This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കേഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Arcade)
(Arcade)
വരി 1: വരി 1:
==ആർക്കേഡ്‌==
==ആർക്കേഡ്‌==
==Arcade==
==Arcade==
-
നിരവധി കമാനങ്ങള്‍ ഒന്നുചേർന്ന്‌ മേല്‌ക്കൂരയെ താങ്ങിനിർത്തുന്നവിധമുള്ള വാസ്‌തുശില്‌പവിശേഷം. ഈ സംരചനയിൽ കമാനങ്ങള്‍ എല്ലാം ഏതാണ്ട്‌ ഒരേ അളവിലും ഉയരത്തിലും പണിതുറപ്പിച്ചിട്ടുള്ളതായിരിക്കും. പാശ്ചാത്യരാജ്യങ്ങളിൽ ക്രസ്‌തവ ദേവലായങ്ങളുടെ മധ്യഭാഗത്തിനും പാർശ്വഭിത്തികള്‍ക്കും ഇടയ്‌ക്ക്‌ ഇത്തരം കുംഭകാകാരമണ്ഡപങ്ങള്‍ സർവസാധാരണമാണ്‌. ആ മാതൃകകള്‍ ഇന്ത്യയിലും പകർത്തിക്കാണുന്നുണ്ട്‌.
+
നിരവധി കമാനങ്ങള്‍ ഒന്നുചേർന്ന്‌ മേല്‌ക്കൂരയെ താങ്ങിനിർത്തുന്നവിധമുള്ള വാസ്‌തുശില്‌പവിശേഷം. ഈ സംരചനയില്‍ കമാനങ്ങള്‍ എല്ലാം ഏതാണ്ട്‌ ഒരേ അളവിലും ഉയരത്തിലും പണിതുറപ്പിച്ചിട്ടുള്ളതായിരിക്കും. പാശ്ചാത്യരാജ്യങ്ങളില്‍ ക്രസ്‌തവ ദേവലായങ്ങളുടെ മധ്യഭാഗത്തിനും പാർശ്വഭിത്തികള്‍ക്കും ഇടയ്‌ക്ക്‌ ഇത്തരം കുംഭകാകാരമണ്ഡപങ്ങള്‍ സർവസാധാരണമാണ്‌. ആ മാതൃകകള്‍ ഇന്ത്യയിലും പകർത്തിക്കാണുന്നുണ്ട്‌.
[[ചിത്രം:Vol3p202_Mosquée_de_Kairouan.jpg|thumb|ആർക്കേഡ്‌-അക്‌ബ മസ്‌ജിദ്‌ (ടുണീഷ്യ)]]

കമാനങ്ങള്‍ വളരെ പ്രാചീനകാലംമുതൽ നിർമിക്കപ്പെട്ടു വന്നിരുന്നുവെങ്കിലും അതിന്റെ അലങ്കാരസാധ്യതകള്‍ ആദ്യം പരീക്ഷിച്ചത്‌ റോമാക്കാരാണ്‌. അവർ പലവിധത്തിലുള്ള അലങ്കാരപ്പണികള്‍കൊണ്ട്‌ കമാനപംക്തികള്‍ ആകർഷകമാക്കി. അതുകൊണ്ടുകൂടിയായിരിക്കാം ഇത്തരം കമാനപംക്തികള്‍ റോമന്‍ ആർക്കേഡുകള്‍ എന്ന പേരിൽ അറിയപ്പെട്ടത്‌. നവോത്ഥാനകാലഘട്ടത്തിൽ ഇത്തരം കമാനങ്ങള്‍ക്ക്‌ യൂറോപ്പിലാകെ പ്രചാരം ലഭിച്ചു. റോമാസാമ്രാജ്യത്തിന്റെ അന്തിമഘട്ടത്തിൽ നിർമിച്ചിരുന്ന കമാനങ്ങള്‍ ഉയരംകൂടിയ സ്‌തംഭപംക്തികളുടെ ശീർഷങ്ങളിൽ നേരിട്ടുറപ്പിക്കുന്നതരത്തിലായിരുന്നു. ഇതിന്‌ ഉദാഹരണമാണ്‌ സ്‌പലാത്രായിലെ ഡയോക്ലിഷിന്റെ കൊട്ടാരത്തിലെ വിസ്‌തൃതമായ രാജസഭാമണ്ഡപം.
+
കമാനങ്ങള്‍ വളരെ പ്രാചീനകാലംമുതല്‍ നിർമിക്കപ്പെട്ടു വന്നിരുന്നുവെങ്കിലും അതിന്റെ അലങ്കാരസാധ്യതകള്‍ ആദ്യം പരീക്ഷിച്ചത്‌ റോമാക്കാരാണ്‌. അവർ പലവിധത്തിലുള്ള അലങ്കാരപ്പണികള്‍കൊണ്ട്‌ കമാനപംക്തികള്‍ ആകർഷകമാക്കി. അതുകൊണ്ടുകൂടിയായിരിക്കാം ഇത്തരം കമാനപംക്തികള്‍ റോമന്‍ ആർക്കേഡുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്‌. നവോത്ഥാനകാലഘട്ടത്തില്‍ ഇത്തരം കമാനങ്ങള്‍ക്ക്‌ യൂറോപ്പിലാകെ പ്രചാരം ലഭിച്ചു. റോമാസാമ്രാജ്യത്തിന്റെ അന്തിമഘട്ടത്തില്‍ നിർമിച്ചിരുന്ന കമാനങ്ങള്‍ ഉയരംകൂടിയ സ്‌തംഭപംക്തികളുടെ ശീർഷങ്ങളില്‍ നേരിട്ടുറപ്പിക്കുന്നതരത്തിലായിരുന്നു. ഇതിന്‌ ഉദാഹരണമാണ്‌ സ്‌പലാത്രായിലെ ഡയോക്ലിഷിന്റെ കൊട്ടാരത്തിലെ വിസ്‌തൃതമായ രാജസഭാമണ്ഡപം.
-
തെക്കുപടിഞ്ഞാറെ യൂറോപ്പിൽ ഒന്‍പതാം ശ.-ത്തിനുശേഷം നിലവിൽവന്ന റോമനസ്‌ക്‌-ഗോഥിക്‌ കാലഘട്ടങ്ങളിൽ ആർക്കേഡുകളുള്ള ഭീമാകാരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ സർവസാധാരണമായിത്തീർന്നു. കി. യൂറോപ്പിൽ പ്രചാരത്തിലിരുന്ന ബൈസാന്ത്യന്‍ വാസ്‌തുശില്‌പങ്ങളിൽ ഇത്തരം കമാനപംക്തികള്‍ സ്‌തൂപശീർഷങ്ങളിൽ ഉറപ്പിക്കുന്നിടത്ത്‌ ശീർഷങ്ങള്‍ക്കും കമാനങ്ങള്‍ക്കും ഇടയിൽ വലിയ ശിലാദണ്ഡുകള്‍ പണിതുവയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഉത്തര ഇറ്റലിയിൽ റോമനസ്‌ക്‌ കാലഘട്ടത്തിൽ (9-12 ശ.) അലങ്കരണാർഥം ആർക്കേഡുകള്‍ നിർമിക്കുക പതിവായിരുന്നു. പിസായിലെ ഭദ്രാസനദേവാലയം ഇതിനൊരു ദൃഷ്‌ടാന്തമാണ്‌. മധ്യകാലയൂറോപ്പിൽ ഇറ്റലിയിലൊഴികെയുള്ള രാജ്യങ്ങളിൽ അലങ്കാരകമാനങ്ങള്‍ മിക്കവാറും ഭിത്തിയുടെ ഒരു ഭാഗംതന്നെയായിരുന്നു. അവ ഭിത്തികമാനങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ആധുനിക കാലത്ത്‌ കടകള്‍ക്കുമുമ്പിൽ കാണുന്ന കൂരകളോടുകൂടിയ നടപ്പാതകള്‍ക്ക്‌ പൊതുവേ ആർക്കേഡുകള്‍ എന്നു പറയാറുണ്ട്‌. നിരനിരയായുള്ള വളച്ചുവാതിലുകള്‍ക്കിടയിൽകൂടിയുള്ള വീഥികള്‍ക്കും ആർക്കേഡ്‌ എന്നു പേരുണ്ട്‌.
+
തെക്കുപടിഞ്ഞാറെ യൂറോപ്പില്‍ ഒന്‍പതാം ശ.-ത്തിനുശേഷം നിലവില്‍വന്ന റോമനസ്‌ക്‌-ഗോഥിക്‌ കാലഘട്ടങ്ങളില്‍ ആർക്കേഡുകളുള്ള ഭീമാകാരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ സർവസാധാരണമായിത്തീർന്നു. കി. യൂറോപ്പില്‍ പ്രചാരത്തിലിരുന്ന ബൈസാന്ത്യന്‍ വാസ്‌തുശില്‌പങ്ങളില്‍ ഇത്തരം കമാനപംക്തികള്‍ സ്‌തൂപശീർഷങ്ങളില്‍ ഉറപ്പിക്കുന്നിടത്ത്‌ ശീർഷങ്ങള്‍ക്കും കമാനങ്ങള്‍ക്കും ഇടയില്‍ വലിയ ശിലാദണ്ഡുകള്‍ പണിതുവയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഉത്തര ഇറ്റലിയില്‍ റോമനസ്‌ക്‌ കാലഘട്ടത്തില്‍ (9-12 ശ.) അലങ്കരണാർഥം ആർക്കേഡുകള്‍ നിർമിക്കുക പതിവായിരുന്നു. പിസായിലെ ഭദ്രാസനദേവാലയം ഇതിനൊരു ദൃഷ്‌ടാന്തമാണ്‌. മധ്യകാലയൂറോപ്പില്‍ ഇറ്റലിയിലൊഴികെയുള്ള രാജ്യങ്ങളില്‍ അലങ്കാരകമാനങ്ങള്‍ മിക്കവാറും ഭിത്തിയുടെ ഒരു ഭാഗംതന്നെയായിരുന്നു. അവ ഭിത്തികമാനങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ആധുനിക കാലത്ത്‌ കടകള്‍ക്കുമുമ്പില്‍ കാണുന്ന കൂരകളോടുകൂടിയ നടപ്പാതകള്‍ക്ക്‌ പൊതുവേ ആർക്കേഡുകള്‍ എന്നു പറയാറുണ്ട്‌. നിരനിരയായുള്ള വളച്ചുവാതിലുകള്‍ക്കിടയില്‍കൂടിയുള്ള വീഥികള്‍ക്കും ആർക്കേഡ്‌ എന്നു പേരുണ്ട്‌.

11:47, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർക്കേഡ്‌

Arcade

നിരവധി കമാനങ്ങള്‍ ഒന്നുചേർന്ന്‌ മേല്‌ക്കൂരയെ താങ്ങിനിർത്തുന്നവിധമുള്ള വാസ്‌തുശില്‌പവിശേഷം. ഈ സംരചനയില്‍ കമാനങ്ങള്‍ എല്ലാം ഏതാണ്ട്‌ ഒരേ അളവിലും ഉയരത്തിലും പണിതുറപ്പിച്ചിട്ടുള്ളതായിരിക്കും. പാശ്ചാത്യരാജ്യങ്ങളില്‍ ക്രസ്‌തവ ദേവലായങ്ങളുടെ മധ്യഭാഗത്തിനും പാർശ്വഭിത്തികള്‍ക്കും ഇടയ്‌ക്ക്‌ ഇത്തരം കുംഭകാകാരമണ്ഡപങ്ങള്‍ സർവസാധാരണമാണ്‌. ആ മാതൃകകള്‍ ഇന്ത്യയിലും പകർത്തിക്കാണുന്നുണ്ട്‌.

ചിത്രം:Vol3p202 Mosquée de Kairouan.jpg
ആർക്കേഡ്‌-അക്‌ബ മസ്‌ജിദ്‌ (ടുണീഷ്യ)

കമാനങ്ങള്‍ വളരെ പ്രാചീനകാലംമുതല്‍ നിർമിക്കപ്പെട്ടു വന്നിരുന്നുവെങ്കിലും അതിന്റെ അലങ്കാരസാധ്യതകള്‍ ആദ്യം പരീക്ഷിച്ചത്‌ റോമാക്കാരാണ്‌. അവർ പലവിധത്തിലുള്ള അലങ്കാരപ്പണികള്‍കൊണ്ട്‌ കമാനപംക്തികള്‍ ആകർഷകമാക്കി. അതുകൊണ്ടുകൂടിയായിരിക്കാം ഇത്തരം കമാനപംക്തികള്‍ റോമന്‍ ആർക്കേഡുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്‌. നവോത്ഥാനകാലഘട്ടത്തില്‍ ഇത്തരം കമാനങ്ങള്‍ക്ക്‌ യൂറോപ്പിലാകെ പ്രചാരം ലഭിച്ചു. റോമാസാമ്രാജ്യത്തിന്റെ അന്തിമഘട്ടത്തില്‍ നിർമിച്ചിരുന്ന കമാനങ്ങള്‍ ഉയരംകൂടിയ സ്‌തംഭപംക്തികളുടെ ശീർഷങ്ങളില്‍ നേരിട്ടുറപ്പിക്കുന്നതരത്തിലായിരുന്നു. ഇതിന്‌ ഉദാഹരണമാണ്‌ സ്‌പലാത്രായിലെ ഡയോക്ലിഷിന്റെ കൊട്ടാരത്തിലെ വിസ്‌തൃതമായ രാജസഭാമണ്ഡപം.

തെക്കുപടിഞ്ഞാറെ യൂറോപ്പില്‍ ഒന്‍പതാം ശ.-ത്തിനുശേഷം നിലവില്‍വന്ന റോമനസ്‌ക്‌-ഗോഥിക്‌ കാലഘട്ടങ്ങളില്‍ ആർക്കേഡുകളുള്ള ഭീമാകാരങ്ങളായ വാസ്‌തുശില്‌പങ്ങള്‍ സർവസാധാരണമായിത്തീർന്നു. കി. യൂറോപ്പില്‍ പ്രചാരത്തിലിരുന്ന ബൈസാന്ത്യന്‍ വാസ്‌തുശില്‌പങ്ങളില്‍ ഇത്തരം കമാനപംക്തികള്‍ സ്‌തൂപശീർഷങ്ങളില്‍ ഉറപ്പിക്കുന്നിടത്ത്‌ ശീർഷങ്ങള്‍ക്കും കമാനങ്ങള്‍ക്കും ഇടയില്‍ വലിയ ശിലാദണ്ഡുകള്‍ പണിതുവയ്‌ക്കുന്ന പതിവുണ്ടായിരുന്നു. ഉത്തര ഇറ്റലിയില്‍ റോമനസ്‌ക്‌ കാലഘട്ടത്തില്‍ (9-12 ശ.) അലങ്കരണാർഥം ആർക്കേഡുകള്‍ നിർമിക്കുക പതിവായിരുന്നു. പിസായിലെ ഭദ്രാസനദേവാലയം ഇതിനൊരു ദൃഷ്‌ടാന്തമാണ്‌. മധ്യകാലയൂറോപ്പില്‍ ഇറ്റലിയിലൊഴികെയുള്ള രാജ്യങ്ങളില്‍ അലങ്കാരകമാനങ്ങള്‍ മിക്കവാറും ഭിത്തിയുടെ ഒരു ഭാഗംതന്നെയായിരുന്നു. അവ ഭിത്തികമാനങ്ങള്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ആധുനിക കാലത്ത്‌ കടകള്‍ക്കുമുമ്പില്‍ കാണുന്ന കൂരകളോടുകൂടിയ നടപ്പാതകള്‍ക്ക്‌ പൊതുവേ ആർക്കേഡുകള്‍ എന്നു പറയാറുണ്ട്‌. നിരനിരയായുള്ള വളച്ചുവാതിലുകള്‍ക്കിടയില്‍കൂടിയുള്ള വീഥികള്‍ക്കും ആർക്കേഡ്‌ എന്നു പേരുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍