This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിമിഡീസ്‌ തത്ത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർക്കിമിഡീസ്‌ തത്ത്വം== ==Archimedes Principle== ദ്രവങ്ങളിൽ നിമഗ്നമാകുമ്പോ...)
(Archimedes Principle)
വരി 4: വരി 4:
വസ്‌തുവിന്റെ, ദ്രവവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രതലങ്ങളിൽ ദ്രവത്തിന്റേതായ പ്രതിബലം അനുഭവപ്പെടുന്നു. വിവിധദിശകളിൽ ഏല്‌ക്കുന്ന ഈ ദ്രവമർദങ്ങളുടെ ഊർധ്വാധരദിശയിലുള്ള പരിണതബലം (resultant force) വസ്‌തുവിന്റെ കേന്ദ്രക(centre of gravity)ത്തിലൂടെ പ്രവർത്തിക്കുന്നു. ഇങ്ങനെ അനുഭവപ്പെടുന്ന ഉത്‌പ്ലാവകബലം (bouyancy force) ആണ്‌ വസ്‌തുവിന്റെ മിഥ്യാഭാരനഷ്‌ടത്തിനു നിദാനം എന്നും ആർക്കിമിഡീസ്‌ സമർഥിച്ചു.

-
ആർക്കിമിഡീസ്‌തത്ത്വം ഖരവസ്‌തുക്കളുടേയും ദ്രാവകങ്ങളുടേയും ആപേക്ഷികസാന്ദ്രത നിർണയിക്കുവാന്‍ വളരെ സഹായകമാണ്‌. നിർദിഷ്‌ട ഖരവസ്‌തുവിന്റെ വായുവിലെ ഭാരം ണ1എന്നും ജലത്തിൽ നിമഗ്നമായിരിക്കുമ്പോഴുള്ള ഭാരം ണ2 എന്നുമിരിക്കട്ടെ. അപ്പോള്‍ വസ്‌തുവിനുണ്ടാകുന്ന ഭാരനഷ്‌ടം (W1-W2) ആയിരിക്കും. ഈ മിഥ്യാഭാരനഷ്‌ടം ആർക്കിമിഡീസ്‌ തത്ത്വപ്രകാരം തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരത്തിനു സമമായിരിക്കണം. ഏതു വസ്‌തുവിന്റെയും ആപേക്ഷികസാന്ദ്രത വസ്‌തുവിന്റെ ഭാരവും തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്‌. മേല്‌പറഞ്ഞതനുസരിച്ച്‌ വസ്‌തുവിന്റെ വായുവിലെ ഭാരവും അതിനു ജലത്തിലുള്ള മിഥ്യാഭാരനഷ്‌ടവും തമ്മിലുള്ള അനുപാതസംഖ്യ വസ്‌തുവിന്റെ ആപേക്ഷികസാന്ദ്രത ആയിരിക്കും.
+
 
-
.സാ. =    W1
+
ആർക്കിമിഡീസ്‌തത്ത്വം ഖരവസ്‌തുക്കളുടേയും ദ്രാവകങ്ങളുടേയും ആപേക്ഷികസാന്ദ്രത നിർണയിക്കുവാന്‍ വളരെ സഹായകമാണ്‌. നിർദിഷ്‌ട ഖരവസ്‌തുവിന്റെ വായുവിലെ ഭാരം W1എന്നും ജലത്തിൽ നിമഗ്നമായിരിക്കുമ്പോഴുള്ള ഭാരം W2 എന്നുമിരിക്കട്ടെ. അപ്പോള്‍ വസ്‌തുവിനുണ്ടാകുന്ന ഭാരനഷ്‌ടം (W1-W2) ആയിരിക്കും. ഈ മിഥ്യാഭാരനഷ്‌ടം ആർക്കിമിഡീസ്‌ തത്ത്വപ്രകാരം തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരത്തിനു സമമായിരിക്കണം. ഏതു വസ്‌തുവിന്റെയും ആപേക്ഷികസാന്ദ്രത വസ്‌തുവിന്റെ ഭാരവും തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്‌. മേല്‌പറഞ്ഞതനുസരിച്ച്‌ വസ്‌തുവിന്റെ വായുവിലെ ഭാരവും അതിനു ജലത്തിലുള്ള മിഥ്യാഭാരനഷ്‌ടവും തമ്മിലുള്ള അനുപാതസംഖ്യ വസ്‌തുവിന്റെ ആപേക്ഷികസാന്ദ്രത ആയിരിക്കും.
-
          W1-W2
+
 
 +
[[ചിത്രം:Vol3a_266_Image.jpg|200px]]
 +
 
ദ്രാവകങ്ങളുടെ ആ.സാ. നിർണയിക്കുവാനും ആർക്കിമിഡീസ്‌ തത്ത്വം പ്രയോജനപ്പെടുന്നു. ഒരു ഖരവസ്‌തുവിന്‌ ഏതു ദ്രാവകത്തിലുമുള്ള ഭാരനഷ്‌ടം വസ്‌തുവിന്റെ തുല്യവ്യാപ്‌തം വരുന്ന അതതു ദ്രാവകത്തിന്റെ ഭാരങ്ങള്‍ക്കു സമമായിരിക്കും. ഏതെങ്കിലുമൊരു ദ്രാവകത്തിന്റെ ആ.സാ. നിശ്ചിതവ്യാപ്‌തം ദ്രാവകത്തിന്റെ ഭാരവും തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്‌. ആർക്കിമിഡീസ്‌ തത്ത്വം ഉപയോഗിച്ച്‌ നിർദിഷ്‌ട ദ്രാവകത്തിന്റെ ആ.സാ. കാണുവാന്‍ ഏതെങ്കിലും ഒരു ഖരവസ്‌തുവിന്റെ, വായുവിലും ജലത്തിൽ നിമഗ്നമായിരിക്കുമ്പോഴും ദ്രാവകത്തിൽ നിമഗ്നമായിരിക്കുമ്പോഴും ഉള്ള ഭാരങ്ങള്‍ നിർണയിച്ച്‌, ദ്രാവകത്തിലെ മിഥ്യാഭാരനഷ്‌ടവും ജലത്തിലുള്ള മിഥ്യാഭാര നഷ്‌ടവും തമ്മിലുള്ള അനുപാതസംഖ്യ നിർണയിച്ചാൽ മതിയാകും. ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത നിർണയിക്കുവാന്‍ ഉപയോഗിച്ചുവരുന്ന ഹൈഡ്രാമീറ്ററുകള്‍ ആർക്കിമിഡീസ്‌ തത്ത്വത്തെ അവലംബിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ദ്രാവകങ്ങള്‍ക്കും വാതകങ്ങള്‍ക്കും ഈ തത്ത്വം ഒന്നുപോലെ ബാധകമാണ്‌; മുങ്ങിക്കപ്പലുകളെപ്പോലെ ആകാശക്കപ്പലുകളും അതതുമാധ്യമത്തിൽ ആർക്കിമിഡീസ്‌ തത്ത്വത്തെ ആശ്രയിക്കുന്നു. നോ: ആർക്കിമിഡീസ്‌

(പ്രാഫ. ടി.ബി. തോമസ്‌; സ.പ.)
(പ്രാഫ. ടി.ബി. തോമസ്‌; സ.പ.)

06:55, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർക്കിമിഡീസ്‌ തത്ത്വം

Archimedes Principle

ദ്രവങ്ങളിൽ നിമഗ്നമാകുമ്പോള്‍ വസ്‌തുക്കള്‍ക്കുണ്ടാകുന്ന മിഥ്യാഭാരനഷ്‌ടത്തെ സംബന്ധിച്ച്‌ ആർക്കിമിഡീസ്‌ ആവിഷ്‌കരിച്ച സിദ്ധാന്തം. ഏതെങ്കിലുമൊരു വസ്‌തു സ്ഥാവരാവസ്ഥയിലുള്ള ഒരു ദ്രവത്തിൽ പൂർണമായോ ഭാഗികമായോ നിമഗ്നമാകുമ്പോള്‍, ആ വസ്‌തുവിനുണ്ടാകുന്ന മിഥ്യാഭാരനഷ്‌ടം, വസ്‌തുവാൽ വിസ്ഥാപിതമാകുന്ന ദ്രവത്തിന്റെ ഭാരത്തിനു തുല്യമായിരിക്കും എന്നതാണ്‌ ആർക്കിമിഡീസ്‌ തത്ത്വം. പ്ലവവസ്‌തുക്കള്‍ക്കും ഈ തത്ത്വം ബാധകമാണ്‌.

വസ്‌തുവിന്റെ, ദ്രവവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രതലങ്ങളിൽ ദ്രവത്തിന്റേതായ പ്രതിബലം അനുഭവപ്പെടുന്നു. വിവിധദിശകളിൽ ഏല്‌ക്കുന്ന ഈ ദ്രവമർദങ്ങളുടെ ഊർധ്വാധരദിശയിലുള്ള പരിണതബലം (resultant force) വസ്‌തുവിന്റെ കേന്ദ്രക(centre of gravity)ത്തിലൂടെ പ്രവർത്തിക്കുന്നു. ഇങ്ങനെ അനുഭവപ്പെടുന്ന ഉത്‌പ്ലാവകബലം (bouyancy force) ആണ്‌ വസ്‌തുവിന്റെ മിഥ്യാഭാരനഷ്‌ടത്തിനു നിദാനം എന്നും ആർക്കിമിഡീസ്‌ സമർഥിച്ചു.

ആർക്കിമിഡീസ്‌തത്ത്വം ഖരവസ്‌തുക്കളുടേയും ദ്രാവകങ്ങളുടേയും ആപേക്ഷികസാന്ദ്രത നിർണയിക്കുവാന്‍ വളരെ സഹായകമാണ്‌. നിർദിഷ്‌ട ഖരവസ്‌തുവിന്റെ വായുവിലെ ഭാരം W1എന്നും ജലത്തിൽ നിമഗ്നമായിരിക്കുമ്പോഴുള്ള ഭാരം W2 എന്നുമിരിക്കട്ടെ. അപ്പോള്‍ വസ്‌തുവിനുണ്ടാകുന്ന ഭാരനഷ്‌ടം (W1-W2) ആയിരിക്കും. ഈ മിഥ്യാഭാരനഷ്‌ടം ആർക്കിമിഡീസ്‌ തത്ത്വപ്രകാരം തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരത്തിനു സമമായിരിക്കണം. ഏതു വസ്‌തുവിന്റെയും ആപേക്ഷികസാന്ദ്രത വസ്‌തുവിന്റെ ഭാരവും തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്‌. മേല്‌പറഞ്ഞതനുസരിച്ച്‌ വസ്‌തുവിന്റെ വായുവിലെ ഭാരവും അതിനു ജലത്തിലുള്ള മിഥ്യാഭാരനഷ്‌ടവും തമ്മിലുള്ള അനുപാതസംഖ്യ വസ്‌തുവിന്റെ ആപേക്ഷികസാന്ദ്രത ആയിരിക്കും.

ദ്രാവകങ്ങളുടെ ആ.സാ. നിർണയിക്കുവാനും ആർക്കിമിഡീസ്‌ തത്ത്വം പ്രയോജനപ്പെടുന്നു. ഒരു ഖരവസ്‌തുവിന്‌ ഏതു ദ്രാവകത്തിലുമുള്ള ഭാരനഷ്‌ടം വസ്‌തുവിന്റെ തുല്യവ്യാപ്‌തം വരുന്ന അതതു ദ്രാവകത്തിന്റെ ഭാരങ്ങള്‍ക്കു സമമായിരിക്കും. ഏതെങ്കിലുമൊരു ദ്രാവകത്തിന്റെ ആ.സാ. നിശ്ചിതവ്യാപ്‌തം ദ്രാവകത്തിന്റെ ഭാരവും തുല്യവ്യാപ്‌തം ജലത്തിന്റെ ഭാരവും തമ്മിലുള്ള അനുപാതസംഖ്യയാണ്‌. ആർക്കിമിഡീസ്‌ തത്ത്വം ഉപയോഗിച്ച്‌ നിർദിഷ്‌ട ദ്രാവകത്തിന്റെ ആ.സാ. കാണുവാന്‍ ഏതെങ്കിലും ഒരു ഖരവസ്‌തുവിന്റെ, വായുവിലും ജലത്തിൽ നിമഗ്നമായിരിക്കുമ്പോഴും ദ്രാവകത്തിൽ നിമഗ്നമായിരിക്കുമ്പോഴും ഉള്ള ഭാരങ്ങള്‍ നിർണയിച്ച്‌, ദ്രാവകത്തിലെ മിഥ്യാഭാരനഷ്‌ടവും ജലത്തിലുള്ള മിഥ്യാഭാര നഷ്‌ടവും തമ്മിലുള്ള അനുപാതസംഖ്യ നിർണയിച്ചാൽ മതിയാകും. ദ്രാവകങ്ങളുടെ ആപേക്ഷികസാന്ദ്രത നിർണയിക്കുവാന്‍ ഉപയോഗിച്ചുവരുന്ന ഹൈഡ്രാമീറ്ററുകള്‍ ആർക്കിമിഡീസ്‌ തത്ത്വത്തെ അവലംബിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ദ്രാവകങ്ങള്‍ക്കും വാതകങ്ങള്‍ക്കും ഈ തത്ത്വം ഒന്നുപോലെ ബാധകമാണ്‌; മുങ്ങിക്കപ്പലുകളെപ്പോലെ ആകാശക്കപ്പലുകളും അതതുമാധ്യമത്തിൽ ആർക്കിമിഡീസ്‌ തത്ത്വത്തെ ആശ്രയിക്കുന്നു. നോ: ആർക്കിമിഡീസ്‌

(പ്രാഫ. ടി.ബി. തോമസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍