This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
()
()
വരി 6: വരി 6:
സംസ്‌കൃതത്തിൽ ഒകാരം സർവത്ര ദീർഘമാണ്‌. അകാരവും ഉകാരവും ചേർന്നുണ്ടായതാണ്‌ സംസ്‌കൃതത്തിലെ ഓകാരം. സന്ധികളിൽ ഈ സംസർഗം സ്‌പഷ്‌ടമാണ്‌. ഉദാ. കല+ഉപാസന = കലോപാസന, സർവ+ഉപരി = സർവോപരി. എന്നാൽ മലയാളത്തിൽ ഒകാരം അ, ഇ, ഉ എന്നിവയെപ്പോലെ മൂലസ്വരമായതുകൊണ്ട്‌ അതിന്‌ ഹ്രസ്വ-ദീർഘഭേദമുണ്ട്‌. ഉദാ: കൊടി-കോടി, തൊട്ടി-തോട്ടി. എന്നാൽ പ്രാചീനമലയാളത്തിൽ ഹ്രസ്വ-ദീർഘഭേദം എഴുത്തിൽ കാണിച്ചിരുന്നില്ല.

-
[[ചിത്രം:Vol5_617_image.jpg|400px]]
+
[[ചിത്രം:Vol5_617_image.jpg|300px]]
പദാദിയിൽ തനിയേ നില്‌ക്കുമ്പോള്‍ "ഒ' എന്ന ലിപി ഉപയോഗിക്കുന്നു. ഇതിനോട്‌ ദീർഘത്തിന്റെ ചിഹ്നം ചേർത്താൽ "ഓ' എന്ന്‌ ദീർഘമാകും. വ്യഞ്‌ജനങ്ങളോടു ചേർന്നുവരുമ്പോള്‍ ചെറിയ പുള്ളിയും ദീർഘവും ചേർന്ന്‌ ഹ്രസ്വ ഒകാരമാകും. ഉദാ. കൊ, തൊ, വലിയ പുള്ളിയും ദീർഘവും ചേർന്നാണ്‌ ദീർഘമായ ഓകാരമാകുന്നത്‌.

11:41, 5 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

വർണമാലയിലെ ഒമ്പതാമത്തെ വർണം. ഈ സ്വരം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍ രണ്ടുംചേർന്ന്‌ വർത്തുളാകൃതിയിൽ ആകുന്നതിനാൽ ഇതിന്‌ "ഓഷ്‌ഠ്യം' എന്നും "വർത്തുളം' എന്നും പേരുണ്ട്‌. നാവിന്റെ പിന്നറ്റം അല്‌പം ഉയരുന്നതുകൊണ്ട്‌ "ജിഹ്വാമൂലസ്വരം' എന്നും പറയാം. അകാരത്തെപ്പോലെ വായ്‌ തുറന്ന്‌ വിവൃതമായോ ഉകാരത്തെപ്പോലെ അടച്ച്‌ സംവൃതമായോ ഉച്ചരിക്കാത്തതുകൊണ്ട്‌ ഇതിന്‌ അവ രണ്ടിന്റെയും "മധ്യസ്വരം' എന്നോ "ഈഷദ്‌ വിവൃതസ്വരം' എന്നോ പറയാം.

സംസ്‌കൃതത്തിൽ ഒകാരം സർവത്ര ദീർഘമാണ്‌. അകാരവും ഉകാരവും ചേർന്നുണ്ടായതാണ്‌ സംസ്‌കൃതത്തിലെ ഓകാരം. സന്ധികളിൽ ഈ സംസർഗം സ്‌പഷ്‌ടമാണ്‌. ഉദാ. കല+ഉപാസന = കലോപാസന, സർവ+ഉപരി = സർവോപരി. എന്നാൽ മലയാളത്തിൽ ഒകാരം അ, ഇ, ഉ എന്നിവയെപ്പോലെ മൂലസ്വരമായതുകൊണ്ട്‌ അതിന്‌ ഹ്രസ്വ-ദീർഘഭേദമുണ്ട്‌. ഉദാ: കൊടി-കോടി, തൊട്ടി-തോട്ടി. എന്നാൽ പ്രാചീനമലയാളത്തിൽ ഹ്രസ്വ-ദീർഘഭേദം എഴുത്തിൽ കാണിച്ചിരുന്നില്ല.

പദാദിയിൽ തനിയേ നില്‌ക്കുമ്പോള്‍ "ഒ' എന്ന ലിപി ഉപയോഗിക്കുന്നു. ഇതിനോട്‌ ദീർഘത്തിന്റെ ചിഹ്നം ചേർത്താൽ "ഓ' എന്ന്‌ ദീർഘമാകും. വ്യഞ്‌ജനങ്ങളോടു ചേർന്നുവരുമ്പോള്‍ ചെറിയ പുള്ളിയും ദീർഘവും ചേർന്ന്‌ ഹ്രസ്വ ഒകാരമാകും. ഉദാ. കൊ, തൊ, വലിയ പുള്ളിയും ദീർഘവും ചേർന്നാണ്‌ ദീർഘമായ ഓകാരമാകുന്നത്‌.

ഒകാരം ഓഷ്‌ഠ്യമായതുകൊണ്ട്‌ പദാദിയിൽ അതിന്‌ വകാരച്ഛായയിലുള്ള ഉച്ചാരണമാണ്‌. ഉദാ. ഒട്ടകം-വൊട്ടകം, ഒരുക്കം-വൊരുക്കം. വിദേശപദങ്ങളിൽ ചിലപ്പോള്‍ വകാരം എഴുതുകയും ചെയ്യാറുണ്ട്‌. ഉദാ. വോട്ട്‌ (തിരഞ്ഞെടുപ്പ്‌). പദാദിയിലെ ഉകാരം ചിലപ്പോള്‍ ഒകാരമായിട്ടാണ്‌ ഉച്ചരിക്കുക. ഉദാ. ഉടൽ-ഒടൽ, കുട-കൊട, മുന-മൊന. പദങ്ങളുടെ രണ്ടാമത്തെ അക്ഷരം അകാരത്തോടു ചേർന്ന കേവല വ്യഞ്‌ജനമാകുമ്പോഴാണ്‌ സാധാരണയായി ഉകാരത്തിന്‌ ഒകാരോച്ചാരണം വരുന്നത്‌. എന്നാൽ ഇങ്ങനെ അല്ലാത്ത ചില സന്ദർഭങ്ങളിലും ഉകാരത്തിന്‌ ഒകാരോച്ചാരണം വരുന്നുണ്ട്‌. ഉദാ. ഉണ്ട്‌-ഒണ്ട്‌; എന്നാൽ കുല-കൊല, മുട്ട-മൊട്ട മുതലായവയിൽ ഉകാര-ഒകാരങ്ങള്‍ ഭിന്നമായിത്തന്നെ ഉച്ചരിക്കണം. നാം, നമ്മള്‍ എന്നിവയിലെ ആദ്യ അകാരത്തിനും ഒകാരോച്ചാരണം ചില സന്ദർഭങ്ങളിൽ നടപ്പുണ്ട്‌. ഉദാ. നോം, നൊമ്മള്‍, അനുസ്വാരത്തിനു മുമ്പുള്ള അകാരം ഒകാരച്ഛായയിലാണ്‌ ഉച്ചരിക്കുന്നത്‌. മരം, ഇടവം മുതലായവ "മരൊം', "ഇടൊം' എന്നപോലെ ഉച്ചരിക്കുന്നു. "ആ' എന്നത്‌ സംഭാഷണത്തിലും മറ്റും "ഓ' എന്നു മാറുന്നുണ്ട്‌. ഉദാ. അവന്‍-ഓന്‍, അവള്‍-ഓള്‍, ജയിച്ചവന്‍-ജയിച്ചോന്‍, പഠിച്ചവന്‍-പഠിച്ചോന്‍. സന്ധിയിൽ സ്വരം പകരമായാൽ ഒകാരം ഓഷ്‌ഠ്യമായതുകൊണ്ട്‌ വകാരാഗമം സംഭവിക്കുമെന്നാണു നിയമം. ഉദാ. പോ+ഉന്നു = പോവുന്നു. നോ+ഉന്നു = നോവുന്നു. എന്നാൽ യകാരാഗമവും കണ്ടുവരുന്നുണ്ട്‌. ഉദാ. ഉണ്ടോ+എന്ന്‌ = ഉണ്ടോയെന്ന്‌. സന്ധിചേരാതെ നില്‌ക്കുന്നതും കണ്ടുവരുന്നുണ്ട്‌. ഉദാ. എന്തോ ഏതോ; ഏതോ ഒന്ന്‌; അതോ അല്ലയോ.

ഒകാരം പദാദിയിലും പദമധ്യത്തിലും വരും. പദാന്തത്തിൽ ഹ്രസ്വമായ ഒകാരമില്ല. ദീർഘമായ ഓകാരം പദാന്തത്തിൽ വരുന്നത്‌ അധികവും ചോദ്യവാചിയായും (ഉദാ. വന്നോ പോയോ) വികല്‌പ ദ്യോതകമായും (ഉദാ. രാമനോ കൃഷ്‌ണനോ) ആണ്‌. അയ്യോ, പൊത്തോ മുതലായ മറ്റു പല ഒകാരാന്തപദങ്ങളുമുണ്ട്‌. അനുസരണം, അവജ്ഞ, വിളികേള്‍ക്കൽ മുതലായവ സൂചിപ്പിക്കുന്നതിനും ഒ എന്ന ശബ്‌ദം ഉപയോഗിക്കാറുണ്ട്‌. ഉദാ. നീ അവിടെ പോകണം. ഒ (ഉത്തരം). ഒ, അയാളൊരു മഹാന്‍? (അവജ്ഞ). ഒ, വരുന്നു (വിളികേള്‍പ്പ്‌). ശബ്‌ദതാരാവലിയിൽ "ഒ'യക്കു തുല്യമാകുക (ഒക്കുക) എന്നൊരർഥം നല്‌കിക്കാണുന്നുണ്ട്‌.

(ഡോ. ഇ.വി.എന്‍. നമ്പൂതിരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍