This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസെനിക്‌ ധാതുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർസെനിക്‌ ധാതുക്കള്‍== ==Arsenic Minerals== ആർസെനിക്‌ ധാതുക്കളെ സള്‍ഫൈഡു...)
(Arsenic Minerals)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആർസെനിക്‌ ധാതുക്കള്‍==
+
==ആര്‍സെനിക്‌ ധാതുക്കള്‍==
 +
 
==Arsenic Minerals==
==Arsenic Minerals==
-
ആർസെനിക്‌ ധാതുക്കളെ സള്‍ഫൈഡുകള്‍, ആർസെനൈഡുകള്‍, സള്‍ഫാർസെനൈഡുകള്‍ എന്നിങ്ങനെ വിഭജിക്കാം. ഇവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്‌:
+
ആര്‍സെനിക്‌ ധാതുക്കളെ സള്‍ഫൈഡുകള്‍, ആര്‍സെനൈഡുകള്‍, സള്‍ഫാര്‍സെനൈഡുകള്‍ എന്നിങ്ങനെ വിഭജിക്കാം. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്‌:
-
ശിലാവിദരങ്ങളി(veins)ലാണ്‌ ഇവ സാധാരണ അവസ്ഥിതമായിക്കാണുന്നത്‌; ഉഷ്‌ണോത്സങ്ങള്‍, അഗ്നി പർവതങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ക്കിടയിലും കണ്ടുവരുന്നു.
+
 
-
സള്‍ഫൈഡ്‌ ധാതുക്കളെ അവയുടെ സവിശേഷമായ നിറംകൊണ്ട്‌ തിരിച്ചറിയാം. റിയാൽഗറിന്റെ നിറം പകിട്ടുള്ള ചുവപ്പോ ഓറഞ്ചോ ആയിരിക്കും; ഓർപിമെന്റിന്‌ പഴുത്ത നാരങ്ങയുടെ നിറമാണുള്ളത്‌. ആർസെനൈഡുകള്‍ പൊതുവേ വെള്ളിപോലെ തിളങ്ങുന്നവയും, ചുറ്റികകൊണ്ടടിക്കുമ്പോള്‍ അഗ്നിസ്‌ഫുലിംഗങ്ങളും വെളുത്തുള്ളിയുടെ ഗന്ധവും ജനിപ്പിക്കുന്നവയുമാണ്‌.
+
[[ചിത്രം:Vol3a_346_Chart.jpg|400px]]
 +
 
 +
ശിലാവിദരങ്ങളി(veins)ലാണ്‌ ഇവ സാധാരണ അവസ്ഥിതമായിക്കാണുന്നത്‌; ഉഷ്‌ണോത്സങ്ങള്‍, അഗ്നി പര്‍വതങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ക്കിടയിലും കണ്ടുവരുന്നു.
 +
സള്‍ഫൈഡ്‌ ധാതുക്കളെ അവയുടെ സവിശേഷമായ നിറംകൊണ്ട്‌ തിരിച്ചറിയാം. റിയാല്‍ഗറിന്റെ നിറം പകിട്ടുള്ള ചുവപ്പോ ഓറഞ്ചോ ആയിരിക്കും; ഓര്‍പിമെന്റിന്‌ പഴുത്ത നാരങ്ങയുടെ നിറമാണുള്ളത്‌. ആര്‍സെനൈഡുകള്‍ പൊതുവേ വെള്ളിപോലെ തിളങ്ങുന്നവയും, ചുറ്റികകൊണ്ടടിക്കുമ്പോള്‍ അഗ്നിസ്‌ഫുലിംഗങ്ങളും വെളുത്തുള്ളിയുടെ ഗന്ധവും ജനിപ്പിക്കുന്നവയുമാണ്‌.
 +
 
 +
ആര്‍സെനിക്കിന്റെ നിഷ്‌കര്‍ഷണത്തിനായി മേല്‌പറഞ്ഞ ധാതുക്കള്‍ ഉപയോഗിക്കപ്പെടുന്നില്ല. ലോഹത്തിന്റെയും മറ്റു ലവണങ്ങളുടെയും ഉത്‌പാദനത്തിന്‌ വൈറ്റ്‌ ആര്‍സെനിക്‌ (വെള്ളപ്പാഷാണം As<sub>2</sub> O<sub>3</sub>) എന്നറിയപ്പെടുന്ന ഓക്‌സൈഡാണ്‌ ഉപയോഗിക്കുന്നത്‌. ഈ പദാര്‍ഥമാണ്‌ പൊതുവേ ആര്‍സെനിക്‌ എന്ന്‌ അറിയപ്പെടുന്നത്‌. ഈയം, ചെമ്പ്‌, സ്വര്‍ണം, വെളുത്തീയം തുടങ്ങിയ ലോഹങ്ങള്‍ക്കായി പുടംവയ്‌ക്കുന്ന ചൂളകളില്‍, ആര്‍സെനൈഡുകളും സള്‍ഫാര്‍സെനൈഡുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഉപോത്‌പന്നമാണ്‌ വൈറ്റ്‌ ആര്‍സെനിക്‌. ഉഗ്രമായ വിഷശക്തിയുള്ള ഒരു പദാര്‍ഥമാണിത്‌.
-
ആർസെനിക്കിന്റെ നിഷ്‌കർഷണത്തിനായി മേല്‌പറഞ്ഞ ധാതുക്കള്‍ ഉപയോഗിക്കപ്പെടുന്നില്ല. ലോഹത്തിന്റെയും മറ്റു ലവണങ്ങളുടെയും ഉത്‌പാദനത്തിന്‌ വൈറ്റ്‌ ആർസെനിക്‌ (വെള്ളപ്പാഷാണം As2 O3) എന്നറിയപ്പെടുന്ന ഓക്‌സൈഡാണ്‌ ഉപയോഗിക്കുന്നത്‌. ഈ പദാർഥമാണ്‌ പൊതുവേ ആർസെനിക്‌ എന്ന്‌ അറിയപ്പെടുന്നത്‌. ഈയം, ചെമ്പ്‌, സ്വർണം, വെളുത്തീയം തുടങ്ങിയ ലോഹങ്ങള്‍ക്കായി പുടംവയ്‌ക്കുന്ന ചൂളകളിൽ, ആർസെനൈഡുകളും സള്‍ഫാർസെനൈഡുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഉപോത്‌പന്നമാണ്‌ വൈറ്റ്‌ ആർസെനിക്‌. ഉഗ്രമായ വിഷശക്തിയുള്ള ഒരു പദാർഥമാണിത്‌.
+
റിയാല്‍ഗറും ഓര്‍പിമെന്റും പെയിന്റുകളില്‍ വര്‍ണകങ്ങളായി ഉപയോഗിക്കുന്നു. ധൂളിരൂപത്തിലുള്ള ഓര്‍പിമെന്റ്‌ പശയുമായി കലര്‍ത്തുമ്പോള്‍ സ്വര്‍ണനിറവും, നീലവുമായി കലര്‍ത്തുമ്പോള്‍ പച്ചനിറവും ലഭ്യമാക്കുന്നു. ഇന്ത്യയിലെ അരക്കുവ്യവസായത്തില്‍, വിശിഷ്യാ അലങ്കാര വസ്‌തുക്കളുടെ നിര്‍മാണത്തില്‍, ഓര്‍പിമെന്റിന്‌ ബഹുമുഖമായ ഉപയോഗങ്ങളുണ്ട്‌. തുകല്‍ ഊറയ്‌ക്കിടുമ്പോള്‍ (tanning) രോമസംഹാരിയായി റിയാല്‍ഗര്‍ പ്രയോജനപ്പെടുന്നു. കരിമരുന്നു പ്രയോഗത്തിലെ കച്ചഞ്ചിക്കുന്ന ധവള പ്രകാശത്തിന്‌ നിദാനം റിയാല്‍ഗറാണ്‌. ലോളിന്‍ഗൈറ്റിന്റെയും ലൂക്കോപൈറൈറ്റിന്റെയും കിലോഗ്രാം കണക്കിനു തൂക്കമുള്ള കട്ടകള്‍ ബീഹാറിലെ കോദര്‍മാ അഭ്രഖനിയില്‍ സുലഭമാണ്‌; എന്നാല്‍ റിയാല്‍ഗറിന്റെയോ ഓര്‍പിമെന്റിന്റെയോ സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുമായോണ്‍ജില്ലയില്‍ ഇവയുടെ ചിതറിയ ശേഖരങ്ങളുണ്ട്‌. ചാല്‍കോപൈറൈറ്റുമായി കലര്‍ന്ന ആര്‍സെനോപൈറൈറ്റ്‌ കലിംപോങ്‌ പ്രദേശത്ത്‌ (ഡാര്‍ജിലിംഗ്‌, പശ്ചിമബംഗാള്‍) കണ്ടെത്തിയിട്ടുണ്ട്‌. ഖേത്രി ചെമ്പുഖനികളിലൊരിടത്തു കോബാള്‍ട്ടു കലര്‍ന്ന ആര്‍സെനോ പൈറൈറ്റുണ്ട്‌. ജമ്മു-കാശ്‌മീര്‍ സംസ്ഥാനത്തു സമൃദ്ധനിക്ഷേപങ്ങളുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കരുതപ്പെടുന്നു. ലാഭകരമായി ഖനനം ചെയ്യാവുന്ന നിക്ഷേപങ്ങളുടെ അഭാവത്തില്‍ വിദേശത്തുനിന്നും  ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ്‌ ആര്‍സെനിക്കിന്‌ ഭാരതത്തിലുള്ളത്‌.
-
റിയാൽഗറും ഓർപിമെന്റും പെയിന്റുകളിൽ വർണകങ്ങളായി ഉപയോഗിക്കുന്നു. ധൂളിരൂപത്തിലുള്ള ഓർപിമെന്റ്‌ പശയുമായി കലർത്തുമ്പോള്‍ സ്വർണനിറവും, നീലവുമായി കലർത്തുമ്പോള്‍ പച്ചനിറവും ലഭ്യമാക്കുന്നു. ഇന്ത്യയിലെ അരക്കുവ്യവസായത്തിൽ, വിശിഷ്യാ അലങ്കാര വസ്‌തുക്കളുടെ നിർമാണത്തിൽ, ഓർപിമെന്റിന്‌ ബഹുമുഖമായ ഉപയോഗങ്ങളുണ്ട്‌. തുകൽ ഊറയ്‌ക്കിടുമ്പോള്‍ (tanning) രോമസംഹാരിയായി റിയാൽഗർ പ്രയോജനപ്പെടുന്നു. കരിമരുന്നു പ്രയോഗത്തിലെ കച്ചഞ്ചിക്കുന്ന ധവള പ്രകാശത്തിന്‌ നിദാനം റിയാൽഗറാണ്‌. ലോളിന്‍ഗൈറ്റിന്റെയും ലൂക്കോപൈറൈറ്റിന്റെയും കിലോഗ്രാം കണക്കിനു തൂക്കമുള്ള കട്ടകള്‍ ബീഹാറിലെ കോദർമാ അഭ്രഖനിയിൽ സുലഭമാണ്‌; എന്നാൽ റിയാൽഗറിന്റെയോ ഓർപിമെന്റിന്റെയോ സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുമായോണ്‍ജില്ലയിൽ ഇവയുടെ ചിതറിയ ശേഖരങ്ങളുണ്ട്‌. ചാൽകോപൈറൈറ്റുമായി കലർന്ന ആർസെനോപൈറൈറ്റ്‌ കലിംപോങ്‌ പ്രദേശത്ത്‌ (ഡാർജിലിംഗ്‌, പശ്ചിമബംഗാള്‍) കണ്ടെത്തിയിട്ടുണ്ട്‌. ഖേത്രി ചെമ്പുഖനികളിലൊരിടത്തു കോബാള്‍ട്ടു കലർന്ന ആർസെനോ പൈറൈറ്റുണ്ട്‌. ജമ്മു-കാശ്‌മീർ സംസ്ഥാനത്തു സമൃദ്ധനിക്ഷേപങ്ങളുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കരുതപ്പെടുന്നു. ലാഭകരമായി ഖനനം ചെയ്യാവുന്ന നിക്ഷേപങ്ങളുടെ അഭാവത്തിൽ വിദേശത്തുനിന്നും  ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ്‌ ആർസെനിക്കിന്‌ ഭാരതത്തിലുള്ളത്‌.
+

Current revision as of 04:14, 27 ജൂലൈ 2014

ആര്‍സെനിക്‌ ധാതുക്കള്‍

Arsenic Minerals

ആര്‍സെനിക്‌ ധാതുക്കളെ സള്‍ഫൈഡുകള്‍, ആര്‍സെനൈഡുകള്‍, സള്‍ഫാര്‍സെനൈഡുകള്‍ എന്നിങ്ങനെ വിഭജിക്കാം. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്‌:

ശിലാവിദരങ്ങളി(veins)ലാണ്‌ ഇവ സാധാരണ അവസ്ഥിതമായിക്കാണുന്നത്‌; ഉഷ്‌ണോത്സങ്ങള്‍, അഗ്നി പര്‍വതങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ക്കിടയിലും കണ്ടുവരുന്നു. സള്‍ഫൈഡ്‌ ധാതുക്കളെ അവയുടെ സവിശേഷമായ നിറംകൊണ്ട്‌ തിരിച്ചറിയാം. റിയാല്‍ഗറിന്റെ നിറം പകിട്ടുള്ള ചുവപ്പോ ഓറഞ്ചോ ആയിരിക്കും; ഓര്‍പിമെന്റിന്‌ പഴുത്ത നാരങ്ങയുടെ നിറമാണുള്ളത്‌. ആര്‍സെനൈഡുകള്‍ പൊതുവേ വെള്ളിപോലെ തിളങ്ങുന്നവയും, ചുറ്റികകൊണ്ടടിക്കുമ്പോള്‍ അഗ്നിസ്‌ഫുലിംഗങ്ങളും വെളുത്തുള്ളിയുടെ ഗന്ധവും ജനിപ്പിക്കുന്നവയുമാണ്‌.

ആര്‍സെനിക്കിന്റെ നിഷ്‌കര്‍ഷണത്തിനായി മേല്‌പറഞ്ഞ ധാതുക്കള്‍ ഉപയോഗിക്കപ്പെടുന്നില്ല. ലോഹത്തിന്റെയും മറ്റു ലവണങ്ങളുടെയും ഉത്‌പാദനത്തിന്‌ വൈറ്റ്‌ ആര്‍സെനിക്‌ (വെള്ളപ്പാഷാണം As2 O3) എന്നറിയപ്പെടുന്ന ഓക്‌സൈഡാണ്‌ ഉപയോഗിക്കുന്നത്‌. ഈ പദാര്‍ഥമാണ്‌ പൊതുവേ ആര്‍സെനിക്‌ എന്ന്‌ അറിയപ്പെടുന്നത്‌. ഈയം, ചെമ്പ്‌, സ്വര്‍ണം, വെളുത്തീയം തുടങ്ങിയ ലോഹങ്ങള്‍ക്കായി പുടംവയ്‌ക്കുന്ന ചൂളകളില്‍, ആര്‍സെനൈഡുകളും സള്‍ഫാര്‍സെനൈഡുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഉപോത്‌പന്നമാണ്‌ വൈറ്റ്‌ ആര്‍സെനിക്‌. ഉഗ്രമായ വിഷശക്തിയുള്ള ഒരു പദാര്‍ഥമാണിത്‌.

റിയാല്‍ഗറും ഓര്‍പിമെന്റും പെയിന്റുകളില്‍ വര്‍ണകങ്ങളായി ഉപയോഗിക്കുന്നു. ധൂളിരൂപത്തിലുള്ള ഓര്‍പിമെന്റ്‌ പശയുമായി കലര്‍ത്തുമ്പോള്‍ സ്വര്‍ണനിറവും, നീലവുമായി കലര്‍ത്തുമ്പോള്‍ പച്ചനിറവും ലഭ്യമാക്കുന്നു. ഇന്ത്യയിലെ അരക്കുവ്യവസായത്തില്‍, വിശിഷ്യാ അലങ്കാര വസ്‌തുക്കളുടെ നിര്‍മാണത്തില്‍, ഓര്‍പിമെന്റിന്‌ ബഹുമുഖമായ ഉപയോഗങ്ങളുണ്ട്‌. തുകല്‍ ഊറയ്‌ക്കിടുമ്പോള്‍ (tanning) രോമസംഹാരിയായി റിയാല്‍ഗര്‍ പ്രയോജനപ്പെടുന്നു. കരിമരുന്നു പ്രയോഗത്തിലെ കച്ചഞ്ചിക്കുന്ന ധവള പ്രകാശത്തിന്‌ നിദാനം റിയാല്‍ഗറാണ്‌. ലോളിന്‍ഗൈറ്റിന്റെയും ലൂക്കോപൈറൈറ്റിന്റെയും കിലോഗ്രാം കണക്കിനു തൂക്കമുള്ള കട്ടകള്‍ ബീഹാറിലെ കോദര്‍മാ അഭ്രഖനിയില്‍ സുലഭമാണ്‌; എന്നാല്‍ റിയാല്‍ഗറിന്റെയോ ഓര്‍പിമെന്റിന്റെയോ സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുമായോണ്‍ജില്ലയില്‍ ഇവയുടെ ചിതറിയ ശേഖരങ്ങളുണ്ട്‌. ചാല്‍കോപൈറൈറ്റുമായി കലര്‍ന്ന ആര്‍സെനോപൈറൈറ്റ്‌ കലിംപോങ്‌ പ്രദേശത്ത്‌ (ഡാര്‍ജിലിംഗ്‌, പശ്ചിമബംഗാള്‍) കണ്ടെത്തിയിട്ടുണ്ട്‌. ഖേത്രി ചെമ്പുഖനികളിലൊരിടത്തു കോബാള്‍ട്ടു കലര്‍ന്ന ആര്‍സെനോ പൈറൈറ്റുണ്ട്‌. ജമ്മു-കാശ്‌മീര്‍ സംസ്ഥാനത്തു സമൃദ്ധനിക്ഷേപങ്ങളുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ കരുതപ്പെടുന്നു. ലാഭകരമായി ഖനനം ചെയ്യാവുന്ന നിക്ഷേപങ്ങളുടെ അഭാവത്തില്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ്‌ ആര്‍സെനിക്കിന്‌ ഭാരതത്തിലുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍