This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്രഹാം പണ്ഡിതര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: | വരി 1: | ||
= അബ്രഹാം പണ്ഡിതര്‍ = | = അബ്രഹാം പണ്ഡിതര്‍ = | ||
- | [[Image:p.no.768.jpg|thumb|150x200px|right| | + | [[Image:p.no.768.jpg|thumb|150x200px|right|അബ്രഹാം പണ്ഡിതന്]]കരുണാമൃതസാഗരം എന്ന ബൃഹത്തായ സംഗീത ലക്ഷണഗ്രന്ഥത്തിന്റെ രചയിതാവും ദക്ഷിണേന്ത്യന്‍ സംഗീതത്തിന് 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ നവചൈതന്യം പകര്‍ന്ന സംഗീതശാസ്ത്രജ്ഞനും. തിരുനല്‍വേലി ജില്ലയില്‍ മുക്കുടല്‍ ഗ്രാമത്തിലെ ആയുര്വേദചികിത്സാപാരമ്പര്യമുള്ള ഒരു നാടാര്‍ ക്രൈസ്തവകുടുംബത്തില് ജനിച്ചു. അധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചതെങ്കിലും കുലവിദ്യയായ വൈദ്യവും തുടര്‍ന്നുപോന്നു. ക്രമേണ വൈദ്യവിദ്യയില്‍ നിഷ്ണാതനാകയും മരുന്നുകള്‍ തയ്യാറാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയും അത്തരത്തില്‍ പ്രശസ്തി നേടുകയും ചെയ്തു. അതോടെ പച്ചമരുന്നുകള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നതിനായി വിസ്തൃതമായ ഒരു മരുന്നുതോട്ടം തഞ്ചാവൂരില്‍ ഇദ്ദേഹം നിര്‍മിച്ചു. ഈ കാലഘട്ടത്തിലാണ് പ്രസിദ്ധ സംഗീതജ്ഞനായ ഡോ. മുത്തയ്യാ ഭാഗവതരുമായി പരിചയപ്പെടുവാന്‍ ഇടയായത്. ജന്മസിദ്ധമായ വാസനാവൈഭവം അനുകൂലസാഹചര്യങ്ങളില്‍ അദ്ഭുതാവഹമായി വികസിക്കുകയും വിസ്മയകരമായ ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യുമെന്നതിന്റെ ഒരു ദൃഷ്ടാന്തമായിത്തീര്‍ന്നു ഈ പരിചയം. മുത്തയ്യാഭാഗവതരുടെ സഹകരണവും പ്രോത്സാഹനവും അബ്രഹാം പണ്ഡിതരിലെ കലാകാരനെയും ഗവേഷകനെയും ഉത്തേജിപ്പിച്ചു. തഞ്ചാവൂരിലെ 'സരസ്വതീമഹല്' എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥാലയത്തിലെ ഗ്രന്ഥശേഖരങ്ങളില്‍ നിന്നും അപൂര്‍വങ്ങളും വിശിഷ്ടങ്ങളുമായ പല പ്രാചീന സംഗീതഗ്രന്ഥങ്ങളും തേടിപ്പിടിച്ച് സമഗ്രമായി പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ബൃഹത്തായ കരുണാമൃതസാഗരം ഇദ്ദേഹം രചിച്ചത്. 1500-ല്‍പ്പരം പുറങ്ങളുള്ളതും തമിഴില്‍ രചിക്കപ്പെട്ടതുമായ ഈ കൃതി പുരാതന സംഗീതത്തെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥത്തിനുപരി സംഗീതകലയെ സംബന്ധിച്ച് ശാസ്ത്രീയവീക്ഷണം പുലര്‍ത്തുന്ന ഒരു വിജ്ഞാനകോശം കൂടിയാണ്. ദക്ഷിണേന്ത്യന്‍ സംഗീതത്തെക്കുറിച്ച് അതിവിസ്തൃതമായ ഒരു പഠനംതന്നെ ഈ കൃതി ഉള്‍ക്കൊള്ളുന്നു. സംഗീതകലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും ഇതിലടങ്ങിയിരിക്കുന്നു. സംഗീതസദസ്സുകള്‍ സംഘടിപ്പിക്കുകയും സംഗീതവിഷയകമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സംഗീതശാസ്ത്ര സംബന്ധമായ പരിജ്ഞാനത്തിന് ഇദ്ദേഹം പ്രചാരം നല്കി. സംഗീതാഭ്യസനത്തിന് പാട്ടുപാടാനുള്ള കഴിവുണ്ടാക്കുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യം ഇല്ലാതിരുന്ന അക്കാലത്ത് ശാസ്ത്രവീക്ഷണത്തോടെ ആ കലയെ സമീപിക്കുന്നതിനുള്ള താത്പര്യം സംഗീതകുതുകികളില് ഉളവാക്കാന്‍ കഴിഞ്ഞു എന്നുള്ളതുതന്നെ ഒരു വലിയ നേട്ടമായിരുന്നു. തഞ്ചാവൂരില്‍ ഇദംപ്രഥമമായി ഒരു സംഗീതസമ്മേളനം ഇദ്ദേഹം സംഘടിപ്പിച്ചു. സംഗീതകലയുടെ വളര്‍ച്ചയ്ക്ക് വലിയ പ്രോത്സാഹനമാണ് ഇതുമൂലം ലഭിച്ചത്. മദിരാശി സംഗീത അക്കാദമിയുടെ സ്ഥാപനത്തിനു വഴിതെളിച്ചത് ഇദ്ദേഹം സംഘടിപ്പിച്ച സംഗീതസമ്മേളനങ്ങളായിരുന്നു. 1917-ല്‍ ബറോഡായില്‍ ചേര്‍ന്ന ഒന്നാമത്തെ അഖില ഭാരതസംഗീതസമ്മേളനത്തില് ഇദ്ദേഹം പങ്കെടുത്തു. സംഗീതകലയ്ക്ക് ഇദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകളെ ആദരിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് ഇദ്ദേഹത്തിന് 'റാവു സാഹിബ്' എന്ന ബിരുദം നല്കി ബഹുമാനിച്ചു. |
(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.) | (വി.എസ്. നമ്പൂതിരിപ്പാട്, സ.പ.) |
05:11, 14 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബ്രഹാം പണ്ഡിതര്‍
കരുണാമൃതസാഗരം എന്ന ബൃഹത്തായ സംഗീത ലക്ഷണഗ്രന്ഥത്തിന്റെ രചയിതാവും ദക്ഷിണേന്ത്യന്‍ സംഗീതത്തിന് 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ നവചൈതന്യം പകര്‍ന്ന സംഗീതശാസ്ത്രജ്ഞനും. തിരുനല്‍വേലി ജില്ലയില്‍ മുക്കുടല്‍ ഗ്രാമത്തിലെ ആയുര്വേദചികിത്സാപാരമ്പര്യമുള്ള ഒരു നാടാര്‍ ക്രൈസ്തവകുടുംബത്തില് ജനിച്ചു. അധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചതെങ്കിലും കുലവിദ്യയായ വൈദ്യവും തുടര്‍ന്നുപോന്നു. ക്രമേണ വൈദ്യവിദ്യയില്‍ നിഷ്ണാതനാകയും മരുന്നുകള്‍ തയ്യാറാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയും അത്തരത്തില്‍ പ്രശസ്തി നേടുകയും ചെയ്തു. അതോടെ പച്ചമരുന്നുകള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നതിനായി വിസ്തൃതമായ ഒരു മരുന്നുതോട്ടം തഞ്ചാവൂരില്‍ ഇദ്ദേഹം നിര്‍മിച്ചു. ഈ കാലഘട്ടത്തിലാണ് പ്രസിദ്ധ സംഗീതജ്ഞനായ ഡോ. മുത്തയ്യാ ഭാഗവതരുമായി പരിചയപ്പെടുവാന്‍ ഇടയായത്. ജന്മസിദ്ധമായ വാസനാവൈഭവം അനുകൂലസാഹചര്യങ്ങളില്‍ അദ്ഭുതാവഹമായി വികസിക്കുകയും വിസ്മയകരമായ ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യുമെന്നതിന്റെ ഒരു ദൃഷ്ടാന്തമായിത്തീര്‍ന്നു ഈ പരിചയം. മുത്തയ്യാഭാഗവതരുടെ സഹകരണവും പ്രോത്സാഹനവും അബ്രഹാം പണ്ഡിതരിലെ കലാകാരനെയും ഗവേഷകനെയും ഉത്തേജിപ്പിച്ചു. തഞ്ചാവൂരിലെ 'സരസ്വതീമഹല്' എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥാലയത്തിലെ ഗ്രന്ഥശേഖരങ്ങളില്‍ നിന്നും അപൂര്‍വങ്ങളും വിശിഷ്ടങ്ങളുമായ പല പ്രാചീന സംഗീതഗ്രന്ഥങ്ങളും തേടിപ്പിടിച്ച് സമഗ്രമായി പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ബൃഹത്തായ കരുണാമൃതസാഗരം ഇദ്ദേഹം രചിച്ചത്. 1500-ല്‍പ്പരം പുറങ്ങളുള്ളതും തമിഴില്‍ രചിക്കപ്പെട്ടതുമായ ഈ കൃതി പുരാതന സംഗീതത്തെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥത്തിനുപരി സംഗീതകലയെ സംബന്ധിച്ച് ശാസ്ത്രീയവീക്ഷണം പുലര്‍ത്തുന്ന ഒരു വിജ്ഞാനകോശം കൂടിയാണ്. ദക്ഷിണേന്ത്യന്‍ സംഗീതത്തെക്കുറിച്ച് അതിവിസ്തൃതമായ ഒരു പഠനംതന്നെ ഈ കൃതി ഉള്‍ക്കൊള്ളുന്നു. സംഗീതകലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളും ഇതിലടങ്ങിയിരിക്കുന്നു. സംഗീതസദസ്സുകള്‍ സംഘടിപ്പിക്കുകയും സംഗീതവിഷയകമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സംഗീതശാസ്ത്ര സംബന്ധമായ പരിജ്ഞാനത്തിന് ഇദ്ദേഹം പ്രചാരം നല്കി. സംഗീതാഭ്യസനത്തിന് പാട്ടുപാടാനുള്ള കഴിവുണ്ടാക്കുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യം ഇല്ലാതിരുന്ന അക്കാലത്ത് ശാസ്ത്രവീക്ഷണത്തോടെ ആ കലയെ സമീപിക്കുന്നതിനുള്ള താത്പര്യം സംഗീതകുതുകികളില് ഉളവാക്കാന്‍ കഴിഞ്ഞു എന്നുള്ളതുതന്നെ ഒരു വലിയ നേട്ടമായിരുന്നു. തഞ്ചാവൂരില്‍ ഇദംപ്രഥമമായി ഒരു സംഗീതസമ്മേളനം ഇദ്ദേഹം സംഘടിപ്പിച്ചു. സംഗീതകലയുടെ വളര്‍ച്ചയ്ക്ക് വലിയ പ്രോത്സാഹനമാണ് ഇതുമൂലം ലഭിച്ചത്. മദിരാശി സംഗീത അക്കാദമിയുടെ സ്ഥാപനത്തിനു വഴിതെളിച്ചത് ഇദ്ദേഹം സംഘടിപ്പിച്ച സംഗീതസമ്മേളനങ്ങളായിരുന്നു. 1917-ല്‍ ബറോഡായില്‍ ചേര്‍ന്ന ഒന്നാമത്തെ അഖില ഭാരതസംഗീതസമ്മേളനത്തില് ഇദ്ദേഹം പങ്കെടുത്തു. സംഗീതകലയ്ക്ക് ഇദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകളെ ആദരിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് ഇദ്ദേഹത്തിന് 'റാവു സാഹിബ്' എന്ന ബിരുദം നല്കി ബഹുമാനിച്ചു.(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.)