This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബുമിനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Albumines)
(Albumines)
വരി 1: വരി 1:
==ആൽബുമിനുകള്‍==
==ആൽബുമിനുകള്‍==
==Albumines==
==Albumines==
-
ജലലേയങ്ങളായ ഒരിനം പ്രാട്ടീനുകള്‍. മനുഷ്യനടക്കമുള്ള എല്ലാ ജീവികളുടെയും ടിഷ്യൂക്കളിൽ ഇവ സാധാരണമായി കാണപ്പെടുന്നു. ഇവയുടെ തന്മാത്രാസംരചന (molecular structure) വളരെ സങ്കീർണമാണ്‌. ഇവയെ രാസപരമായി പഠിക്കുന്നതും വർഗീകരിക്കുന്നതും അത്യന്തം ക്ലേശകരമാണ്‌. ഈ വകുപ്പിൽപ്പെട്ട പ്രാട്ടീനികളുടെ അഭിലഷണീയങ്ങളായ ചില ഗുണധർമങ്ങള്‍ വിശദപഠനങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.
+
ജലലേയങ്ങളായ ഒരിനം പ്രാട്ടീനുകള്‍. മനുഷ്യനടക്കമുള്ള എല്ലാ ജീവികളുടെയും ടിഷ്യൂക്കളില്‍ ഇവ സാധാരണമായി കാണപ്പെടുന്നു. ഇവയുടെ തന്മാത്രാസംരചന (molecular structure) വളരെ സങ്കീര്‍ണമാണ്‌. ഇവയെ രാസപരമായി പഠിക്കുന്നതും വര്‍ഗീകരിക്കുന്നതും അത്യന്തം ക്ലേശകരമാണ്‌. ഈ വകുപ്പില്‍പ്പെട്ട പ്രാട്ടീനികളുടെ അഭിലഷണീയങ്ങളായ ചില ഗുണധര്‍മങ്ങള്‍ വിശദപഠനങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.
-
[[ചിത്രം:Vol3p402_albumin.jpg|thumb|ആൽബുമിനുകള്‍]]
+
[[ചിത്രം:Vol3p402_albumin.jpg|thumb|ആല്‍ബുമിനുകള്‍]]
-
ആൽബുമിനുകളിൽ പ്രായേണ കണ്ടുവരുന്ന മൂലകങ്ങള്‍ കാർബണ്‍ (50-55 ശ.മാ.), ഹൈഡ്രജന്‍ (6.5-7.3 ശ.മാ), നൈട്രജന്‍ (15-17.6 ശ.മാ.), ഓക്‌സിജന്‍ (19-24 ശ.മാ.), സൽഫർ (0.3-0.5 ശ.മാ.) എന്നിവയാണ്‌. ഈ അനുപാതത്തിന്‌ വലിയ അന്തരമൊന്നും സാമാന്യേന കാണാറില്ല. ആൽബുമിനുകള്‍ സ്വതവേ കൊളോയ്‌ഡീയ പദാർഥങ്ങളാണ്‌. ഇവ ചർമപത്രത്തിലൂടെ (parchment paper) നിസരിക്കുകയില്ല. ഇക്കാരണത്താൽ ചർമപത്രത്തിലൂടെ നിസരിക്കുന്ന ലവണങ്ങളുടെ ലായനികളിൽനിന്ന്‌ ആൽബുമിനുകളെ വേർതിരിച്ചെടുക്കുവാന്‍ സാധിക്കുന്നു. ആൽബുമിനുകളുടെ ജലീയലായനികളിൽ ആൽക്കഹോള്‍ ചേർത്താൽ അവ അവക്ഷിപ്‌തം (precipitate) ആയി ലഭിക്കുന്നു. ആൽബുമിനുകളുടെ ജലീയലായനികളെ ചൂടാക്കിയാൽ അവയ്‌ക്ക്‌ അവസ്‌കന്ദനം (coagulation) സംഭവിക്കും. ഓരോ ആൽബുമിനിന്റെയും അവസ്‌കന്ദനതാപനില ഓരോന്നാണ്‌.
+
ആല്‍ബുമിനുകളില്‍ പ്രായേണ കണ്ടുവരുന്ന മൂലകങ്ങള്‍ കാര്‍ബണ്‍ (50-55 ശ.മാ.), ഹൈഡ്രജന്‍ (6.5-7.3 ശ.മാ), നൈട്രജന്‍ (15-17.6 ശ.മാ.), ഓക്‌സിജന്‍ (19-24 ശ.മാ.), സല്‍ഫര്‍ (0.3-0.5 ശ.മാ.) എന്നിവയാണ്‌. ഈ അനുപാതത്തിന്‌ വലിയ അന്തരമൊന്നും സാമാന്യേന കാണാറില്ല. ആല്‍ബുമിനുകള്‍ സ്വതവേ കൊളോയ്‌ഡീയ പദാര്‍ഥങ്ങളാണ്‌. ഇവ ചര്‍മപത്രത്തിലൂടെ (parchment paper) നിസരിക്കുകയില്ല. ഇക്കാരണത്താല്‍ ചര്‍മപത്രത്തിലൂടെ നിസരിക്കുന്ന ലവണങ്ങളുടെ ലായനികളില്‍നിന്ന്‌ ആല്‍ബുമിനുകളെ വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കുന്നു. ആല്‍ബുമിനുകളുടെ ജലീയലായനികളില്‍ ആല്‍ക്കഹോള്‍ ചേര്‍ത്താല്‍ അവ അവക്ഷിപ്‌തം (precipitate) ആയി ലഭിക്കുന്നു. ആല്‍ബുമിനുകളുടെ ജലീയലായനികളെ ചൂടാക്കിയാല്‍ അവയ്‌ക്ക്‌ അവസ്‌കന്ദനം (coagulation) സംഭവിക്കും. ഓരോ ആല്‍ബുമിനിന്റെയും അവസ്‌കന്ദനതാപനില ഓരോന്നാണ്‌.
-
ശരീരക്രിയാപരമായി നോക്കിയാൽ ആൽബുമിനുകളും ബന്ധപ്പെട്ട യൗഗികങ്ങളും അതിപ്രാധാന്യമുള്ളവയാണ്‌. ശരീരത്തിലെ കൊഴുപ്പുകളും ഖനിജങ്ങളും ഒഴിച്ചുള്ള മറ്റു ശുഷ്‌കപദാർഥങ്ങള്‍ ആൽബുമിനുകളും ബന്ധപ്പെട്ട പദാർഥങ്ങളും (പ്രാട്ടീനുകളും) കൂടിയതാണ്‌. ഓരോ സസ്യകോശത്തിലും ആൽബുമിനുകള്‍ അവശ്യഘടകമാണ്‌. മനുഷ്യനടക്കമുള്ള ജീവികളുടെ ഭക്ഷണത്തിൽ ഇവ അപരിത്യാജ്യമാണ്‌. കൊഴുപ്പോ കാർബൊ ഹൈഡ്രറ്റോ അല്‌പകാലത്തേക്ക്‌ ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരും. എന്നാൽ പ്രാട്ടീനുകള്‍ (ആൽബുമിനുകള്‍ ഉള്‍പ്പെടെ) ഒഴിവാക്കാന്‍ സാധ്യമല്ല.
+
ശരീരക്രിയാപരമായി നോക്കിയാല്‍ ആല്‍ബുമിനുകളും ബന്ധപ്പെട്ട യൗഗികങ്ങളും അതിപ്രാധാന്യമുള്ളവയാണ്‌. ശരീരത്തിലെ കൊഴുപ്പുകളും ഖനിജങ്ങളും ഒഴിച്ചുള്ള മറ്റു ശുഷ്‌കപദാര്‍ഥങ്ങള്‍ ആല്‍ബുമിനുകളും ബന്ധപ്പെട്ട പദാര്‍ഥങ്ങളും (പ്രാട്ടീനുകളും) കൂടിയതാണ്‌. ഓരോ സസ്യകോശത്തിലും ആല്‍ബുമിനുകള്‍ അവശ്യഘടകമാണ്‌. മനുഷ്യനടക്കമുള്ള ജീവികളുടെ ഭക്ഷണത്തില്‍ ഇവ അപരിത്യാജ്യമാണ്‌. കൊഴുപ്പോ കാര്‍ബൊ ഹൈഡ്രറ്റോ അല്‌പകാലത്തേക്ക്‌ ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍ പ്രാട്ടീനുകള്‍ (ആല്‍ബുമിനുകള്‍ ഉള്‍പ്പെടെ) ഒഴിവാക്കാന്‍ സാധ്യമല്ല.
-
മുട്ടയിലെ ആൽബുമിന്‍ (ovalbumin) ചില വിഷാലുപദാർഥങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്‌. ഉദാഹരണമായി കൊറോസീവ്‌  സബ്ലിമേറ്റ്‌, ഷുഗർ ഒഫ്‌ ലെഡ്‌, കോപ്പർസൽഫേറ്റ്‌ എന്നീ വിഷാലുവസ്‌തുക്കള്‍ക്കു പ്രതിവിധിയായി മുട്ടയിലെ ആൽബുമിന്‍ കഴിച്ചാൽ മതി. പഞ്ചസാരയുടെ ശുദ്ധീകരണം, തുണികളിൽ ചായമിടൽ മുതലായ വ്യവസായങ്ങളിലും ആൽബുമിന്‍ പ്രയോജനപ്പെടുന്നുണ്ട്‌. മുട്ടയിലെ വെള്ള മിക്കവാറും ആൽബുമിനുകളാണ്‌.
+
മുട്ടയിലെ ആല്‍ബുമിന്‍ (ovalbumin) ചില വിഷാലുപദാര്‍ഥങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്‌. ഉദാഹരണമായി കൊറോസീവ്‌  സബ്ലിമേറ്റ്‌, ഷുഗര്‍ ഒഫ്‌ ലെഡ്‌, കോപ്പര്‍സല്‍ഫേറ്റ്‌ എന്നീ വിഷാലുവസ്‌തുക്കള്‍ക്കു പ്രതിവിധിയായി മുട്ടയിലെ ആല്‍ബുമിന്‍ കഴിച്ചാല്‍ മതി. പഞ്ചസാരയുടെ ശുദ്ധീകരണം, തുണികളില്‍ ചായമിടല്‍ മുതലായ വ്യവസായങ്ങളിലും ആല്‍ബുമിന്‍ പ്രയോജനപ്പെടുന്നുണ്ട്‌. മുട്ടയിലെ വെള്ള മിക്കവാറും ആല്‍ബുമിനുകളാണ്‌.
-
രക്തത്തിലെ പ്ലാസ്‌മയിൽ മുഖ്യാംശം സിറം എന്നു വിശേഷിപ്പിക്കുന്ന ആൽബുമിന്‍ ആകുന്നു. ആൽബുമിന്‍ ഒട്ടും ഉണ്ടാകാന്‍ പാടില്ലാത്തത്‌ മൂത്രത്തിലാണ്‌, ഉണ്ടായാൽ അത്‌ "അൽബ്യൂമിന്യൂറിയ' (Albuminuria) എന്ന രോഗത്തിനു കാരണമാകുന്നു. സിറം-ആൽബുമിന്റെ പ്രാഥമികപ്രവർത്തനം ശരീരത്തിൽ പരാസരണമർദനിയന്ത്രണം (regulation of osmotic pressure) ആണ്‌. ഒരു ടിഷ്യൂവിൽനിന്ന്‌ മറ്റൊരു ടിഷ്യൂവിലേക്ക്‌ ഉപാപചയോത്‌പന്നങ്ങളെ വഹിച്ചുകൊണ്ടുപോകുന്നതിലും അത്‌ സജീവമായി പ്രവർത്തിക്കുന്നു. മാംസപേശികളിൽ കാണുന്ന മയോജന്‍ (myogen), പാലിലെ ലാക്‌റ്റാൽബുമിന്‍, പട്ടാണിപ്പയറിലെ ലെഗുമെലിന്‍ (legumelin), ഗോതമ്പിലെ ലൂക്കോസിന്‍ (leucosin) എന്നിവ പ്രകൃതിയിൽ കാണപ്പെടുന്ന ചില ആൽബുമിനുകള്‍ ആകുന്നു.
+
രക്തത്തിലെ പ്ലാസ്‌മയില്‍ മുഖ്യാംശം സിറം എന്നു വിശേഷിപ്പിക്കുന്ന ആല്‍ബുമിന്‍ ആകുന്നു. ആല്‍ബുമിന്‍ ഒട്ടും ഉണ്ടാകാന്‍ പാടില്ലാത്തത്‌ മൂത്രത്തിലാണ്‌, ഉണ്ടായാല്‍ അത്‌ "അല്‍ബ്യൂമിന്യൂറിയ' (Albuminuria) എന്ന രോഗത്തിനു കാരണമാകുന്നു. സിറം-ആല്‍ബുമിന്റെ പ്രാഥമികപ്രവര്‍ത്തനം ശരീരത്തില്‍ പരാസരണമര്‍ദനിയന്ത്രണം (regulation of osmotic pressure) ആണ്‌. ഒരു ടിഷ്യൂവില്‍നിന്ന്‌ മറ്റൊരു ടിഷ്യൂവിലേക്ക്‌ ഉപാപചയോത്‌പന്നങ്ങളെ വഹിച്ചുകൊണ്ടുപോകുന്നതിലും അത്‌ സജീവമായി പ്രവര്‍ത്തിക്കുന്നു. മാംസപേശികളില്‍ കാണുന്ന മയോജന്‍ (myogen), പാലിലെ ലാക്‌റ്റാല്‍ബുമിന്‍, പട്ടാണിപ്പയറിലെ ലെഗുമെലിന്‍ (legumelin), ഗോതമ്പിലെ ലൂക്കോസിന്‍ (leucosin) എന്നിവ പ്രകൃതിയില്‍ കാണപ്പെടുന്ന ചില ആല്‍ബുമിനുകള്‍ ആകുന്നു.

08:14, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബുമിനുകള്‍

Albumines

ജലലേയങ്ങളായ ഒരിനം പ്രാട്ടീനുകള്‍. മനുഷ്യനടക്കമുള്ള എല്ലാ ജീവികളുടെയും ടിഷ്യൂക്കളില്‍ ഇവ സാധാരണമായി കാണപ്പെടുന്നു. ഇവയുടെ തന്മാത്രാസംരചന (molecular structure) വളരെ സങ്കീര്‍ണമാണ്‌. ഇവയെ രാസപരമായി പഠിക്കുന്നതും വര്‍ഗീകരിക്കുന്നതും അത്യന്തം ക്ലേശകരമാണ്‌. ഈ വകുപ്പില്‍പ്പെട്ട പ്രാട്ടീനികളുടെ അഭിലഷണീയങ്ങളായ ചില ഗുണധര്‍മങ്ങള്‍ വിശദപഠനങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.

ആല്‍ബുമിനുകള്‍

ആല്‍ബുമിനുകളില്‍ പ്രായേണ കണ്ടുവരുന്ന മൂലകങ്ങള്‍ കാര്‍ബണ്‍ (50-55 ശ.മാ.), ഹൈഡ്രജന്‍ (6.5-7.3 ശ.മാ), നൈട്രജന്‍ (15-17.6 ശ.മാ.), ഓക്‌സിജന്‍ (19-24 ശ.മാ.), സല്‍ഫര്‍ (0.3-0.5 ശ.മാ.) എന്നിവയാണ്‌. ഈ അനുപാതത്തിന്‌ വലിയ അന്തരമൊന്നും സാമാന്യേന കാണാറില്ല. ആല്‍ബുമിനുകള്‍ സ്വതവേ കൊളോയ്‌ഡീയ പദാര്‍ഥങ്ങളാണ്‌. ഇവ ചര്‍മപത്രത്തിലൂടെ (parchment paper) നിസരിക്കുകയില്ല. ഇക്കാരണത്താല്‍ ചര്‍മപത്രത്തിലൂടെ നിസരിക്കുന്ന ലവണങ്ങളുടെ ലായനികളില്‍നിന്ന്‌ ആല്‍ബുമിനുകളെ വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കുന്നു. ആല്‍ബുമിനുകളുടെ ജലീയലായനികളില്‍ ആല്‍ക്കഹോള്‍ ചേര്‍ത്താല്‍ അവ അവക്ഷിപ്‌തം (precipitate) ആയി ലഭിക്കുന്നു. ആല്‍ബുമിനുകളുടെ ജലീയലായനികളെ ചൂടാക്കിയാല്‍ അവയ്‌ക്ക്‌ അവസ്‌കന്ദനം (coagulation) സംഭവിക്കും. ഓരോ ആല്‍ബുമിനിന്റെയും അവസ്‌കന്ദനതാപനില ഓരോന്നാണ്‌.

ശരീരക്രിയാപരമായി നോക്കിയാല്‍ ആല്‍ബുമിനുകളും ബന്ധപ്പെട്ട യൗഗികങ്ങളും അതിപ്രാധാന്യമുള്ളവയാണ്‌. ശരീരത്തിലെ കൊഴുപ്പുകളും ഖനിജങ്ങളും ഒഴിച്ചുള്ള മറ്റു ശുഷ്‌കപദാര്‍ഥങ്ങള്‍ ആല്‍ബുമിനുകളും ബന്ധപ്പെട്ട പദാര്‍ഥങ്ങളും (പ്രാട്ടീനുകളും) കൂടിയതാണ്‌. ഓരോ സസ്യകോശത്തിലും ആല്‍ബുമിനുകള്‍ അവശ്യഘടകമാണ്‌. മനുഷ്യനടക്കമുള്ള ജീവികളുടെ ഭക്ഷണത്തില്‍ ഇവ അപരിത്യാജ്യമാണ്‌. കൊഴുപ്പോ കാര്‍ബൊ ഹൈഡ്രറ്റോ അല്‌പകാലത്തേക്ക്‌ ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍ പ്രാട്ടീനുകള്‍ (ആല്‍ബുമിനുകള്‍ ഉള്‍പ്പെടെ) ഒഴിവാക്കാന്‍ സാധ്യമല്ല. മുട്ടയിലെ ആല്‍ബുമിന്‍ (ovalbumin) ചില വിഷാലുപദാര്‍ഥങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്‌. ഉദാഹരണമായി കൊറോസീവ്‌ സബ്ലിമേറ്റ്‌, ഷുഗര്‍ ഒഫ്‌ ലെഡ്‌, കോപ്പര്‍സല്‍ഫേറ്റ്‌ എന്നീ വിഷാലുവസ്‌തുക്കള്‍ക്കു പ്രതിവിധിയായി മുട്ടയിലെ ആല്‍ബുമിന്‍ കഴിച്ചാല്‍ മതി. പഞ്ചസാരയുടെ ശുദ്ധീകരണം, തുണികളില്‍ ചായമിടല്‍ മുതലായ വ്യവസായങ്ങളിലും ആല്‍ബുമിന്‍ പ്രയോജനപ്പെടുന്നുണ്ട്‌. മുട്ടയിലെ വെള്ള മിക്കവാറും ആല്‍ബുമിനുകളാണ്‌.

രക്തത്തിലെ പ്ലാസ്‌മയില്‍ മുഖ്യാംശം സിറം എന്നു വിശേഷിപ്പിക്കുന്ന ആല്‍ബുമിന്‍ ആകുന്നു. ആല്‍ബുമിന്‍ ഒട്ടും ഉണ്ടാകാന്‍ പാടില്ലാത്തത്‌ മൂത്രത്തിലാണ്‌, ഉണ്ടായാല്‍ അത്‌ "അല്‍ബ്യൂമിന്യൂറിയ' (Albuminuria) എന്ന രോഗത്തിനു കാരണമാകുന്നു. സിറം-ആല്‍ബുമിന്റെ പ്രാഥമികപ്രവര്‍ത്തനം ശരീരത്തില്‍ പരാസരണമര്‍ദനിയന്ത്രണം (regulation of osmotic pressure) ആണ്‌. ഒരു ടിഷ്യൂവില്‍നിന്ന്‌ മറ്റൊരു ടിഷ്യൂവിലേക്ക്‌ ഉപാപചയോത്‌പന്നങ്ങളെ വഹിച്ചുകൊണ്ടുപോകുന്നതിലും അത്‌ സജീവമായി പ്രവര്‍ത്തിക്കുന്നു. മാംസപേശികളില്‍ കാണുന്ന മയോജന്‍ (myogen), പാലിലെ ലാക്‌റ്റാല്‍ബുമിന്‍, പട്ടാണിപ്പയറിലെ ലെഗുമെലിന്‍ (legumelin), ഗോതമ്പിലെ ലൂക്കോസിന്‍ (leucosin) എന്നിവ പ്രകൃതിയില്‍ കാണപ്പെടുന്ന ചില ആല്‍ബുമിനുകള്‍ ആകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍