This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്‌ബാൽനാമാ-എ-ജഹാംഗീരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇക്‌ബാൽനാമാ-എ-ജഹാംഗീരി == മുഗള്‍ ചക്രവർത്തി ജഹാംഗീറിന്റെ കാ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇക്‌ബാൽനാമാ-എ-ജഹാംഗീരി) |
||
വരി 1: | വരി 1: | ||
- | == | + | == ഇക്‌ബാല്‍നാമാ-എ-ജഹാംഗീരി == |
- | മുഗള്‍ | + | മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലത്തെക്കുറിച്ചു വിവരിക്കുന്ന ഒരു ചരിത്രകൃതി. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഈ ഗ്രന്ഥത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ അന്ത്യംവരെയുള്ള മുഗള്‍രാജവംശ(1526-1556)ത്തിന്റെ ചരിത്രമാണ്; രണ്ടാംഭാഗത്തില്‍ അക്‌ബര്‍ചക്രവര്‍ത്തിയുടെയും മൂന്നാം ഭാഗത്തില്‍ ജഹാംഗീറിന്റെയും ചരിത്രം വിവരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുഅ്‌തമദ്‌ഖാന്‍ മുഗള്‍ സര്‍ക്കാരില്‍ ബക്ഷി സ്ഥാനവും 1,000 പേരടങ്ങുന്ന സൈന്യത്തിന്റെ മന്‍സബും വഹിച്ചിരുന്നു. |
- | + | ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ തുസുകെ ജഹാംഗീരി എന്ന ജീവിതസ്‌മരണകള്‍ അദ്ദേഹത്തിന്റെ ഭരണം തുടങ്ങി പതിനെട്ടാം വര്‍ഷത്തില്‍ അവസാനിക്കുന്നു; അതിനുശേഷമുള്ള ചരിത്രം തുടര്‍ന്നെഴുതി പൂര്‍ത്തിയാക്കാന്‍ മുഅ്‌തമദ്‌ഖാന്‍ നിയുക്തനായി. അതിനാല്‍ ഇക്‌ബാല്‍നാമാ-എ-ജഹാംഗീരിയുടെ ആദ്യഭാഗം പ്രധാനമായും പ്രസ്‌തുത ഗ്രന്ഥത്തെ ആശ്രയിച്ചിരിക്കുന്നു. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭരണാന്ത്യത്തിലെ നാലു വര്‍ഷത്തെ ചരിത്രസംഭവങ്ങളുടെ വിശദവിവരണം ഈ ഗ്രന്ഥത്തില്‍നിന്നും ലഭിക്കുന്നു. | |
+ | |||
+ | ഖുസ്‌റോ രാജകുമാരന്‍ തന്റെ പിതാവിനെതിരായി നടത്തിയ കലാപവും അതിന്റെ പരിണാമവും, ജഹാംഗീറും നൂര്‍ജഹാനുമായുള്ള വിവാഹം, ഭരണത്തിന്റെ 11-ാം വര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ പടര്‍ന്നുപിടിച്ച പ്ലേഗ്, 19-ാം വര്‍ഷത്തില്‍ ഷാജഹാന്റെ കലാപവും അതിനെത്തുടര്‍ന്നു സംഭവിച്ച മഹാബത്‌ഖാന്റെ കലാപവും (ഈ രണ്ടാമത്തെ കലാപത്തിനിടയിലാണ് മഹാബത്‌ഖാന്‍ ചക്രവര്‍ത്തിയെയും രാജകുടുംബാംഗങ്ങളെയും തടവിലാക്കിയത്), ജഹാംഗീര്‍ തടവില്‍നിന്ന് രക്ഷപ്പെട്ടത്, ഷാജഹാന്റെ സ്ഥാനാരോഹണം എന്നീ സംഭവങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു. | ||
- | |||
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്) | (ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്) |
Current revision as of 09:06, 25 ജൂലൈ 2014
ഇക്‌ബാല്‍നാമാ-എ-ജഹാംഗീരി
മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലത്തെക്കുറിച്ചു വിവരിക്കുന്ന ഒരു ചരിത്രകൃതി. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഈ ഗ്രന്ഥത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ അന്ത്യംവരെയുള്ള മുഗള്‍രാജവംശ(1526-1556)ത്തിന്റെ ചരിത്രമാണ്; രണ്ടാംഭാഗത്തില്‍ അക്‌ബര്‍ചക്രവര്‍ത്തിയുടെയും മൂന്നാം ഭാഗത്തില്‍ ജഹാംഗീറിന്റെയും ചരിത്രം വിവരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുഅ്‌തമദ്‌ഖാന്‍ മുഗള്‍ സര്‍ക്കാരില്‍ ബക്ഷി സ്ഥാനവും 1,000 പേരടങ്ങുന്ന സൈന്യത്തിന്റെ മന്‍സബും വഹിച്ചിരുന്നു.
ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ തുസുകെ ജഹാംഗീരി എന്ന ജീവിതസ്‌മരണകള്‍ അദ്ദേഹത്തിന്റെ ഭരണം തുടങ്ങി പതിനെട്ടാം വര്‍ഷത്തില്‍ അവസാനിക്കുന്നു; അതിനുശേഷമുള്ള ചരിത്രം തുടര്‍ന്നെഴുതി പൂര്‍ത്തിയാക്കാന്‍ മുഅ്‌തമദ്‌ഖാന്‍ നിയുക്തനായി. അതിനാല്‍ ഇക്‌ബാല്‍നാമാ-എ-ജഹാംഗീരിയുടെ ആദ്യഭാഗം പ്രധാനമായും പ്രസ്‌തുത ഗ്രന്ഥത്തെ ആശ്രയിച്ചിരിക്കുന്നു. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭരണാന്ത്യത്തിലെ നാലു വര്‍ഷത്തെ ചരിത്രസംഭവങ്ങളുടെ വിശദവിവരണം ഈ ഗ്രന്ഥത്തില്‍നിന്നും ലഭിക്കുന്നു.
ഖുസ്‌റോ രാജകുമാരന്‍ തന്റെ പിതാവിനെതിരായി നടത്തിയ കലാപവും അതിന്റെ പരിണാമവും, ജഹാംഗീറും നൂര്‍ജഹാനുമായുള്ള വിവാഹം, ഭരണത്തിന്റെ 11-ാം വര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ പടര്‍ന്നുപിടിച്ച പ്ലേഗ്, 19-ാം വര്‍ഷത്തില്‍ ഷാജഹാന്റെ കലാപവും അതിനെത്തുടര്‍ന്നു സംഭവിച്ച മഹാബത്‌ഖാന്റെ കലാപവും (ഈ രണ്ടാമത്തെ കലാപത്തിനിടയിലാണ് മഹാബത്‌ഖാന്‍ ചക്രവര്‍ത്തിയെയും രാജകുടുംബാംഗങ്ങളെയും തടവിലാക്കിയത്), ജഹാംഗീര്‍ തടവില്‍നിന്ന് രക്ഷപ്പെട്ടത്, ഷാജഹാന്റെ സ്ഥാനാരോഹണം എന്നീ സംഭവങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു.
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)