This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്നോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇക്നോളജി) |
Mksol (സംവാദം | സംഭാവനകള്‍) (→Ichnology) |
||
വരി 21: | വരി 21: | ||
സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു തരം ട്രയ്സ്ഫോസിലുകളാണ് "കോപ്രാലൈറ്റുകള്' (Coprolites). പുരാതന ജീവികളുടെ ഫോസിൽവത്കരിക്കപ്പെട്ട വിസർജ്യവസ്തുക്കളാണിവ. മണ്മറഞ്ഞ് പോയതും ഒരു തരത്തിലുള്ള ശാരീരികഫോസിലുകളും അവശേഷിപ്പിക്കാത്തതുമായ ജീവികളുടെ പോലും ഭക്ഷണശീലങ്ങളെപ്പറ്റിയും (paleodiet) തദ്വാരാ അവയുമായി ബന്ധപ്പെട്ട ആഹാരശൃംഖലകളെയും ആവാസവ്യവസ്ഥകളെയും സംബന്ധിച്ചും കോപ്രാലൈറ്റുകള് പ്രസക്തമായ വിവരങ്ങള്‍ നൽകുന്നു. | സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു തരം ട്രയ്സ്ഫോസിലുകളാണ് "കോപ്രാലൈറ്റുകള്' (Coprolites). പുരാതന ജീവികളുടെ ഫോസിൽവത്കരിക്കപ്പെട്ട വിസർജ്യവസ്തുക്കളാണിവ. മണ്മറഞ്ഞ് പോയതും ഒരു തരത്തിലുള്ള ശാരീരികഫോസിലുകളും അവശേഷിപ്പിക്കാത്തതുമായ ജീവികളുടെ പോലും ഭക്ഷണശീലങ്ങളെപ്പറ്റിയും (paleodiet) തദ്വാരാ അവയുമായി ബന്ധപ്പെട്ട ആഹാരശൃംഖലകളെയും ആവാസവ്യവസ്ഥകളെയും സംബന്ധിച്ചും കോപ്രാലൈറ്റുകള് പ്രസക്തമായ വിവരങ്ങള്‍ നൽകുന്നു. | ||
- | ജന്തുക്കളുടെയും സസ്യങ്ങളുടെയും കാര്യത്തിലെന്നപോലെ ഐ.സി.ഇസഡ്.എന്‍. (ICZN-International Code For Zoological Nomenclature), ഐ.സി.ബി.എന്‍. (ICBN-International Code For Botanical Nomenclature) എന്നിവയുടെ നിർദേശമനുസരിച്ചാണ് പൊതുവിൽ പുതുതായി കണ്ടെത്തിയ ഫോസിൽ ജീവികള്‍ക്കും പേര് നൽകുന്നത്. എന്നാൽ, "ട്രയ്സ്ഫോസിലു'കളായി വരുന്ന ജീവത്സൂചകങ്ങളുടെ കാര്യത്തിൽ മാത്രം ഈ രീതിയല്ല അനുവർത്തിച്ചുവരുന്നത്. കാരണം, ഇക്നോളജി പഠനത്തിൽ ചിലപ്പോള്‍ ഒരു മണ്കൂനയ്ക്കോ മാളത്തിനോ പോലും പേരിടേണ്ടതായിവരും. അങ്ങനെയെങ്കിൽ അവയ്ക്ക് തനതായ പേരുകള്‍ സ്വയം നിർദേശിക്കുകയാവും ഗവേഷകർ ചെയ്യുക. അതേസമയം, ശാരീരികഫോസിലു(Body fossils) | + | ജന്തുക്കളുടെയും സസ്യങ്ങളുടെയും കാര്യത്തിലെന്നപോലെ ഐ.സി.ഇസഡ്.എന്‍. (ICZN-International Code For Zoological Nomenclature), ഐ.സി.ബി.എന്‍. (ICBN-International Code For Botanical Nomenclature) എന്നിവയുടെ നിർദേശമനുസരിച്ചാണ് പൊതുവിൽ പുതുതായി കണ്ടെത്തിയ ഫോസിൽ ജീവികള്‍ക്കും പേര് നൽകുന്നത്. എന്നാൽ, "ട്രയ്സ്ഫോസിലു'കളായി വരുന്ന ജീവത്സൂചകങ്ങളുടെ കാര്യത്തിൽ മാത്രം ഈ രീതിയല്ല അനുവർത്തിച്ചുവരുന്നത്. കാരണം, ഇക്നോളജി പഠനത്തിൽ ചിലപ്പോള്‍ ഒരു മണ്കൂനയ്ക്കോ മാളത്തിനോ പോലും പേരിടേണ്ടതായിവരും. അങ്ങനെയെങ്കിൽ അവയ്ക്ക് തനതായ പേരുകള്‍ സ്വയം നിർദേശിക്കുകയാവും ഗവേഷകർ ചെയ്യുക. അതേസമയം, ശാരീരികഫോസിലു(Body fossils)കള്‍ക്ക് ലിനയസ്സിന്റെ ദ്വിനാമപദ്ധതിയനുസരിച്ചുള്ള പേരുകളാണ് നൽകപ്പെടുന്നത്. ഇക്കാരണത്താൽ, ഇവയിൽനിന്നും ട്രയ്സ്ഫോസിലുകളെ വേർതിരിച്ചറിയുന്നതിനായി അവയുടെ പേരുകള്ക്കുമുമ്പിൽ ഇക്നോജനുസ് (Ichnogenus)എന്നോ ഇക്നോസ്പീഷീസ് (Ichnospecies)എന്നോ ചേർക്കാറുണ്ട്. എങ്കിലും ഇക്നോളജി ഗവേഷകരും വർഗീകരണശാസ്ത്രജ്ഞരും തമ്മിൽ ഇനിയും സമവായത്തിലെത്തേണ്ടതായുണ്ട്. |
ഇക്നോളജി-പരിണാമപഠനത്തിൽ. പരിണാമ പ്രക്രിയയുടെ ശക്തമായ തെളിവുകളായി "ട്രയ്സ് ഫോസിലുകള്‍' പരിഗണിക്കപ്പെട്ടുതുടങ്ങിയത് 19-ാം ശതകത്തിന്റെ തുടക്കത്തോടെയായിരുന്നുവെങ്കിലും അവയുടെ കണ്ടെത്തലിന് അതിലും പഴക്കമുണ്ട്. അമേരിക്കയിലെ കാടുകളിലും മറ്റും ഭീമാകാര ഡൈനോസോറുകളുടെ കാല്പാടുകളും അവയുടെ വിസർജ്യങ്ങളും (Coprolites) 17െ-ാം ശതകത്തിൽത്തന്നെ കണ്ടെത്തപ്പെട്ടിരുന്നു. 19-ാം ശതകത്തിൽ അമേരിക്കന്‍ ഗവേഷകരായിരുന്ന പ്ലീനി മൂഡി, എഡ്വെർഡ് ഹിച്ച്കോക്ക്, സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നാത്രാസ്റ്റ് തുടങ്ങിയവർ നടത്തിയ പഠനങ്ങള്‍ ട്രയ്സ്ഫോസിലുകളെ സംബന്ധിച്ച പലപുതിയ കണ്ടെത്തെലുകളിലേക്ക് നയിച്ചു. | ഇക്നോളജി-പരിണാമപഠനത്തിൽ. പരിണാമ പ്രക്രിയയുടെ ശക്തമായ തെളിവുകളായി "ട്രയ്സ് ഫോസിലുകള്‍' പരിഗണിക്കപ്പെട്ടുതുടങ്ങിയത് 19-ാം ശതകത്തിന്റെ തുടക്കത്തോടെയായിരുന്നുവെങ്കിലും അവയുടെ കണ്ടെത്തലിന് അതിലും പഴക്കമുണ്ട്. അമേരിക്കയിലെ കാടുകളിലും മറ്റും ഭീമാകാര ഡൈനോസോറുകളുടെ കാല്പാടുകളും അവയുടെ വിസർജ്യങ്ങളും (Coprolites) 17െ-ാം ശതകത്തിൽത്തന്നെ കണ്ടെത്തപ്പെട്ടിരുന്നു. 19-ാം ശതകത്തിൽ അമേരിക്കന്‍ ഗവേഷകരായിരുന്ന പ്ലീനി മൂഡി, എഡ്വെർഡ് ഹിച്ച്കോക്ക്, സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നാത്രാസ്റ്റ് തുടങ്ങിയവർ നടത്തിയ പഠനങ്ങള്‍ ട്രയ്സ്ഫോസിലുകളെ സംബന്ധിച്ച പലപുതിയ കണ്ടെത്തെലുകളിലേക്ക് നയിച്ചു. | ||
വരി 33: | വരി 33: | ||
ഡൈനോസോറുകള്‍ പരിണാമപ്രക്രിയയിലെ അത്ര പരിഷ്കൃതജീവിവർഗമല്ലെന്ന ധാരണ ഇക്നോളജി പഠനത്തിലൂടെ തിരുത്തിക്കുറിച്ച ഗവേഷകനാണ് ജോണ്‍ ഹോർണർ (John Horner). ഡൈനോസോറുകളുടെ മുട്ടകളും പ്രജനനഇടങ്ങളും പഠനവിധേയമാക്കിയതിലൂടെ മാതൃത്വ വാസനകള്‍ (Parental Care) ഡൈനോസോറുകളും സ്വായത്തമാക്കിയിരുന്നതായി അദ്ദേഹം സമർഥിക്കുകയുണ്ടായി. കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്ന സ്വഭാവവും അവയ്ക്കുണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തി. ഡൈനോസോറുകളുടെ സഞ്ചാരപഥങ്ങളെ അന്വേഷിക്കുന്നതിലൂടെയായിരുന്നു മാർട്ടിന്ലോക്ലി (Martin Lockley) ശ്രദ്ധേയനായത്. നട്ടെല്ലില്ലാത്ത ജീവികളുടെ ഇക്നോളജിയെ സംബന്ധിച്ച ഗ്ലോസറി ആന്‍ഡ് മാന്വൽ ഒഫ് ടെട്രാപോഡ് ഫൂട്ട്പ്രിന്റ് പാലിയോഇക്നോളജി (Glossary and Manual of Tetrapod Footprint Paleoichnology) എന്ന പുസ്തകം ഗിസപ് ലിയോനാർഡി (Guiseppe Leonardi) എന്ന ഗവേഷകന് 1987-ൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പെട്രാളിയം നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാവുന്നതരത്തിൽ ജീവത്സൂചകങ്ങളെ ഉപയോഗിക്കാം എന്ന് നിർദേശിച്ചതിലൂടെ ശ്രദ്ധേയനായ ശാസ്ത്രജ്ഞനാണ് ജോർജ് പെംബേർട്ടണ് (George Pemberton). | ഡൈനോസോറുകള്‍ പരിണാമപ്രക്രിയയിലെ അത്ര പരിഷ്കൃതജീവിവർഗമല്ലെന്ന ധാരണ ഇക്നോളജി പഠനത്തിലൂടെ തിരുത്തിക്കുറിച്ച ഗവേഷകനാണ് ജോണ്‍ ഹോർണർ (John Horner). ഡൈനോസോറുകളുടെ മുട്ടകളും പ്രജനനഇടങ്ങളും പഠനവിധേയമാക്കിയതിലൂടെ മാതൃത്വ വാസനകള്‍ (Parental Care) ഡൈനോസോറുകളും സ്വായത്തമാക്കിയിരുന്നതായി അദ്ദേഹം സമർഥിക്കുകയുണ്ടായി. കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്ന സ്വഭാവവും അവയ്ക്കുണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തി. ഡൈനോസോറുകളുടെ സഞ്ചാരപഥങ്ങളെ അന്വേഷിക്കുന്നതിലൂടെയായിരുന്നു മാർട്ടിന്ലോക്ലി (Martin Lockley) ശ്രദ്ധേയനായത്. നട്ടെല്ലില്ലാത്ത ജീവികളുടെ ഇക്നോളജിയെ സംബന്ധിച്ച ഗ്ലോസറി ആന്‍ഡ് മാന്വൽ ഒഫ് ടെട്രാപോഡ് ഫൂട്ട്പ്രിന്റ് പാലിയോഇക്നോളജി (Glossary and Manual of Tetrapod Footprint Paleoichnology) എന്ന പുസ്തകം ഗിസപ് ലിയോനാർഡി (Guiseppe Leonardi) എന്ന ഗവേഷകന് 1987-ൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പെട്രാളിയം നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാവുന്നതരത്തിൽ ജീവത്സൂചകങ്ങളെ ഉപയോഗിക്കാം എന്ന് നിർദേശിച്ചതിലൂടെ ശ്രദ്ധേയനായ ശാസ്ത്രജ്ഞനാണ് ജോർജ് പെംബേർട്ടണ് (George Pemberton). | ||
+ | |||
സമുദ്രപരിസ്ഥിതിയിൽ കഴിഞ്ഞിരുന്ന നട്ടെല്ലില്ലാത്ത ജീവികളുടെ "ബയോടർബേഷന്' പ്രവർത്തനം സംബന്ധിച്ച് "ഇക്നോഫേബ്രിക് അനാലിസ്സിസ്' (Ichnofabric Analysis)എന്ന പുതിയൊരുതരം സങ്കേതത്തെ അവതരിപ്പിക്കുന്നതിലൂടെ ഇക്നോളജി ഗവേഷണത്തിന് പുതുവേഗം പകർന്നത് റിച്ചാർഡ് ബ്രാംലി, ടോണി എക്ഡേൽ എന്നിവരായിരുന്നു. 1991-മുതൽ അന്തർദേശീയതലത്തിൽ, ഇക്നോളജി സംബന്ധമായ പുതിയ സമീപനങ്ങള്‍ ചർച്ച ചെയ്യാനായി "ഇക്നോഫേബ്രിക് വർക്ഷോപ്' (Ichnofabric workshop) എന്ന ഒരു സ്ഥിരം വേദിയൊരുക്കുന്നതിൽ ബ്രാംലിയുടെയും എക്ഡേലിന്റെയും പരിശ്രമങ്ങള്‍ വിജയിക്കുകയുണ്ടായി. | സമുദ്രപരിസ്ഥിതിയിൽ കഴിഞ്ഞിരുന്ന നട്ടെല്ലില്ലാത്ത ജീവികളുടെ "ബയോടർബേഷന്' പ്രവർത്തനം സംബന്ധിച്ച് "ഇക്നോഫേബ്രിക് അനാലിസ്സിസ്' (Ichnofabric Analysis)എന്ന പുതിയൊരുതരം സങ്കേതത്തെ അവതരിപ്പിക്കുന്നതിലൂടെ ഇക്നോളജി ഗവേഷണത്തിന് പുതുവേഗം പകർന്നത് റിച്ചാർഡ് ബ്രാംലി, ടോണി എക്ഡേൽ എന്നിവരായിരുന്നു. 1991-മുതൽ അന്തർദേശീയതലത്തിൽ, ഇക്നോളജി സംബന്ധമായ പുതിയ സമീപനങ്ങള്‍ ചർച്ച ചെയ്യാനായി "ഇക്നോഫേബ്രിക് വർക്ഷോപ്' (Ichnofabric workshop) എന്ന ഒരു സ്ഥിരം വേദിയൊരുക്കുന്നതിൽ ബ്രാംലിയുടെയും എക്ഡേലിന്റെയും പരിശ്രമങ്ങള്‍ വിജയിക്കുകയുണ്ടായി. | ||
ഡൈനോസോറുകള്‍ അല്ലാത്ത മറ്റു ജീവികളുടെ പരിണാമപഠനത്തിലേക്കും വെളിച്ചം വീശുന്ന തരത്തിൽ ഇക്നോളജി പഠനങ്ങള്‍ പുനർനിർണയം ചെയ്യപ്പെട്ടത് അടുത്ത കാലങ്ങളിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ്. പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യജാതികള്‍ എന്നിവയുടെ പരിണാമം സംബന്ധിച്ചും കൂടുതൽ വിവരങ്ങള്‍ പകരാന്‍ ഇക്നോളജി ഗവേഷണത്തിന് കഴിയുന്നുണ്ട്. വളരെക്കാലത്തോളം മുഖ്യധാരാഗവേഷണത്തിന്റെ മേഖലയിലേക്ക് കടന്നുവരാതിരുന്ന ഭൂഖണ്ഡാന്തര ഇക്നോളജി പഠനങ്ങള്‍(Continental Ichnology)ക്ക് സജീവത കൈവരാന്‍ ലൂയി ബുവാടോയിസ് (Luis Buatois), സ്റ്റെീഫന് ഹാസിയോടിസ് (Stephen Hasiotis), മോളിമില്ലർ (Molly Miller), ഗബ്രിയേലാ മാന്ഗാനോ (Gabriela Mangano) തുടങ്ങിയവരുടെ ശ്രമങ്ങള്‍ കാരണമായി. നട്ടെല്ലുള്ള ജീവികളുടെ കാര്യത്തിൽ ഇന്ന് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ജെറി മക്നോള്ഡ് (Jerry Macnold) ന്യൂമെക്സിക്കോയിലെ പെർമിയന്‍ അടരു(Permian Strata)കളിൽ തന്റെ അന്വേഷണം തുടരുന്നുണ്ട്. ഇവയിലൂടെ വെളിപ്പെടുന്ന വിവരങ്ങള്‍ ഡൈനോസോറുകളും മറ്റു ജീവജാതികളും ഉള്‍പ്പെടുന്ന ആദിമജീവന്റെ പരിണാമഭൂമിക കൂടുതൽ വ്യക്തതയോടെ വരച്ചിടുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. ഒരു കാല്പാട് എന്നാൽ പാദത്തിന്റെ വെറും അടയാളമല്ല: ഒരു ഭാവത്തിന്റെ പാദത്തിലൂടെയുള്ള ആവിഷ്കാരമാണ് എന്ന ഡോ. പി. മാനിങ്ങിന്റെ ഉദ്ധരണി ഇക്നോളജിയുടെ അന്തസ്സത്ത പ്രതിഫലിപ്പിക്കുന്നു. | ഡൈനോസോറുകള്‍ അല്ലാത്ത മറ്റു ജീവികളുടെ പരിണാമപഠനത്തിലേക്കും വെളിച്ചം വീശുന്ന തരത്തിൽ ഇക്നോളജി പഠനങ്ങള്‍ പുനർനിർണയം ചെയ്യപ്പെട്ടത് അടുത്ത കാലങ്ങളിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ്. പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യജാതികള്‍ എന്നിവയുടെ പരിണാമം സംബന്ധിച്ചും കൂടുതൽ വിവരങ്ങള്‍ പകരാന്‍ ഇക്നോളജി ഗവേഷണത്തിന് കഴിയുന്നുണ്ട്. വളരെക്കാലത്തോളം മുഖ്യധാരാഗവേഷണത്തിന്റെ മേഖലയിലേക്ക് കടന്നുവരാതിരുന്ന ഭൂഖണ്ഡാന്തര ഇക്നോളജി പഠനങ്ങള്‍(Continental Ichnology)ക്ക് സജീവത കൈവരാന്‍ ലൂയി ബുവാടോയിസ് (Luis Buatois), സ്റ്റെീഫന് ഹാസിയോടിസ് (Stephen Hasiotis), മോളിമില്ലർ (Molly Miller), ഗബ്രിയേലാ മാന്ഗാനോ (Gabriela Mangano) തുടങ്ങിയവരുടെ ശ്രമങ്ങള്‍ കാരണമായി. നട്ടെല്ലുള്ള ജീവികളുടെ കാര്യത്തിൽ ഇന്ന് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ജെറി മക്നോള്ഡ് (Jerry Macnold) ന്യൂമെക്സിക്കോയിലെ പെർമിയന്‍ അടരു(Permian Strata)കളിൽ തന്റെ അന്വേഷണം തുടരുന്നുണ്ട്. ഇവയിലൂടെ വെളിപ്പെടുന്ന വിവരങ്ങള്‍ ഡൈനോസോറുകളും മറ്റു ജീവജാതികളും ഉള്‍പ്പെടുന്ന ആദിമജീവന്റെ പരിണാമഭൂമിക കൂടുതൽ വ്യക്തതയോടെ വരച്ചിടുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. ഒരു കാല്പാട് എന്നാൽ പാദത്തിന്റെ വെറും അടയാളമല്ല: ഒരു ഭാവത്തിന്റെ പാദത്തിലൂടെയുള്ള ആവിഷ്കാരമാണ് എന്ന ഡോ. പി. മാനിങ്ങിന്റെ ഉദ്ധരണി ഇക്നോളജിയുടെ അന്തസ്സത്ത പ്രതിഫലിപ്പിക്കുന്നു. | ||
+ | |||
(എന്‍.എസ്. അരുണ്‍കുമാർ) | (എന്‍.എസ്. അരുണ്‍കുമാർ) |
Current revision as of 06:27, 14 ജൂലൈ 2014
ഇക്നോളജി
Ichnology
ഒരു ജീവി തന്റെ ജീവിത ചുറ്റുപാടുകളിൽ, സ്വന്തം ചലനങ്ങളിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ അവശേഷിപ്പിച്ചുപോയ തെളിവുകളെ അഥവാ സൂചകങ്ങളെ അന്വേഷിക്കുന്ന ശാസ്ത്രശാഖയാണ് ഇക്നോളജി. പുരാതനകാലത്ത് ജീവിച്ചിരുന്നവയും മണ്മറഞ്ഞുപോയവയുമായ ജീവികളെക്കുറിച്ച് പഠിക്കുന്നതിനാണ് ഇക്നോളജി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ഒരു പക്ഷേ, ഇത്തരം ആദിമജീവജാലങ്ങള് യാതൊരുവിധ ഫോസിൽ രേഖകളും അവശേഷിപ്പിക്കാതെയാണ് അപ്രത്യക്ഷമായതെങ്കിൽപ്പോലും അവയെക്കുറിച്ച് വ്യക്തമായ സൂചന നൽകാന് സഹായകമാവുന്നു എന്നതാണ് പരിണാമപഠനത്തിൽ ഇക്നോളജിയുടെ പ്രസക്തി. ആധുനികകാലത്തെ ജീവികള്‍ സൃഷ്ടിക്കുന്ന സമാനസൂചകങ്ങളുമായുള്ള താരതമ്യം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താറുണ്ട്. ഭൂവിജ്ഞാനീയത്തിന്റെ ഒരു ഉപശാഖയായാണ് ഇക്നോളജി ഉടലെടുത്തതെങ്കിലും 20-ാം ശതകത്തിന്റെ തുടക്കത്തോടെ ഈ രംഗത്ത് ചില ഉണർവുകള്‍ സംജാതമായിട്ടുണ്ട്. ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ പാലിയെന്റോളജിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിലൂടെ ഫോസിലുകള്‍ രണ്ടായി വർഗീകരിക്കപ്പെട്ടു. ജീവികളുടെ ശരീരഭാഗങ്ങളോ ഘടനാരൂപങ്ങളോ ആണ് അവശേഷിക്കുന്നതെങ്കിൽ അത്തരം ഫോസിലുകള്‍ ബോഡി ഫോസിലു(body fossils)കെളെന്നും ഇക്നോളജിയുടെ പരിധിയിൽ വരുന്ന ഫോസിൽ രേഖകളെ ട്രയ്സ് ഫോസിലുtrace fossils)കെളെന്നുമാണ് വിശേഷിപ്പിക്കുന്നത്. "ട്രയ്സ് ഫോസിലു'കളെക്കുറിച്ച് പഠിക്കുന്ന ഗവേഷകരെ "ഇക്നോളജിസ്റ്റുകള്' (Ichnologists)എന്നാണ് വിളിക്കുന്നത്. ഇവരുടെ ഗവേഷണത്തിലൂടെ മുന്കാലജീവികളെയോ അവയുടെ ജീവിതപശ്ചാത്തലങ്ങളെയോ കുറിച്ച് വ്യക്തമാകുന്ന ചിന്തിത ചിത്രങ്ങള്‍ "ഇക്നോസ്പെക്ട്രം' (Ichnospectrum) എന്ന പേരിലും അറിയപ്പെടുന്നു.
ഇക്നോളജി പഠനത്തിലൂടെ വെളിപ്പെടുന്ന തെളിവുകള്‍ക്ക് "ജീവത് സൂചകങ്ങള്‍'(Biogenic structures)എന്നാണ് പേര്. കാല്പാടുകള്, സഞ്ചാരത്തിലൂടെയുണ്ടാവുന്ന മറ്റ് അടയാളങ്ങള്‍, മാളങ്ങള്‍, തുളകള്‍, തുരങ്കങ്ങള്‍ എന്നിവയെ ജീവൽസൂചകങ്ങളായി കണക്കാക്കുന്നു. കാഠിന്യമേറിയ പ്രതലത്തിലേൽക്കുന്ന പോറലുകളോടൊപ്പം മാർദവമേറിയ ഇടങ്ങളിൽ പതിയുന്നവയും ഇതിൽപ്പെടുന്നു. സാധാരണയായി രണ്ടുതരം അവസാദപ്രതല(sediment sufaces)ങ്ങള്‍ക്ക് ഇടയിലായിട്ടാണ് ഇത്തരം സൂചകങ്ങള്‍ കാണാനാവുന്നത്. ഉദാഹരണമായി, ഷഡ്പദവർഗത്തിൽപ്പെടുന്ന ഒരു ജീവി ഒരു അവസാദപ്രതലത്തിലൂടെ സഞ്ചരിച്ചതിന്റെ ഫലമായി വ്യക്തമായ ഒരു സഞ്ചാരപഥം രൂപപ്പെടുകയുണ്ടായി എന്നു കരുതുക. ഇതിനുമുകളിലേക്ക് ചെളിയോ, നേർമയേറിയ മണൽത്തരികളോ വീഴാനിടയായാൽ അത് സുസ്ഥിരമായ ഒരു ജീവൽസൂചകമായി സംരക്ഷിക്കപ്പെടുകയായി. മണൽത്തരികളോ ചെളിയോ കൊണ്ടുള്ള ഈ ആവരണം കാലാന്തരത്തിൽ കട്ടിയായുറഞ്ഞ് മണൽക്കല്ലാവുകയും താഴെയുള്ള അവസാദപ്രതലം അമർന്നുറഞ്ഞ് "ഷെയ്ൽ' (shale) ആയി രൂപപ്പെടുകയും ചെയ്യും. ഈ രണ്ട് പാളികളെ ശ്രദ്ധാപൂർവം വേർപെടുത്തുമ്പോള്‍ അച്ചുകുത്തിയപോലെ(as negative relief)യുള്ള അടയാളങ്ങള്‍ ഇരുപാളികളിലും കാണാനാവും. ഇങ്ങനെ കാണപ്പെടുന്ന അടയാളങ്ങള്‍, അത് നിരീക്ഷിക്കപ്പെട്ട പ്രതലവുമായി സ്ഥാനികവും കാലികവുമായി ബന്ധം പുലർത്തുന്നവയാണെന്ന് നിസ്സംശയം പറയാനാവും. "ജീവത്സൂചക'ങ്ങളുടെ അഥവാ "ട്രയ്സ്ഫോസിലു'കളുടെ ഏറ്റവും വലിയ ഗുണമേന്മയായി കരുതപ്പെടുന്നത് ഈ സവിശേഷതയാണ്. അതായത്, സമാനമായ കാലയളവിനുള്ളിൽത്തന്നെയുള്ള സ്ഥാനാന്തരണം (off place transporation) "ട്രയ്സ് ഫോസിലുകള്‍'ക്ക് സംഭവിക്കാറില്ല. അതേ സമയം ജീവശരീരത്തിന്റെ ഭാഗമായ "ബോഡിഫോസിലുകള്'ക്ക് സ്ഥാനാന്തരണം സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇക്കാരണത്താൽ മണ്മറഞ്ഞ ജീവരൂപങ്ങളുടെ യഥാതഥമായ ജീവപരിസരം സംബന്ധിച്ച വ്യക്തമായ ചിത്രം (Ichnospectrum) രൂപപ്പെടുത്തുന്നതിൽ ജീവത്സൂചകങ്ങള് വളരെയേറെ സഹായിക്കുന്നു.
ചില പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങളിൽ മാത്രം രൂപമെടുക്കുന്ന ചില സവിശേഷ ട്രയ്സ്ഫോസിലുകള് ഉണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളുടെ അടിത്തട്ടിലെ അവസാദങ്ങളിൽ മാളങ്ങളുണ്ടാക്കി ചില ജലജീവികള്‍ ശത്രുക്കളിൽനിന്ന് രക്ഷനേടാറുണ്ട്. 'ൗ' ആകൃതിയിലുള്ള മാളങ്ങളാണ് ഇവ സാധാരണയായി ഉണ്ടാക്കുന്നത്. ഓക്സിജന്‍ അടങ്ങിയ ജലവും ആഹാരവും സ്വീകരിക്കുകയും വിസർജ്യങ്ങള്‍ പുറന്തള്ളുകയും ചെയ്യുന്നത് ൗ കുഴലിന്റെ ഇരു കൈകളിലുമുള്ള ദ്വാരങ്ങളിലുടെയാണ്. എന്നാൽ ആഴംകൂടിയ ജലാശയങ്ങളിലെ ജീവികള്‍ ഒളിഞ്ഞിരിക്കുവാനായല്ല മാളങ്ങള്‍ ഉണ്ടാക്കുന്നത്. കാരണം, പ്രകാശം ആഴങ്ങളിലേക്ക് കടന്നെത്താത്തതിനാൽ അവ ശത്രുക്കള്‍ക്ക് ദൃശ്യമാകാറില്ല. അവ അവസാദങ്ങളുടെ ഉപരിതലത്തിൽ ആഹാരം തേടി ഇഴഞ്ഞുണ്ടാകുന്ന മാളങ്ങളും ട്രസ് ഫോസിലായിമാറാറുണ്ട്. ആഹാരം തേടി ഇഴഞ്ഞു നീങ്ങിയുണ്ടാകുന്ന സങ്കീർണ രൂപത്തിലുള്ള ട്രയ്സ്ഫോസിലുകള് ആഴക്കടൽ അവസാദ നിക്ഷേപങ്ങളുടെ സവിശേഷതയാണ്. പുരാതന ജീവികളുടെ പെരുമാറ്റ/സഞ്ചാര സവിശേഷതകള്‍ മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഒരു ഉപാധിയാണ് ട്രയ്സ്ഫോസിലുകള്. ഉദാ. ഹെൽമിത്തോപ്സിസിന്റെ സവിശേഷമായ സഞ്ചാരപഥം ദൃശ്യമാകുന്ന ട്രയ്സ് ഫോസിൽ. ഭക്ഷണം തേടി കുറച്ചു ദൂരം നേരെ സഞ്ചരിച്ചശേഷം ചേർന്ന് വളഞ്ഞ് സമാന്തരമായ ഒരു പഥത്തിലൂടെ പോയി വീണ്ടും വളഞ്ഞുള്ള ഇവയുടെ സഞ്ചാരം വളരെ വ്യക്തമായി ഫോസിലിൽ കാണാനാകും.
ജീവത്സൂചകങ്ങളുടെ വർഗീകരണം. "ജീവത്സൂചകങ്ങ'ളായ ട്രയ്സ്ഫോസിലുകളുടെ വർഗീകരണം രണ്ടുതരത്തിലാണ് നിർവഹിക്കപ്പെടുന്നത്. അവയുടെ രൂപീകരണം അഥവാ ഉദ്ഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അതിലൊന്ന്. മറ്റൊന്ന് നിലവിലുള്ള വർഗീകരണസമ്പ്രദായമനുസരിച്ച് വർഗീകരിക്കപ്പെട്ട ജീവികളുമായുള്ള അവയുടെ പരിണാമപരമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതും. ഇതിൽ, രൂപീകരണം സംബന്ധിച്ചുള്ള തരംതിരിക്കലിന് സുസംഘടിതമായ ഒരു നിയതരൂപം കൈവന്നത് അടുത്ത കാലത്ത് മാത്രമാണ്. "ജീവത്സൂചക'ങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന തരത്തിൽ ഒരു ജീവി ഏർപ്പെടുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യപ്രാപ്തിയെ ആസ്പദമാക്കിയുള്ളതാണ് ഈ വർഗീകരണം. 1953-ൽ, സെയ്ലാചെർ (Seilacher) എന്ന ഗവേഷകന് ഇത് സംബന്ധിച്ച് ഒരു ഏകദേശരൂപം സൃഷ്ടിക്കുകയുണ്ടായി. എണ്‍പതുകളുടെ തുടക്കത്തിൽ പെംബേർട്ടണ് (Pemberton) എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ കാലോചിതമായ ചില മാറ്റങ്ങള്‍ നിർദേശിക്കുകയുണ്ടായി. സുഘടിതമല്ലാത്ത (unconsolidated) പ്രതലങ്ങളിൽ രൂപപ്പെടുന്നവയും സുഘടിതമായ (consolidated) പ്രതലങ്ങളിൽ രൂപപ്പെടുന്നവയും ഇതു രണ്ടുമല്ലാത്ത മുട്ടകള്‍, കൂടുകള്‍, ആയുധങ്ങള്‍/ഉപകരണങ്ങള്‍ (tools)എന്നിവയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നവയും എന്നിങ്ങനെ മൂന്നുതരത്തിലാണ് അവർ ജീവത്സൂചകങ്ങളെ പ്രാഥമികമായി വർഗീകരിച്ചത്. സുഘടിതമല്ലാത്ത പ്രതലങ്ങളിൽ രൂപപ്പെടുന്നവയെ അവസാദ ജീവത്സൂചക(Biogenic Sedimentary Structures)ങ്ങളെന്നും (ഉദാ. മാളങ്ങള്‍, കാലടിപ്പാടുകള്‍) സുഘടിതമായ പ്രതലങ്ങളിൽ രൂപപ്പെടുന്നവയെ അപരദന ജീവത് സൂചക(Bioerosion Structures)ങ്ങളെന്നും (ഉദാ. തുളകള്‍, തുരങ്കങ്ങള്‍) അവർ പേർ വിളിച്ചു.
സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു തരം ട്രയ്സ്ഫോസിലുകളാണ് "കോപ്രാലൈറ്റുകള്' (Coprolites). പുരാതന ജീവികളുടെ ഫോസിൽവത്കരിക്കപ്പെട്ട വിസർജ്യവസ്തുക്കളാണിവ. മണ്മറഞ്ഞ് പോയതും ഒരു തരത്തിലുള്ള ശാരീരികഫോസിലുകളും അവശേഷിപ്പിക്കാത്തതുമായ ജീവികളുടെ പോലും ഭക്ഷണശീലങ്ങളെപ്പറ്റിയും (paleodiet) തദ്വാരാ അവയുമായി ബന്ധപ്പെട്ട ആഹാരശൃംഖലകളെയും ആവാസവ്യവസ്ഥകളെയും സംബന്ധിച്ചും കോപ്രാലൈറ്റുകള് പ്രസക്തമായ വിവരങ്ങള്‍ നൽകുന്നു.
ജന്തുക്കളുടെയും സസ്യങ്ങളുടെയും കാര്യത്തിലെന്നപോലെ ഐ.സി.ഇസഡ്.എന്‍. (ICZN-International Code For Zoological Nomenclature), ഐ.സി.ബി.എന്‍. (ICBN-International Code For Botanical Nomenclature) എന്നിവയുടെ നിർദേശമനുസരിച്ചാണ് പൊതുവിൽ പുതുതായി കണ്ടെത്തിയ ഫോസിൽ ജീവികള്‍ക്കും പേര് നൽകുന്നത്. എന്നാൽ, "ട്രയ്സ്ഫോസിലു'കളായി വരുന്ന ജീവത്സൂചകങ്ങളുടെ കാര്യത്തിൽ മാത്രം ഈ രീതിയല്ല അനുവർത്തിച്ചുവരുന്നത്. കാരണം, ഇക്നോളജി പഠനത്തിൽ ചിലപ്പോള്‍ ഒരു മണ്കൂനയ്ക്കോ മാളത്തിനോ പോലും പേരിടേണ്ടതായിവരും. അങ്ങനെയെങ്കിൽ അവയ്ക്ക് തനതായ പേരുകള്‍ സ്വയം നിർദേശിക്കുകയാവും ഗവേഷകർ ചെയ്യുക. അതേസമയം, ശാരീരികഫോസിലു(Body fossils)കള്‍ക്ക് ലിനയസ്സിന്റെ ദ്വിനാമപദ്ധതിയനുസരിച്ചുള്ള പേരുകളാണ് നൽകപ്പെടുന്നത്. ഇക്കാരണത്താൽ, ഇവയിൽനിന്നും ട്രയ്സ്ഫോസിലുകളെ വേർതിരിച്ചറിയുന്നതിനായി അവയുടെ പേരുകള്ക്കുമുമ്പിൽ ഇക്നോജനുസ് (Ichnogenus)എന്നോ ഇക്നോസ്പീഷീസ് (Ichnospecies)എന്നോ ചേർക്കാറുണ്ട്. എങ്കിലും ഇക്നോളജി ഗവേഷകരും വർഗീകരണശാസ്ത്രജ്ഞരും തമ്മിൽ ഇനിയും സമവായത്തിലെത്തേണ്ടതായുണ്ട്.
ഇക്നോളജി-പരിണാമപഠനത്തിൽ. പരിണാമ പ്രക്രിയയുടെ ശക്തമായ തെളിവുകളായി "ട്രയ്സ് ഫോസിലുകള്‍' പരിഗണിക്കപ്പെട്ടുതുടങ്ങിയത് 19-ാം ശതകത്തിന്റെ തുടക്കത്തോടെയായിരുന്നുവെങ്കിലും അവയുടെ കണ്ടെത്തലിന് അതിലും പഴക്കമുണ്ട്. അമേരിക്കയിലെ കാടുകളിലും മറ്റും ഭീമാകാര ഡൈനോസോറുകളുടെ കാല്പാടുകളും അവയുടെ വിസർജ്യങ്ങളും (Coprolites) 17െ-ാം ശതകത്തിൽത്തന്നെ കണ്ടെത്തപ്പെട്ടിരുന്നു. 19-ാം ശതകത്തിൽ അമേരിക്കന്‍ ഗവേഷകരായിരുന്ന പ്ലീനി മൂഡി, എഡ്വെർഡ് ഹിച്ച്കോക്ക്, സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നാത്രാസ്റ്റ് തുടങ്ങിയവർ നടത്തിയ പഠനങ്ങള്‍ ട്രയ്സ്ഫോസിലുകളെ സംബന്ധിച്ച പലപുതിയ കണ്ടെത്തെലുകളിലേക്ക് നയിച്ചു.
ഫോസിലുകളെ സംബന്ധിച്ച പഠനത്തിനുമുമ്പും ഒരു പരമ്പരാഗതവിജ്ഞാനമായോ നാട്ടറിവുവഴക്കമായോ "ഇക്നോളജി' നിലനിന്നിരുന്നു. ഒരു വേള, ഇത്തരം മൊഴിയറിവുകളുടെ സ്വാംശീകരണവും സ്വാധീനവും ഈ ഫോക്ഇക്നോളജി(Folk-ichnology)യുടെ ശാസ്ത്രീയ പ്രതിരൂപമെന്ന നിലയിൽ "നിയോഇക്നോളജി' (Neoichnology) എന്ന മറ്റൊരുശാഖയുടെ വളർച്ചയ്ക്കും കാരണമായിരുന്നു. ഇതിന്റെ സാധ്യതകളെ തന്റെ പഠനങ്ങളിൽ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ചാള്‍സ് ഡാർവിനാണ്.
ഇക്നോളജി പഠനങ്ങളെ സമുദ്രപരിതഃസ്ഥികളിലേക്ക് നയിച്ചത് റുഡോള്‍ഫ് റിച്റ്റർ (Rudolf Richter) ആയിരുന്നു. വേലാതടങ്ങ(Tidal Flats)ളിലെ "ജീവത്സൂചക'ങ്ങളിലായിരുന്നു മുഖ്യമായും അദ്ദേഹത്തിന്റെ ശ്രദ്ധ. റിച്റ്ററുടെ ശ്രമങ്ങള്‍ക്ക് സമകാലികമായി "ട്രയ്സ് ഫോസിലു'കളെ അന്വേഷിച്ച മറ്റൊരു ഗവേഷകനാണ് ഒഥേനിയോ ആബേൽ (Othenio Abel). നട്ടെല്ലുള്ളവയും ഇല്ലാത്തവയുമായ ജീവികളുടെ ഇക്നോളജി വിവരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൊർസൈറ്റ്ലിഷ ലെബന്‍സ് പുറെന് (Vorzei-tliche Lebensspuren) എന്ന സമഗ്രമായ ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. 1935-ൽ പ്രസിദ്ധീകൃതമായ ഇത് ഇക്നോളജി പഠനത്തിലെ പ്രാമാണികരേഖയായി നിലകൊള്ളുന്നു. നട്ടെല്ലുള്ള ജീവികളുടെ "ജീവത്സൂചക'ങ്ങളെ അന്വേഷിക്കുന്നതിൽ സുപ്രധാനമായ പങ്കു വഹിച്ചത് റോയ് ചാപ്മാന് ആന്‍ഡ്രൂസ് (Roy Chapman Andrews) ആയിരുന്നു. ഡൈനോസോറുകളുടെ കാല്പാടുകള് കണ്ടെത്തുന്നതിലൂടെ ശ്രദ്ധേയനായ മറ്റൊരു ഗവേഷകനാണ് റൊളാന്ഡ്ബേഡ് (Roland Bird). നട്ടെല്ലില്ലാത്തവയുടെ "ജീവത്സൂചക'പഠനങ്ങള്‍ക്ക് അഡോള്‍ഫ് സെയ്ലാകെർ (Adolf Seilacher, 1950) എന്ന ഗവേഷകന്റെ പ്രവർത്തനങ്ങള്‍ പുത്തനുണർവ് പകർന്നു. ട്രയ്സ്ഫോസിലുകളുടെ വർഗീകരണത്തിൽ സ്വഭാവപരവും (Ethological), സംരക്ഷിതസ്വഭാവ(Preservational)പരവുമായ മാനദണ്ഡങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. ഡാർവിന് തുടങ്ങിവച്ച പഠനങ്ങള്‍ക്ക് തുടർച്ച നൽകിയത് റെയ്നെക് (H.E. Reineck,1963) എന്ന ശാസ്ത്രജ്ഞനാണ്.
അവസാദരൂപീകരണത്തിന്റെ ലംബദിശയിലുള്ള പുരോഗതിക്ക് പരിമാണപരമായ തോത് (Semiquantitative Categorisation of the amounts of bioturbation) നിർണയിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിനു മുമ്പുതന്നെ വാള്‍ട്ടർ ഹാന്സ്ചെൽ (Walter Hantzschel) എന്ന ശാസ്ത്രജ്ഞന് ട്രയ്സ്ഫോസിലുകളെ സംബന്ധിച്ച ആദ്യത്തെ സചിത്ര വിവരണം തയ്യാറാക്കിയിരുന്നു. ബ്രിട്ടീഷ് ഫോസിൽ ഗവേഷകരായ പീറ്റർ ക്രമ്സ് (Peter Crimes), ജെയിംസ്ഹാർപ്പർ (James Harper) എന്നിവർ ഇക്നോളജിയെ കൂടുതൽ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. റോബർട്ട്ഫ്ര (Robert Frey) എന്ന അമേരിക്കന്‍ ഫോസിൽ ഗവേഷകന്റെ ശ്രമങ്ങളും ഇക്നോളജി പഠനങ്ങള്‍ക്ക് കൂടുതൽ പ്രചാരം സിദ്ധിക്കുന്നതിന് കാരണമായി.
ഡൈനോസോറുകള്‍ പരിണാമപ്രക്രിയയിലെ അത്ര പരിഷ്കൃതജീവിവർഗമല്ലെന്ന ധാരണ ഇക്നോളജി പഠനത്തിലൂടെ തിരുത്തിക്കുറിച്ച ഗവേഷകനാണ് ജോണ്‍ ഹോർണർ (John Horner). ഡൈനോസോറുകളുടെ മുട്ടകളും പ്രജനനഇടങ്ങളും പഠനവിധേയമാക്കിയതിലൂടെ മാതൃത്വ വാസനകള്‍ (Parental Care) ഡൈനോസോറുകളും സ്വായത്തമാക്കിയിരുന്നതായി അദ്ദേഹം സമർഥിക്കുകയുണ്ടായി. കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്ന സ്വഭാവവും അവയ്ക്കുണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തി. ഡൈനോസോറുകളുടെ സഞ്ചാരപഥങ്ങളെ അന്വേഷിക്കുന്നതിലൂടെയായിരുന്നു മാർട്ടിന്ലോക്ലി (Martin Lockley) ശ്രദ്ധേയനായത്. നട്ടെല്ലില്ലാത്ത ജീവികളുടെ ഇക്നോളജിയെ സംബന്ധിച്ച ഗ്ലോസറി ആന്‍ഡ് മാന്വൽ ഒഫ് ടെട്രാപോഡ് ഫൂട്ട്പ്രിന്റ് പാലിയോഇക്നോളജി (Glossary and Manual of Tetrapod Footprint Paleoichnology) എന്ന പുസ്തകം ഗിസപ് ലിയോനാർഡി (Guiseppe Leonardi) എന്ന ഗവേഷകന് 1987-ൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പെട്രാളിയം നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാവുന്നതരത്തിൽ ജീവത്സൂചകങ്ങളെ ഉപയോഗിക്കാം എന്ന് നിർദേശിച്ചതിലൂടെ ശ്രദ്ധേയനായ ശാസ്ത്രജ്ഞനാണ് ജോർജ് പെംബേർട്ടണ് (George Pemberton).
സമുദ്രപരിസ്ഥിതിയിൽ കഴിഞ്ഞിരുന്ന നട്ടെല്ലില്ലാത്ത ജീവികളുടെ "ബയോടർബേഷന്' പ്രവർത്തനം സംബന്ധിച്ച് "ഇക്നോഫേബ്രിക് അനാലിസ്സിസ്' (Ichnofabric Analysis)എന്ന പുതിയൊരുതരം സങ്കേതത്തെ അവതരിപ്പിക്കുന്നതിലൂടെ ഇക്നോളജി ഗവേഷണത്തിന് പുതുവേഗം പകർന്നത് റിച്ചാർഡ് ബ്രാംലി, ടോണി എക്ഡേൽ എന്നിവരായിരുന്നു. 1991-മുതൽ അന്തർദേശീയതലത്തിൽ, ഇക്നോളജി സംബന്ധമായ പുതിയ സമീപനങ്ങള്‍ ചർച്ച ചെയ്യാനായി "ഇക്നോഫേബ്രിക് വർക്ഷോപ്' (Ichnofabric workshop) എന്ന ഒരു സ്ഥിരം വേദിയൊരുക്കുന്നതിൽ ബ്രാംലിയുടെയും എക്ഡേലിന്റെയും പരിശ്രമങ്ങള്‍ വിജയിക്കുകയുണ്ടായി.
ഡൈനോസോറുകള്‍ അല്ലാത്ത മറ്റു ജീവികളുടെ പരിണാമപഠനത്തിലേക്കും വെളിച്ചം വീശുന്ന തരത്തിൽ ഇക്നോളജി പഠനങ്ങള്‍ പുനർനിർണയം ചെയ്യപ്പെട്ടത് അടുത്ത കാലങ്ങളിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ്. പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യജാതികള്‍ എന്നിവയുടെ പരിണാമം സംബന്ധിച്ചും കൂടുതൽ വിവരങ്ങള്‍ പകരാന്‍ ഇക്നോളജി ഗവേഷണത്തിന് കഴിയുന്നുണ്ട്. വളരെക്കാലത്തോളം മുഖ്യധാരാഗവേഷണത്തിന്റെ മേഖലയിലേക്ക് കടന്നുവരാതിരുന്ന ഭൂഖണ്ഡാന്തര ഇക്നോളജി പഠനങ്ങള്‍(Continental Ichnology)ക്ക് സജീവത കൈവരാന്‍ ലൂയി ബുവാടോയിസ് (Luis Buatois), സ്റ്റെീഫന് ഹാസിയോടിസ് (Stephen Hasiotis), മോളിമില്ലർ (Molly Miller), ഗബ്രിയേലാ മാന്ഗാനോ (Gabriela Mangano) തുടങ്ങിയവരുടെ ശ്രമങ്ങള്‍ കാരണമായി. നട്ടെല്ലുള്ള ജീവികളുടെ കാര്യത്തിൽ ഇന്ന് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ജെറി മക്നോള്ഡ് (Jerry Macnold) ന്യൂമെക്സിക്കോയിലെ പെർമിയന്‍ അടരു(Permian Strata)കളിൽ തന്റെ അന്വേഷണം തുടരുന്നുണ്ട്. ഇവയിലൂടെ വെളിപ്പെടുന്ന വിവരങ്ങള്‍ ഡൈനോസോറുകളും മറ്റു ജീവജാതികളും ഉള്‍പ്പെടുന്ന ആദിമജീവന്റെ പരിണാമഭൂമിക കൂടുതൽ വ്യക്തതയോടെ വരച്ചിടുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. ഒരു കാല്പാട് എന്നാൽ പാദത്തിന്റെ വെറും അടയാളമല്ല: ഒരു ഭാവത്തിന്റെ പാദത്തിലൂടെയുള്ള ആവിഷ്കാരമാണ് എന്ന ഡോ. പി. മാനിങ്ങിന്റെ ഉദ്ധരണി ഇക്നോളജിയുടെ അന്തസ്സത്ത പ്രതിഫലിപ്പിക്കുന്നു.
(എന്‍.എസ്. അരുണ്‍കുമാർ)