This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌തോണിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Estonia)
(Estonia)
വരി 6: വരി 6:
[[ചിത്രം:Vol5p329_Estonia map.jpg|thumb|എസ്‌തോണിയയിലെ പരമ്പരാഗത കെട്ടിടങ്ങള്‍]]
[[ചിത്രം:Vol5p329_Estonia map.jpg|thumb|എസ്‌തോണിയയിലെ പരമ്പരാഗത കെട്ടിടങ്ങള്‍]]
ഉത്തരയൂറോപ്പിലെ ബാർട്ടിക്‌ പ്രദേശത്തെ ഒരു രാജ്യം. റിപ്പബ്ലിക്‌ ഒഫ്‌ എസ്‌തോണിയ എന്നാണ്‌ ഔദ്യോഗികനാമം. വടക്ക്‌ ഫിന്‍ലന്‍ഡ്‌ കടലിടുക്കും പടിഞ്ഞാറ്‌ ബാള്‍ട്ടിക്‌ സമുദ്രവും അതിരുകളായിട്ടുള്ള എസ്‌തോണിയയുടെ ദക്ഷിണഭാഗത്ത്‌ ലാറ്റ്‌വിയയും കിഴക്കന്‍പ്രദേശം പെയ്‌പ്‌സി തടാകവും കൊണ്ടു വേർതിരിക്കപ്പെട്ടതാണ്‌. വിസ്‌തീർണം 45,227 ച.കി.മീ. ഫിന്നിക്‌ പാരമ്പര്യമുള്ള എസ്‌തോണിയക്കാരുടെ ഔദ്യോഗികഭാഷ ഫിന്നിഷിനോട്‌ ഏറെ ബന്ധമുള്ള എസ്‌തോണിയനാണ്‌.

-
[[ചിത്രം:Vol5p329_old estonia.jpg|thumb|എസ്‌തോണിയ - രാഷ്‌ട്രീയ ഭൂപടം]]
+
 
 +
[[ചിത്രം:Vol5_397_image.jpg|400px]]
 +
 
15 രാജ്യങ്ങളിലായി വിഭജിക്കപ്പെട്ട ഒരു ജനായത്ത പാർലമെന്ററി റിപ്പബ്ലിക്കാണ്‌ എസ്‌തോണിയ. തള്ളിന്‍ ആണ്‌ ഏറ്റവും വലിയ നഗരവും തലസ്ഥാനവും. 1.34 ദശലക്ഷം ജനസംഖ്യയുള്ള എസ്‌തോണിയ ഇതര യൂറോപ്യന്‍ യൂണിയന്‍, യൂറോസോന്‍, നാറ്റോ അംഗരാജ്യങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ജനസംഖ്യാനിരക്കുള്ള പ്രദേശമാണ്‌.

06:35, 5 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എസ്‌തോണിയ

Estonia

എസ്‌തോണിയയിലെ പരമ്പരാഗത കെട്ടിടങ്ങള്‍

ഉത്തരയൂറോപ്പിലെ ബാർട്ടിക്‌ പ്രദേശത്തെ ഒരു രാജ്യം. റിപ്പബ്ലിക്‌ ഒഫ്‌ എസ്‌തോണിയ എന്നാണ്‌ ഔദ്യോഗികനാമം. വടക്ക്‌ ഫിന്‍ലന്‍ഡ്‌ കടലിടുക്കും പടിഞ്ഞാറ്‌ ബാള്‍ട്ടിക്‌ സമുദ്രവും അതിരുകളായിട്ടുള്ള എസ്‌തോണിയയുടെ ദക്ഷിണഭാഗത്ത്‌ ലാറ്റ്‌വിയയും കിഴക്കന്‍പ്രദേശം പെയ്‌പ്‌സി തടാകവും കൊണ്ടു വേർതിരിക്കപ്പെട്ടതാണ്‌. വിസ്‌തീർണം 45,227 ച.കി.മീ. ഫിന്നിക്‌ പാരമ്പര്യമുള്ള എസ്‌തോണിയക്കാരുടെ ഔദ്യോഗികഭാഷ ഫിന്നിഷിനോട്‌ ഏറെ ബന്ധമുള്ള എസ്‌തോണിയനാണ്‌.

15 രാജ്യങ്ങളിലായി വിഭജിക്കപ്പെട്ട ഒരു ജനായത്ത പാർലമെന്ററി റിപ്പബ്ലിക്കാണ്‌ എസ്‌തോണിയ. തള്ളിന്‍ ആണ്‌ ഏറ്റവും വലിയ നഗരവും തലസ്ഥാനവും. 1.34 ദശലക്ഷം ജനസംഖ്യയുള്ള എസ്‌തോണിയ ഇതര യൂറോപ്യന്‍ യൂണിയന്‍, യൂറോസോന്‍, നാറ്റോ അംഗരാജ്യങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ജനസംഖ്യാനിരക്കുള്ള പ്രദേശമാണ്‌.

ഒരു സിദ്ധാന്തമനുസരിച്ച്‌ എസ്‌തോണിയ എന്ന പേര്‌ റോമന്‍ ചരിത്രകാരനായിരുന്ന റ്റാസിറ്റസിന്റെ "ജെർമാനിയ'യിൽ വിവരിച്ചിട്ടുള്ള "എയ്‌സ്റ്റി' എന്ന പദത്തിൽനിന്നും രൂപംകൊണ്ടതാണ്‌. എന്നാൽ, സ്‌കാന്‍ഡിനേവിയന്‍ ഇതിഹാസങ്ങളിൽ എയ്‌സ്റ്റ്‌ലാന്‍ഡിനെക്കുറിച്ചുള്ള പരാമർശം കാണാന്‍ കഴിയും. ഡാനിഷ്‌, ജർമന്‍, ഡച്ച്‌, സ്വീഡിഷ്‌, നോർവീജിയന്‍ ഭാഷകളിൽ എസ്‌തോണിയയെ "എസ്റ്റ്‌ലാന്‍ഡ്‌' എന്നു പരാമർശിക്കുന്നത്‌ ഈ വാദഗതി പ്രബലമാക്കുന്നതാണ്‌.

11,000 മുതൽ 13,000 വർഷങ്ങള്‍ക്കു മുമ്പുതന്നെ എസ്‌തോണിയയിൽ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ക്രി. മു. 6500-ൽത്തന്നെ നായാട്ടിലും മത്സ്യബന്ധനത്തിലും ഏർപ്പെട്ടിരുന്ന ജനസമൂഹമാണിതെന്നതിനുള്ള തെളിവ്‌ വടക്കന്‍ എസ്‌തോണിയയിലെ കുണ്ട നഗരത്തിലെ ചരിത്രാവശിഷ്‌ടങ്ങള്‍ തെളിയിക്കുന്നു. പൗരാണികകാലത്തുതന്നെ ഉയർന്നതരത്തിലുള്ള സാംസ്‌കാരിക മാറ്റങ്ങള്‍ക്ക്‌ എസ്‌തോണിയയിൽ കളമൊരുങ്ങിയിരുന്നു. എ.ഡി. ഒന്നാം ശതകത്തിൽ എസ്‌തോണിയ പ്രദേശത്ത്‌ രാഷ്‌ട്രീയ ഭരണ ഉപവിഭാഗങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയതായി തെളിവുകളുണ്ട്‌. 13-ാം ശതകത്തിന്റെ തുടക്കത്തിൽ എസ്‌തോണിയന്‍ ജനതയെ സംയോജിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കം ലഭിച്ചിരുന്നു. 15-ാം ശതകത്തിൽ യൂറോപ്പിൽ സമാരംഭിച്ച നവോത്ഥാനപ്രക്രിയ ബാള്‍ട്ടിക്‌ പ്രദേശത്തും വന്‍മാറ്റങ്ങള്‍ക്കു കാരണമായി.

എസ്‌തോണിയയിലെ തള്ളിന്‍ നഗരം

1632-ൽ എസ്‌തോണിയയിലെ ഡോർപ്പറ്റ്‌ നഗരത്തിൽ ഒരു അച്ചടിശാലയും സർവകലാശാലയും സ്ഥാപിതമായി. 1657-ൽ പ്ലേഗുരോഗം പൊട്ടിപ്പുറപ്പെടുന്നതുവരെ എസ്‌തോണിയന്‍ ജനസംഖ്യ ക്രമാനുഗതമായി വർധിച്ചുകൊണ്ടിരുന്നു. 1695-97 കാലഘട്ടത്തിൽ കടുത്തക്ഷാമംമൂലം ജനസംഖ്യയിൽ 70,000 പേർ മരണമടഞ്ഞു. ഗ്രറ്റ്‌ നോർതേണ്‍ യുദ്ധവിരാമത്തോടെ നൈസ്റ്റാഡ്‌ കരാർ പ്രകാരം റഷ്യയ്‌ക്ക്‌ എസ്‌തോണിയയെ സ്വീഡനു കൈമാറേണ്ടതായി വന്നു. യുദ്ധം ജനജീവിതം ദുസ്സഹമാക്കിയെങ്കിലും അധികം വൈകാതെതന്നെ അതിൽനിന്നൊക്കെ എസ്‌തോണിയന്‍ജനത മുക്തിനേടി. പ്രഭുത്വവാഴ്‌ചയുടെ നിരോധനവും എസ്‌തോണിയന്‍ ഭാഷ സംസാരിക്കുന്നവർക്ക്‌ മാതൃഭാഷയിൽ വിദ്യാഭ്യാസം നിർവഹിക്കുന്നതിനുള്ള അവസരവും കൈവന്നതോടെ 19-ാം ശതകത്തിൽത്തന്നെ ഒരു ദേശീയപ്രസ്ഥാനം ഉടലെടുത്തു. സാംസ്‌കാരികതലത്തിൽ സമാരംഭിച്ച പ്രസ്ഥാനം ക്രമേണ എസ്‌തോണിയന്‍ ഭാഷ, സാഹിത്യം, തിയെറ്റർ, സംഗീതം തുടങ്ങിയവയിലും സജീവസാന്നിധ്യം ഉറപ്പിച്ചു. ജനങ്ങള്‍ക്കിടയിൽ സ്വത്വബോധവും ഉണർവും പ്രകടമായിത്തുടങ്ങി. റഷ്യയിൽ 1917-ൽ ഒക്‌ടോബർ വിപ്ലവത്തെത്തുടർന്ന്‌ ബോള്‍ഷെവിക്കുകള്‍ അധികാരത്തിലേറിയതോടെ, 1918 ഫെ. 24-ന്‌ എസ്‌തോണിയയ്‌ക്ക്‌ സ്വതന്ത്രരാഷ്‌ട്രപദവി നേടാനായി. കാലാന്തരത്തിൽ, എസ്‌തോണിയന്‍ റിപ്പബ്ലിക്കിന്‌ ഫിന്‍ലന്‍ഡ്‌, പോളണ്ട്‌, അർജെന്റീന എന്നിവയുടെ അംഗീകാരം ലഭിച്ചു. 22 വർഷക്കാലം എസ്‌തോണിയ സ്വതന്ത്രപദവിയിൽ തുടർന്നു. ഒരു പാർലമെന്ററി ജനായത്ത സമ്പ്രദായത്തിൽ പ്രവർത്തനം തുടങ്ങിയശേഷം ആഗോളസാമ്പത്തിക മാന്ദ്യത്തെയും രാഷ്‌ട്രീയ അനിശ്ചിതത്വത്തെയും തുടർന്ന്‌ 1934-ൽ പാർലമെന്റ്‌ പിരിച്ചുവിടാനുള്ള സാഹചര്യം സംജാതമായി.

1939-ൽ യൂറോപ്പ്‌ ആകമാനം കണക്കാക്കിയാൽ 25 ശതമാനം വരുന്ന ജനതതിയുടെ നാശമാണ്‌ രണ്ടാംലോകയുദ്ധം എസ്‌തോണിയയിൽ വരുത്തിത്തീർത്തത്‌. മരണസംഖ്യ 90,000-ത്തിനു മുകളിലാണെന്നു കണക്കാക്കപ്പെട്ടു. കിഴക്കന്‍ യൂറോപ്പിന്റെ വിഭജനകാര്യത്തിൽ സ്റ്റാലിന്‍ ഭരണകൂടവും ഹിറ്റ്‌ലറും യോജിപ്പിലെത്തിയതോടെ എസ്‌തോണിയയിൽ സോവിയറ്റു യൂണിയന്റെ ആധിപത്യത്തിനു തുടക്കമായി. എസ്‌തോണിയയുടെ മണ്ണിൽ പട്ടാള ആസ്ഥാനങ്ങളും സൈനികസന്നാഹങ്ങളും ഉറപ്പിക്കപ്പെട്ടു. 1940 ജൂണ്‍ 21-ന്‌ പട്ടാളസാന്നിധ്യം പൂർണമായി. അതേവർഷംതന്നെ ഒ. 6-ന്‌ നിയമസാധുതയില്ലാതെ തന്നെ എസ്‌തോണിയ സോവിയറ്റു യൂണിയനിൽ സംയോജിപ്പിക്കപ്പെട്ടു. അങ്ങനെ പൂർണമായും സോവിയറ്റുയൂണിയന്റെ ഭാഗമായിത്തീർന്ന എസ്‌തോണിയ അന്‍പതുകളുടെ തുടക്കത്തിൽ "ഫോറസ്റ്റ്‌ ബ്രദേഴ്‌സ്‌' പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സോവിയറ്റ്‌ ആധിപത്യത്തിനെതിരെ ഗറില്ലായുദ്ധം നടത്തിയെങ്കിലും അതു പരാജയമായി. പിന്നീട്‌ നാലുപതിറ്റാണ്ട്‌ സോവിയറ്റ്‌ യൂണിയനിൽ എസ്‌തോണിയ കഴിഞ്ഞു. സോവിയറ്റു യൂണിയന്റെ ദുർബലകാലത്തുണ്ടായ "സിഗിങ്‌ വിപ്ലവമുന്നേറ്റ'ത്തിന്റെ നേതൃത്വത്തിൽ 1991 ആഗ. 20-ന്‌ എസ്‌തോണിയയ്‌ക്ക്‌ സ്വാതന്ത്യ്രം ലഭിച്ചു.

1991 സെപ്‌. 17 മുതൽ എസ്‌തോണിയ ഐക്യരാഷ്‌ട്രസഭയിൽ അംഗമാണ്‌. 2004 മാ. 29 മുതൽ നാറ്റോ സംഖ്യത്തിലും 2004 മേയ്‌ 1 മുതൽ യൂറോപ്യന്‍ യൂണിയനിലും എസ്‌തോണിയ അണിചേർന്നു. ഇതരപശ്ചിമയൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്‌ എസ്‌തോണിയ ഏറെ പ്രാധാന്യം കല്‌പിച്ചിരുന്നു.

എണ്ണ, ചുണ്ണാമ്പുകല്ല്‌ നിക്ഷേപങ്ങളാണ്‌ എസ്‌തോണിയന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ആധാരമായി നിലകൊള്ളുന്നത്‌. വനസമ്പത്തിനും ഏറെ പ്രാധാന്യം കല്‌പിക്കപ്പെടുന്നു. ചുരുങ്ങിയ തോതിലുള്ള യുറേനിയം നിക്ഷേപവും എസ്‌തോണിയയ്‌ക്കു സ്വന്തമാണ്‌. ഭക്ഷ്യോത്‌പാദനം, നിർമാണപ്രവർത്തനം, വൈദ്യുതോപകരണവ്യവസായം തുടങ്ങിയ മേഖലകളിൽ എസ്‌തോണിയ സജീവമാണ്‌. ഉണർവാർന്ന ഒരു കമ്പോളസമ്പദ്‌വ്യസ്ഥയും നിലനിൽക്കുന്നു. ഗതാഗതരംഗത്തെ മികവും എസ്‌തോണിയയ്‌ക്ക്‌ അഭിമാനിക്കാന്‍ വകനൽകുന്നു. എസ്‌തോണിയന്‍ ഭരണഘടനയിൽ മതസ്വാതന്ത്യ്രത്തിനും വ്യക്തിസ്വാതന്ത്യ്രത്തിനും ഏറെ പ്രാമുഖ്യം നല്‌കപ്പെട്ടിട്ടുണ്ട്‌. കുടുംബസംവിധാനപ്രക്രിയയിലും ആശാവഹമായ പുരോഗതിയാണ്‌ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. മുന്‍കാല സോവിയറ്റു യൂണിയനിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രതിശീർഷ വരുമാനമുളളവരാണ്‌ എസ്‌തോണിയക്കാർ. ഒരു "ഉന്നതവരുമാന സമ്പദ്‌വ്യവസ്ഥ'യായി ലോകബാങ്ക്‌ എസ്‌തോണിയയെ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ആധുനിക സമ്പദ്‌വ്യവസ്ഥ നിലവിലുള്ള രാജ്യമായി ഐ.എം.എഫ്‌. എസ്‌തോണിയയെ അംഗീകരിച്ചു കഴിഞ്ഞു. മാനവിക വികസനസൂചിക അത്യുന്നതമായിട്ടുള്ള ഒരു വികസിതരാഷ്‌ട്രമായി യു.എന്‍. എസ്‌തോണിയെ കണക്കാക്കുന്നു. പത്രസ്വാതന്ത്യ്രം, സാമ്പത്തികസ്വാതന്ത്യ്രം, ജനകീയതയും രാഷ്‌ട്രീയസ്വാതന്ത്യ്രവും, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ എന്നിവയിൽ ഉയർന്ന റാങ്ക്‌ എസ്‌തോണിയയ്‌ക്കു കല്‌പിക്കപ്പെടുന്നു.

2010-ലെ കണക്കുപ്രകാരം 157 രാജ്യങ്ങള്‍ പഠനവിധേയമാക്കിയതിൽ "സ്റ്റേറ്റ്‌ ഒഫ്‌ വേള്‍ഡ്‌ ലിബർട്ടി ഇന്‍ഡെക്‌സ്‌' പ്രകാരം ഒന്നാം സ്ഥാനവും "ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ ഇന്‍ഡെക്‌സ്‌' പ്രകാരം 34-ാം സ്ഥാനവുമാണ്‌ എസ്‌തോണിയയ്‌ക്കുള്ളത്‌. സാമ്പത്തിക സ്വാതന്ത്യ്രാവസ്ഥയുടെ കാര്യത്തിൽ ആഗോളതലത്തിൽത്തന്നെ എസ്‌തോണിയ 14-ാം സ്ഥാനത്തിനർഹമായിട്ടുണ്ട്‌.

(ഡോ. ബി. സുകുമാരന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍