This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽസീയസ്‌ (സു.ബി.സി. 611 - 580)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽസീയസ്‌ (സു.ബി.സി. 611 - 580)== ==Alseyes== പ്രാചീനയവനകവി. ലസ്‌ബോസ്‌ദ്വീപില...)
(Alseyes)
 
വരി 1: വരി 1:
==ആൽസീയസ്‌ (സു.ബി.സി. 611 - 580)==
==ആൽസീയസ്‌ (സു.ബി.സി. 611 - 580)==
==Alseyes==
==Alseyes==
-
പ്രാചീനയവനകവി. ലസ്‌ബോസ്‌ദ്വീപിലെ മിതൈലീന്‍ എന്ന സ്ഥലത്ത്‌ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച ആൽസീയസ്‌ ഗ്രീക്ക്‌ കവയിത്രിയായ സാഫോയുടെ സമകാലീനനാണ്‌. യവനഭാവഗീതത്തെ പുഷ്‌കലമാക്കിയത്‌ ഇവരാണ്‌. ലസ്‌ബിയന്‍ പ്രാദേശികശൈലിയിൽ വിവിധവിഷയങ്ങളെക്കുറിച്ച്‌ ആൽസീയസ്‌ കവിതകള്‍ രചിച്ചു. പുതുമയുള്ള പല ഛന്ദസ്സുകളും ഇദ്ദേഹം ആവിഷ്‌കരിച്ചു; അവയിൽ ഒരു വൃത്തം പില്‌ക്കാലത്ത്‌ ആൽക്കെയ്‌ക്ക്‌ (Alcaic) എന്ന പേരിൽ പ്രസിദ്ധമായി. ആൽസീയസിന്റെ കവിതകളിൽ ബി.സി. രണ്ടാംശതകംവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളവ ആദ്യം ബൈസാന്റിയത്തിലെ അരിസ്റ്റോഫനസും പിന്നീട്‌ അരിസ്റ്റാർക്കസും സമാഹരിച്ച്‌ 10 വാല്യങ്ങളിലായി പ്രസാധനം ചെയ്‌തു. എന്നാൽ ഇവയെല്ലാം പില്‌ക്കാലത്ത്‌ നശിച്ചുപോയി. ആൽസീയസിന്റെ കൃതികളിൽനിന്നും ചില എഴുത്തുകാർ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങള്‍ മാത്രമേ ഇന്ന്‌ ശേഷിക്കുന്നുള്ളു. ലത്തിന്‍കവിയും നിരൂപകനുമായ ഹോരസ്‌ (ബി.സി. 68-5) ആൽസീയസിന്റെ കവിതകള്‍ പഠിക്കുകയും അവയെ അനുകരിക്കുകയും ചെയ്‌തിരുന്നു, ആൽസീയസ്‌ രചിച്ച കവിതകളുടെ ഏതാനും പാപ്പിറസ്‌ പകർപ്പുകള്‍ അടുത്തകാലത്ത്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. അവ പകർത്തി എഴുതപ്പെട്ടത്‌ എ.ഡി. 1-3 ശതകങ്ങളിലാണെന്ന്‌ കരുതപ്പെടുന്നു.  
+
പ്രാചീനയവനകവി. ലസ്‌ബോസ്‌ദ്വീപിലെ മിതൈലീന്‍ എന്ന സ്ഥലത്ത്‌ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച ആല്‍സീയസ്‌ ഗ്രീക്ക്‌ കവയിത്രിയായ സാഫോയുടെ സമകാലീനനാണ്‌. യവനഭാവഗീതത്തെ പുഷ്‌കലമാക്കിയത്‌ ഇവരാണ്‌. ലസ്‌ബിയന്‍ പ്രാദേശികശൈലിയില്‍ വിവിധവിഷയങ്ങളെക്കുറിച്ച്‌ ആല്‍സീയസ്‌ കവിതകള്‍ രചിച്ചു. പുതുമയുള്ള പല ഛന്ദസ്സുകളും ഇദ്ദേഹം ആവിഷ്‌കരിച്ചു; അവയില്‍ ഒരു വൃത്തം പില്‌ക്കാലത്ത്‌ ആല്‍ക്കെയ്‌ക്ക്‌ (Alcaic) എന്ന പേരില്‍ പ്രസിദ്ധമായി. ആല്‍സീയസിന്റെ കവിതകളില്‍ ബി.സി. രണ്ടാംശതകംവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളവ ആദ്യം ബൈസാന്റിയത്തിലെ അരിസ്റ്റോഫനസും പിന്നീട്‌ അരിസ്റ്റാര്‍ക്കസും സമാഹരിച്ച്‌ 10 വാല്യങ്ങളിലായി പ്രസാധനം ചെയ്‌തു. എന്നാല്‍ ഇവയെല്ലാം പില്‌ക്കാലത്ത്‌ നശിച്ചുപോയി. ആല്‍സീയസിന്റെ കൃതികളില്‍നിന്നും ചില എഴുത്തുകാര്‍ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങള്‍ മാത്രമേ ഇന്ന്‌ ശേഷിക്കുന്നുള്ളു. ലത്തിന്‍കവിയും നിരൂപകനുമായ ഹോരസ്‌ (ബി.സി. 68-5) ആല്‍സീയസിന്റെ കവിതകള്‍ പഠിക്കുകയും അവയെ അനുകരിക്കുകയും ചെയ്‌തിരുന്നു, ആല്‍സീയസ്‌ രചിച്ച കവിതകളുടെ ഏതാനും പാപ്പിറസ്‌ പകര്‍പ്പുകള്‍ അടുത്തകാലത്ത്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. അവ പകര്‍ത്തി എഴുതപ്പെട്ടത്‌ എ.ഡി. 1-3 ശതകങ്ങളിലാണെന്ന്‌ കരുതപ്പെടുന്നു.  
-
പ്രമേയത്തെ ആധാരമാക്കി ആൽസീയസിന്റെ കൃതികളെ സ്‌തോത്രങ്ങള്‍, പ്രമഗീതങ്ങള്‍, നർമകവനങ്ങള്‍, രാഷ്‌ട്രീയകവിതകള്‍ എന്നിങ്ങനെ തരം തിരിക്കാം. ലസ്‌ബോസിൽ മുന്തിരി സമൃദ്ധമായി വിളഞ്ഞിരുന്നു; ലഹരിപാനീയത്തിന്റെ ഉപാസകനായിരുന്നു ആൽസീയസ്‌. ഓരോ ഋതുവിലും വീഞ്ഞുകുടിക്കുന്നതിന്‌ ഇദ്ദേഹം പ്രത്യേകം യുക്തിയും ന്യായവും കണ്ടെത്തിയിരുന്നു; അവയും കാവ്യവിഷയമാക്കപ്പെട്ടു. കൃശഗാത്രിയും സുന്ദരിയുമായ സാഫോയെ ആൽസീയസ്‌ പ്രമിച്ചിരുന്നു എന്നും സാഫോ ഇക്കാര്യത്തിൽ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു എന്നും ചില പരാമർശങ്ങള്‍ വ്യക്തമാക്കുന്നു. ആൽസീയസിന്റെ കാലത്ത്‌ ഗ്രീസിൽ അഭിജാതാധിപത്യം (Aristocracy) അസ്‌തമിച്ചുകഴിഞ്ഞിരുന്നു. അത്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ മാടമ്പിമാരുടെ മുന്‍പന്തിയിൽ ആൽസീയസ്‌ നിന്നു. അദ്ദേഹത്തിന്റെ സഹോദരന്മാർ പിത്താക്കാസുമായി ചേർന്ന്‌ എതിരാളിയായ മെലാഖ്രസിനെ തുരത്തി. പിന്നീട്‌ ആള്‍സീയസ്‌ തന്നെ പിത്താക്കസിനോടുകൂടി സൈഗത്തിൽവച്ച്‌ ആഥന്‍സുകാരോട്‌ എതിരിട്ടു. ഈ പോരിൽ പരിച വെടിഞ്ഞ്‌ ആൽസീയസ്‌ പിന്തിരിഞ്ഞ്‌ ഓടിയതായി പറയപ്പെടുന്നു. ഏതായാലും ആൽസീയസിനെ അവഗണിച്ചുകൊണ്ട്‌ പിത്താക്കസ്‌ അധികാരത്തിൽവന്നു (ബി.സി. 590). ആൽസീയസ്‌ നാടുകടത്തപ്പെട്ടു എന്നു വേണം കരുതാന്‍. രാഷ്‌ട്രീയ പ്രക്ഷോഭവും കവിതയും സമന്വയിപ്പിച്ചു കൊണ്ടു പോകാനാണ്‌ ആൽസീയസ്‌ ശ്രമിച്ചത്‌. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണം സ്വാർഥപൂർണമായിരുന്നു; എങ്കിലും കാവ്യസൃഷ്‌ടി എല്ലാ അംശത്തിലും സമ്പന്നമായിരുന്നു എന്നു പറയാതെ നിവൃത്തിയില്ല.
+
പ്രമേയത്തെ ആധാരമാക്കി ആല്‍സീയസിന്റെ കൃതികളെ സ്‌തോത്രങ്ങള്‍, പ്രമഗീതങ്ങള്‍, നര്‍മകവനങ്ങള്‍, രാഷ്‌ട്രീയകവിതകള്‍ എന്നിങ്ങനെ തരം തിരിക്കാം. ലസ്‌ബോസില്‍ മുന്തിരി സമൃദ്ധമായി വിളഞ്ഞിരുന്നു; ലഹരിപാനീയത്തിന്റെ ഉപാസകനായിരുന്നു ആല്‍സീയസ്‌. ഓരോ ഋതുവിലും വീഞ്ഞുകുടിക്കുന്നതിന്‌ ഇദ്ദേഹം പ്രത്യേകം യുക്തിയും ന്യായവും കണ്ടെത്തിയിരുന്നു; അവയും കാവ്യവിഷയമാക്കപ്പെട്ടു. കൃശഗാത്രിയും സുന്ദരിയുമായ സാഫോയെ ആല്‍സീയസ്‌ പ്രമിച്ചിരുന്നു എന്നും സാഫോ ഇക്കാര്യത്തില്‍ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു എന്നും ചില പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു. ആല്‍സീയസിന്റെ കാലത്ത്‌ ഗ്രീസില്‍ അഭിജാതാധിപത്യം (Aristocracy) അസ്‌തമിച്ചുകഴിഞ്ഞിരുന്നു. അത്‌ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ മാടമ്പിമാരുടെ മുന്‍പന്തിയില്‍ ആല്‍സീയസ്‌ നിന്നു. അദ്ദേഹത്തിന്റെ സഹോദരന്മാര്‍ പിത്താക്കാസുമായി ചേര്‍ന്ന്‌ എതിരാളിയായ മെലാഖ്രസിനെ തുരത്തി. പിന്നീട്‌ ആള്‍സീയസ്‌ തന്നെ പിത്താക്കസിനോടുകൂടി സൈഗത്തില്‍വച്ച്‌ ആഥന്‍സുകാരോട്‌ എതിരിട്ടു. ഈ പോരില്‍ പരിച വെടിഞ്ഞ്‌ ആല്‍സീയസ്‌ പിന്തിരിഞ്ഞ്‌ ഓടിയതായി പറയപ്പെടുന്നു. ഏതായാലും ആല്‍സീയസിനെ അവഗണിച്ചുകൊണ്ട്‌ പിത്താക്കസ്‌ അധികാരത്തില്‍വന്നു (ബി.സി. 590). ആല്‍സീയസ്‌ നാടുകടത്തപ്പെട്ടു എന്നു വേണം കരുതാന്‍. രാഷ്‌ട്രീയ പ്രക്ഷോഭവും കവിതയും സമന്വയിപ്പിച്ചു കൊണ്ടു പോകാനാണ്‌ ആല്‍സീയസ്‌ ശ്രമിച്ചത്‌. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണം സ്വാര്‍ഥപൂര്‍ണമായിരുന്നു; എങ്കിലും കാവ്യസൃഷ്‌ടി എല്ലാ അംശത്തിലും സമ്പന്നമായിരുന്നു എന്നു പറയാതെ നിവൃത്തിയില്ല.

Current revision as of 08:28, 25 ജൂലൈ 2014

ആൽസീയസ്‌ (സു.ബി.സി. 611 - 580)

Alseyes

പ്രാചീനയവനകവി. ലസ്‌ബോസ്‌ദ്വീപിലെ മിതൈലീന്‍ എന്ന സ്ഥലത്ത്‌ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച ആല്‍സീയസ്‌ ഗ്രീക്ക്‌ കവയിത്രിയായ സാഫോയുടെ സമകാലീനനാണ്‌. യവനഭാവഗീതത്തെ പുഷ്‌കലമാക്കിയത്‌ ഇവരാണ്‌. ലസ്‌ബിയന്‍ പ്രാദേശികശൈലിയില്‍ വിവിധവിഷയങ്ങളെക്കുറിച്ച്‌ ആല്‍സീയസ്‌ കവിതകള്‍ രചിച്ചു. പുതുമയുള്ള പല ഛന്ദസ്സുകളും ഇദ്ദേഹം ആവിഷ്‌കരിച്ചു; അവയില്‍ ഒരു വൃത്തം പില്‌ക്കാലത്ത്‌ ആല്‍ക്കെയ്‌ക്ക്‌ (Alcaic) എന്ന പേരില്‍ പ്രസിദ്ധമായി. ആല്‍സീയസിന്റെ കവിതകളില്‍ ബി.സി. രണ്ടാംശതകംവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളവ ആദ്യം ബൈസാന്റിയത്തിലെ അരിസ്റ്റോഫനസും പിന്നീട്‌ അരിസ്റ്റാര്‍ക്കസും സമാഹരിച്ച്‌ 10 വാല്യങ്ങളിലായി പ്രസാധനം ചെയ്‌തു. എന്നാല്‍ ഇവയെല്ലാം പില്‌ക്കാലത്ത്‌ നശിച്ചുപോയി. ആല്‍സീയസിന്റെ കൃതികളില്‍നിന്നും ചില എഴുത്തുകാര്‍ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങള്‍ മാത്രമേ ഇന്ന്‌ ശേഷിക്കുന്നുള്ളു. ലത്തിന്‍കവിയും നിരൂപകനുമായ ഹോരസ്‌ (ബി.സി. 68-5) ആല്‍സീയസിന്റെ കവിതകള്‍ പഠിക്കുകയും അവയെ അനുകരിക്കുകയും ചെയ്‌തിരുന്നു, ആല്‍സീയസ്‌ രചിച്ച കവിതകളുടെ ഏതാനും പാപ്പിറസ്‌ പകര്‍പ്പുകള്‍ അടുത്തകാലത്ത്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. അവ പകര്‍ത്തി എഴുതപ്പെട്ടത്‌ എ.ഡി. 1-3 ശതകങ്ങളിലാണെന്ന്‌ കരുതപ്പെടുന്നു.

പ്രമേയത്തെ ആധാരമാക്കി ആല്‍സീയസിന്റെ കൃതികളെ സ്‌തോത്രങ്ങള്‍, പ്രമഗീതങ്ങള്‍, നര്‍മകവനങ്ങള്‍, രാഷ്‌ട്രീയകവിതകള്‍ എന്നിങ്ങനെ തരം തിരിക്കാം. ലസ്‌ബോസില്‍ മുന്തിരി സമൃദ്ധമായി വിളഞ്ഞിരുന്നു; ലഹരിപാനീയത്തിന്റെ ഉപാസകനായിരുന്നു ആല്‍സീയസ്‌. ഓരോ ഋതുവിലും വീഞ്ഞുകുടിക്കുന്നതിന്‌ ഇദ്ദേഹം പ്രത്യേകം യുക്തിയും ന്യായവും കണ്ടെത്തിയിരുന്നു; അവയും കാവ്യവിഷയമാക്കപ്പെട്ടു. കൃശഗാത്രിയും സുന്ദരിയുമായ സാഫോയെ ആല്‍സീയസ്‌ പ്രമിച്ചിരുന്നു എന്നും സാഫോ ഇക്കാര്യത്തില്‍ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു എന്നും ചില പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു. ആല്‍സീയസിന്റെ കാലത്ത്‌ ഗ്രീസില്‍ അഭിജാതാധിപത്യം (Aristocracy) അസ്‌തമിച്ചുകഴിഞ്ഞിരുന്നു. അത്‌ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ മാടമ്പിമാരുടെ മുന്‍പന്തിയില്‍ ആല്‍സീയസ്‌ നിന്നു. അദ്ദേഹത്തിന്റെ സഹോദരന്മാര്‍ പിത്താക്കാസുമായി ചേര്‍ന്ന്‌ എതിരാളിയായ മെലാഖ്രസിനെ തുരത്തി. പിന്നീട്‌ ആള്‍സീയസ്‌ തന്നെ പിത്താക്കസിനോടുകൂടി സൈഗത്തില്‍വച്ച്‌ ആഥന്‍സുകാരോട്‌ എതിരിട്ടു. ഈ പോരില്‍ പരിച വെടിഞ്ഞ്‌ ആല്‍സീയസ്‌ പിന്തിരിഞ്ഞ്‌ ഓടിയതായി പറയപ്പെടുന്നു. ഏതായാലും ആല്‍സീയസിനെ അവഗണിച്ചുകൊണ്ട്‌ പിത്താക്കസ്‌ അധികാരത്തില്‍വന്നു (ബി.സി. 590). ആല്‍സീയസ്‌ നാടുകടത്തപ്പെട്ടു എന്നു വേണം കരുതാന്‍. രാഷ്‌ട്രീയ പ്രക്ഷോഭവും കവിതയും സമന്വയിപ്പിച്ചു കൊണ്ടു പോകാനാണ്‌ ആല്‍സീയസ്‌ ശ്രമിച്ചത്‌. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണം സ്വാര്‍ഥപൂര്‍ണമായിരുന്നു; എങ്കിലും കാവ്യസൃഷ്‌ടി എല്ലാ അംശത്തിലും സമ്പന്നമായിരുന്നു എന്നു പറയാതെ നിവൃത്തിയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍