This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർസെനിക് ധാതുക്കള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആർസെനിക് ധാതുക്കള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→Arsenic Minerals) |
||
വരി 2: | വരി 2: | ||
==Arsenic Minerals== | ==Arsenic Minerals== | ||
- | + | ആര്‍സെനിക് ധാതുക്കളെ സള്‍ഫൈഡുകള്‍, ആര്‍സെനൈഡുകള്‍, സള്‍ഫാര്‍സെനൈഡുകള്‍ എന്നിങ്ങനെ വിഭജിക്കാം. ഇവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്: | |
[[ചിത്രം:Vol3a_346_Chart.jpg|400px]] | [[ചിത്രം:Vol3a_346_Chart.jpg|400px]] | ||
- | ശിലാവിദരങ്ങളി(veins)ലാണ് ഇവ സാധാരണ അവസ്ഥിതമായിക്കാണുന്നത്; ഉഷ്ണോത്സങ്ങള്‍, അഗ്നി | + | ശിലാവിദരങ്ങളി(veins)ലാണ് ഇവ സാധാരണ അവസ്ഥിതമായിക്കാണുന്നത്; ഉഷ്ണോത്സങ്ങള്‍, അഗ്നി പര്‍വതങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ക്കിടയിലും കണ്ടുവരുന്നു. |
- | സള്‍ഫൈഡ് ധാതുക്കളെ അവയുടെ സവിശേഷമായ നിറംകൊണ്ട് തിരിച്ചറിയാം. റിയാൽഗറിന്റെ നിറം പകിട്ടുള്ള ചുവപ്പോ ഓറഞ്ചോ ആയിരിക്കും; | + | സള്‍ഫൈഡ് ധാതുക്കളെ അവയുടെ സവിശേഷമായ നിറംകൊണ്ട് തിരിച്ചറിയാം. റിയാൽഗറിന്റെ നിറം പകിട്ടുള്ള ചുവപ്പോ ഓറഞ്ചോ ആയിരിക്കും; ഓര്‍പിമെന്റിന് പഴുത്ത നാരങ്ങയുടെ നിറമാണുള്ളത്. ആര്‍സെനൈഡുകള്‍ പൊതുവേ വെള്ളിപോലെ തിളങ്ങുന്നവയും, ചുറ്റികകൊണ്ടടിക്കുമ്പോള്‍ അഗ്നിസ്ഫുലിംഗങ്ങളും വെളുത്തുള്ളിയുടെ ഗന്ധവും ജനിപ്പിക്കുന്നവയുമാണ്. |
- | + | ആര്‍സെനിക്കിന്റെ നിഷ്കര്‍ഷണത്തിനായി മേല്പറഞ്ഞ ധാതുക്കള്‍ ഉപയോഗിക്കപ്പെടുന്നില്ല. ലോഹത്തിന്റെയും മറ്റു ലവണങ്ങളുടെയും ഉത്പാദനത്തിന് വൈറ്റ് ആര്‍സെനിക് (വെള്ളപ്പാഷാണം As2 O3) എന്നറിയപ്പെടുന്ന ഓക്സൈഡാണ് ഉപയോഗിക്കുന്നത്. ഈ പദാര്‍ഥമാണ് പൊതുവേ ആര്‍സെനിക് എന്ന് അറിയപ്പെടുന്നത്. ഈയം, ചെമ്പ്, സ്വര്‍ണം, വെളുത്തീയം തുടങ്ങിയ ലോഹങ്ങള്‍ക്കായി പുടംവയ്ക്കുന്ന ചൂളകളിൽ, ആര്‍സെനൈഡുകളും സള്‍ഫാര്‍സെനൈഡുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ് വൈറ്റ് ആര്‍സെനിക്. ഉഗ്രമായ വിഷശക്തിയുള്ള ഒരു പദാര്‍ഥമാണിത്. | |
- | റിയാൽഗറും | + | റിയാൽഗറും ഓര്‍പിമെന്റും പെയിന്റുകളിൽ വര്‍ണകങ്ങളായി ഉപയോഗിക്കുന്നു. ധൂളിരൂപത്തിലുള്ള ഓര്‍പിമെന്റ് പശയുമായി കലര്‍ത്തുമ്പോള്‍ സ്വര്‍ണനിറവും, നീലവുമായി കലര്‍ത്തുമ്പോള്‍ പച്ചനിറവും ലഭ്യമാക്കുന്നു. ഇന്ത്യയിലെ അരക്കുവ്യവസായത്തിൽ, വിശിഷ്യാ അലങ്കാര വസ്തുക്കളുടെ നിര്‍മാണത്തിൽ, ഓര്‍പിമെന്റിന് ബഹുമുഖമായ ഉപയോഗങ്ങളുണ്ട്. തുകൽ ഊറയ്ക്കിടുമ്പോള്‍ (tanning) രോമസംഹാരിയായി റിയാൽഗര്‍ പ്രയോജനപ്പെടുന്നു. കരിമരുന്നു പ്രയോഗത്തിലെ കച്ചഞ്ചിക്കുന്ന ധവള പ്രകാശത്തിന് നിദാനം റിയാൽഗറാണ്. ലോളിന്‍ഗൈറ്റിന്റെയും ലൂക്കോപൈറൈറ്റിന്റെയും കിലോഗ്രാം കണക്കിനു തൂക്കമുള്ള കട്ടകള്‍ ബീഹാറിലെ കോദര്‍മാ അഭ്രഖനിയിൽ സുലഭമാണ്; എന്നാൽ റിയാൽഗറിന്റെയോ ഓര്‍പിമെന്റിന്റെയോ സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുമായോണ്‍ജില്ലയിൽ ഇവയുടെ ചിതറിയ ശേഖരങ്ങളുണ്ട്. ചാൽകോപൈറൈറ്റുമായി കലര്‍ന്ന ആര്‍സെനോപൈറൈറ്റ് കലിംപോങ് പ്രദേശത്ത് (ഡാര്‍ജിലിംഗ്, പശ്ചിമബംഗാള്‍) കണ്ടെത്തിയിട്ടുണ്ട്. ഖേത്രി ചെമ്പുഖനികളിലൊരിടത്തു കോബാള്‍ട്ടു കലര്‍ന്ന ആര്‍സെനോ പൈറൈറ്റുണ്ട്. ജമ്മു-കാശ്മീര്‍ സംസ്ഥാനത്തു സമൃദ്ധനിക്ഷേപങ്ങളുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ലാഭകരമായി ഖനനം ചെയ്യാവുന്ന നിക്ഷേപങ്ങളുടെ അഭാവത്തിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ആര്‍സെനിക്കിന് ഭാരതത്തിലുള്ളത്. |
10:01, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആര്‍സെനിക് ധാതുക്കള്‍
Arsenic Minerals
ആര്‍സെനിക് ധാതുക്കളെ സള്‍ഫൈഡുകള്‍, ആര്‍സെനൈഡുകള്‍, സള്‍ഫാര്‍സെനൈഡുകള്‍ എന്നിങ്ങനെ വിഭജിക്കാം. ഇവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
ശിലാവിദരങ്ങളി(veins)ലാണ് ഇവ സാധാരണ അവസ്ഥിതമായിക്കാണുന്നത്; ഉഷ്ണോത്സങ്ങള്‍, അഗ്നി പര്‍വതങ്ങള്‍ എന്നിവയുടെ നിക്ഷേപങ്ങള്‍ക്കിടയിലും കണ്ടുവരുന്നു. സള്‍ഫൈഡ് ധാതുക്കളെ അവയുടെ സവിശേഷമായ നിറംകൊണ്ട് തിരിച്ചറിയാം. റിയാൽഗറിന്റെ നിറം പകിട്ടുള്ള ചുവപ്പോ ഓറഞ്ചോ ആയിരിക്കും; ഓര്‍പിമെന്റിന് പഴുത്ത നാരങ്ങയുടെ നിറമാണുള്ളത്. ആര്‍സെനൈഡുകള്‍ പൊതുവേ വെള്ളിപോലെ തിളങ്ങുന്നവയും, ചുറ്റികകൊണ്ടടിക്കുമ്പോള്‍ അഗ്നിസ്ഫുലിംഗങ്ങളും വെളുത്തുള്ളിയുടെ ഗന്ധവും ജനിപ്പിക്കുന്നവയുമാണ്.
ആര്‍സെനിക്കിന്റെ നിഷ്കര്‍ഷണത്തിനായി മേല്പറഞ്ഞ ധാതുക്കള്‍ ഉപയോഗിക്കപ്പെടുന്നില്ല. ലോഹത്തിന്റെയും മറ്റു ലവണങ്ങളുടെയും ഉത്പാദനത്തിന് വൈറ്റ് ആര്‍സെനിക് (വെള്ളപ്പാഷാണം As2 O3) എന്നറിയപ്പെടുന്ന ഓക്സൈഡാണ് ഉപയോഗിക്കുന്നത്. ഈ പദാര്‍ഥമാണ് പൊതുവേ ആര്‍സെനിക് എന്ന് അറിയപ്പെടുന്നത്. ഈയം, ചെമ്പ്, സ്വര്‍ണം, വെളുത്തീയം തുടങ്ങിയ ലോഹങ്ങള്‍ക്കായി പുടംവയ്ക്കുന്ന ചൂളകളിൽ, ആര്‍സെനൈഡുകളും സള്‍ഫാര്‍സെനൈഡുകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ് വൈറ്റ് ആര്‍സെനിക്. ഉഗ്രമായ വിഷശക്തിയുള്ള ഒരു പദാര്‍ഥമാണിത്.
റിയാൽഗറും ഓര്‍പിമെന്റും പെയിന്റുകളിൽ വര്‍ണകങ്ങളായി ഉപയോഗിക്കുന്നു. ധൂളിരൂപത്തിലുള്ള ഓര്‍പിമെന്റ് പശയുമായി കലര്‍ത്തുമ്പോള്‍ സ്വര്‍ണനിറവും, നീലവുമായി കലര്‍ത്തുമ്പോള്‍ പച്ചനിറവും ലഭ്യമാക്കുന്നു. ഇന്ത്യയിലെ അരക്കുവ്യവസായത്തിൽ, വിശിഷ്യാ അലങ്കാര വസ്തുക്കളുടെ നിര്‍മാണത്തിൽ, ഓര്‍പിമെന്റിന് ബഹുമുഖമായ ഉപയോഗങ്ങളുണ്ട്. തുകൽ ഊറയ്ക്കിടുമ്പോള്‍ (tanning) രോമസംഹാരിയായി റിയാൽഗര്‍ പ്രയോജനപ്പെടുന്നു. കരിമരുന്നു പ്രയോഗത്തിലെ കച്ചഞ്ചിക്കുന്ന ധവള പ്രകാശത്തിന് നിദാനം റിയാൽഗറാണ്. ലോളിന്‍ഗൈറ്റിന്റെയും ലൂക്കോപൈറൈറ്റിന്റെയും കിലോഗ്രാം കണക്കിനു തൂക്കമുള്ള കട്ടകള്‍ ബീഹാറിലെ കോദര്‍മാ അഭ്രഖനിയിൽ സുലഭമാണ്; എന്നാൽ റിയാൽഗറിന്റെയോ ഓര്‍പിമെന്റിന്റെയോ സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുമായോണ്‍ജില്ലയിൽ ഇവയുടെ ചിതറിയ ശേഖരങ്ങളുണ്ട്. ചാൽകോപൈറൈറ്റുമായി കലര്‍ന്ന ആര്‍സെനോപൈറൈറ്റ് കലിംപോങ് പ്രദേശത്ത് (ഡാര്‍ജിലിംഗ്, പശ്ചിമബംഗാള്‍) കണ്ടെത്തിയിട്ടുണ്ട്. ഖേത്രി ചെമ്പുഖനികളിലൊരിടത്തു കോബാള്‍ട്ടു കലര്‍ന്ന ആര്‍സെനോ പൈറൈറ്റുണ്ട്. ജമ്മു-കാശ്മീര്‍ സംസ്ഥാനത്തു സമൃദ്ധനിക്ഷേപങ്ങളുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. ലാഭകരമായി ഖനനം ചെയ്യാവുന്ന നിക്ഷേപങ്ങളുടെ അഭാവത്തിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ആര്‍സെനിക്കിന് ഭാരതത്തിലുള്ളത്.