This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്കിള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇക്കിള്‍ == == Hiccup == വക്ഷസ്സും ഉദരവും തമ്മിൽ വേർതിരിക്കുന്ന പേ...) |
Mksol (സംവാദം | സംഭാവനകള്‍) (→Hiccup) |
||
വരി 5: | വരി 5: | ||
== Hiccup == | == Hiccup == | ||
- | വക്ഷസ്സും ഉദരവും | + | വക്ഷസ്സും ഉദരവും തമ്മില്‍ വേര്‍തിരിക്കുന്ന പേശീഭിത്തിയായ പ്രാചീര(diaphragm)ത്തിന്റെ അനിയന്ത്രിതവും സത്വരവുമായ സങ്കോചംമൂലമുണ്ടാകുന്ന പ്രത്യേക ശാരീരികസ്ഥിതിവിശേഷം. പ്രാചീരത്തെ നിയന്ത്രിക്കുന്ന നാഡി(phrenic nerve)യുടെ ഉത്തേജനം (irritation) മൂലമാണ് ഇക്കിള്‍ ഉണ്ടാകുന്നത്. ഇക്കിളിനോടൊപ്പം ഒരു പ്രത്യേകശബ്‌ദമുണ്ടാകാറുണ്ട്. ശ്വാസനാളത്തിന്റെ (larynx) തൊണ്ടയിലേക്കു തുറക്കുന്ന ദ്വാരമായ ക്ലോമമുഖം (glottis) പെട്ടെന്ന് അടയുന്നതിനാലാണ് ഈ ശബ്‌ദമുണ്ടാകുന്നത്. പ്രാചീരത്തിന്റെ സങ്കോചത്തോടൊപ്പം ശ്വാസം അകത്തേക്കെടുത്തു പോകുന്നതിനാല്‍ ഈ ദ്വാരം അടഞ്ഞുപോകുന്നു. |
- | ഇക്കിളിന്റെ കാരണങ്ങള്‍ പലതാണ്. വളരെ ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വാസനേന്ദ്രിയത്തിലെയും തരക്കേടുകളും ഇക്കിളിനു കാരണമാകാം. യൂറീമിയ (uraemia-മലാശമവൃക്കവഴി മൂത്രത്തിലൂടെ പുറത്തുപോകേണ്ട | + | ഇക്കിളിന്റെ കാരണങ്ങള്‍ പലതാണ്. വളരെ ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വാസനേന്ദ്രിയത്തിലെയും തരക്കേടുകളും ഇക്കിളിനു കാരണമാകാം. യൂറീമിയ (uraemia-മലാശമവൃക്കവഴി മൂത്രത്തിലൂടെ പുറത്തുപോകേണ്ട വിസര്‍ജ്യവസ്‌തുക്കള്‍ രക്തത്തില്‍ അടിഞ്ഞുകൂടി വിഷവസ്‌തുക്കളായി മാറുന്ന രോഗം), എന്‍കെഫലൈറ്റിസ് (encephalitis തലച്ചോറിനുണ്ടാകുന്ന ഒരുതരം കടുത്ത വീക്കം) എന്നീ രോഗങ്ങളോടൊപ്പവും ഇക്കിളുണ്ടാകുക സാധാരണമാണ്. (നോ: എന്‍കെഫലൈറ്റിസ്) |
- | എല്ലാ വ്യക്തികള്‍ക്കും ഇടയ്‌ക്കിടെ ഇക്കിളുണ്ടാവുക പതിവാണ്. | + | എല്ലാ വ്യക്തികള്‍ക്കും ഇടയ്‌ക്കിടെ ഇക്കിളുണ്ടാവുക പതിവാണ്. ദീര്‍ഘമായി ഏതാനും പ്രാവശ്യം ശ്വസിക്കുക ഇതിനൊരു പരിഹാരമാര്‍ഗമായി കരുതിവരുന്നു; വിഴുങ്ങാനുള്ള പ്രവണത വര്‍ധിപ്പിക്കാനായി നാക്കു വലിക്കുന്നതും മറ്റൊരു ചികിത്സയാണ്; കുരുമുളകുപൊടി ഉപയോഗിച്ച് തുമ്മുന്നതും ഒരു ഗ്ലാസ് വെള്ളം വളരെ സാവധാനത്തില്‍ കുടിക്കുന്നതും ഫലപ്രദമായ പരിഹാരമാര്‍ഗങ്ങളായി കരുതപ്പെട്ടുവരുന്നു. ഒരു കടലാസുസഞ്ചി മുഖത്തോടു ചേര്‍ത്തുപിടിച്ച് ഒന്നുരണ്ടുമിനിട്ടുനേരം അതിലേക്കു ശ്വസിക്കുന്നതും ഇക്കിള്‍ നിര്‍ത്താന്‍ പറ്റിയ ഒരു മാര്‍ഗമാണ് (പോളിത്തീന്‍ സഞ്ചി ആയിരിക്കരുത്). കടലാസ് സഞ്ചിയിലേക്ക് ശ്വസിക്കുമ്പോള്‍ വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാതിരിക്കാനായി ശ്വാസകോശങ്ങള്‍ക്ക് കൂടുതലായി ശ്രമിക്കേണ്ടിവരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശ്വാസോച്ഛ്വാസത്തിന്റെ സമയദൈര്‍ഘ്യം വര്‍ധിക്കുകയും തത്‌ഫലമായി പ്രാചീരത്തിന്റെ സങ്കോചങ്ങള്‍ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. |
- | + | സാധാരണനിലയില്‍ ഏതാനും മിനിട്ടുകള്‍ മാത്രമേ ഇക്കിള്‍ നിലനില്‌ക്കാറുള്ളൂ. ഇത് അത്ര ഗൗരവമായി കരുതേണ്ടതില്ല. എന്നാല്‍ അപൂര്‍വമായി ഇക്കിള്‍ വളരെ സമയത്തേക്കു നീണ്ടുനില്‌ക്കാറുണ്ട്. ഇക്കിളിന്റെ കാഠിന്യം കൂടുക നിമിത്തം പലപ്പോഴും അത് ആളിനെ തളര്‍ത്തിക്കളയുകയും ഉദ്വേഗഭരിതനാക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുതന്നെ വൈദ്യസഹായം തേടേണ്ടതാവശ്യമാണ്. ഈ ഘട്ടത്തില്‍ ശമനൗഷധങ്ങള്‍ (sedatives) ഏെതെങ്കിലും നല്‌കുകയാണ് പതിവ്. |
Current revision as of 08:45, 25 ജൂലൈ 2014
ഇക്കിള്‍
Hiccup
വക്ഷസ്സും ഉദരവും തമ്മില്‍ വേര്‍തിരിക്കുന്ന പേശീഭിത്തിയായ പ്രാചീര(diaphragm)ത്തിന്റെ അനിയന്ത്രിതവും സത്വരവുമായ സങ്കോചംമൂലമുണ്ടാകുന്ന പ്രത്യേക ശാരീരികസ്ഥിതിവിശേഷം. പ്രാചീരത്തെ നിയന്ത്രിക്കുന്ന നാഡി(phrenic nerve)യുടെ ഉത്തേജനം (irritation) മൂലമാണ് ഇക്കിള്‍ ഉണ്ടാകുന്നത്. ഇക്കിളിനോടൊപ്പം ഒരു പ്രത്യേകശബ്‌ദമുണ്ടാകാറുണ്ട്. ശ്വാസനാളത്തിന്റെ (larynx) തൊണ്ടയിലേക്കു തുറക്കുന്ന ദ്വാരമായ ക്ലോമമുഖം (glottis) പെട്ടെന്ന് അടയുന്നതിനാലാണ് ഈ ശബ്‌ദമുണ്ടാകുന്നത്. പ്രാചീരത്തിന്റെ സങ്കോചത്തോടൊപ്പം ശ്വാസം അകത്തേക്കെടുത്തു പോകുന്നതിനാല്‍ ഈ ദ്വാരം അടഞ്ഞുപോകുന്നു. ഇക്കിളിന്റെ കാരണങ്ങള്‍ പലതാണ്. വളരെ ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വാസനേന്ദ്രിയത്തിലെയും തരക്കേടുകളും ഇക്കിളിനു കാരണമാകാം. യൂറീമിയ (uraemia-മലാശമവൃക്കവഴി മൂത്രത്തിലൂടെ പുറത്തുപോകേണ്ട വിസര്‍ജ്യവസ്‌തുക്കള്‍ രക്തത്തില്‍ അടിഞ്ഞുകൂടി വിഷവസ്‌തുക്കളായി മാറുന്ന രോഗം), എന്‍കെഫലൈറ്റിസ് (encephalitis തലച്ചോറിനുണ്ടാകുന്ന ഒരുതരം കടുത്ത വീക്കം) എന്നീ രോഗങ്ങളോടൊപ്പവും ഇക്കിളുണ്ടാകുക സാധാരണമാണ്. (നോ: എന്‍കെഫലൈറ്റിസ്)
എല്ലാ വ്യക്തികള്‍ക്കും ഇടയ്‌ക്കിടെ ഇക്കിളുണ്ടാവുക പതിവാണ്. ദീര്‍ഘമായി ഏതാനും പ്രാവശ്യം ശ്വസിക്കുക ഇതിനൊരു പരിഹാരമാര്‍ഗമായി കരുതിവരുന്നു; വിഴുങ്ങാനുള്ള പ്രവണത വര്‍ധിപ്പിക്കാനായി നാക്കു വലിക്കുന്നതും മറ്റൊരു ചികിത്സയാണ്; കുരുമുളകുപൊടി ഉപയോഗിച്ച് തുമ്മുന്നതും ഒരു ഗ്ലാസ് വെള്ളം വളരെ സാവധാനത്തില്‍ കുടിക്കുന്നതും ഫലപ്രദമായ പരിഹാരമാര്‍ഗങ്ങളായി കരുതപ്പെട്ടുവരുന്നു. ഒരു കടലാസുസഞ്ചി മുഖത്തോടു ചേര്‍ത്തുപിടിച്ച് ഒന്നുരണ്ടുമിനിട്ടുനേരം അതിലേക്കു ശ്വസിക്കുന്നതും ഇക്കിള്‍ നിര്‍ത്താന്‍ പറ്റിയ ഒരു മാര്‍ഗമാണ് (പോളിത്തീന്‍ സഞ്ചി ആയിരിക്കരുത്). കടലാസ് സഞ്ചിയിലേക്ക് ശ്വസിക്കുമ്പോള്‍ വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാതിരിക്കാനായി ശ്വാസകോശങ്ങള്‍ക്ക് കൂടുതലായി ശ്രമിക്കേണ്ടിവരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശ്വാസോച്ഛ്വാസത്തിന്റെ സമയദൈര്‍ഘ്യം വര്‍ധിക്കുകയും തത്‌ഫലമായി പ്രാചീരത്തിന്റെ സങ്കോചങ്ങള്‍ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. സാധാരണനിലയില്‍ ഏതാനും മിനിട്ടുകള്‍ മാത്രമേ ഇക്കിള്‍ നിലനില്‌ക്കാറുള്ളൂ. ഇത് അത്ര ഗൗരവമായി കരുതേണ്ടതില്ല. എന്നാല്‍ അപൂര്‍വമായി ഇക്കിള്‍ വളരെ സമയത്തേക്കു നീണ്ടുനില്‌ക്കാറുണ്ട്. ഇക്കിളിന്റെ കാഠിന്യം കൂടുക നിമിത്തം പലപ്പോഴും അത് ആളിനെ തളര്‍ത്തിക്കളയുകയും ഉദ്വേഗഭരിതനാക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുതന്നെ വൈദ്യസഹായം തേടേണ്ടതാവശ്യമാണ്. ഈ ഘട്ടത്തില്‍ ശമനൗഷധങ്ങള്‍ (sedatives) ഏെതെങ്കിലും നല്‌കുകയാണ് പതിവ്.