This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർപ്‌, ഷീന്‍ (ഹന്‍സ്‌) (1887 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർപ്‌, ഷീന്‍ (ഹന്‍സ്‌) (1887 - 1966)== ==Arp, Shein (Hans)== ദാദായിസത്തിന്റെ പ്രണേതാ...)
(Arp, Shein (Hans))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആർപ്‌, ഷീന്‍ (ഹന്‍സ്‌) (1887 - 1966)==
+
==ആര്‍പ്‌, ഷീന്‍ (ഹന്‍സ്‌) (1887 - 1966)==
-
==Arp, Shein (Hans)==
+
-
ദാദായിസത്തിന്റെ പ്രണേതാക്കളിൽ പ്രമുഖന്‍. ചിത്രകാരന്‍, ശില്‌പി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ ഇദ്ദേഹം 1887-ൽ ഫ്രാന്‍സിലെ സ്‌ട്രാസ്‌ബർഗിൽ ജനിച്ചു. അവിടത്തെ "സ്‌കൂള്‍ ഒഫ്‌ ഡെക്കറേറ്റീവ്‌ ആർട്ട്‌സി'ലും വൈമാറിലെ കലാകേന്ദ്രത്തിലും "അക്കാദമി ജൂലിയനിലു'മായി പഠനം പൂർത്തിയാക്കി. അമൂർത്ത കലാശൈലിയിൽ ചിത്രം വരയ്‌ക്കുന്നതിനാണ്‌ ആർപ്‌ തത്‌പരനായത്‌. 1912-ൽ മ്യൂണിക്കിൽ വച്ച്‌ ചിത്രകാരനായ കാന്‍ഡന്‍സ്‌കിയെ സന്ദർശിക്കുകയും ദെർ ബ്ലൗ വെറ്റൈറർ സംഘടനയുമായി ബന്ധപ്പെടുകയും ചെയ്‌തു. ഒരു പുരോഗമന പ്രസിദ്ധീകരണമായ ദേർ സ്റ്റുർമ്‌-ന്റെ സ്ഥാപകന്‍ ഹെർവാർത്ത്‌ വാൽഡെന്‍ 1913-ൽ സംഘടിപ്പിച്ച ചിത്രകലാപ്രദർശനത്തിൽ ആർപിന്റെ അമൂർത്തകലാരൂപങ്ങള്‍ പ്രദർശിപ്പിക്കപ്പെട്ടു. 1914-ൽ പാരിസിൽവച്ച്‌ പ്രസിദ്ധകലാകാരന്മാരായ പിക്കാസോ, മോഡിഗ്ലിയാനി, റോബർട്ട്‌ ഡെലനി എന്നിവരുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചു.
+
-
ഒന്നാം ലോകയുദ്ധാവസരത്തിൽ ഷീന്‍ ആർപ്‌ സ്വിറ്റ്‌ സർലന്‍ഡിലേക്കു പോവുകയും അഭയാർഥികളായ ചിത്രകാരന്മാരെയും എഴുത്തുകാരെയും സംഘടിപ്പിച്ചുകൊണ്ട്‌ ദാദാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. സൗന്ദര്യാവബോധം, യുക്തി, കല എന്നിവയ്‌ക്ക്‌ എതിരായിട്ടുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന കലേതരകല അഥവാ കലാവിരുദ്ധകലയായ ദാദായിസം കലയോടുള്ള ഒരു സമീപനമോ കലാശൈലിയോ എന്നതിനേക്കാള്‍ കലാകാരന്റെ മാനസികാവസ്ഥ എന്ന നിലയിലാണ്‌ വിവക്ഷിക്കപ്പെടുന്നത്‌. ഈ കാലത്ത്‌ പ്രസ്‌തുതശൈലിയിൽ പല കലാസൃഷ്‌ടികളും ഷീന്‍ ആർപ്‌ നടത്തി. വെള്ളി, സ്വർണം, കടലാസ്‌, തുണി, ലോഹം തുടങ്ങി പലവിധ വസ്‌തുക്കള്‍ ചേർത്താണ്‌ ഈ ശില്‌പങ്ങള്‍ നിർമിച്ചത്‌. തടികൊണ്ട്‌ റിലീഫുകള്‍ നിർമിച്ചശേഷം അവയ്‌ക്ക്‌ നിറംകൊടുത്തു ഭംഗിപ്പെടുത്തുന്ന ഒരു രീതിയും ഇതേ കാലഘട്ടത്തിൽ ഇദ്ദേഹം ആവിഷ്‌കരിച്ചു. യുദ്ധാവസാനത്തോടെ ദാദായിസം ജർമനിയിലെ കൊളോണിൽ ഇദ്ദേഹം പ്രചരിപ്പിച്ചു. 1921-ൽ ആർപ്‌, ടോയ്‌ബറെ വിവാഹം ചെയ്‌ത്‌ ഫ്രാന്‍സിനു സമീപമുള്ള മൊയ്‌ഡനിൽ സ്ഥിരതാമസമാക്കി. ഏതാണ്ട്‌ ഈ കാലമായപ്പോഴേക്കും ദാദാപ്രസ്ഥാനത്തിന്റെ പ്രഭാവം അവസാനിച്ചുകഴിഞ്ഞിരുന്നു. അതോടെ ആർപ്‌ "സർറിയലിസ്റ്റു പ്രസ്ഥാന'ത്തിൽ പ്രവർത്തിച്ചുതുടങ്ങി. എങ്കിലും ആർപിന്റെ കലാസൃഷ്‌ടികളിൽ കൂടുതൽ ഗൗരവവും വിശാലാശയവും പൂർവസമ്പ്രദായാഭിമുഖ്യവും വളർന്നുകൊണ്ടിരുന്നു. 1930-ഷീന്‍ ആർപ്‌ "സർക്കിള്‍ എ കാസ്സേ' എന്ന കലാസമിതിയിൽ അംഗത്വം സ്വീകരിച്ചു. 1931-അബ്‌സ്‌ട്രാക്ഷന്‍-ക്രിയേഷന്‍ ഗ്രൂപ്പിൽ അംഗമായി. ഇക്കാലത്താണ്‌ ഇദ്ദേഹം പ്രതിമാ ശില്‌പങ്ങള്‍ നിർമിച്ചുതുടങ്ങിയത്‌. ദി ഹെഡ്‌ വിത്ത്‌ അനോയിങ്‌ ഓബ്‌ജക്‌റ്റ്‌സ്‌ ഇതിനുദാഹരണമാണ്‌. ഓരോ ഭാഗവും ഇളക്കിമാറ്റി ഇഷ്‌ടംപോലെ രൂപംകൊടുക്കാവുന്ന തരത്തിലാണ്‌ ഈ ദാരുശില്‌പത്തിന്റെ സംവിധാനം; ശിലയും താമ്രവും ഉപയോഗിച്ചും ധാരാളം പ്രതിമാശില്‌പങ്ങള്‍ നിർമിച്ചു. ബ്രാങ്കുയിയുടെ ശാലീനവും പരിശുദ്ധവുമായ ശൈലി ആർപിൽ ചെലുത്തിയ സ്വാധീനശക്തിയുടെ ഫലമാണ്‌ യാതൊരു അലങ്കാരപ്പണികളും ഇല്ലാത്ത മിനുസമായ പ്രതലത്തോടുകൂടിയ മെറ്റമോർഫോസിസ്‌ എന്ന കലാസൃഷ്‌ടി. "ചെടിയിൽനിന്നും ഉണ്ടാകുന്ന ഫലത്തെപ്പോലെ മനുഷ്യനിൽനിന്നും ജനിക്കുന്ന ഫലമാണ്‌ കല' എന്ന്‌ ആർപ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തിൽ ആർപ്‌ സൂറിച്ചിൽ അഭയം തേടി. ഇവിടെവച്ച്‌ 1943-, ഇദ്ദേഹത്തിന്റെ പത്‌നി അന്തരിച്ചു. ഭാര്യയുടെ സ്‌മരണയ്‌ക്കായി ഇദ്ദേഹം സമർപ്പിച്ച സ്‌ട്രക്‌ചർ ഒഫ്‌ വൈറ്റ്‌ ബ്‌ളോസംസ്‌ ഫോർ മൈഡെഡ്‌ വൈഫ്‌ എന്ന ദാരുശില്‌പം ശാലീനസുന്ദരമാണ്‌. യുദ്ധാവസാനത്തോടെ ആർപ്‌ മൊയ്‌ഡനിൽ മടങ്ങിയെത്തി; 1966-ൽ ലൊകാർണോയിൽവച്ച്‌ നിര്യാതനായി.
+
==Arp, Shein (Hans)==
-
ഷീന്‍-ആർപ്‌ ആധുനികപ്രസ്ഥാനങ്ങളിൽ ആകൃഷ്‌ടനാവുകയും പരിവർത്തനവാദികളുടെ മുന്‍പന്തിയിൽനിന്നു പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. സ്വതന്ത്രനും വിശാലഹൃദയനുമായ ഒരു കലാകാരനായാണ്‌ ഷീന്‍ ആർപ്‌ പൊതുവേ അറിയപ്പെടുന്നത്‌. നോ: ആധുനിക കല
+
[[ചിത്രം:Vol3p302_arp shein.jpg.jpg|thumb|ഷീന്‍ ആര്‍പ്‌]]
 +
ദാദായിസത്തിന്റെ പ്രണേതാക്കളില്‍ പ്രമുഖന്‍. ചിത്രകാരന്‍, ശില്‌പി, കവി എന്നീ നിലകളില്‍ പ്രസിദ്ധനായ ഇദ്ദേഹം 1887-ല്‍ ഫ്രാന്‍സിലെ സ്‌ട്രാസ്‌ബര്‍ഗില്‍ ജനിച്ചു. അവിടത്തെ "സ്‌കൂള്‍ ഒഫ്‌ ഡെക്കറേറ്റീവ്‌ ആര്‍ട്ട്‌സി'ലും വൈമാറിലെ കലാകേന്ദ്രത്തിലും "അക്കാദമി ജൂലിയനിലു'മായി പഠനം പൂര്‍ത്തിയാക്കി. അമൂര്‍ത്ത കലാശൈലിയില്‍ ചിത്രം വരയ്‌ക്കുന്നതിനാണ്‌ ആര്‍പ്‌ തത്‌പരനായത്‌. 1912-ല്‍ മ്യൂണിക്കില്‍ വച്ച്‌ ചിത്രകാരനായ കാന്‍ഡന്‍സ്‌കിയെ സന്ദര്‍ശിക്കുകയും ദെര്‍ ബ്ലൗ വെറ്റൈറര്‍ സംഘടനയുമായി ബന്ധപ്പെടുകയും ചെയ്‌തു. ഒരു പുരോഗമന പ്രസിദ്ധീകരണമായ ദേര്‍ സ്റ്റുര്‍മ്‌-ന്റെ സ്ഥാപകന്‍ ഹെര്‍വാര്‍ത്ത്‌ വാല്‍ഡെന്‍ 1913-ല്‍ സംഘടിപ്പിച്ച ചിത്രകലാപ്രദര്‍ശനത്തില്‍ ആര്‍പിന്റെ അമൂര്‍ത്തകലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 1914-ല്‍ പാരിസില്‍വച്ച്‌ പ്രസിദ്ധകലാകാരന്മാരായ പിക്കാസോ, മോഡിഗ്ലിയാനി, റോബര്‍ട്ട്‌ ഡെലനി എന്നിവരുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചു.
 +
<gallery caption="ഷീന്‍ ആര്‍പിന്റെ ശില്‌പങ്ങള്‍ ക്ലൗഡ്‌ ഷെഫേര്‍ഡ്‌ (ഇടത്ത്‌), ഗ്രാത്ത്‌ (വലത്ത്‌)">
 +
Image:Vol3p302_Arp.jpg.jpg
 +
Image:Vol3p302_Growth.jpg.jpg
 +
</gallery>
 +
ഒന്നാം ലോകയുദ്ധാവസരത്തില്‍ ഷീന്‍ ആര്‍പ്‌ സ്വിറ്റ്‌ സര്‍ലന്‍ഡിലേക്കു പോവുകയും അഭയാര്‍ഥികളായ ചിത്രകാരന്മാരെയും എഴുത്തുകാരെയും സംഘടിപ്പിച്ചുകൊണ്ട്‌ ദാദാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. സൗന്ദര്യാവബോധം, യുക്തി, കല എന്നിവയ്‌ക്ക്‌ എതിരായിട്ടുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന കലേതരകല അഥവാ കലാവിരുദ്ധകലയായ ദാദായിസം കലയോടുള്ള ഒരു സമീപനമോ കലാശൈലിയോ എന്നതിനേക്കാള്‍ കലാകാരന്റെ മാനസികാവസ്ഥ എന്ന നിലയിലാണ്‌ വിവക്ഷിക്കപ്പെടുന്നത്‌. ഈ കാലത്ത്‌ പ്രസ്‌തുതശൈലിയില്‍ പല കലാസൃഷ്‌ടികളും ഷീന്‍ ആര്‍പ്‌ നടത്തി. വെള്ളി, സ്വര്‍ണം, കടലാസ്‌, തുണി, ലോഹം തുടങ്ങി പലവിധ വസ്‌തുക്കള്‍ ചേര്‍ത്താണ്‌ ഈ ശില്‌പങ്ങള്‍ നിര്‍മിച്ചത്‌. തടികൊണ്ട്‌ റിലീഫുകള്‍ നിര്‍മിച്ചശേഷം അവയ്‌ക്ക്‌ നിറംകൊടുത്തു ഭംഗിപ്പെടുത്തുന്ന ഒരു രീതിയും ഇതേ കാലഘട്ടത്തില്‍ ഇദ്ദേഹം ആവിഷ്‌കരിച്ചു. യുദ്ധാവസാനത്തോടെ ദാദായിസം ജര്‍മനിയിലെ കൊളോണില്‍ ഇദ്ദേഹം പ്രചരിപ്പിച്ചു. 1921-ല്‍ ആര്‍പ്‌, ടോയ്‌ബറെ വിവാഹം ചെയ്‌ത്‌ ഫ്രാന്‍സിനു സമീപമുള്ള മൊയ്‌ഡനില്‍ സ്ഥിരതാമസമാക്കി. ഏതാണ്ട്‌ ഈ കാലമായപ്പോഴേക്കും ദാദാപ്രസ്ഥാനത്തിന്റെ പ്രഭാവം അവസാനിച്ചുകഴിഞ്ഞിരുന്നു. അതോടെ ആര്‍പ്‌ "സര്‍റിയലിസ്റ്റു പ്രസ്ഥാന'ത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. എങ്കിലും ആര്‍പിന്റെ കലാസൃഷ്‌ടികളില്‍ കൂടുതല്‍ ഗൗരവവും വിശാലാശയവും പൂര്‍വസമ്പ്രദായാഭിമുഖ്യവും വളര്‍ന്നുകൊണ്ടിരുന്നു. 1930-ല്‍ ഷീന്‍ ആര്‍പ്‌ "സര്‍ക്കിള്‍ എ കാസ്സേ' എന്ന കലാസമിതിയില്‍ അംഗത്വം സ്വീകരിച്ചു. 1931-ല്‍ അബ്‌സ്‌ട്രാക്ഷന്‍-ക്രിയേഷന്‍ ഗ്രൂപ്പില്‍ അംഗമായി. ഇക്കാലത്താണ്‌ ഇദ്ദേഹം പ്രതിമാ ശില്‌പങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്‌. ദി ഹെഡ്‌ വിത്ത്‌ അനോയിങ്‌ ഓബ്‌ജക്‌റ്റ്‌സ്‌ ഇതിനുദാഹരണമാണ്‌. ഓരോ ഭാഗവും ഇളക്കിമാറ്റി ഇഷ്‌ടംപോലെ രൂപംകൊടുക്കാവുന്ന തരത്തിലാണ്‌ ഈ ദാരുശില്‌പത്തിന്റെ സംവിധാനം; ശിലയും താമ്രവും ഉപയോഗിച്ചും ധാരാളം പ്രതിമാശില്‌പങ്ങള്‍ നിര്‍മിച്ചു. ബ്രാങ്കുയിയുടെ ശാലീനവും പരിശുദ്ധവുമായ ശൈലി ആര്‍പില്‍ ചെലുത്തിയ സ്വാധീനശക്തിയുടെ ഫലമാണ്‌ യാതൊരു അലങ്കാരപ്പണികളും ഇല്ലാത്ത മിനുസമായ പ്രതലത്തോടുകൂടിയ മെറ്റമോര്‍ഫോസിസ്‌ എന്ന കലാസൃഷ്‌ടി. "ചെടിയില്‍നിന്നും ഉണ്ടാകുന്ന ഫലത്തെപ്പോലെ മനുഷ്യനില്‍നിന്നും ജനിക്കുന്ന ഫലമാണ്‌ കല' എന്ന്‌ ആര്‍പ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തില്‍ ആര്‍പ്‌ സൂറിച്ചില്‍ അഭയം തേടി. ഇവിടെവച്ച്‌ 1943-ല്‍, ഇദ്ദേഹത്തിന്റെ പത്‌നി അന്തരിച്ചു. ഭാര്യയുടെ സ്‌മരണയ്‌ക്കായി ഇദ്ദേഹം സമര്‍പ്പിച്ച സ്‌ട്രക്‌ചര്‍ ഒഫ്‌ വൈറ്റ്‌ ബ്‌ളോസംസ്‌ ഫോര്‍ മൈഡെഡ്‌ വൈഫ്‌ എന്ന ദാരുശില്‌പം ശാലീനസുന്ദരമാണ്‌. യുദ്ധാവസാനത്തോടെ ആര്‍പ്‌ മൊയ്‌ഡനില്‍ മടങ്ങിയെത്തി; 1966-ല്‍ ലൊകാര്‍ണോയില്‍വച്ച്‌ നിര്യാതനായി.
 +
ഷീന്‍-ആര്‍പ്‌ ആധുനികപ്രസ്ഥാനങ്ങളില്‍ ആകൃഷ്‌ടനാവുകയും പരിവര്‍ത്തനവാദികളുടെ മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. സ്വതന്ത്രനും വിശാലഹൃദയനുമായ ഒരു കലാകാരനായാണ്‌ ഷീന്‍ ആര്‍പ്‌ പൊതുവേ അറിയപ്പെടുന്നത്‌. നോ: ആധുനിക കല

Current revision as of 12:17, 25 ജൂലൈ 2014

ആര്‍പ്‌, ഷീന്‍ (ഹന്‍സ്‌) (1887 - 1966)

Arp, Shein (Hans)

ഷീന്‍ ആര്‍പ്‌

ദാദായിസത്തിന്റെ പ്രണേതാക്കളില്‍ പ്രമുഖന്‍. ചിത്രകാരന്‍, ശില്‌പി, കവി എന്നീ നിലകളില്‍ പ്രസിദ്ധനായ ഇദ്ദേഹം 1887-ല്‍ ഫ്രാന്‍സിലെ സ്‌ട്രാസ്‌ബര്‍ഗില്‍ ജനിച്ചു. അവിടത്തെ "സ്‌കൂള്‍ ഒഫ്‌ ഡെക്കറേറ്റീവ്‌ ആര്‍ട്ട്‌സി'ലും വൈമാറിലെ കലാകേന്ദ്രത്തിലും "അക്കാദമി ജൂലിയനിലു'മായി പഠനം പൂര്‍ത്തിയാക്കി. അമൂര്‍ത്ത കലാശൈലിയില്‍ ചിത്രം വരയ്‌ക്കുന്നതിനാണ്‌ ആര്‍പ്‌ തത്‌പരനായത്‌. 1912-ല്‍ മ്യൂണിക്കില്‍ വച്ച്‌ ചിത്രകാരനായ കാന്‍ഡന്‍സ്‌കിയെ സന്ദര്‍ശിക്കുകയും ദെര്‍ ബ്ലൗ വെറ്റൈറര്‍ സംഘടനയുമായി ബന്ധപ്പെടുകയും ചെയ്‌തു. ഒരു പുരോഗമന പ്രസിദ്ധീകരണമായ ദേര്‍ സ്റ്റുര്‍മ്‌-ന്റെ സ്ഥാപകന്‍ ഹെര്‍വാര്‍ത്ത്‌ വാല്‍ഡെന്‍ 1913-ല്‍ സംഘടിപ്പിച്ച ചിത്രകലാപ്രദര്‍ശനത്തില്‍ ആര്‍പിന്റെ അമൂര്‍ത്തകലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 1914-ല്‍ പാരിസില്‍വച്ച്‌ പ്രസിദ്ധകലാകാരന്മാരായ പിക്കാസോ, മോഡിഗ്ലിയാനി, റോബര്‍ട്ട്‌ ഡെലനി എന്നിവരുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചു.

ഒന്നാം ലോകയുദ്ധാവസരത്തില്‍ ഷീന്‍ ആര്‍പ്‌ സ്വിറ്റ്‌ സര്‍ലന്‍ഡിലേക്കു പോവുകയും അഭയാര്‍ഥികളായ ചിത്രകാരന്മാരെയും എഴുത്തുകാരെയും സംഘടിപ്പിച്ചുകൊണ്ട്‌ ദാദാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. സൗന്ദര്യാവബോധം, യുക്തി, കല എന്നിവയ്‌ക്ക്‌ എതിരായിട്ടുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന കലേതരകല അഥവാ കലാവിരുദ്ധകലയായ ദാദായിസം കലയോടുള്ള ഒരു സമീപനമോ കലാശൈലിയോ എന്നതിനേക്കാള്‍ കലാകാരന്റെ മാനസികാവസ്ഥ എന്ന നിലയിലാണ്‌ വിവക്ഷിക്കപ്പെടുന്നത്‌. ഈ കാലത്ത്‌ പ്രസ്‌തുതശൈലിയില്‍ പല കലാസൃഷ്‌ടികളും ഷീന്‍ ആര്‍പ്‌ നടത്തി. വെള്ളി, സ്വര്‍ണം, കടലാസ്‌, തുണി, ലോഹം തുടങ്ങി പലവിധ വസ്‌തുക്കള്‍ ചേര്‍ത്താണ്‌ ഈ ശില്‌പങ്ങള്‍ നിര്‍മിച്ചത്‌. തടികൊണ്ട്‌ റിലീഫുകള്‍ നിര്‍മിച്ചശേഷം അവയ്‌ക്ക്‌ നിറംകൊടുത്തു ഭംഗിപ്പെടുത്തുന്ന ഒരു രീതിയും ഇതേ കാലഘട്ടത്തില്‍ ഇദ്ദേഹം ആവിഷ്‌കരിച്ചു. യുദ്ധാവസാനത്തോടെ ദാദായിസം ജര്‍മനിയിലെ കൊളോണില്‍ ഇദ്ദേഹം പ്രചരിപ്പിച്ചു. 1921-ല്‍ ആര്‍പ്‌, ടോയ്‌ബറെ വിവാഹം ചെയ്‌ത്‌ ഫ്രാന്‍സിനു സമീപമുള്ള മൊയ്‌ഡനില്‍ സ്ഥിരതാമസമാക്കി. ഏതാണ്ട്‌ ഈ കാലമായപ്പോഴേക്കും ദാദാപ്രസ്ഥാനത്തിന്റെ പ്രഭാവം അവസാനിച്ചുകഴിഞ്ഞിരുന്നു. അതോടെ ആര്‍പ്‌ "സര്‍റിയലിസ്റ്റു പ്രസ്ഥാന'ത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. എങ്കിലും ആര്‍പിന്റെ കലാസൃഷ്‌ടികളില്‍ കൂടുതല്‍ ഗൗരവവും വിശാലാശയവും പൂര്‍വസമ്പ്രദായാഭിമുഖ്യവും വളര്‍ന്നുകൊണ്ടിരുന്നു. 1930-ല്‍ ഷീന്‍ ആര്‍പ്‌ "സര്‍ക്കിള്‍ എ കാസ്സേ' എന്ന കലാസമിതിയില്‍ അംഗത്വം സ്വീകരിച്ചു. 1931-ല്‍ അബ്‌സ്‌ട്രാക്ഷന്‍-ക്രിയേഷന്‍ ഗ്രൂപ്പില്‍ അംഗമായി. ഇക്കാലത്താണ്‌ ഇദ്ദേഹം പ്രതിമാ ശില്‌പങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്‌. ദി ഹെഡ്‌ വിത്ത്‌ അനോയിങ്‌ ഓബ്‌ജക്‌റ്റ്‌സ്‌ ഇതിനുദാഹരണമാണ്‌. ഓരോ ഭാഗവും ഇളക്കിമാറ്റി ഇഷ്‌ടംപോലെ രൂപംകൊടുക്കാവുന്ന തരത്തിലാണ്‌ ഈ ദാരുശില്‌പത്തിന്റെ സംവിധാനം; ശിലയും താമ്രവും ഉപയോഗിച്ചും ധാരാളം പ്രതിമാശില്‌പങ്ങള്‍ നിര്‍മിച്ചു. ബ്രാങ്കുയിയുടെ ശാലീനവും പരിശുദ്ധവുമായ ശൈലി ആര്‍പില്‍ ചെലുത്തിയ സ്വാധീനശക്തിയുടെ ഫലമാണ്‌ യാതൊരു അലങ്കാരപ്പണികളും ഇല്ലാത്ത മിനുസമായ പ്രതലത്തോടുകൂടിയ മെറ്റമോര്‍ഫോസിസ്‌ എന്ന കലാസൃഷ്‌ടി. "ചെടിയില്‍നിന്നും ഉണ്ടാകുന്ന ഫലത്തെപ്പോലെ മനുഷ്യനില്‍നിന്നും ജനിക്കുന്ന ഫലമാണ്‌ കല' എന്ന്‌ ആര്‍പ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തില്‍ ആര്‍പ്‌ സൂറിച്ചില്‍ അഭയം തേടി. ഇവിടെവച്ച്‌ 1943-ല്‍, ഇദ്ദേഹത്തിന്റെ പത്‌നി അന്തരിച്ചു. ഭാര്യയുടെ സ്‌മരണയ്‌ക്കായി ഇദ്ദേഹം സമര്‍പ്പിച്ച സ്‌ട്രക്‌ചര്‍ ഒഫ്‌ വൈറ്റ്‌ ബ്‌ളോസംസ്‌ ഫോര്‍ മൈഡെഡ്‌ വൈഫ്‌ എന്ന ദാരുശില്‌പം ശാലീനസുന്ദരമാണ്‌. യുദ്ധാവസാനത്തോടെ ആര്‍പ്‌ മൊയ്‌ഡനില്‍ മടങ്ങിയെത്തി; 1966-ല്‍ ലൊകാര്‍ണോയില്‍വച്ച്‌ നിര്യാതനായി. ഷീന്‍-ആര്‍പ്‌ ആധുനികപ്രസ്ഥാനങ്ങളില്‍ ആകൃഷ്‌ടനാവുകയും പരിവര്‍ത്തനവാദികളുടെ മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. സ്വതന്ത്രനും വിശാലഹൃദയനുമായ ഒരു കലാകാരനായാണ്‌ ഷീന്‍ ആര്‍പ്‌ പൊതുവേ അറിയപ്പെടുന്നത്‌. നോ: ആധുനിക കല

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍