This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി (1888 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി (1888 - 1963) == ഇന്ത്യന്‍ ദേശീയ നേതാവ്‌....)
(ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി (1888 - 1963))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി (1888 - 1963) ==
== ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി (1888 - 1963) ==
 +
[[ചിത്രം:Vol3p638_Allama_Mashriqi.jpg.jpg|thumb|ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി]]
 +
ഇന്ത്യന്‍ ദേശീയ നേതാവ്‌. അല്ലാമ മഷ്‌രിഖി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. അത്താമുഹമ്മദിന്റെ പുത്രനായി 1888 ആഗ. 25-ന്‌ അമൃതസരസ്സിലെ ഒരു പത്താന്‍ കുടുംബത്തില്‍ ജാതനായി. 19-ാമത്തെ വയസ്സില്‍ പഞ്ചാബ്‌ സര്‍വകലാശാലയില്‍നിന്നും ഗണിതശാസ്‌ത്രത്തില്‍ എം.എ.ബിരുദം നേടി. ഉപരിപഠനാര്‍ഥം ഇംഗ്ലണ്ടിലെത്തിയ ഇനായത്തുള്ളഖാന്‌ 1908-ല്‍ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. 1911-ല്‍ പൗരസ്‌ത്യഭാഷകളില്‍ ട്രിപ്പോസും (tripos), 1912-െല്‍ മെക്കാനിക്കല്‍ ട്രിപ്പോസും നേടി. ഇംഗ്ലണ്ടില്‍നിന്ന്‌ തിരിച്ചെത്തിയ ഇനായത്തുള്ള 1913-ല്‍ ഇസ്‌ലാമിക്‌ കോളജിന്റെ വൈസ്‌ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. രണ്ടുകൊല്ലത്തിനകം അവിടത്തെ പ്രിന്‍സിപ്പലായി. 1922-ല്‍ വ.പ. അതിര്‍ത്തി പ്രവിശ്യയിലെ ഗവണ്‍മെന്റ്‌ ട്രയിനിംഗ്‌ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. 1931 വരെ ആ പദവി വഹിച്ചു.
-
ഇന്ത്യന്‍ ദേശീയ നേതാവ്‌. അല്ലാമ മഷ്‌രിഖി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. അത്താമുഹമ്മദിന്റെ പുത്രനായി 1888 ആഗ. 25-ന്‌ അമൃതസരസ്സിലെ ഒരു പത്താന്‍ കുടുംബത്തിൽ ജാതനായി. 19-ാമത്തെ വയസ്സിൽ പഞ്ചാബ്‌ സർവകലാശാലയിൽനിന്നും ഗണിതശാസ്‌ത്രത്തിൽ എം.എ.ബിരുദം നേടി. ഉപരിപഠനാർഥം ഇംഗ്ലണ്ടിലെത്തിയ ഇനായത്തുള്ളഖാന്‌ 1908-ൽ സ്‌കോളർഷിപ്പ്‌ ലഭിച്ചു. 1911-ൽ പൗരസ്‌ത്യഭാഷകളിൽ ട്രിപ്പോസും (tripos), 1912-െൽ മെക്കാനിക്കൽ ട്രിപ്പോസും നേടി. ഇംഗ്ലണ്ടിൽനിന്ന്‌ തിരിച്ചെത്തിയ ഇനായത്തുള്ള 1913-ൽ ഇസ്‌ലാമിക്‌ കോളജിന്റെ വൈസ്‌ പ്രിന്‍സിപ്പലായി ചാർജെടുത്തു. രണ്ടുകൊല്ലത്തിനകം അവിടത്തെ പ്രിന്‍സിപ്പലായി. 1922-ൽ വ.പ. അതിർത്തി പ്രവിശ്യയിലെ ഗവണ്‍മെന്റ്‌ ട്രയിനിംഗ്‌ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. 1931 വരെ ആ പദവി വഹിച്ചു.
+
1926-ല്‍ കെയിറോയില്‍ച്ചേര്‍ന്ന ഇസ്‌ലാമിക്ക്‌ സമ്മേളനത്തില്‍ ഇനായത്തുള്ളാഖാന്‍ അനൗദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1931-ല്‍ അദ്ദേഹം "ഖക്‌സാര്‍' (ദൈവഭൃത്യന്‍) സംഘടന രൂപവത്‌കരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അദ്ദേഹം എതിര്‍ത്തു. അക്രമരാഹിത്യസമരത്തില്‍ക്കൂടി വിജയം കൈവരിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം സംശയാലുവായിരുന്നു; മുസ്‌ലിം ലീഗിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മുസ്‌ലിം ദേശീയതയുടെ ഒരു വക്താവായിരുന്ന അദ്ദേഹം പാവപ്പെട്ടവര്‍ക്കും തൊഴിലാളിവര്‍ഗത്തിനും വേണ്ടി വാദിച്ചു; മുതലാളിത്തത്തെ അതിനിശിതമായി വിമര്‍ശിച്ചു. ഇസ്‌ലാമിക സോഷ്യലിസത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ കക്ഷിയുടെ അടയാളം "മണ്‍വെട്ടി' ആയിരുന്നു. 1939-ലും 1940-43 കാലത്തും അദ്ദേഹം ജയിലില്‍ അടയ്‌ക്കപ്പെട്ടു. 1940-നുശേഷം അദ്ദേഹം ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രചാരകനായി മാറി. കോണ്‍ഗ്രസുമായി മാന്യമായ ഒത്തുതീര്‍പ്പിലെത്താന്‍ മുഹമ്മദാലി ജിന്നയെ അദ്ദേഹം ഉപദേശിച്ചിരുന്നു. അദ്ദേഹം 1963 ആഗ. 25-ന്‌ പാകിസ്‌താനില്‍വച്ച്‌ അന്തരിച്ചു.
-
 
+
-
1926-ൽ കെയിറോയിൽച്ചേർന്ന ഇസ്‌ലാമിക്ക്‌ സമ്മേളനത്തിൽ ഇനായത്തുള്ളാഖാന്‍ അനൗദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1931-അദ്ദേഹം "ഖക്‌സാർ' (ദൈവഭൃത്യന്‍) സംഘടന രൂപവത്‌കരിച്ചു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിനെ അദ്ദേഹം എതിർത്തു. അക്രമരാഹിത്യസമരത്തിൽക്കൂടി വിജയം കൈവരിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം സംശയാലുവായിരുന്നു; മുസ്‌ലിം ലീഗിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മുസ്‌ലിം ദേശീയതയുടെ ഒരു വക്താവായിരുന്ന അദ്ദേഹം പാവപ്പെട്ടവർക്കും തൊഴിലാളിവർഗത്തിനും വേണ്ടി വാദിച്ചു; മുതലാളിത്തത്തെ അതിനിശിതമായി വിമർശിച്ചു. ഇസ്‌ലാമിക സോഷ്യലിസത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ കക്ഷിയുടെ അടയാളം "മണ്‍വെട്ടി' ആയിരുന്നു. 1939-ലും 1940-43 കാലത്തും അദ്ദേഹം ജയിലിൽ അടയ്‌ക്കപ്പെട്ടു. 1940-നുശേഷം അദ്ദേഹം ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രചാരകനായി മാറി. കോണ്‍ഗ്രസുമായി മാന്യമായ ഒത്തുതീർപ്പിലെത്താന്‍ മുഹമ്മദാലി ജിന്നയെ അദ്ദേഹം ഉപദേശിച്ചിരുന്നു. അദ്ദേഹം 1963 ആഗ. 25-ന്‌ പാകിസ്‌താനിൽവച്ച്‌ അന്തരിച്ചു.
+

Current revision as of 10:27, 25 ജൂലൈ 2014

ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി (1888 - 1963)

ഇനായത്തുള്ളാഖാന്‍ മഷ്‌രിഖി

ഇന്ത്യന്‍ ദേശീയ നേതാവ്‌. അല്ലാമ മഷ്‌രിഖി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. അത്താമുഹമ്മദിന്റെ പുത്രനായി 1888 ആഗ. 25-ന്‌ അമൃതസരസ്സിലെ ഒരു പത്താന്‍ കുടുംബത്തില്‍ ജാതനായി. 19-ാമത്തെ വയസ്സില്‍ പഞ്ചാബ്‌ സര്‍വകലാശാലയില്‍നിന്നും ഗണിതശാസ്‌ത്രത്തില്‍ എം.എ.ബിരുദം നേടി. ഉപരിപഠനാര്‍ഥം ഇംഗ്ലണ്ടിലെത്തിയ ഇനായത്തുള്ളഖാന്‌ 1908-ല്‍ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. 1911-ല്‍ പൗരസ്‌ത്യഭാഷകളില്‍ ട്രിപ്പോസും (tripos), 1912-െല്‍ മെക്കാനിക്കല്‍ ട്രിപ്പോസും നേടി. ഇംഗ്ലണ്ടില്‍നിന്ന്‌ തിരിച്ചെത്തിയ ഇനായത്തുള്ള 1913-ല്‍ ഇസ്‌ലാമിക്‌ കോളജിന്റെ വൈസ്‌ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. രണ്ടുകൊല്ലത്തിനകം അവിടത്തെ പ്രിന്‍സിപ്പലായി. 1922-ല്‍ വ.പ. അതിര്‍ത്തി പ്രവിശ്യയിലെ ഗവണ്‍മെന്റ്‌ ട്രയിനിംഗ്‌ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. 1931 വരെ ആ പദവി വഹിച്ചു.

1926-ല്‍ കെയിറോയില്‍ച്ചേര്‍ന്ന ഇസ്‌ലാമിക്ക്‌ സമ്മേളനത്തില്‍ ഇനായത്തുള്ളാഖാന്‍ അനൗദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1931-ല്‍ അദ്ദേഹം "ഖക്‌സാര്‍' (ദൈവഭൃത്യന്‍) സംഘടന രൂപവത്‌കരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അദ്ദേഹം എതിര്‍ത്തു. അക്രമരാഹിത്യസമരത്തില്‍ക്കൂടി വിജയം കൈവരിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം സംശയാലുവായിരുന്നു; മുസ്‌ലിം ലീഗിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മുസ്‌ലിം ദേശീയതയുടെ ഒരു വക്താവായിരുന്ന അദ്ദേഹം പാവപ്പെട്ടവര്‍ക്കും തൊഴിലാളിവര്‍ഗത്തിനും വേണ്ടി വാദിച്ചു; മുതലാളിത്തത്തെ അതിനിശിതമായി വിമര്‍ശിച്ചു. ഇസ്‌ലാമിക സോഷ്യലിസത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ കക്ഷിയുടെ അടയാളം "മണ്‍വെട്ടി' ആയിരുന്നു. 1939-ലും 1940-43 കാലത്തും അദ്ദേഹം ജയിലില്‍ അടയ്‌ക്കപ്പെട്ടു. 1940-നുശേഷം അദ്ദേഹം ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രചാരകനായി മാറി. കോണ്‍ഗ്രസുമായി മാന്യമായ ഒത്തുതീര്‍പ്പിലെത്താന്‍ മുഹമ്മദാലി ജിന്നയെ അദ്ദേഹം ഉപദേശിച്ചിരുന്നു. അദ്ദേഹം 1963 ആഗ. 25-ന്‌ പാകിസ്‌താനില്‍വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍