്തമാവുമ്പോള്‍ പ്രവാഹം വിക്ഷുബ്‌ധാവസ്ഥയിലെത്തുന്നു. സമുദ്രത്തിലും അന്തരീക്ഷത്തിലും നദിയിലും ഭൂതലത്തിനു സമാന്തരമായുള്ള വ്യാപ്‌തി ഊർധ്വമുഖ വ്യാപ്‌തിയെക്കാള്‍ വളരെ കൂടുതലായതിനാല്‍ ഊർധ്വമുഖദിശയെ അപേക്ഷിച്ച് ക്ഷൈതിജ ദിശയില്‍ വിക്ഷുബ്‌ധപ്രവാഹത്തിന്റെ ആക്കം ഒരു കോടിയോളം മടങ്ങു കൂടുതലായിരിക്കാം. വിക്ഷുബ്‌ധപ്രവാഹത്തില്‍ പ്രവേഗവ്യത്യാസം വളരെ കൂടുതലായതിനാല്‍ ശരാശരിമാനങ്ങള്‍ ഉപയോഗിക്കുന്നു. |
- | വിക്ഷോഭത്തിന്റെ ഫലമായി സംജാതമാകുന്ന സ്ഥലത്തിലോ സമയത്തിലോ ഉള്ള ഒരു ശരാശരി ഫ്‌ളക്‌സ് ആണ് ചുഴലിഫ്‌ളക്‌സ് (eddy flux) അഥവാ ചുഴലി ശ്യാനത (eddy viscosity). തന്മാത്രാശ്യാനത (molecular viscosity) ദ്രവത്തിലെല്ലായിടത്തും | + | വിക്ഷോഭത്തിന്റെ ഫലമായി സംജാതമാകുന്ന സ്ഥലത്തിലോ സമയത്തിലോ ഉള്ള ഒരു ശരാശരി ഫ്‌ളക്‌സ് ആണ് ചുഴലിഫ്‌ളക്‌സ് (eddy flux) അഥവാ ചുഴലി ശ്യാനത (eddy viscosity). തന്മാത്രാശ്യാനത (molecular viscosity) ദ്രവത്തിലെല്ലായിടത്തും തുല്യമാണെങ്കില്‍ക്കൂടിയും ചുഴലിശ്യാനത വിക്ഷോഭത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ സ്ഥലകാലാനുസൃതമാണ്. ഒരു പൂർണ വിക്ഷുബ്‌ധ പ്രവാഹത്തില്‍ ചുഴലിശ്യാനത തന്മാത്രാ ശ്യാനതയെക്കാള്‍ വളരെ കൂടുതലായിരിക്കും. ചുഴലിശ്യാനത പരിമിതവും വിക്ഷുബ്‌ധ പ്രവാഹത്തിന് ആനുപാതികവുമാണ്. ഈ ആനുപാതിക ഗുണാങ്ക(proportion coeffcient)ത്തെയാണ് ഔസ്റ്റൗഷ് എന്നു പറയുന്നത്. ദ്രവത്തിന്റെ വിക്ഷുബ്‌ധ പ്രവാഹമുള്‍ക്കൊള്ളുന്ന ഊർജത്തെ ആശ്രയിച്ച് ഔസ്റ്റൗഷ് വർധിക്കുന്നു; ആയതിനാല്‍ ഔസ്റ്റൗഷ് സ്ഥലകാലങ്ങളുടെ ഒരു ഫലനമാണ്. ഫോർമുലകളിലും മറ്റും അ എന്ന അക്ഷരം കൊണ്ട് ഔസ്റ്റൗഷ് അഥവാ ഔസ്റ്റൗഷ് വിനിമയഗുണാങ്കം പ്രതിനിധീകരിക്കപ്പെടുന്നു. |
10:48, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഔസ്റ്റൗഷ്
Austausch
ചുഴലിഗതി(eddy)യോടനുബന്ധിച്ചുള്ള ഘർഷണം (friction), ചാലനം (conduction), വിസരണം (diffusion) എന്നീ പ്രതിഭാസങ്ങളെ കൂട്ടായി വ്യവഹരിക്കുന്ന വിനിമയ ഗുണാങ്കം. ഔസ്റ്റൗഷ് എന്ന ജർമന്‍ പദത്തിനു വിനിമയം അഥവാ വിനിമയഗുണാങ്കം എന്നാണ് അർഥം.
അന്തരീക്ഷം, സമുദ്രം, നദി തുടങ്ങിയ മാധ്യമങ്ങളില്‍ സംവേഗം, താപം, നീരാവി, രാസഘടകങ്ങള്‍, പ്രകീർണ വസ്‌തുക്കള്‍ എന്നിവയ്‌ക്ക് ശരാശരി പ്രവാഹത്തിനു പുറമേ വിക്ഷോഭത്തിന്റെ ഫലമായും സ്ഥാനചലനം സംഭവിക്കാം. മേല്‍പ്പറഞ്ഞ മാധ്യമങ്ങളില്‍ പല സ്‌തരങ്ങളിലായി പ്രവാഹം സംഭവിക്കുമ്പോള്‍ അവയുടെ പരസ്‌പരഘർഷണം മൂലം അപരൂപക പ്രതിബലം (shearing stress) രൂപംകൊള്ളുന്നു. ശ്യാനത (viscosity), പ്രവാഹദിശയ്‌ക്കു ലംബമായുള്ള പ്രവേഗവ്യത്യാസം (velocity difference) എന്നിവയുടെ ഗുണനഫലമാണ് അപരൂപക പ്രതിബലം. പ്രവാഹ ദിശയ്‌ക്കു ലംബമായുള്ള പ്രവേഗവ്യത്യാസം പ്രസക്തമാവുമ്പോള്‍ പ്രവാഹം വിക്ഷുബ്‌ധാവസ്ഥയിലെത്തുന്നു. സമുദ്രത്തിലും അന്തരീക്ഷത്തിലും നദിയിലും ഭൂതലത്തിനു സമാന്തരമായുള്ള വ്യാപ്‌തി ഊർധ്വമുഖ വ്യാപ്‌തിയെക്കാള്‍ വളരെ കൂടുതലായതിനാല്‍ ഊർധ്വമുഖദിശയെ അപേക്ഷിച്ച് ക്ഷൈതിജ ദിശയില്‍ വിക്ഷുബ്‌ധപ്രവാഹത്തിന്റെ ആക്കം ഒരു കോടിയോളം മടങ്ങു കൂടുതലായിരിക്കാം. വിക്ഷുബ്‌ധപ്രവാഹത്തില്‍ പ്രവേഗവ്യത്യാസം വളരെ കൂടുതലായതിനാല്‍ ശരാശരിമാനങ്ങള്‍ ഉപയോഗിക്കുന്നു.
വിക്ഷോഭത്തിന്റെ ഫലമായി സംജാതമാകുന്ന സ്ഥലത്തിലോ സമയത്തിലോ ഉള്ള ഒരു ശരാശരി ഫ്‌ളക്‌സ് ആണ് ചുഴലിഫ്‌ളക്‌സ് (eddy flux) അഥവാ ചുഴലി ശ്യാനത (eddy viscosity). തന്മാത്രാശ്യാനത (molecular viscosity) ദ്രവത്തിലെല്ലായിടത്തും തുല്യമാണെങ്കില്‍ക്കൂടിയും ചുഴലിശ്യാനത വിക്ഷോഭത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ സ്ഥലകാലാനുസൃതമാണ്. ഒരു പൂർണ വിക്ഷുബ്‌ധ പ്രവാഹത്തില്‍ ചുഴലിശ്യാനത തന്മാത്രാ ശ്യാനതയെക്കാള്‍ വളരെ കൂടുതലായിരിക്കും. ചുഴലിശ്യാനത പരിമിതവും വിക്ഷുബ്‌ധ പ്രവാഹത്തിന് ആനുപാതികവുമാണ്. ഈ ആനുപാതിക ഗുണാങ്ക(proportion coeffcient)ത്തെയാണ് ഔസ്റ്റൗഷ് എന്നു പറയുന്നത്. ദ്രവത്തിന്റെ വിക്ഷുബ്‌ധ പ്രവാഹമുള്‍ക്കൊള്ളുന്ന ഊർജത്തെ ആശ്രയിച്ച് ഔസ്റ്റൗഷ് വർധിക്കുന്നു; ആയതിനാല്‍ ഔസ്റ്റൗഷ് സ്ഥലകാലങ്ങളുടെ ഒരു ഫലനമാണ്. ഫോർമുലകളിലും മറ്റും അ എന്ന അക്ഷരം കൊണ്ട് ഔസ്റ്റൗഷ് അഥവാ ഔസ്റ്റൗഷ് വിനിമയഗുണാങ്കം പ്രതിനിധീകരിക്കപ്പെടുന്നു.