This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സിടോസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്‌സിടോസിന്‍ == == Oxytocin == പീയൂഷഗ്രന്ഥി(Pituitary gland)യുടെ പിന്‍ഭാഗത്ത...)
(Oxytocin)
വരി 5: വരി 5:
== Oxytocin ==
== Oxytocin ==
-
പീയൂഷഗ്രന്ഥി(Pituitary gland)യുടെ പിന്‍ഭാഗത്തുനിന്ന്‌ (posterior lobe) സ്രവിക്കുന്ന ഒരു പ്രധാന ഹോർമോണ്‍. പിറ്റോസിന്‍, ആൽഫാ ഹൈപൊഫാമിന്‍ എന്നും പേരുകളുണ്ട്‌. ഫോർമുല: C43 H66 N12 O12 S2. എട്ട്‌ അമിനൊ അമ്ലങ്ങളടങ്ങുന്ന ഒരു പെപ്‌റ്റൈഡ്‌ ആണിത്‌. സിസ്റ്റീന്‍, ടൈറൊസിന്‍, ഐസൊലൂസിന്‍, ഗ്ലൂട്ടാമിന്‍, അസ്‌പരാജിന്‍, സിസ്റ്റീന്‍, പ്രാലിന്‍, ലൂസിന്‍, ഗ്ലൈസിനിയമൈഡ്‌ എന്നീ ക്രമത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള ഓക്‌സിടോസിന്‍ തന്മാത്രയെ ഇപ്രകാരം ചിത്രീകരിക്കാം.
+
പീയൂഷഗ്രന്ഥി(Pituitary gland)യുടെ പിന്‍ഭാഗത്തുനിന്ന്‌ (posterior lobe) സ്രവിക്കുന്ന ഒരു പ്രധാന ഹോർമോണ്‍. പിറ്റോസിന്‍, ആൽഫാ ഹൈപൊഫാമിന്‍ എന്നും പേരുകളുണ്ട്‌. ഫോർമുല: C<sub>43</sub> H<sub>66</sub> N<sub>12</sub> O<sub>12</sub> S<sub>2</sub>. എട്ട്‌ അമിനൊ അമ്ലങ്ങളടങ്ങുന്ന ഒരു പെപ്‌റ്റൈഡ്‌ ആണിത്‌. സിസ്റ്റീന്‍, ടൈറൊസിന്‍, ഐസൊലൂസിന്‍, ഗ്ലൂട്ടാമിന്‍, അസ്‌പരാജിന്‍, സിസ്റ്റീന്‍, പ്രാലിന്‍, ലൂസിന്‍, ഗ്ലൈസിനിയമൈഡ്‌ എന്നീ ക്രമത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള ഓക്‌സിടോസിന്‍ തന്മാത്രയെ ഇപ്രകാരം ചിത്രീകരിക്കാം.
-
H - Cy - Tyr - Ileu - Glu.NH2 - Asp.NH2 - Cy - Pro - Leu - Gly.NH2.
+
[[ചിത്രം:Vol5_742_Formula2.jpg|400px]]
-
(ഓക്‌സിടോസിന്‍)
+
ഗർഭപാത്രത്തിലെ മൃദുപേശികളുടെ സങ്കോചത്തെ ത്വരിപ്പിക്കുകയാണ്‌ ഈ ഹോർമോണിന്റെ മുഖ്യമായ പ്രവർത്തനം. ഈ ഹോർമോണ്‍ അതിന്റെ ഗ്രന്ഥിയുടെ നിഷ്‌കർഷത്തിൽനിന്നു പൃഥക്കരിക്കപ്പെട്ടിട്ടുണ്ട്‌. 1956-ൽ ഡു വിഗ്നിയാഡ്‌ (Do Vigneaud) ഓക്‌സിടോസിന്‍ സംശ്ലേഷണം ചെയ്‌തു നിർമിക്കുകയുണ്ടായി. സിന്റോസിനോണ്‍ (syntocinon) എന്ന പേരിൽ സംശ്ലിഷ്‌ട ഓക്‌സിടോസിന്‍ അറിയപ്പെടുന്നു. പ്രസവാനന്തരശുശ്രൂഷയിൽ ഈ ഹോർമോണ്‍ ലായനിരൂപത്തിൽ അധശ്ചർമീയമായി നല്‌കപ്പെടുന്നു. ഗിനിപ്പന്നിയുടെ ഗർഭപാത്രത്തിൽ മാനക(standard) സാമ്പിളിന്റെ പ്രവർത്തനവുമായി താരതമ്യപ്പെടുത്തിയാണ്‌ ഓക്‌സിടോസിന്‍ വീര്യം കണക്കാക്കാറുള്ളത്‌. സിന്തറ്റിക്‌ ഓക്‌സിടോസിന്‍ പല പേരുകളിൽ ഇന്ന്‌ ലഭ്യമാണ്‌. ഇത്‌ ദഹനേന്ദ്രിയവ്യൂഹത്തിനുള്ളിൽ നശിപ്പിക്കപ്പെട്ടുവെന്നതിനാൽ ഉള്ളിൽ കഴിക്കാറില്ല. മൂക്കിലടിക്കുന്ന സ്‌പ്ര, ഇഞ്ചക്ഷന്‍ എന്നീ വിധത്തിലാണ്‌ ഇത്‌ പ്രയോഗിക്കുന്നത്‌. കന്നുകാലികളിൽപ്പോലും സുഖപ്രസവത്തിന്‌ ഈ ഔഷധം ഉപയോഗിക്കുന്നു. പാൽചുരത്തുന്നതിനും ഉപയോഗിക്കാറുണ്ട്‌. എന്നാൽ നിരവധി പാർശ്വഫലങ്ങളുള്ള ഔഷധമായതിനാൽ അതീവ സൂക്ഷ്‌മതയോടെ മാത്രമേ ഇതുപയോഗിക്കാന്‍ പാടുള്ളൂ. അമിതഡോസിൽ, വളരെക്കാലം ഉപയോഗിച്ചാൽ ഗർഭാശയം അമിതമായി സങ്കോചിച്ച്‌ പൊട്ടാന്‍പോലും സാധ്യതയുണ്ട്‌.

05:25, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓക്‌സിടോസിന്‍

Oxytocin

പീയൂഷഗ്രന്ഥി(Pituitary gland)യുടെ പിന്‍ഭാഗത്തുനിന്ന്‌ (posterior lobe) സ്രവിക്കുന്ന ഒരു പ്രധാന ഹോർമോണ്‍. പിറ്റോസിന്‍, ആൽഫാ ഹൈപൊഫാമിന്‍ എന്നും പേരുകളുണ്ട്‌. ഫോർമുല: C43 H66 N12 O12 S2. എട്ട്‌ അമിനൊ അമ്ലങ്ങളടങ്ങുന്ന ഒരു പെപ്‌റ്റൈഡ്‌ ആണിത്‌. സിസ്റ്റീന്‍, ടൈറൊസിന്‍, ഐസൊലൂസിന്‍, ഗ്ലൂട്ടാമിന്‍, അസ്‌പരാജിന്‍, സിസ്റ്റീന്‍, പ്രാലിന്‍, ലൂസിന്‍, ഗ്ലൈസിനിയമൈഡ്‌ എന്നീ ക്രമത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള ഓക്‌സിടോസിന്‍ തന്മാത്രയെ ഇപ്രകാരം ചിത്രീകരിക്കാം.

ഗർഭപാത്രത്തിലെ മൃദുപേശികളുടെ സങ്കോചത്തെ ത്വരിപ്പിക്കുകയാണ്‌ ഈ ഹോർമോണിന്റെ മുഖ്യമായ പ്രവർത്തനം. ഈ ഹോർമോണ്‍ അതിന്റെ ഗ്രന്ഥിയുടെ നിഷ്‌കർഷത്തിൽനിന്നു പൃഥക്കരിക്കപ്പെട്ടിട്ടുണ്ട്‌. 1956-ൽ ഡു വിഗ്നിയാഡ്‌ (Do Vigneaud) ഓക്‌സിടോസിന്‍ സംശ്ലേഷണം ചെയ്‌തു നിർമിക്കുകയുണ്ടായി. സിന്റോസിനോണ്‍ (syntocinon) എന്ന പേരിൽ സംശ്ലിഷ്‌ട ഓക്‌സിടോസിന്‍ അറിയപ്പെടുന്നു. പ്രസവാനന്തരശുശ്രൂഷയിൽ ഈ ഹോർമോണ്‍ ലായനിരൂപത്തിൽ അധശ്ചർമീയമായി നല്‌കപ്പെടുന്നു. ഗിനിപ്പന്നിയുടെ ഗർഭപാത്രത്തിൽ മാനക(standard) സാമ്പിളിന്റെ പ്രവർത്തനവുമായി താരതമ്യപ്പെടുത്തിയാണ്‌ ഓക്‌സിടോസിന്‍ വീര്യം കണക്കാക്കാറുള്ളത്‌. സിന്തറ്റിക്‌ ഓക്‌സിടോസിന്‍ പല പേരുകളിൽ ഇന്ന്‌ ലഭ്യമാണ്‌. ഇത്‌ ദഹനേന്ദ്രിയവ്യൂഹത്തിനുള്ളിൽ നശിപ്പിക്കപ്പെട്ടുവെന്നതിനാൽ ഉള്ളിൽ കഴിക്കാറില്ല. മൂക്കിലടിക്കുന്ന സ്‌പ്ര, ഇഞ്ചക്ഷന്‍ എന്നീ വിധത്തിലാണ്‌ ഇത്‌ പ്രയോഗിക്കുന്നത്‌. കന്നുകാലികളിൽപ്പോലും സുഖപ്രസവത്തിന്‌ ഈ ഔഷധം ഉപയോഗിക്കുന്നു. പാൽചുരത്തുന്നതിനും ഉപയോഗിക്കാറുണ്ട്‌. എന്നാൽ നിരവധി പാർശ്വഫലങ്ങളുള്ള ഔഷധമായതിനാൽ അതീവ സൂക്ഷ്‌മതയോടെ മാത്രമേ ഇതുപയോഗിക്കാന്‍ പാടുള്ളൂ. അമിതഡോസിൽ, വളരെക്കാലം ഉപയോഗിച്ചാൽ ഗർഭാശയം അമിതമായി സങ്കോചിച്ച്‌ പൊട്ടാന്‍പോലും സാധ്യതയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍