This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസ്റ്റിയോപൊറോസിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Osteoporosis) |
Mksol (സംവാദം | സംഭാവനകള്‍) (→Osteoporosis) |
||
വരി 4: | വരി 4: | ||
== Osteoporosis == | == Osteoporosis == | ||
- | |||
അസ്ഥിക്ക് ബലക്ഷയമുണ്ടാകുന്ന അവസ്ഥ. കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ധാതുക്കളുടെ സംഭരണകേന്ദ്രമായി അസ്ഥിവ്യൂഹം വർത്തിക്കുന്നതിനാൽ, അസ്ഥിയും രക്തവും തമ്മിൽ ധാതുക്കളുടെ കൈമാറ്റം സാധാരണഗതിയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. അസ്ഥികലകള്‍ ശരീരത്തിലെ മറ്റു പല കലകളെയുംപോലെ തുടർച്ചയായി സൃഷ്‌ടിക്കപ്പെടുകയും നശിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നവയാണ്. ആരോഗ്യവാനായ ഒരാളിൽ ഈ ഉപാപചയപ്രക്രിയകള്‍ തമ്മിൽ ഒരു തുലനാവസ്ഥ നിലനില്‌ക്കുന്നു. എന്നാൽ പല കാരണങ്ങള്‍കൊണ്ട് ഈ തുലനാവസ്ഥ താളം തെറ്റുമ്പോള്‍, അസ്ഥിയിൽനിന്ന് ധാതുക്കള്‍ പ്രത്യേകിച്ചും കാത്സ്യം നഷ്‌ടപ്പെട്ട് അസ്ഥിക്ക് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇപ്രകാരമുള്ള രോഗികളിൽ നിസ്സാരമായ അപകടങ്ങള്‍, ചെറിയ വീഴ്‌ചകള്‍ എന്നിവപോലും വലിയ പൊട്ടലുകള്‍ അസ്ഥിയിൽ ഉണ്ടാക്കാം. ജീവന് ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഒരാളുടെ ജീവിതശൈലിയെ സാരമായി ബാധിക്കുന്നതാണ് ഈ രോഗാവസ്ഥ. വേദനയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ ഓസ്റ്റിയോപൊറോസിസ് പലപ്പോഴും വളരെ വൈകിയാണ് കണ്ടുപിടിക്കപ്പെടാറുള്ളത്. അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുമ്പോഴോ മറ്റു കാരണത്താൽ എക്‌സ്-റേ എടുക്കേണ്ടിവരുമ്പോഴോ ആണ് പലപ്പോഴും രോഗവിവരം ശ്രദ്ധയിൽപ്പെടുന്നത്. | അസ്ഥിക്ക് ബലക്ഷയമുണ്ടാകുന്ന അവസ്ഥ. കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ധാതുക്കളുടെ സംഭരണകേന്ദ്രമായി അസ്ഥിവ്യൂഹം വർത്തിക്കുന്നതിനാൽ, അസ്ഥിയും രക്തവും തമ്മിൽ ധാതുക്കളുടെ കൈമാറ്റം സാധാരണഗതിയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. അസ്ഥികലകള്‍ ശരീരത്തിലെ മറ്റു പല കലകളെയുംപോലെ തുടർച്ചയായി സൃഷ്‌ടിക്കപ്പെടുകയും നശിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നവയാണ്. ആരോഗ്യവാനായ ഒരാളിൽ ഈ ഉപാപചയപ്രക്രിയകള്‍ തമ്മിൽ ഒരു തുലനാവസ്ഥ നിലനില്‌ക്കുന്നു. എന്നാൽ പല കാരണങ്ങള്‍കൊണ്ട് ഈ തുലനാവസ്ഥ താളം തെറ്റുമ്പോള്‍, അസ്ഥിയിൽനിന്ന് ധാതുക്കള്‍ പ്രത്യേകിച്ചും കാത്സ്യം നഷ്‌ടപ്പെട്ട് അസ്ഥിക്ക് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇപ്രകാരമുള്ള രോഗികളിൽ നിസ്സാരമായ അപകടങ്ങള്‍, ചെറിയ വീഴ്‌ചകള്‍ എന്നിവപോലും വലിയ പൊട്ടലുകള്‍ അസ്ഥിയിൽ ഉണ്ടാക്കാം. ജീവന് ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഒരാളുടെ ജീവിതശൈലിയെ സാരമായി ബാധിക്കുന്നതാണ് ഈ രോഗാവസ്ഥ. വേദനയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ ഓസ്റ്റിയോപൊറോസിസ് പലപ്പോഴും വളരെ വൈകിയാണ് കണ്ടുപിടിക്കപ്പെടാറുള്ളത്. അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുമ്പോഴോ മറ്റു കാരണത്താൽ എക്‌സ്-റേ എടുക്കേണ്ടിവരുമ്പോഴോ ആണ് പലപ്പോഴും രോഗവിവരം ശ്രദ്ധയിൽപ്പെടുന്നത്. | ||
വരി 15: | വരി 14: | ||
ഇത് കൂടാതെ പാരമ്പര്യവും ആർജിതവുമായ പല രോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാറുണ്ട്. അന്തഃസ്രാവി ഗ്രന്ഥികളുടെ(endocrine glands) പ്രവർത്തനവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാലും കുഷിങ് സിന്‍ഡ്രാം (cushing syndrom), ഹൈപ്പർപ്പാരാ തൈറോയിഡിസം (Hyperparathyroidism) തൈറോടോക്‌സിക്കോസിസ് (thyrotoxicosis), പ്രമേഹം (ഇന്‍സുലിന്‍ ഡിപ്പന്‍ഡന്റ്) തുടങ്ങിയ രോഗങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. | ഇത് കൂടാതെ പാരമ്പര്യവും ആർജിതവുമായ പല രോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാറുണ്ട്. അന്തഃസ്രാവി ഗ്രന്ഥികളുടെ(endocrine glands) പ്രവർത്തനവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാലും കുഷിങ് സിന്‍ഡ്രാം (cushing syndrom), ഹൈപ്പർപ്പാരാ തൈറോയിഡിസം (Hyperparathyroidism) തൈറോടോക്‌സിക്കോസിസ് (thyrotoxicosis), പ്രമേഹം (ഇന്‍സുലിന്‍ ഡിപ്പന്‍ഡന്റ്) തുടങ്ങിയ രോഗങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. | ||
+ | |||
+ | [[ചിത്രം:Vol5_879_image.jpg|400px]] | ||
പോഷകാഹാരക്കുറവും ദഹനക്കുറവും ഉള്ളപ്പോള്‍ ശരീരത്തിന് ആവശ്യമുള്ള അളവിൽ കാത്സ്യവും വിറ്റാമിന്‍ ഡി-യും കിട്ടാതെവരുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കും. രക്തത്തിലെയും അസ്ഥികളിലെയും കാത്സ്യത്തിന്റെയും ഫോസ്‌ഫറസിന്റെയും അളവ് നിയന്ത്രിക്കുന്നതിൽ വിറ്റാമിന്‍ ഡി സുപ്രധാനപങ്കാണ് വഹിക്കുന്നത്. കരള്‍, ആമാശയം, കുടൽ എന്നിവയെ രോഗം ബാധിക്കുമ്പോഴും, ഈ അവയവങ്ങള്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവുമ്പോഴും കാത്സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും മറ്റു മൂലകങ്ങളുടെയും ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വന്ന് അസ്ഥിശോഷണം ഉണ്ടാവാം. അതുപോലെ പലതരത്തിലുള്ള വാതരോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാം. ഈ അവസ്ഥയിൽ കഴിക്കുന്ന സ്റ്റീറോയ്‌ഡ് മരുന്നുകള്‍ (contico sterioids) ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. രക്താർബുദങ്ങളും തലസ്സിമിയ (Thalassemia) തുടങ്ങിയ രോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാവുന്നവയാണ്. പുകവലി ഓസ്റ്റിയോബ്ലാസ്റ്റ് (osteoblast)എന്നറിയപ്പെടുന്ന അസ്ഥിരൂപീകരണകോശങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഓസ്റ്റിയോപൊറോസിസിന്റെ തീവ്രത കൂട്ടാനിടയാക്കും. | പോഷകാഹാരക്കുറവും ദഹനക്കുറവും ഉള്ളപ്പോള്‍ ശരീരത്തിന് ആവശ്യമുള്ള അളവിൽ കാത്സ്യവും വിറ്റാമിന്‍ ഡി-യും കിട്ടാതെവരുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കും. രക്തത്തിലെയും അസ്ഥികളിലെയും കാത്സ്യത്തിന്റെയും ഫോസ്‌ഫറസിന്റെയും അളവ് നിയന്ത്രിക്കുന്നതിൽ വിറ്റാമിന്‍ ഡി സുപ്രധാനപങ്കാണ് വഹിക്കുന്നത്. കരള്‍, ആമാശയം, കുടൽ എന്നിവയെ രോഗം ബാധിക്കുമ്പോഴും, ഈ അവയവങ്ങള്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവുമ്പോഴും കാത്സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും മറ്റു മൂലകങ്ങളുടെയും ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വന്ന് അസ്ഥിശോഷണം ഉണ്ടാവാം. അതുപോലെ പലതരത്തിലുള്ള വാതരോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാം. ഈ അവസ്ഥയിൽ കഴിക്കുന്ന സ്റ്റീറോയ്‌ഡ് മരുന്നുകള്‍ (contico sterioids) ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. രക്താർബുദങ്ങളും തലസ്സിമിയ (Thalassemia) തുടങ്ങിയ രോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാവുന്നവയാണ്. പുകവലി ഓസ്റ്റിയോബ്ലാസ്റ്റ് (osteoblast)എന്നറിയപ്പെടുന്ന അസ്ഥിരൂപീകരണകോശങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഓസ്റ്റിയോപൊറോസിസിന്റെ തീവ്രത കൂട്ടാനിടയാക്കും. |
09:25, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓസ്റ്റിയോപൊറോസിസ്
Osteoporosis
അസ്ഥിക്ക് ബലക്ഷയമുണ്ടാകുന്ന അവസ്ഥ. കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ധാതുക്കളുടെ സംഭരണകേന്ദ്രമായി അസ്ഥിവ്യൂഹം വർത്തിക്കുന്നതിനാൽ, അസ്ഥിയും രക്തവും തമ്മിൽ ധാതുക്കളുടെ കൈമാറ്റം സാധാരണഗതിയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. അസ്ഥികലകള്‍ ശരീരത്തിലെ മറ്റു പല കലകളെയുംപോലെ തുടർച്ചയായി സൃഷ്‌ടിക്കപ്പെടുകയും നശിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നവയാണ്. ആരോഗ്യവാനായ ഒരാളിൽ ഈ ഉപാപചയപ്രക്രിയകള്‍ തമ്മിൽ ഒരു തുലനാവസ്ഥ നിലനില്‌ക്കുന്നു. എന്നാൽ പല കാരണങ്ങള്‍കൊണ്ട് ഈ തുലനാവസ്ഥ താളം തെറ്റുമ്പോള്‍, അസ്ഥിയിൽനിന്ന് ധാതുക്കള്‍ പ്രത്യേകിച്ചും കാത്സ്യം നഷ്‌ടപ്പെട്ട് അസ്ഥിക്ക് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇപ്രകാരമുള്ള രോഗികളിൽ നിസ്സാരമായ അപകടങ്ങള്‍, ചെറിയ വീഴ്‌ചകള്‍ എന്നിവപോലും വലിയ പൊട്ടലുകള്‍ അസ്ഥിയിൽ ഉണ്ടാക്കാം. ജീവന് ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഒരാളുടെ ജീവിതശൈലിയെ സാരമായി ബാധിക്കുന്നതാണ് ഈ രോഗാവസ്ഥ. വേദനയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ ഓസ്റ്റിയോപൊറോസിസ് പലപ്പോഴും വളരെ വൈകിയാണ് കണ്ടുപിടിക്കപ്പെടാറുള്ളത്. അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുമ്പോഴോ മറ്റു കാരണത്താൽ എക്‌സ്-റേ എടുക്കേണ്ടിവരുമ്പോഴോ ആണ് പലപ്പോഴും രോഗവിവരം ശ്രദ്ധയിൽപ്പെടുന്നത്.
ഓസ്റ്റിയോപൊറോസിസ് പ്രമറി ഓസ്റ്റിയോപൊറോസിസ് എന്നും സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് എന്നും രണ്ടുവിധത്തിലുണ്ട്. പ്രമറി ഓസ്റ്റിയോപൊറോസിസിനെ സ്‌ത്രീകളിൽ കാണപ്പെടുന്ന പോസ്റ്റ് മെനോപോസൽ ഓസ്റ്റിയോപൊറോസിസ് എന്നും വാർധക്യത്തിൽ കാണപ്പെടുന്ന സെനൈൽ (senile) ഓസ്റ്റിയോപൊറോസിസ് എന്നും രണ്ടായി വിഭജിക്കാം. മറ്റു രോഗങ്ങള്‍ കാരണത്താലും ചില അവസ്ഥകളാലും ഉണ്ടാകുന്നതാണ് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ്.
അമ്പത് വയസ്സിന് മുകളിലുള്ള സ്‌ത്രീകളിൽ അണ്ഡാശയത്തിന്റെ (ovary) പ്രവർത്തനം കുറഞ്ഞ് ഈസ്‌ട്രജന്‍ (Estrogen) ഉത്‌പാദനം നിലയ്‌ക്കുന്നു. ഈ ഹോർമോണിന്റെ കുറവ് ധാതുനഷ്‌ടമുണ്ടാക്കി അസ്ഥികളെ ദുർബലമാക്കുന്നു. ഇത് വളരെ വ്യാപകമായി കാണപ്പെടുന്നതിനാൽ ഈ പ്രായത്തിലുള്ള സ്‌ത്രീകള്‍ ഇതിനെക്കുറിച്ച് ബോധവതികളാകേണ്ടതാണ്. പ്രായമായവരിൽ പ്രത്യേകിച്ചും എഴുപത്തിയഞ്ചു വയസ്സിന് മുകളിലുള്ളവരിൽ ഉണ്ടാകുന്നതാണ് സെനൈൽ ഓസ്റ്റിയോപൊറോസിസ്. പുരുഷന്മാരെക്കാള്‍ സ്‌ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.
ദീർഘകാലം കിടപ്പിലായ രോഗികളിലും വ്യായാമരഹിതമായ ജീവിതശൈലി നയിക്കുന്നവരിലും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. കാലിനോ കൈയ്‌ക്കോ ഒടിവുണ്ടായി പ്ലാസ്റ്ററിടുമ്പോള്‍ ചലനരഹിതമായ ഭാഗത്ത് മാത്രമായും ചിലപ്പോള്‍ ഓസ്റ്റിയോ പൊറോസിസ് ഉണ്ടാകാറുണ്ട്.
ഇത് കൂടാതെ പാരമ്പര്യവും ആർജിതവുമായ പല രോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാറുണ്ട്. അന്തഃസ്രാവി ഗ്രന്ഥികളുടെ(endocrine glands) പ്രവർത്തനവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാലും കുഷിങ് സിന്‍ഡ്രാം (cushing syndrom), ഹൈപ്പർപ്പാരാ തൈറോയിഡിസം (Hyperparathyroidism) തൈറോടോക്‌സിക്കോസിസ് (thyrotoxicosis), പ്രമേഹം (ഇന്‍സുലിന്‍ ഡിപ്പന്‍ഡന്റ്) തുടങ്ങിയ രോഗങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.
പോഷകാഹാരക്കുറവും ദഹനക്കുറവും ഉള്ളപ്പോള്‍ ശരീരത്തിന് ആവശ്യമുള്ള അളവിൽ കാത്സ്യവും വിറ്റാമിന്‍ ഡി-യും കിട്ടാതെവരുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കും. രക്തത്തിലെയും അസ്ഥികളിലെയും കാത്സ്യത്തിന്റെയും ഫോസ്‌ഫറസിന്റെയും അളവ് നിയന്ത്രിക്കുന്നതിൽ വിറ്റാമിന്‍ ഡി സുപ്രധാനപങ്കാണ് വഹിക്കുന്നത്. കരള്‍, ആമാശയം, കുടൽ എന്നിവയെ രോഗം ബാധിക്കുമ്പോഴും, ഈ അവയവങ്ങള്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവുമ്പോഴും കാത്സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും മറ്റു മൂലകങ്ങളുടെയും ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വന്ന് അസ്ഥിശോഷണം ഉണ്ടാവാം. അതുപോലെ പലതരത്തിലുള്ള വാതരോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാം. ഈ അവസ്ഥയിൽ കഴിക്കുന്ന സ്റ്റീറോയ്‌ഡ് മരുന്നുകള്‍ (contico sterioids) ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. രക്താർബുദങ്ങളും തലസ്സിമിയ (Thalassemia) തുടങ്ങിയ രോഗങ്ങളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാക്കാവുന്നവയാണ്. പുകവലി ഓസ്റ്റിയോബ്ലാസ്റ്റ് (osteoblast)എന്നറിയപ്പെടുന്ന അസ്ഥിരൂപീകരണകോശങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഓസ്റ്റിയോപൊറോസിസിന്റെ തീവ്രത കൂട്ടാനിടയാക്കും.
എക്‌സ്-റേ, സി.റ്റി. സ്‌കാന്‍ തുടങ്ങിയവ രോഗനിർണയത്തിന് സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥ തീർച്ചപ്പെടുത്തുന്നത് ബോണ്‍ മാസ് ഡെന്‍വിറ്റി (B.M.D) എത്രയെന്ന് കണക്കാക്കിയാണ്. ഓസ്റ്റിയോപൊറോസിസ് രോഗികള്‍ അസ്ഥിയിൽ നിന്ന് കൂടുതൽ ധാതുനഷ്‌ടം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ ക്ഷതംപോലും അസ്ഥിക്ക് പൊട്ടലുണ്ടാക്കുമെന്നതിനാൽ വീഴ്‌ചയ്‌ക്കോ, മറ്റ് അപകടങ്ങള്‍ക്കോ വിദൂരസാധ്യതയുള്ള കാര്യങ്ങള്‍പോലും ഒഴിവാക്കേണ്ടതാണ്. പാൽ, പാലുത്‌പന്നങ്ങള്‍ തുടങ്ങി കാത്സ്യം അടങ്ങിയിട്ടുള്ള ആഹാരപദാർഥങ്ങള്‍ കൂടുതലായി കഴിക്കണം. ചികിത്സയുടെ ഭാഗമായി കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയ്‌ക്കു പുറമേ വിറ്റാമിന്‍ K, മഗ്നീഷ്യം തുടങ്ങിയവയും നല്‌കാറുണ്ട്.
സോളോഡ്രാണിക് ആസിഡ് (Zoledronic Acid),അലെന്‍ഡ്രാണേറ്റ് (Alendronate) റിസെഡ്രാണേറ്റ് (Risedronate) തുടങ്ങിയ ബിസ്‌ഫോസ്‌ഫൊണേറ്റ് (Bisphosphonate)വിഭാഗത്തിൽപ്പെടുന്ന ഔഷധങ്ങള്‍ ഓസ്റ്റിയോപൊറോസിസ് ചികിത്സയ്‌ക്ക് ഉപയോഗിച്ചുവരുന്നു. സ്‌ത്രീരോഗികളിൽ ഈസ്‌ട്രജന്‍ (Estrogen) ഔഷധരൂപത്തിൽ നല്‌കുന്നു. ടാമോക്‌സിഫെന്‍ (tamoxifen) റാളോക്‌സിഫെന്‍ എന്നീ ഔഷധങ്ങളും സ്‌ത്രീകളിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. വ്യായാമമുറകള്‍, പ്രത്യേകിച്ചും അസ്ഥിയുടെ കട്ടി (BMD) വർധിപ്പിക്കാനുതകുന്നവ, സ്ഥിരമായി പരിശീലിക്കുന്നത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും. വൃദ്ധജനസംഖ്യയിലുള്ള വർധനവുകാരണം ഇന്ന് ഓസ്റ്റിയോപൊറോസിസ് ഗൗരവമേറിയ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്.