This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറ്റ്രിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആറ്റ്രിയം== ==Atrium== പ്രാചീന റോമന്‍ വാസ്‌തു ശില്‌പങ്ങളിൽ മധ്യഭാഗ...)
(Atrium)
 
വരി 3: വരി 3:
പ്രാചീന റോമന്‍ വാസ്‌തു ശില്‌പങ്ങളിൽ മധ്യഭാഗത്തെ അലങ്കരിച്ച മുറി. ഈ മുറിയുടെ മുകളിൽ ആദ്യകാലത്തെയും മധ്യകാലത്തെയും ക്രസ്‌തവ ദേവലായങ്ങളുടെ പ്രധാനവാതിലുകള്‍ക്കു മുന്‍പിലായി അങ്കണത്തെ അഭിമുഖീകരിച്ചു നിർമിച്ചിട്ടുള്ള മുഖമണ്ഡപത്തിനും ആറ്റ്രിയം എന്നു പേരുണ്ട്‌.

പ്രാചീന റോമന്‍ ഗൃഹങ്ങളിൽ അടുപ്പ്‌ സ്ഥാപിച്ചിരുന്ന മധ്യത്തിലുള്ള മുറിയുടെ മേൽക്കൂരയിൽ പുക പുറത്തേക്ക്‌ പോകുന്നതിന്‌ ഒരു ദ്വാരമുണ്ടായിരുന്നു. അതുകൊണ്ട്‌ ആറ്റ്രിയം ഏകദേശം ഒരു അങ്കണം തന്നെയാണെന്നു പറയാം. റോമന്‍ ഗൃഹങ്ങളുടെ നിർമാണവിധത്തിൽ പരിഷ്‌കാരങ്ങളുണ്ടായതോടുകൂടി അടുക്കളയും അടുപ്പും മറ്റു സ്ഥാനങ്ങളിലേക്ക്‌ മാറ്റുകയുണ്ടായി. പിന്നീട്‌ ആറ്റ്രിയം സ്വീകരണമുറിയായി തീർന്നു. റിപ്പബ്‌ളിക്കിന്റെ അവസാനത്തിൽ വലിയ ഗൃഹങ്ങളിൽ ഒന്നോ അതിലധികമോ സ്‌തംഭപംക്തികളുള്ള അങ്കണങ്ങള്‍ നിർമിക്കുകയും അതോടെ ആറ്റ്രിയത്തിൽനിന്ന്‌ കുടുംബജീവിതത്തിന്റെ അവസാന അവശിഷ്‌ടങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്‌തു. റോമന്‍ സാമ്രാജ്യത്തിൽ പില്‌ക്കാലത്ത്‌ ആറ്റ്രിയം ഗൃഹനാഥന്റെ ഔദ്യോഗിക ആസ്ഥാനമായി പരിണമിച്ചു.

-
 
+
[[ചിത്രം:Vol3p302_interior_002.jpg.jpg|thumb|ആറ്റ്രിയം-വിക്‌ടോറിയ ഹാള്‍ (ഇംഗ്ലണ്ട്‌)]]
സ്‌തംഭങ്ങള്‍ ഉള്ളവയും ഇല്ലാത്തവയുമായ ആറ്റ്രിയങ്ങളുമുണ്ട്‌. മേൽക്കൂരയിൽ തുറസ്സായി കിടക്കുന്ന കംപ്ലൂവിയം (compluvium) എന്ന ദ്വാരത്തിലൂടെ മഴവെള്ളം താഴെ പതിക്കാനായി ചതുരാകൃതിയിലുള്ള ഇംപ്ലൂവിയം (impluvium) എന്ന വേദികയും ആറ്റ്രിയങ്ങളിലുണ്ട്‌. ഇംഗ്ലീഷിൽ ഹാള്‍ (hall) എന്നു പറയുന്നതിന്‌ തുല്യമാണ്‌ റോമന്‍ ആറ്റ്രിയം. കന്യകമാർ വസിക്കുന്ന ആറ്റ്രിയം വെസ്‌തേ (Atrium vestae), റോമിലെ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിച്ചിരുന്ന ആറ്റ്രിയം ലിബർടാറ്റിസ്‌ (Atrium libertatis)എന്നിവയും ഈ ശില്‌പങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളാണ്‌. റോമിൽ ക്രസ്‌തവ ദേവാലയങ്ങള്‍ക്കു മുമ്പിലുള്ള അങ്കണങ്ങളും ഈ സംജ്ഞയാലാണ്‌ അറിയപ്പെടുന്നത്‌.   

റോമിലെ സാന്‍ക്ലെമന്റ്‌, മിലാനിലെ സാന്‍അംബ്രാഗിയോ, ഇസ്റ്റ്രിയയിലെ പാരന്‍സോ എന്നീ ദേവാലയങ്ങളിൽ ഇത്തരം അങ്കണങ്ങള്‍ ഉണ്ട്‌.
റോമിലെ സാന്‍ക്ലെമന്റ്‌, മിലാനിലെ സാന്‍അംബ്രാഗിയോ, ഇസ്റ്റ്രിയയിലെ പാരന്‍സോ എന്നീ ദേവാലയങ്ങളിൽ ഇത്തരം അങ്കണങ്ങള്‍ ഉണ്ട്‌.
ഹൃദയത്തിന്റെ മുകളറകള്‍ക്കും ശരീരത്തിനുള്ളിലെ മറ്റു ചില അറകള്‍ക്കും വൈദ്യശാസ്‌ത്രത്തിൽ ആറ്റ്രിയം എന്ന പേരുണ്ട്‌.
ഹൃദയത്തിന്റെ മുകളറകള്‍ക്കും ശരീരത്തിനുള്ളിലെ മറ്റു ചില അറകള്‍ക്കും വൈദ്യശാസ്‌ത്രത്തിൽ ആറ്റ്രിയം എന്ന പേരുണ്ട്‌.

Current revision as of 12:25, 1 ജൂലൈ 2014

ആറ്റ്രിയം

Atrium

പ്രാചീന റോമന്‍ വാസ്‌തു ശില്‌പങ്ങളിൽ മധ്യഭാഗത്തെ അലങ്കരിച്ച മുറി. ഈ മുറിയുടെ മുകളിൽ ആദ്യകാലത്തെയും മധ്യകാലത്തെയും ക്രസ്‌തവ ദേവലായങ്ങളുടെ പ്രധാനവാതിലുകള്‍ക്കു മുന്‍പിലായി അങ്കണത്തെ അഭിമുഖീകരിച്ചു നിർമിച്ചിട്ടുള്ള മുഖമണ്ഡപത്തിനും ആറ്റ്രിയം എന്നു പേരുണ്ട്‌. പ്രാചീന റോമന്‍ ഗൃഹങ്ങളിൽ അടുപ്പ്‌ സ്ഥാപിച്ചിരുന്ന മധ്യത്തിലുള്ള മുറിയുടെ മേൽക്കൂരയിൽ പുക പുറത്തേക്ക്‌ പോകുന്നതിന്‌ ഒരു ദ്വാരമുണ്ടായിരുന്നു. അതുകൊണ്ട്‌ ആറ്റ്രിയം ഏകദേശം ഒരു അങ്കണം തന്നെയാണെന്നു പറയാം. റോമന്‍ ഗൃഹങ്ങളുടെ നിർമാണവിധത്തിൽ പരിഷ്‌കാരങ്ങളുണ്ടായതോടുകൂടി അടുക്കളയും അടുപ്പും മറ്റു സ്ഥാനങ്ങളിലേക്ക്‌ മാറ്റുകയുണ്ടായി. പിന്നീട്‌ ആറ്റ്രിയം സ്വീകരണമുറിയായി തീർന്നു. റിപ്പബ്‌ളിക്കിന്റെ അവസാനത്തിൽ വലിയ ഗൃഹങ്ങളിൽ ഒന്നോ അതിലധികമോ സ്‌തംഭപംക്തികളുള്ള അങ്കണങ്ങള്‍ നിർമിക്കുകയും അതോടെ ആറ്റ്രിയത്തിൽനിന്ന്‌ കുടുംബജീവിതത്തിന്റെ അവസാന അവശിഷ്‌ടങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്‌തു. റോമന്‍ സാമ്രാജ്യത്തിൽ പില്‌ക്കാലത്ത്‌ ആറ്റ്രിയം ഗൃഹനാഥന്റെ ഔദ്യോഗിക ആസ്ഥാനമായി പരിണമിച്ചു.

ആറ്റ്രിയം-വിക്‌ടോറിയ ഹാള്‍ (ഇംഗ്ലണ്ട്‌)

സ്‌തംഭങ്ങള്‍ ഉള്ളവയും ഇല്ലാത്തവയുമായ ആറ്റ്രിയങ്ങളുമുണ്ട്‌. മേൽക്കൂരയിൽ തുറസ്സായി കിടക്കുന്ന കംപ്ലൂവിയം (compluvium) എന്ന ദ്വാരത്തിലൂടെ മഴവെള്ളം താഴെ പതിക്കാനായി ചതുരാകൃതിയിലുള്ള ഇംപ്ലൂവിയം (impluvium) എന്ന വേദികയും ആറ്റ്രിയങ്ങളിലുണ്ട്‌. ഇംഗ്ലീഷിൽ ഹാള്‍ (hall) എന്നു പറയുന്നതിന്‌ തുല്യമാണ്‌ റോമന്‍ ആറ്റ്രിയം. കന്യകമാർ വസിക്കുന്ന ആറ്റ്രിയം വെസ്‌തേ (Atrium vestae), റോമിലെ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിച്ചിരുന്ന ആറ്റ്രിയം ലിബർടാറ്റിസ്‌ (Atrium libertatis)എന്നിവയും ഈ ശില്‌പങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളാണ്‌. റോമിൽ ക്രസ്‌തവ ദേവാലയങ്ങള്‍ക്കു മുമ്പിലുള്ള അങ്കണങ്ങളും ഈ സംജ്ഞയാലാണ്‌ അറിയപ്പെടുന്നത്‌. റോമിലെ സാന്‍ക്ലെമന്റ്‌, മിലാനിലെ സാന്‍അംബ്രാഗിയോ, ഇസ്റ്റ്രിയയിലെ പാരന്‍സോ എന്നീ ദേവാലയങ്ങളിൽ ഇത്തരം അങ്കണങ്ങള്‍ ഉണ്ട്‌. ഹൃദയത്തിന്റെ മുകളറകള്‍ക്കും ശരീരത്തിനുള്ളിലെ മറ്റു ചില അറകള്‍ക്കും വൈദ്യശാസ്‌ത്രത്തിൽ ആറ്റ്രിയം എന്ന പേരുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍