This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർക്കിടെക്‌ചറൽ എന്‍ജിനീയറിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→പര്യയനസൗകര്യം (Circulation facilities)) |
Mksol (സംവാദം | സംഭാവനകള്‍) (→പ്രാചീനകാലം) |
||
വരി 13: | വരി 13: | ||
[[ചിത്രം:Vol3p202_Acueducto1_Lou.jpg|thumb|സെഗോവിയയിലെ നീർപാലം-സ്‌പെയിന്‍]] | [[ചിത്രം:Vol3p202_Acueducto1_Lou.jpg|thumb|സെഗോവിയയിലെ നീർപാലം-സ്‌പെയിന്‍]] | ||
====പ്രാചീനകാലം ==== | ====പ്രാചീനകാലം ==== | ||
- | + | പൗരാണികകാലത്ത് നിർമാണം പ്രധാനമായും കല്‌പണിയിൽ ഒതുങ്ങിനിന്നിരുന്നു. കൂര താങ്ങിനിർത്തുന്നതിനും തുറസ്സുക(openings)ക്കുമേലുള്ള ഭാരംതാങ്ങുന്നതിനും മറ്റുമായി ഇപ്പോള്‍ പ്രബലിതകോണ്‍ക്രീറ്റും (R.C.C.) പൂർവപ്രബലിതകോണ്‍ക്രീറ്റും മറ്റും നിലവിലുണ്ട്. എന്നാൽ പഴയകാലങ്ങളിൽ ശാസ്‌ത്രീയമായ വിജ്ഞാനം ഇല്ലായിരുന്നുവെങ്കിലും ബലിഷ്‌ഠമായ കല്‌പണികള്‍മൂലം ഇതു സാധിച്ചുവന്നിരുന്നു. | |
ബി.സി. 3-ാം ശ. മുതൽ എ.ഡി. 1-ാം ശ. വരെ ഈജിപ്‌തിൽ പ്രാബല്യത്തിലിരുന്ന വാസ്‌തുവിദ്യാശൈലിക്ക് രൂപംകൊടുത്തിരുന്നത് കല്ലുകൊണ്ടുള്ള കൂറ്റന്‍ ഭിത്തികളും ഉള്ളിൽ അടുത്തടുത്തു നിർത്തിയിട്ടുള്ള കല്‌ത്തൂണുകളും അവയുടെ മുകളിലായി കല്ലുകൊണ്ടുതന്നെയുള്ള തുലാങ്ങളും (lintels) കെല്‌പലകകള്‍ വിരിച്ച മേല്‌പുരയും ആയിരുന്നു. | ബി.സി. 3-ാം ശ. മുതൽ എ.ഡി. 1-ാം ശ. വരെ ഈജിപ്‌തിൽ പ്രാബല്യത്തിലിരുന്ന വാസ്‌തുവിദ്യാശൈലിക്ക് രൂപംകൊടുത്തിരുന്നത് കല്ലുകൊണ്ടുള്ള കൂറ്റന്‍ ഭിത്തികളും ഉള്ളിൽ അടുത്തടുത്തു നിർത്തിയിട്ടുള്ള കല്‌ത്തൂണുകളും അവയുടെ മുകളിലായി കല്ലുകൊണ്ടുതന്നെയുള്ള തുലാങ്ങളും (lintels) കെല്‌പലകകള്‍ വിരിച്ച മേല്‌പുരയും ആയിരുന്നു. | ||
ഇക്കാലത്ത് നിലവിലിരുന്ന യവനനിർമാണരീതിയും ഏതാണ്ട് മേല്‌പറഞ്ഞതുപോലെതന്നെയായിരുന്നു. ഭിത്തികളെക്കാള്‍ തൂണുകള്‍ക്ക് യവനന്‍മാർ പ്രാധാന്യം കൊടുത്തിരുന്നതായി കാണാം. കൂരയ്‌ക്ക് തടികൊണ്ടുള്ള കഴുക്കോലുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഭിത്തികള്‍ക്കുള്ള കല്‌ക്കെട്ടുകള്‍ക്ക് ചാന്ത് ഉപയോഗിക്കുന്നതിനുപകരം കല്ലുകള്‍ ലോഹക്കൊളുത്തുകള്‍ (metal cramps) കൊണ്ട് ചേർത്തിരുന്നതായും കാണുന്നു. | ഇക്കാലത്ത് നിലവിലിരുന്ന യവനനിർമാണരീതിയും ഏതാണ്ട് മേല്‌പറഞ്ഞതുപോലെതന്നെയായിരുന്നു. ഭിത്തികളെക്കാള്‍ തൂണുകള്‍ക്ക് യവനന്‍മാർ പ്രാധാന്യം കൊടുത്തിരുന്നതായി കാണാം. കൂരയ്‌ക്ക് തടികൊണ്ടുള്ള കഴുക്കോലുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഭിത്തികള്‍ക്കുള്ള കല്‌ക്കെട്ടുകള്‍ക്ക് ചാന്ത് ഉപയോഗിക്കുന്നതിനുപകരം കല്ലുകള്‍ ലോഹക്കൊളുത്തുകള്‍ (metal cramps) കൊണ്ട് ചേർത്തിരുന്നതായും കാണുന്നു. | ||
ക്രിസ്‌തുവിന് ഏതാണ്ട് നൂറുവർഷം മുമ്പുമുതൽ റോമന്‍ വാസ്‌തുശില്‌പത്തിലും പ്രധാനമായ പല മാറ്റങ്ങളും വന്നുതുടങ്ങി. ഭിത്തികള്‍ കെട്ടുന്നതിന് കല്‌ക്കഷണങ്ങളും കുമ്മായവും ചേർത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നു. തുറസ്സുകള്‍ക്കു മുകളിൽ അർധവൃത്താകൃതിയിൽ കല്ലുകൊണ്ടുനിർമിച്ച കമാനങ്ങള്‍ (arches) സൊധാരണമായിരുന്നു. ആപ്പിന്റെ രൂപത്തിൽ (wedge shaped) പ്രത്യേകം ശരിപ്പെടുത്തിയ കല്ലുകള്‍ ഉപയോഗിച്ച് കമാനങ്ങളും മേല്‌ക്കൂരകള്‍ക്കു കല്ലുകൊണ്ട് പലവിധത്തിലുള്ള വളപ്പുകളും അർധ കുംഭകങ്ങളും (Domes) ബെലിഷ്‌ഠമായും മനോഹരമായും പണിഞ്ഞിരുന്നു. | ക്രിസ്‌തുവിന് ഏതാണ്ട് നൂറുവർഷം മുമ്പുമുതൽ റോമന്‍ വാസ്‌തുശില്‌പത്തിലും പ്രധാനമായ പല മാറ്റങ്ങളും വന്നുതുടങ്ങി. ഭിത്തികള്‍ കെട്ടുന്നതിന് കല്‌ക്കഷണങ്ങളും കുമ്മായവും ചേർത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നു. തുറസ്സുകള്‍ക്കു മുകളിൽ അർധവൃത്താകൃതിയിൽ കല്ലുകൊണ്ടുനിർമിച്ച കമാനങ്ങള്‍ (arches) സൊധാരണമായിരുന്നു. ആപ്പിന്റെ രൂപത്തിൽ (wedge shaped) പ്രത്യേകം ശരിപ്പെടുത്തിയ കല്ലുകള്‍ ഉപയോഗിച്ച് കമാനങ്ങളും മേല്‌ക്കൂരകള്‍ക്കു കല്ലുകൊണ്ട് പലവിധത്തിലുള്ള വളപ്പുകളും അർധ കുംഭകങ്ങളും (Domes) ബെലിഷ്‌ഠമായും മനോഹരമായും പണിഞ്ഞിരുന്നു. | ||
+ | |||
====ഗോഥിക് കാലം ==== | ====ഗോഥിക് കാലം ==== | ||
[[ചിത്രം:Vol3p202_gothic.jpg|thumb|ഗോഥിക് നിർമാണശൈലി]] | [[ചിത്രം:Vol3p202_gothic.jpg|thumb|ഗോഥിക് നിർമാണശൈലി]] |
06:37, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആർക്കിടെക്‌ചറൽ എന്‍ജിനീയറിങ്
Architectural Engineering
കെട്ടിടനിർമാണത്തിൽ നിർദിഷ്‌ട ഉപയോഗങ്ങള്‍ക്കനുസരിച്ചുള്ള സംവിധാനത്തെയും നിർമാണരീതിക്കനുസരണമായ ശൈലിയെയും സംബന്ധിച്ചാണ് വാസ്‌തുവിദ്യ (Architecture) പ്രധാനമായും പ്രതിപാദിക്കുന്നത്; വാസ്‌തുശില്‌പനിർമാണരീതി, സംരചന, നിർമാണപദാർഥങ്ങള്‍ തുടങ്ങിയവയെപ്പറ്റി പഠിക്കുകയും അവയ്‌ക്കനുസരണമായി സംരചനയ്‌ക്കുള്ള ഉറപ്പും ബലവും പരിസര സവിശേഷതകളും (environmental qualities) ശൊസ്‌ത്രീയമായി അപഗ്രഥനം ചെയ്‌ത് ക്രമീകരിക്കുകയും ആണ് "ആർക്കിടെക്‌ചറൽ എന്‍ജിനീയറിങ്' കൊണ്ടുദ്ദേശിക്കുന്നത്. നിർമാണഘടന, ഉറപ്പ്, ബലം തുടങ്ങിയവ പ്രതിപാദിക്കുന്ന ശാസ്‌ത്രത്തിന് സംരചനാ എന്‍ജിനീയറിങ് (Structural Engineering) എന്നും നിർമാണത്തിന്റെ പരിസരവിശേഷങ്ങള്‍ അപഗ്രഥിക്കുന്ന ശാസ്‌ത്രത്തിന് പരിസര എന്‍ജിനീയറിങ് (Environmental Engineering) എന്നും പേരുപറയുന്നു.
സംരചനാ എന്‍ജിനീയറിങ്
ദുസ്സഹമായ കാലാവസ്ഥ, വന്യമൃഗങ്ങളുടെ ഉപദ്രവം, ശത്രുക്കളുടെ ആക്രമണം ആദിയായവയിൽനിന്ന് രക്ഷനേടുന്നതിനുവേണ്ടിയായിരിക്കണം ആദിമമനുഷ്യർ അഭയസ്ഥാനങ്ങള്‍ (shelters) നിർമിച്ചുപോന്നത്. പാറകള്‍ക്കുള്ളിലെ ഗുഹകളിലും കൃത്രിമമായി നിർമിച്ച മറ്റു പാർപ്പിടങ്ങളിലും ആദിമമനുഷ്യർ അഭയം തേടിയിരുന്നതായി കാണാം. കൃഷിക്കാർ മരക്കമ്പുകള്‍നാട്ടി ഇലകളും പുല്ലും മേൽത്തട്ടിനുപയോഗിച്ചും ഇടയർ മൃഗങ്ങളുടെ തോലുകള്‍ കമ്പുകളിൽ ബന്ധിച്ച് കൂടാരം നിർമിച്ചും അഭയം തേടിയിരുന്നു. ചുരുക്കത്തിൽ, തന്റെ തലയ്‌ക്കുമുകളിൽ ഒരു കൂരനിർമിച്ച് അതിൽ അഭയം തേടുന്നതിനും വിശ്രമിക്കുന്നതിനും മനുഷ്യന്‍ ചെയ്‌ത ശ്രമത്തിന്റെ ഫലമായാണ് വാസ്‌തുവിദ്യാരീതികള്‍ ഉടലെടുത്തത്. മനുഷ്യന്റെ വൈദഗ്‌ധ്യവും പരിഷ്‌കാരവും അനുസരിച്ച് കാലാകാലങ്ങളിൽ നിർമാണരീതികള്‍ക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. വിവിധകാലഘട്ടങ്ങളിലെ വാസ്‌തുവിദ്യാനിർമാണരീതികള്‍ പരിശോധിച്ചാൽ അവയ്‌ക്കെല്ലാം ആധാരമായ പൊതുതത്ത്വങ്ങള്‍ താഴെ പറയുംവിധം സംക്ഷേപിക്കാം.
മേല്‌ക്കൂരയും അത് താങ്ങുന്നതിനും സജ്ജമാക്കുന്നതിനും വേണ്ട ഭിത്തികളും തൂണുകളും അവ ഭൂമിയിൽ ഉറപ്പിക്കുന്നതിനുവേണ്ട അസ്‌തിവാരവും ആണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങള്‍. വായുവിന്റെയും വെളിച്ചത്തിന്റെയും ആവശ്യാനുസരണമുള്ള ക്രമീകരണത്തിനും കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിനും ജനലുകളും വാതിലുകളും ഘടിപ്പിക്കുന്നു. മറ്റു സംരചനകളിലും അടിസ്ഥാനപരമായ കാര്യങ്ങള്‍ മേല്‌പറഞ്ഞവതന്നെ. ഉദാഹരണമായി, ഒരു പാലത്തിന്റെ പ്രധാനഭാഗങ്ങള്‍ മനുഷ്യർക്കും വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകുന്നതിനുള്ള തട്ടും അത് താങ്ങുന്നതിനുവേണ്ട തുലാങ്ങളും തൂണുകളും തൂണുകള്‍ ഭൂമിയിൽ ഉറപ്പിച്ചുനിർത്താന്‍വേണ്ടുന്ന അടിസ്ഥാനവും ആണ്.
ചരിത്രം
മനുഷ്യന്‍ പാർപ്പിടങ്ങള്‍ നിർമിച്ചതിനുശേഷം കാലക്രമത്തിൽ ആരാധനയ്‌ക്കുള്ള സ്ഥലങ്ങളും ശവകുടീരങ്ങളും പണിയാന്‍ തുടങ്ങി. ക്രമേണ മറ്റാവശ്യങ്ങള്‍ക്കുള്ള സംരചനകളും പൊന്തിവന്നു. ഏതിനം നിർമിതിക്കും അതിന്റെതന്നെ ഭാരവും അതിൽപ്പെടുന്ന മറ്റുഭാരങ്ങളും (ഉദാ. അതിൽ പെരുമാറുന്നവരുടെ ഭാരം; കാറ്റ്, മഴ, മഞ്ഞ് ആദിയായവമൂലമുണ്ടാകുന്ന ഭാരം) വഹിക്കുന്നതിനുള്ള കരുത്ത് നല്‌കേണ്ടിവന്നു. ഇതാകട്ടെ പൂർവാനുഭവങ്ങളുടെയും സഹജാവബോധത്തിന്റെയും വെളിച്ചത്തിലാണ് മനുഷ്യന്‍ നിർവഹിച്ചിരുന്നത്. നിർമാണരീതിയിൽ ശാസ്‌ത്രീയസമീപനം ഉണ്ടായത് 19-ാം ശ.-ത്തിന്റെ ആരംഭത്തിൽ മാത്രമാണ്.
പ്രാചീനകാലം
പൗരാണികകാലത്ത് നിർമാണം പ്രധാനമായും കല്‌പണിയിൽ ഒതുങ്ങിനിന്നിരുന്നു. കൂര താങ്ങിനിർത്തുന്നതിനും തുറസ്സുക(openings)ക്കുമേലുള്ള ഭാരംതാങ്ങുന്നതിനും മറ്റുമായി ഇപ്പോള്‍ പ്രബലിതകോണ്‍ക്രീറ്റും (R.C.C.) പൂർവപ്രബലിതകോണ്‍ക്രീറ്റും മറ്റും നിലവിലുണ്ട്. എന്നാൽ പഴയകാലങ്ങളിൽ ശാസ്‌ത്രീയമായ വിജ്ഞാനം ഇല്ലായിരുന്നുവെങ്കിലും ബലിഷ്‌ഠമായ കല്‌പണികള്‍മൂലം ഇതു സാധിച്ചുവന്നിരുന്നു. ബി.സി. 3-ാം ശ. മുതൽ എ.ഡി. 1-ാം ശ. വരെ ഈജിപ്‌തിൽ പ്രാബല്യത്തിലിരുന്ന വാസ്‌തുവിദ്യാശൈലിക്ക് രൂപംകൊടുത്തിരുന്നത് കല്ലുകൊണ്ടുള്ള കൂറ്റന്‍ ഭിത്തികളും ഉള്ളിൽ അടുത്തടുത്തു നിർത്തിയിട്ടുള്ള കല്‌ത്തൂണുകളും അവയുടെ മുകളിലായി കല്ലുകൊണ്ടുതന്നെയുള്ള തുലാങ്ങളും (lintels) കെല്‌പലകകള്‍ വിരിച്ച മേല്‌പുരയും ആയിരുന്നു.
ഇക്കാലത്ത് നിലവിലിരുന്ന യവനനിർമാണരീതിയും ഏതാണ്ട് മേല്‌പറഞ്ഞതുപോലെതന്നെയായിരുന്നു. ഭിത്തികളെക്കാള്‍ തൂണുകള്‍ക്ക് യവനന്‍മാർ പ്രാധാന്യം കൊടുത്തിരുന്നതായി കാണാം. കൂരയ്‌ക്ക് തടികൊണ്ടുള്ള കഴുക്കോലുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ഭിത്തികള്‍ക്കുള്ള കല്‌ക്കെട്ടുകള്‍ക്ക് ചാന്ത് ഉപയോഗിക്കുന്നതിനുപകരം കല്ലുകള്‍ ലോഹക്കൊളുത്തുകള്‍ (metal cramps) കൊണ്ട് ചേർത്തിരുന്നതായും കാണുന്നു. ക്രിസ്‌തുവിന് ഏതാണ്ട് നൂറുവർഷം മുമ്പുമുതൽ റോമന്‍ വാസ്‌തുശില്‌പത്തിലും പ്രധാനമായ പല മാറ്റങ്ങളും വന്നുതുടങ്ങി. ഭിത്തികള്‍ കെട്ടുന്നതിന് കല്‌ക്കഷണങ്ങളും കുമ്മായവും ചേർത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നു. തുറസ്സുകള്‍ക്കു മുകളിൽ അർധവൃത്താകൃതിയിൽ കല്ലുകൊണ്ടുനിർമിച്ച കമാനങ്ങള്‍ (arches) സൊധാരണമായിരുന്നു. ആപ്പിന്റെ രൂപത്തിൽ (wedge shaped) പ്രത്യേകം ശരിപ്പെടുത്തിയ കല്ലുകള്‍ ഉപയോഗിച്ച് കമാനങ്ങളും മേല്‌ക്കൂരകള്‍ക്കു കല്ലുകൊണ്ട് പലവിധത്തിലുള്ള വളപ്പുകളും അർധ കുംഭകങ്ങളും (Domes) ബെലിഷ്‌ഠമായും മനോഹരമായും പണിഞ്ഞിരുന്നു.
ഗോഥിക് കാലം
13-ാം ശ.-ത്തിൽ യൂറോപ്പിൽ വളരെ പ്രാബല്യത്തിൽവന്ന ഗോഥിക് (Gothic) വാസ്‌തുവിദ്യാരീതിയിൽ അഗ്രം കൂർത്ത കമാനങ്ങള്‍ (pointed arch) സ്ഥാനം പിടിച്ചു. ചെറിയ കല്ലുകള്‍ ചേർത്ത് ഈ വിധത്തിൽ പണിഞ്ഞ കമാനങ്ങള്‍ ഭാരം പകരുന്നതിന് വളരെ സഹായകരമാണ്. മേല്‌പുരയ്‌ക്ക് കൂർത്ത ആകൃതിയിൽ വളച്ചുപണികളും ഇക്കാലത്ത് സാധാരണമായി. ഇങ്ങനെയുള്ള വളച്ചുപണികള്‍ കനംകുറഞ്ഞ തണ്ടുകളും (ribs) പൊളികളും (panels) ആയി പണിയുവാന്‍ സാധിച്ചിരുന്നതിനാൽ നിർമാണത്തിന്റെ ഭാരം വളരെ ലഘൂകരിക്കുന്നതിന് സഹായകമായി. ഇവയുടെ ഭാരം ഭൂമിയിലേക്ക് പകരുന്നതിനായി ചാരുതൂണു(buttress)കൈളും താങ്ങുചുവരു(flying buttress)കളും പണിഞ്ഞുവന്നു. ഇത്തരം നിർമാണത്തിൽ മേല്‌പുരയുടെ ഭാരംതാങ്ങുന്നതിന് ഭിത്തിയുടെ ആവശ്യം ഇല്ലെന്നുള്ളത് ഒരു സവിശേഷതയാണ്; അതിനാൽ ഭിത്തിയിൽ വലിയ ജനലുകളും കതകുകളും ഘടിപ്പിക്കുന്നതിന് വളരെ സൗകര്യമായിരുന്നു. വാതിലുകള്‍, ജനാലകള്‍ ആദിയായവ കച്ചാടിയിൽ ചിത്രപ്പണികളും മറ്റും ചെയ്‌ത് കമനീയമാക്കിയിരുന്നു.
നവോത്ഥാനകാലം
പൗരാണിക ക്ലാസിക് (classic) വാസ്‌തുവിദ്യാശൈലികളുടെ നവോത്ഥാനം 15 മുതൽ 19 വരെ ശതകങ്ങളിൽ യൂറോപ്പിലും മറ്റും വളരെ ശക്തിപ്രാപിച്ചു. കല്‌ക്കെട്ടുകൊണ്ടുള്ള കമാനങ്ങള്‍, വാള്‍ട്ടുകള്‍, അർധകുംഭകങ്ങള്‍ ആദിയായവയുടെ നിർമാണങ്ങള്‍ വലുപ്പത്തിലും ശക്തിയിലും അവയുടെ പൂർണതയിൽ എത്തിയിരുന്നത് ഈ കാലത്താണ്. ശില്‌പികളുടെയും പണിക്കാരുടെയും പരിചയം, ഭാവന, ബുദ്ധിവൈഭവം എന്നിവയെ മാത്രം ആശ്രയിച്ച് നിർമിക്കപ്പെട്ടിരുന്നവയാണ് ഇവയെല്ലാം. ക്രമേണ നിർമാണ രീതി ഒരു പാരമ്പര്യകല (Traditional art)എന്ന നിലയിൽനിന്നു സ്വതന്ത്രമാകുകയും ശാസ്‌ത്രീയപുരോഗതിക്കൊത്ത് എന്‍ജിനീയറിങ് ഒരു പ്രധാനഭാഗമായി വളരുകയും ചെയ്‌തു. ശാസ്‌ത്രീയപരീക്ഷണങ്ങള്‍ മുഖേന നിർമാണവസ്‌തുക്കളുടെ സ്വഭാവസവിശേഷതകളും ഭാരം വഹിക്കുമ്പോഴുണ്ടാകുന്ന പ്രതിബലങ്ങളും അവയെ ചെറുക്കുന്നതിന് ഓരോ വസ്‌തുവിനുമുള്ള കരുത്തും മനസ്സിലാക്കേണ്ടത് ആവശ്യമായി വന്നു. ശാസ്‌ത്രീയമായ കാഴ്‌ചപ്പാടോടുകൂടി നിർമാണരീതി പുരോഗമിപ്പിക്കുന്നതിൽ പ്രധാനമായ പങ്കുവഹിച്ചവരാണ് മിലിട്ടറി എന്‍ജിനീയറും ശില്‌പിയും കൊത്തുപണിക്കാരനും ഭൗതികശാസ്‌ത്രജ്ഞനും കലാകാരനും ആയ ലിയോണാർ ദോ ദാ വിഞ്ചി (1452-1519)യും ജ്യോതിഃശാസ്‌ത്രജ്ഞനും ഭൗതികശാസ്‌ത്രജ്ഞനും ആയ ഗലീലിയോ ഗലീലി(15641642)യും. തുലാങ്ങള്‍ (യലമാ), തെൂണുകള്‍ (columns), കമാനങ്ങള്‍ തുടങ്ങിയവയുടെ പ്രവർത്തനരീതി ബലതന്ത്രതത്ത്വങ്ങളുപയോഗിച്ച് പഠിക്കുന്നതിനും അവയുടെ വലുപ്പച്ചെറുപ്പം അനുസരിച്ച് താങ്ങുവാന്‍ സാധിക്കുന്ന ഭാരം ഒരു പരിധിവരെ മനസ്സിലാക്കുന്നതിനും ദാ വിഞ്ചി വളരെയധികം ശ്രമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രമങ്ങളെപ്പറ്റി അറിവുകിട്ടിയിരുന്ന ഗലീലിയോയും മേല്‌പറഞ്ഞവിധത്തിൽത്തന്നെ പഠനങ്ങള്‍ തുടർന്നു. നിർമാണഘടകങ്ങള്‍ക്ക് വലിവിലുണ്ടാകുന്ന പ്രത്യേകതകളെപ്പറ്റി ഇദ്ദേഹം അവഗാഢമായി പഠിക്കുകയും വലിവു ചെറുക്കുന്നതിന് വസ്‌തുക്കളുടെ പ്രത്യേക ഗുണങ്ങളും അവയുടെ പരിച്ഛേദതലവിസ്‌താരവും (area of cross section) ആണ് ആധാരമായിരിക്കുന്നതെന്ന് തെളിയിക്കുകയും ചെയ്‌തു. ഈ രണ്ടുവ്യക്തികളുടെയും പഠനങ്ങളെ ആധാരമാക്കി പില്‌ക്കാലത്ത് നിർമാണഘടകങ്ങളുടെ പ്രവർത്തനരീതി ശാസ്‌ത്രീയമായി വിശകലനം ചെയ്യുവാന്‍ സാധിച്ചു.
1757-ൽ ലിയോണാർഡ് ഓയിലർ എന്ന സ്വിസ്‌ഗണിതശാസ്‌ത്രജ്ഞന്‍ (തന്റെ ഒരു പ്രസിദ്ധീകരണത്തിൽ) തൂണുകളുടെ പ്രവർത്തനരീതി ശാസ്‌ത്രീയമായി വിശകലനം ചെയ്യുകയുണ്ടായി; അതുപോലെതന്നെ സി.ഐ. കൂളോം എന്ന എന്‍ജിനീയർ 1773-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം തുലാങ്ങളുടെ ശരിയായ പ്രവർത്തനരീതി വിശകലനം ചെയ്യുന്നതിനും വഴിതെളിച്ചു. 18-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ വ്യവസായവിപ്ലവം മേല്‌പറഞ്ഞ പരീക്ഷണങ്ങളെയും പഠനങ്ങളെയും ത്വരിതപ്പെടുത്തുന്നതിന് സഹായിച്ചു. റെയിൽവേ യന്ത്രങ്ങള്‍, റെയിൽ റോഡുകള്‍, റെയിൽപാലങ്ങള്‍, വലിയ കപ്പലുകള്‍, അവയ്‌ക്കാവശ്യമായ തുറമുഖങ്ങള്‍, ആകാശകപ്പലുകള്‍, അവയുടെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ട ഷെഡ്ഡുകള്‍ ആദിയായവ നിർമിക്കുന്നതിനു പഴയമാതിരിയുള്ള പണികള്‍ പോരാതെവന്നു എന്നതാണ് ഈ ശാസ്‌ത്രത്തിന്റെ സത്വരമായ വികാസത്തിന് സഹായകരമായത്. വ്യവസായ വിപ്ലവത്തിന്റെ ഫലമായി കല്ല്, തടി, എന്നിവയ്‌ക്കുപകരമായി വാർപ്പിരുമ്പ് (cast iron), പച്ചിരുമ്പ് (wrought iron), ഉരുക്ക്, പോർട്ട്‌ലാന്റ് സിമന്റ്, കോണ്‍ക്രീറ്റ്, പ്രബലിതകോണ്‍ക്രീറ്റ് (Reinforced Concrete) തുടങ്ങിയ നൂതനവസ്‌തുക്കള്‍ കണ്ടുപിടിക്കുന്നതിനും അവ പ്രചരിക്കുന്നതിനും ഇടയായി.
ആധുനികകാലം
സംരചനാപഗ്രഥനത്തിലെ ഒരു പ്രധാന അംശമായി കരുതപ്പെടുന്ന ഇലാസ്‌തികതാ സിദ്ധാന്തം (Theory of Elasticity) പഠിപ്പിക്കുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്‌തത് ലൂയിനേവീറും (1785-1836) അദ്ദേഹത്തിന്റെ സമകാലീനരായിരുന്ന അഗസ്റ്റിന്‍ കാച്ചിയും സൈമണ്‍പോയിസണും ആണ്. സംരചനകള്‍ ഡിസൈന്‍ ചെയ്യുന്നവർക്ക് ശാസ്‌ത്രീയമായ അറിവ് പ്രദാനം ചെയ്യുന്നതിന് വളരെ ഉപകരിച്ച ഒരു പ്രസിദ്ധീകരണമാണ്-ഡബ്ലിയു.ജെ.എം. റാങ്കൈന്റെ മാനുവൽ ഒഫ് അപ്‌ളൈഡ് മെക്കാനിക്‌സ് (Manual of Applied Mechanics, 1858).
സംരചനാഡിസൈന്‍(Structural design)
സംരചനാഡിസൈന്‍തത്ത്വങ്ങളോട് ബന്ധപ്പെട്ട പ്രധാനമായ ചില കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
ഭാരം (Load)
ഓരോ പ്രത്യേകഘടകവും വഹിക്കേണ്ട ഭാരമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്;
വൈകൃതം (Strain)
സ്വന്തമായ ഭാരംകൊണ്ടും ബാഹ്യശക്തികൊണ്ടും ഒരു ഘടകത്തിനുണ്ടാകുന്ന ആകൃതി-വലുപ്പ വ്യത്യാസങ്ങള്‍ക്ക് വൈകൃതം എന്നു പറയുന്നു;
പ്രതിബലം (Stress)
ഒരു ഘടകത്തിനുണ്ടാകുന്ന വൈകൃതംമൂലം അതിലെ തന്മാത്രക(molecules)ക്കെു തമ്മിൽ പ്രതിബലങ്ങള്‍ അനുഭവപ്പെടുന്നു. തന്മാത്രകള്‍ തമ്മിൽ വലിവുണ്ടാവുകയാണെങ്കിൽ അതിന് വലിവ് പ്രതിബലം (tensile stress)എന്നും തന്മാത്രകള്‍ തമ്മിൽ ഞെരുക്കമാണുണ്ടാവുന്നതെങ്കിൽ അതിന് മർദപ്രതിബലം (compressive stress)എന്നും പറയുന്നു. തന്മാത്രകള്‍ തമ്മിൽ വഴുതിപ്പോകുന്നതരത്തിലുള്ള സമ്മർദം ആണെങ്കിൽ അതിന് അപരൂപണപ്രതിബലം (shear stress)എന്നും പറയുന്നു.
ഭാരംവഹിക്കുന്ന ഒരു സംരചനാഘടകത്തിൽ (structural member) മേല്‌പറഞ്ഞതിൽ ഓന്നോ, അതിലധികമോ തരം പ്രതിബലം ഉണ്ടാകാവുന്നതാണ്. ഉദാ. രണ്ടു ഭിത്തികള്‍ തമ്മിൽ അകലാതെയിരിക്കുന്നതിന് ഘടിപ്പിച്ചിരിക്കുന്ന ഒരു കമ്പിയിൽ വലിവുമാത്രവും അക്ഷീയമായി (axial) ഭാരംവഹിക്കുന്ന ഒരു തൂണിൽ മർദം മാത്രവും അനുഭവപ്പെടുമ്പോള്‍ ഭാരം വഹിക്കുന്ന ഒരു തുലാം വളയുന്നതുകൊണ്ട് അതിന് വലിവും മർദവും അപരൂപണവും സംഭവിക്കുന്നു.
സംരചനയുടെ ഓരോ ഘടകത്തിനും നേരിടേണ്ടിവരുന്ന മേല്‌പറഞ്ഞതരത്തിലുള്ള പ്രതിബലം ശാസ്‌ത്രീയമായി കണക്കാക്കി അത് സുരക്ഷിതമാണോ എന്ന് പരിശോധിക്കുകയാണ് സംരചനാഡിസൈനിൽ ചെയ്യുന്നത്. എത്രയും ലാഭകരമായി നിർമാണം സാധിക്കുക എന്നുള്ളതാണ് സംരചനാശാസ്‌ത്രത്തിന്റെ ലക്ഷ്യം. ഒരു ഘടകത്തിന്റെ ഭാഗങ്ങള്‍ എല്ലാംതന്നെ ഒരുപോലെ ബലവത്തായിരിക്കത്തക്കവച്ചം നിർമിക്കുവാന്‍ സാധിക്കുമെങ്കിൽ അതായിരിക്കും ഏറ്റവും ഫലപ്രദമായി ഡിസൈന്‍ ചെയ്‌തിട്ടുള്ള സംരചന. പണിയുടെ മേന്മ, പണിക്കൂലി, അറ്റകുറ്റപ്പണിക്കുള്ള ചെലവുകള്‍ തുടങ്ങിയ സംഗതികള്‍കൂടി കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ ഘടന ആസൂത്രണം ചെയ്യുകയെന്നുള്ളതാണ് ശാസ്‌ത്രീയമായ സംവിധാനരീതി.
ഓരോ നിർമിതവസ്‌തുവിനും സുരക്ഷിതമായി താങ്ങുവാന്‍ സാധിക്കുന്ന പ്രതിബലത്തിന് ഒരു അതിരുണ്ട്. ഒരു വസ്‌തുവിന് ക്ഷയം സംഭവിക്കുന്ന പ്രതിബലത്തിന്റെ ഒരു അംശം മാത്രമേ പ്രായോഗികമായി സംവിധാനത്തിൽ കണക്കിലെടുക്കുകയുള്ളു. പണിയുടെ പോരായ്‌മ, ഉപയോഗിക്കുന്ന വസ്‌തുക്കളുടെ മേന്മക്കുറവ്, ഭാരത്തിന്റെ ഏറ്റക്കുറവുകള്‍, ആഘാതം ആദിയായവ കരുതിയാണ് സുരക്ഷാങ്കം (factor of safety) കൊടുക്കുന്നത്. ഓരോ വസ്‌തുവിലും അനുഭവപ്പെടുന്ന ഭാരംമൂലം ഉണ്ടാകുന്ന പ്രതിബലം (അതായത് വലിവ്, ഞെരുക്കം, അപരൂപണം) അതിന് വഹിക്കുവാന്‍ സാധിക്കുമോ എന്നു പരിശോധിക്കുന്നതിലും ഡിസൈന്‍ പ്രമുഖ പങ്കു വഹിക്കുന്നു. ഇലാസ്‌തിക വസ്‌തുക്കളിൽ വൈകൃതം (strain) പ്രതിബല(stress)ത്തിന് ആനുപാതികമാണ്. ഇലാസ്‌തികാവസ്ഥവിട്ട് രൂപഭേദം വരത്തക്കവിധത്തിൽ വസ്‌തുക്കളിൽ പ്രതിബലം ഉണ്ടാകാന്‍ പാടുള്ളതല്ല എന്ന ഒരു സിദ്ധാന്തം അനുസരിച്ചാണ് സംരചനാഘടകങ്ങള്‍ സംവിധാനം ചെയ്‌തുവരുന്നത്. എന്നിരുന്നാലും അടുത്തകാലത്ത് പ്രാബല്യത്തിൽവന്ന പ്ലാസ്റ്റികസിദ്ധാന്ത(plastic theory)വും പരമാവധി ഭാരവിശകലനരീതി(mild steel)യെും അനുസരിച്ച് ചില പ്രധാനപ്പെട്ട നിർമാണവസ്‌തുക്കളെ (ഉദാ. മൃദുവായ ഉരുക്ക്-(mild steel)) പ്രത്യേക സാഹചര്യത്തിൽ ഇലാസ്‌തികമായ അവസ്ഥവിട്ട് ഒരു പരിധിവരെ പ്രതിബലം കൂടുന്നതിന് അനുവദിക്കുന്നുണ്ട്. തന്മൂലം സംരചനാ ഡിസൈന്‍ ലാഭകരമാകുന്നുമുണ്ട്.
നിർമാണപദാർഥങ്ങള്‍
സംരചനയ്‌ക്കുവേണ്ട ഉറപ്പിനും ഉദ്ദിഷ്‌ടവാസ്‌തുവിദ്യാരീതിക്കും അനുസൃതമായി നിർമാണപദാർഥങ്ങള്‍ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട നിർമാണപദാർഥങ്ങള്‍ ഇപ്പറയുന്നവയാണ്; കല്ല്, ഇഷ്‌ടിക, തടി, ലോഹം, ആദിയായ ഖരപദാർഥങ്ങള്‍; ചുച്ചാമ്പ്, സിമെന്റ്, ചെളി മുതലായവ ചേർന്നുള്ള സങ്കരപദാർഥങ്ങള്‍; പൂച്ച്, ചായം, വാർണീഷ് ആദിയായ സംരക്ഷകപദാർഥങ്ങള്‍.
മേല്‌പറഞ്ഞ ഓരോ പദാർഥത്തിന്റെയും ഗുണദോഷങ്ങള്‍ ശരിയായി അറിഞ്ഞാൽ മാത്രമേ നിർദിഷ്‌ടനിർമാണത്തിനും വാസ്‌തുവിദ്യയ്‌ക്കും ഉതകുന്നവിധം അവ തിരഞ്ഞെടുക്കുവാന്‍ സാധിക്കയുള്ളു.
ഖരപദാർഥങ്ങള്‍
കല്ല്
പുരാതനകാലം മുതൽ കല്ല് അതിപ്രധാനമായ ഒരു നിർമാണപദാർഥം ആയിരുന്നിട്ടുണ്ട്. ആധുനിക കെട്ടിടനിർമാണത്തിന് കല്ലുകൂടാതെ കൂടുതൽ സൗകര്യപ്രദവും ഈടുറ്റതുമായ പല പുതിയ പദാർഥങ്ങളും ഉപയോഗിച്ചു വരുന്നു.
ഇഷ്‌ടിക
ചുട്ട ഇഷ്‌ടിക ഒരു പ്രധാന നിർമാണവസ്‌തുവായി ഇപ്പോഴും നിലവിലുണ്ട്. ചെളികുഴച്ച് നിർദിഷ്‌ടവലുപ്പത്തിൽ കരുപിടിപ്പിച്ച് ചൂളയിൽവച്ച് ചുട്ടെടുക്കുന്ന ഇഷ്‌ടികകള്‍ സാമാന്യം നല്ല ഈടുള്ളവയും പണിയുന്നതിന് വളരെ സൗകര്യപ്രദവും ആണ്.
ഉരുക്ക്
ലോഹവസ്‌തുക്കളിൽ നിർമാണവസ്‌തുവായി ഏറ്റവുമധികം പ്രചാരം സിദ്ധിച്ചിട്ടുള്ളത് ഉരുക്കിനാണ്. കരി (carbon), മാന്‍ഗനീസ്, ഫോസ്‌ഫറസ്, സള്‍ഫർ തുടങ്ങിയവയുടെ ചേരുവ വ്യത്യാസപ്പെടുത്തി പലതരത്തിലുള്ള ഉരുക്ക് ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും കെട്ടിടം, പാലം എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് മൃദുവായ ഉരുക്ക് ആണ്. വലിവിലും ഞെരുക്കത്തിലുംമറ്റും വളരെ പ്രബലമായ ലോഹമാണ് ഇത്.
വാർപ്പിരുമ്പ് (Cast Iron)
വാർപ്പിരുമ്പിൽ കരിയുടെ അളവ് കൂടുതലാകയാൽ നല്ല കടുപ്പും ഉണ്ടെങ്കിലും അത് എളുപ്പം ഉടഞ്ഞുപോകും. ഉറപ്പിക്കൽ (riveting), വെൽഡനം (welding) തുടങ്ങിയ പണികള്‍ ഇതിൽ ചെയ്യുവാന്‍ സാധിക്കുകയില്ലെങ്കിലും ഇരുമ്പഴികള്‍ക്കും വിളക്കുതൂണുകള്‍(lamp posts)ക്കും, ചാലുകള്‍, വരകള്‍ എന്നിവകൊണ്ട് അലംകൃതമായ തൂണുകള്‍ക്കും (fluted columns) മെറ്റു ചിത്രാലംകൃതവാർപ്പുപണികള്‍ക്കും (ornamental castings) ഇെതുപയോഗിക്കുന്നുണ്ട്. ധാരാളം സമ്മർദശക്തിയുള്ളതാണെങ്കിലും ഇതിന് വലിവുബലം കുറവാണ്.
പച്ചിരുമ്പ് (Wrought Iron)
പച്ചിരുമ്പ് സമ്മർദത്തിലും വലിവിലും ശക്തമായ സ്വഭാവം ഉള്ളതാണ്. രണ്ടു കഷണങ്ങള്‍ തമ്മിൽ വിളക്കിച്ചേർക്കുന്നതിന് പ്രയാസമില്ല. ഇതിന്റെ ആകൃതി ചൂടുപിടിപ്പിച്ച് മാറ്റിയെടുക്കുന്നതിന് എളുപ്പമാണ്. കെട്ടിടനിർമാണത്തിൽ വലിയ ബോള്‍ട്ട്, നട്ട്, പട്ട (straps), കമ്പി ആദിയായവയ്‌ക്കായി ഇത് ഉപയോഗിക്കാം.
അലൂമിനിയം
വളരെയധികം ഉപയോഗമുള്ള ഒരു ലോഹമാണിത്. ഇരുമ്പും ഉരുക്കും തുരുമ്പിക്കും; എന്നാൽ അലൂമിനിയം തുരുമ്പിക്കുന്നില്ല. ഇതിന് ഭാരവും വളരെ കുറവാണ്. കെട്ടിടങ്ങള്‍ക്ക് കൂരനിർമിക്കുന്നതിനും, വാതിൽ, ജനൽ മുതലായവയ്‌ക്കുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിനും (fittings) ഇെത് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതീകരണത്തിനും അലൂമിനീയ ഉപകരണങ്ങള്‍ ആവശ്യമാണ്.
ചെമ്പ്
തുരുമ്പിക്കാത്ത ലോഹമായതിനാൽ ചെമ്പുപാളികള്‍ ചില പ്രത്യേകതരം മേല്‌ക്കൂരയ്‌ക്കായി ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി കേരളത്തിലെ പല പ്രാചീനക്ഷേത്രങ്ങളിലും മേല്‌പുരയ്‌ക്കു ചെമ്പു പലകകള്‍ ഉപയോഗിച്ചുകാണുന്നു. ചെമ്പ് മറ്റു ലോഹങ്ങളുമായി ചേർത്ത് വിശേഷപ്പെട്ട പല സങ്കരവസ്‌തുക്കളും (alloys) ഉെണ്ടാക്കാം. ഉദാ. പിച്ചള എന്ന ലോഹസങ്കരം വാതിൽ, ജനലുകള്‍ മുതലായവയുടെ ഇണക്കുസാമഗ്രികള്‍ക്ക് (fittings) പെറ്റിയതാണ്. ചെലവു കൂടുതലാണെന്നുള്ള ഒരു ന്യൂനത ഇതിനുണ്ട്. നല്ല വാഹകത്വം ഉള്ളതിനാൽ വീടുകള്‍ വൈദ്യുതീകരിക്കുന്നതിനും വീട്ടാവശ്യത്തിനുള്ള വൈദ്യുതോപകരണങ്ങള്‍ക്കും ധാരാളമായി ഇത് ഉപയോഗിക്കുന്നു.
കറുത്തീയം
മൃദുവായി കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന പദാർഥമാകയാൽ ജലവിതരണം, അഴുക്കു ജലനിർമാർജനം മുതലായവയ്‌ക്കുള്ള സജ്ജീകരണങ്ങളിലെ ശുചീകരണസാമഗ്രികള്‍(sanitary fittings)ക്കെും മറ്റും ധാരാളമായി ഉപയോഗിക്കുന്നു.
തടി
പ്രാചീനകാലംമുതൽ തടി അതിപ്രധാനമായ ഒരു നിർമാണപദാർഥം ആണ്. തൂണുകള്‍ക്കും മേല്‌ക്കൂരകള്‍ക്കും വാതിലുകള്‍ക്കും ജനലുകള്‍ക്കും ഇത് ധാരാളമായി ഉപയോഗിച്ചുവരുന്നു. പ്രത്യേകിച്ച് കേരളത്തിന്റെ വാസ്‌തുവിദ്യാരീതിയിൽ തടി വളരെ പ്രാധാന്യം ഉള്ള ഒരു പദാർഥമായി എന്നും നിലകൊണ്ടിട്ടുണ്ട്. പഴക്കി പുളികളഞ്ഞ് പരുവപ്പെടുത്തിയ (seasoned) തടിയാണ് നിർമാണത്തിനുപയോഗിക്കേണ്ടത്. തടിയുടെ ദൗർലഭ്യം, വിലക്കയറ്റം ആദിയായ കാരണങ്ങളാലും കോണ്‍ക്രീറ്റിന്റെ പ്രചാരത്താലും തടിയുടെ ഉപയോഗം പ്രായേണ കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. പുതിയ കെട്ടിടങ്ങളുടെ വാതിൽ, ജനൽ മുതലായവയ്‌ക്കുപോലും ഇന്ന് തടിക്കുപകരം ലോഹവസ്‌തുക്കളും കച്ചാടിയും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ചില പ്രത്യേകതരം വാസ്‌തുശില്‌പങ്ങള്‍ക്ക് ഇപ്പോഴും തടിതന്നെ ഉപയോഗിക്കുന്നു.
വെനീർ(Veneer)
വളരെ ഭംഗിയായ അടുക്കോടുകൂടിയ കണങ്ങള്‍ (grains) ഉള്ള തടിയിൽനിന്നും അറുത്തെടുക്കുന്ന പലകക്കഷണങ്ങള്‍ അടുക്കിച്ചേർത്ത് ഒട്ടിച്ച് മിനുസപ്പെടുത്തി എടുക്കുന്നതിനാണ് വെനീർ എന്നു പറയുന്നത്. മോശമായ തടിയുടെ പുറത്ത് വെനീർ ഒട്ടിക്കുമ്പോള്‍ അത് ഭംഗിയുള്ളതായി മാറുന്നു. കെട്ടിടത്തിനകം മോടിപിടിപ്പിക്കുന്നതിനും വാതിൽപ്പാളികള്‍ക്കും ഇത് ഉപയോഗിക്കുന്നു.
പ്‌ളൈവുഡ് (Plywood)
ഏതാണ്ട് 7 മില്ലിമീറ്ററിൽ താഴെ കനംവരുന്ന പലകകള്‍ പശ ചേർത്ത് ഒട്ടിച്ച് സമ്മർദം ചെലുത്തി നിർമിക്കുന്ന ഒട്ടുപലകയാണ് ഇത്. ഒന്നിടവിട്ടുള്ള പലകകള്‍ നെടുകെയും കുറുകെയുമായി വിരിപ്പുകള്‍ വിപരീതമായി വരത്തക്കവച്ചമാണ് അടുക്കുന്നത്. അതിനാൽ ഒട്ടുപലകകള്‍ വളരെ ശക്തമാണ്. പല കനത്തിലും വലുപ്പത്തിലും ഇത് നിർമിക്കുന്നുണ്ട്. കെട്ടിടനിർമാണത്തിൽ ഇടയ്‌ക്കുള്ള ഭിത്തികള്‍ (partition walls), മെച്ച്, വാതിലുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്ക് ഇതുപയോഗിക്കുന്നു. ശില്‌പിയുടെ മനോധർമമനുസരിച്ച് അനുയോജ്യമായ ചായം കൊടുത്തു നിറപ്പകിട്ടേകുന്നതിന് ഇത് വളരെ ഉപയുക്തമാണ്. താത്‌കാലിക കെട്ടിടങ്ങള്‍, മനോഹരമായിരിക്കേണ്ട താത്‌കാലിക ശില്‌പങ്ങള്‍ (ഉദാ. പ്രദർശനമണ്ഡപങ്ങള്‍) മുതലായവ നിർമിക്കുന്നതിന് ഇത് ധാരാളമായി ഉപയോഗിച്ചുവരുന്നു.
പ്‌ളാസ്റ്റിക്കുകള്‍ (Plastics)
കൃത്രിമമായി നിർമിക്കുന്ന ഈ വസ്‌തു ആധുനിക വാസ്‌തുവിദ്യയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. ഏതു രൂപത്തിലും കരുപ്പിടിപ്പിക്കാന്‍ സാധിക്കുന്നതുകൊണ്ടും നിറങ്ങള്‍ കൊടുക്കുന്നതിനുള്ള കഴിവുള്ളതുകൊണ്ടും ശില്‌പികള്‍ ഇത് ഉപയോഗപ്പെടുത്തുന്നു.
കച്ചാടി (Glass)
സിലിക്കയോടുകൂടി മറ്റു പ്രത്യേക രാസവസ്‌തുക്കള്‍ചേർത്ത് ചൂടാക്കി ഉരുക്കി എടുക്കുന്നതാണ് കച്ചാടി. പല രൂപത്തിലും ഇത് നിർമിക്കുവാന്‍ സാധിക്കുന്നു. ആധുനിക വാസ്‌തുശില്‌പത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വസ്‌തുവാണ് ഇത്. ഗ്ലാസ്‌ഷീറ്റും ഗ്ലാസ്‌പ്‌ളേറ്റും മറ്റുമാണ് കെട്ടിടനിർമാണത്തിൽ ആവശ്യമുള്ളത്. ഇതുതന്നെ പല തരത്തിലുണ്ട്. ഉദാഹരണമായി അമ്ലം പുരട്ടിയോ മണൽപ്പൊടികൊണ്ട് ഉരുമ്മിയോ മങ്ങലേറ്റിയത് (frosted glass), തൈിരമാലയുടെ രൂപംകൊടുത്തത് (rolled glass), കൈാഴ്‌ചതടയുന്നതിന് തണ്ടുകള്‍ കൊടുത്തിട്ടുള്ളത് (ribbed glass), കൈമ്പിവല പാകിയിട്ടുള്ളത് (wired glass)മുതലായവ. കെട്ടിടനിർമാണത്തിൽ ജനൽ, വാതിൽ, ഇടഭിത്തികള്‍ തുടങ്ങിയവയ്‌ക്കാണ് കച്ചാടി ധാരാളമായി ഉപയോഗിക്കുന്നത്. മുറികള്‍ മോടിപിടിപ്പിക്കുന്നതിനും, വലുപ്പംതോന്നത്തക്കവിധത്തിൽ സംവിധാനം ചെയ്യുന്നതിനും വെളിച്ചം പകരുന്നതിനും തണുപ്പുള്ള സ്ഥലങ്ങളിൽ സൂര്യരശ്‌മി കടത്തിവിട്ട് ചൂടുപകരുന്നതിനും ഗ്ലാസ് ഉപയോഗപ്പെടുന്നു.
മാർബിള്‍
മനോഹരമായ വാസ്‌തുശില്‌പവേലകള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്ന ഒരു വസ്‌തുവാണ് മാർബിള്‍. ഇത് പലകകളായി വെട്ടിയെടുത്ത് തറയിൽ നിരത്തുന്നതിനും ഭിത്തികള്‍ മോടിപിടിപ്പിക്കുന്നതിനും ഗോവണിപ്പടികള്‍ അലങ്കരിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നു. തറവേലകള്‍ക്കുള്ള "മൊസേക്' ഓട് നിർമിക്കുവാനും ഇതു ധാരാളമായി പ്രയോജനപ്പെടുത്തിവരുന്നു.
മേച്ചിലോടുകള്‍
കെട്ടിടങ്ങളുടെ കൂരമേയുന്നതിനായി (കേരളത്തിൽ പ്രത്യേകിച്ച്) ഉപയോഗിക്കുന്ന ഒരു വസ്‌തുവാണ് മേച്ചിലോട്. സാധാരണയായി "മംഗലാപുരം മാതൃക' ഓടുകള്‍ ആണ്‌ഉപയോഗിക്കുന്നത്. അലങ്കാരത്തിനും വളവുള്ള കൂരകള്‍ക്കും മറ്റും ചെറിയതരം ഓടുകളും ഉപയോഗിക്കുന്നു. ചെരിഞ്ഞ കൂരകളും ഓടു മേച്ചിലുകളും കേരളവാസ്‌തുശില്‌പ രീതിയുടെ പ്രത്യേകതകളാണ്. "മലബാർ ഗേബിള്‍' (Malabar gable) എന്ന പേരിൽ അറിയപ്പെടുന്ന വിശിഷ്‌ടരീതിയിലുള്ള കൂരയുടെ കോടിപ്പണി വളരെ പ്രശസ്‌തിയാർജിച്ചിട്ടുള്ളതാണ്. തിരുവനന്തപുരത്തെ മനോഹരമായ കാഴ്‌ച ബംഗ്ലാവുകെട്ടിടത്തിലും കവടിയാർകൊട്ടാരത്തിലും ഈ പണി കാണാവുന്നതാണ്.
ആസ്‌ബെസ്റ്റോസ് സിമന്റുഷീറ്റുകള്‍
ആസ്‌ബെസ്റ്റോസും സിമെന്റും കൂടി വലിയ സമ്മർദത്തിൽ ചേർത്തുനിർമിക്കുന്ന ഈ ഷീറ്റുകള്‍ പരന്നതും (plain) ചുളുക്കുകളുള്ളതും (corrugated) ആയി ലഭിക്കുന്നു. ഇത് താരതമ്യേന ഭാരം കുറഞ്ഞതും അതേസമയം തീ, അമ്ലം, വെള്ളം, കീടങ്ങള്‍ ആദിയായവയുടെ പ്രവർത്തനം ചെറുത്തു നില്‌ക്കാന്‍ ശക്തിയുള്ളതും ആകുന്നു. ചുളുക്കുള്ള ഷീറ്റുകള്‍ മേല്‌ക്കൂരകള്‍ക്കും, പരന്ന ഷീറ്റുകള്‍ ഇടഭിത്തികള്‍ക്കും വാതിലുകള്‍ക്കും ജനലുകള്‍ക്കും ഉപയോഗിക്കാം. നിറമുള്ള സിമെന്റുപെയ്‌ന്റുകള്‍ കൊടുത്ത് ഇത് മോടിപിടിപ്പിക്കാവുന്നതാണ്. കൂരമേയുന്നതിന് ഇത് ഉപയോഗിക്കുമ്പോള്‍ മേച്ചിലോടിനുവേണ്ടതിനേക്കാള്‍ തടിപ്പണിയും ചരിവും വളരെ കുറയ്‌ക്കാന്‍ സാധിക്കുന്നുണ്ട്.
സങ്കരപദാർഥങ്ങള്‍
കുമ്മായം
കല്ലും ഇഷ്‌ടികയും ചേർത്ത് പണിയുന്നതിനുവേണ്ട ചാന്തുകൂട്ടുന്നതിനും കോണ്‍ക്രീറ്റുജോലികള്‍ക്കും (ഉദാ. മേൽതട്ടിനുമുകളിൽ ഇഷ്‌ടികചല്ലിയും മണലും കുമ്മായവും ചേർത്ത് കോണ്‍ക്രീറ്റ് മുറിക്കു ചൂടു കുറയ്‌ക്കുവാനായി ഉപയോഗിക്കുന്നുണ്ട്) പൂശുപണികള്‍ക്കും, ഭിത്തി, തട്ട് മുതലായവ വെള്ളയടിക്കുന്നതിനും മറ്റും കുമ്മായം സാധാരണയായി ഉപയോഗിക്കുന്നു. കക്ക, ചുച്ചാമ്പുകല്ല് (lime stone) ആദിയായവ വെന്തുകിട്ടുന്ന കാൽസിയംഓക്‌സൈഡിന് ചുച്ചാമ്പ് quick lime) എന്നും അതിൽ വെള്ളം വേണ്ടത്ര ചേർക്കുമ്പോള്‍ കിട്ടുന്ന വെളുത്ത പൊടിക്ക് നീറ്റുചുച്ചാമ്പ് (slaked lime) എന്നും പറയുന്നു.
സുർക്കി
സുർക്കിയും കുമ്മായത്തിന്റെകൂടെ ചിലപ്പോള്‍ ചാന്തുകൂട്ടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഇത് ചുട്ട ഇഷ്‌ടിക, മേച്ചിലോട് മുതലായവ പൊടിച്ചാണ് സാധാരണ ഉണ്ടാക്കുന്നത്.
സിമെന്റ്
ആധുനികകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നിർമാണവസ്‌തുക്കളിൽ ഒന്നാണ് സിമെന്റ്. കല്ല്, ഇഷ്‌ടിക തുടങ്ങിയവ പണിയുന്നതിനുള്ള ചാന്തുകൂട്ടുന്നതിനും പൂച്ചുജോലികള്‍ക്കും പുറമേ ശക്തമായ വാർപ്പുപണികള്‍ക്കും ഇത് ആവശ്യമാണ്. സാധാരണ ഉപയോഗത്തിന് കൃത്രിമമായി നിർമിക്കുന്ന സിമെന്റ് "പോർട്ട് ലാന്‍ഡ് സിമന്റ്' എന്ന പേരിൽ അറിയപ്പെടുന്നു. പോർട്ട് ലാന്‍ഡ് കല്ലി(portland stone)നു സമമായ ഉറപ്പുള്ളതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്. സിമെന്റിൽ അടങ്ങിയിരിക്കുന്ന പ്രധാന വസ്‌തുക്കള്‍, ചുച്ചാമ്പ്, സിലിക, അലൂമിനിയം, ഇരുമ്പ് ഓക്‌സൈഡ് (iron oxide) ആദിയായവയാണ്.
മണൽ
നിർമാണത്തിനുവേണ്ട ചാന്തിന്റെ ബലം വർധിപ്പിക്കാന്‍ മണൽ ഉപയോഗിക്കുന്നു; ഉപയോഗിക്കുന്ന മണൽ ശുദ്ധമായിരിക്കണം.
കോണ്‍ക്രീറ്റ്
കല്‌ക്കഷണങ്ങളും മണലും സിമന്റും ചേർത്ത് വാർത്തെടുക്കുന്ന സങ്കരവസ്‌തുവിന് സിമന്റ് കോണ്‍ക്രീറ്റ് എന്നു പറയുന്നു. കോണ്‍ക്രീറ്റിന് നല്ല സമ്മർദശക്തിയുണ്ടെങ്കിലും വലിവെടുക്കുന്നതിന് സാധിക്കുകയില്ല. ബലംകുറഞ്ഞ കോണ്‍ക്രീറ്റ് കെട്ടിട നിർമാണത്തിൽ വാനംപണിക്കും തറജോലിക്കും മറ്റും കല്‌ക്കഷണങ്ങള്‍ക്കുപകരം ഇഷ്‌ടികക്കഷണങ്ങള്‍, ചരൽ എന്നിവയും സിമെന്റിനുപകരം കുമ്മായവും ചേർത്ത് ഉപയോഗിച്ചുവരുന്നു.
പ്രബലിത കോണ്‍ക്രീറ്റ് (Reinforced concrete)
ആധുനിക വാസ്‌തുവിദ്യാരീതിയിൽ പ്രബലിതകോണ്‍ക്രീറ്റിന്റെ പ്രാധാന്യം വളരെയധികമാണ്. സിമെന്റ് കോണ്‍ക്രീറ്റിനുവേണ്ട സിമെന്റ്, മണൽ, കരിങ്കൽകഷണങ്ങള്‍ ഇവ നിർദിഷ്‌ടമായ അനുപാതത്തിൽ (സാധാരണയായി 1 : 2 : 4) കൃത്യമായി എടുത്ത് വെള്ളവും ചേർത്ത് പാകപ്പെടുത്തുന്ന കോണ്‍ക്രീറ്റിൽ നിശ്ചിത അളവിലുള്ള ഉരുക്കുകമ്പികള്‍ കൃത്യമായ സ്ഥാനത്തുനിറുത്തി നിർമിക്കുന്ന വസ്‌തുവിനാണ് പ്രബലിതകോണ്‍ക്രീറ്റ് എന്നു പറയുന്നത്. തുലാം, തട്ട്, തൂണുകള്‍ തുടങ്ങിയ നിർമാണഘടകങ്ങളിൽ ഉണ്ടാകുന്ന മർദം കോണ്‍ക്രീറ്റും വലിവ് കമ്പിയും ചെറുത്തുനില്‌ക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. ഏതു രൂപത്തിലും വാർത്തെടുക്കുവാന്‍ സാധിക്കുമെന്നുള്ളതുകൊണ്ട് വാസ്‌തുശില്‌പത്തിൽ പ്രബലിത കോണ്‍ക്രീറ്റ് വളരെ പ്രാധാന്യം അർഹിക്കുന്നു; കൂടാതെ ഇത് വെള്ളം, തീയ്, ചിതൽ മുതലായവയുടെ പ്രവർത്തനങ്ങളെ ചെറുത്തു നില്‌ക്കുവാന്‍ ശക്തിയുള്ളതും ഈടുറ്റതും സംരക്ഷണച്ചെലവ് തുലോം ചുരുങ്ങിയതുമായ നിർമാണ പദാർഥമാണ്. എന്നാൽ, ഇതിന്റെ നിർമാണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനമായ പല സംഗതികളുണ്ട്: ഉപയോഗിക്കുന്ന ഘടകവസ്‌തുക്കള്‍ ശുദ്ധിയും നിർദിഷ്‌ട വലുപ്പവും ഉള്ളതായിരിക്കണം; ജലം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശരിയായ അനുപാതത്തിൽ നന്നായി കുഴച്ചു ചേർക്കണം; കമ്പിയുടെ വലുപ്പവും സ്ഥാനവും കൃത്യമായിരിക്കണം; വാർക്കുന്നതിനുണ്ടാക്കുന്ന തട്ടുകളും അതിന്റെ തൂണുകളും ശരിയായി ബലപ്പെടുത്തിയിരിക്കണം; കോണ്‍ക്രീറ്റ് ശരിയായ സമ്മർദം ചെലുത്തി ഉറപ്പിച്ചിരിക്കണം. ഇങ്ങനെയുള്ള കാരണങ്ങളാൽ ഇതിന്റെ നിർമാണത്തിന് ശരിയായ മേൽനോട്ടം ആവശ്യമാണ്.
പൂർവ പ്രബലിത കോണ്‍ക്രീറ്റ് (Prestressed concrete)
മർദം നേരിടുന്നതിന് വളരെയധികം ശക്തിയുള്ള ഒരു വസ്‌തുവാണ് കോണ്‍ക്രീറ്റ്. എന്നാൽ വലിവനുഭവപ്പെടുന്നതിന് കോണ്‍ക്രീറ്റിനു തീരെ നിവൃത്തിയില്ലാത്തതിനാൽ അതിനുവേണ്ടി ഉരുക്കുകമ്പികള്‍ പാകി പ്രബലിതകോണ്‍ക്രീറ്റ് നിർമിക്കാറുണ്ട്. ഇതിൽ ചില ന്യൂനതകളുണ്ട്; വലിവനുഭവപ്പെടുന്ന മേഖലയിലുള്ള കോണ്‍ക്രീറ്റ് ഉപയോഗശൂന്യമായിരിക്കുന്നത് ഒരു നഷ്‌ടംതന്നെയാണ്: കൂടാതെ കമ്പിയിൽ വലിവനുഭവപ്പെടുമ്പോള്‍ ചുറ്റുമുള്ള കോണ്‍ക്രീറ്റിലും അതിന്റെ ആഘാതം ഉണ്ടാകുന്നതുമൂലം ആ ഭാഗത്ത് ചെറിയ വിടവുകള്‍ സൃഷ്‌ടിക്കപ്പെടാന്‍ സാധ്യതയുണ്ട്; തന്മൂലം പ്രബലിതകോണ്‍ക്രീറ്റ് ഡിസൈന്‍ ചെയ്യുമ്പോള്‍ കോണ്‍ക്രീറ്റിലും കമ്പിയിലും അനുവദിക്കപ്പെടുന്ന പ്രതിബലം അതിനു വഹിക്കുവാന്‍ സാധിക്കുന്നതിലും വളരെ കുറവുമാത്രമാണ്. കോണ്‍ക്രീറ്റ് ലാഭകരമാക്കുന്നതിനുവേണ്ടി സാധാരണ ഗതിയിലുണ്ടാകുവാന്‍ ഇടയുള്ള കോണ്‍ക്രീറ്റിന്റെ ഭാഗം നിശ്ചിത അളവിൽ ഞെരുക്കിനിർത്തുകയാണ് പൂർവപ്രബലിത കോണ്‍ക്രീറ്റുപണികളിൽ ചെയ്യുന്നത്. ഭാരം താങ്ങുമ്പോള്‍ കോണ്‍ക്രീറ്റിൽ ഉണ്ടാകുന്ന വലിവിനെ ചെറുത്തുനില്‌ക്കാന്‍ അപ്രകാരം സാധിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പൂർവപ്രബലിത കോണ്‍ക്രീറ്റിലുള്ള കോണ്‍ക്രീറ്റു മുഴുവനും അങ്ങനെ ഭാരം എടുക്കുവാന്‍ ഉപയോഗപ്പെടുത്തുന്നതിനാൽ സാധാരണ പ്രബലിതകോണ്‍ക്രീറ്റുകൊണ്ടുള്ള നിർമിതികളെക്കാള്‍ തുലോം ചെറുതാകുന്നതിനും തന്മൂലം ചെലവു കുറയ്‌ക്കുന്നതിനും സാധിക്കുന്നു. വലിയ പാലങ്ങളുടെയും കെട്ടിടങ്ങളുടെയും തുലാങ്ങള്‍ പണിയുന്നതിന് ഇതാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്.
കെട്ടിടനിർമാണത്തിൽ തുലാങ്ങളും മറ്റും കൃശമാക്കിയെടുക്കുവാന്‍ സാധിക്കുന്നതിനാൽ അവ വളരെ ആകർഷകങ്ങളായിത്തീരുന്നു. വ്യവസായശാലകളിലാവശ്യമായ ഇത്തരം ആകർഷകങ്ങളായ നിർമാണഘടകങ്ങള്‍ ആധുനിക വാസ്‌തുവിദ്യാശൈലിക്ക് ഒരു മുതൽക്കൂട്ടാണ്.
മൊസേക് ഓടുകള്‍ (Mosaic tiles)
മൊസേക് ഓടുകള്‍ തറയ്‌ക്കു മിനുസവും ഒപ്പംതന്നെ വേണ്ടത്ര ഉറപ്പും കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഒരു സങ്കരവസ്‌തുവാണ്. പല നിറത്തിലുള്ള മാർബിള്‍ കഷണങ്ങള്‍ നിർദിഷ്‌ടമായ വലുപ്പത്തിൽ എടുത്ത് മാർബിള്‍പൊടിയും വെള്ളസിമന്റും ഇഷ്‌ടാനുസൃതമായ വർണവസ്‌തുവും വേണ്ടത്ര വെള്ളവും ചേർത്ത് കുഴച്ച് സമ്മർദം ചെലുത്തി അടിച്ചുണ്ടാക്കുന്നവയാണ് ഇത്തരം ഓടുകള്‍. ഇവയുടെ മുകള്‍ഭാഗത്ത് ഏതാണ്ട് കാലിഞ്ചുമുതൽ അരയിഞ്ചുവരെ വലുപ്പത്തിൽമാത്രം മേല്‌പറഞ്ഞ മാർബിള്‍ കോണ്‍ക്രീറ്റും അടിഭാഗം സാധാരണ സിമന്റും മണലും ചേർത്ത കൂട്ടും ആകുന്നു. ചാരനിറമുള്ള ഓട് നിർമിക്കുന്നതിന് വെള്ളസിമന്റിനുപകരം സാധാരണ ഉപയോഗിക്കുന്ന ചാരസിെമന്റ് മതിയാകും. മാർബിള്‍ കഷണങ്ങള്‍ക്കുപകരം മാഗ്നസൈറ്റ് എന്നു പേരുള്ള കല്ലിന്റെ കഷണങ്ങളും ഉപയോഗിക്കാറുണ്ട്. സാധാരണ തറയോടുകള്‍ മാർബിള്‍നിർമിതമായ ഓടിന്റെ മേന്മയുള്ളതല്ല, തറയിൽ ഓടുകള്‍ പാകുന്നതിനുപകരം കോണ്‍ക്രീറ്റുതറയുടെ പുറത്ത് സിമെന്റുചാന്ത് പൂശിനിരപ്പാക്കി, മേൽ വിവരിച്ച സാധനങ്ങള്‍ കുഴച്ചുനിരത്തി അടിച്ചുറപ്പിച്ചും തറജോലികള്‍ ചെയ്യാറുണ്ട്.
സംരക്ഷകവസ്‌തുക്കള്‍
പെയിന്റുകള്‍
ആധുനിക വാസ്‌തുവിദ്യയിൽ പെയിന്റുകള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. കെട്ടിടങ്ങള്‍ക്ക് അകത്തും പുറത്തും സമുചിതമായ നിറങ്ങള്‍ കൊടുത്ത് മോടിപിടിപ്പിക്കുന്നതിനും തടി, ഇരുമ്പ് മുതലായവകൊണ്ടു നിർമിക്കുന്ന ഭാഗങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനും പെയിന്റുകള്‍ ഉപയോഗിക്കുന്നു. പെയിന്റുകള്‍ പലതരം ഉണ്ടെങ്കിലും ഇനാമൽപെയിന്റും, പ്ലാസ്റ്റിക് എമൽഷന്‍ പെയിന്റുമാണ് പ്രധാനം. ഇനാമൽപെയിന്റ്. തിളക്കം കിട്ടുന്നതിനും തടിയും ഇരുമ്പുപണികളും കേടുവരാതെ സൂക്ഷിക്കുന്നതിനും അവയ്‌ക്ക് ഭംഗി കൈവരുത്തുന്നതിനും സാധാരണയായി ഉപയോഗിക്കുന്നു. അതേപടി ഉപയോഗിക്കത്തക്കവച്ചം ആണ് ഇത് തയ്യാറാക്കപ്പെടുന്നതെങ്കിലും ചിലപ്പോള്‍ അല്‌പം ടർപ്പന്റയിന്‍ചേർത്ത് മയപ്പെടുത്തേണ്ടിവരും.
പ്‌ളാസ്റ്റിക് എമൽഷന്‍പെയിന്റ്. വളരെ നേർത്തതും വിടവുകള്‍ പൂർണമായി അടയ്‌ക്കുന്നവയുമാണ് ഇത്. ഇനാമൽ പെയിന്റുപോലെ തിളക്കമുള്ളതല്ല; കച്ചിന് കുളിർമ പകരുന്ന തരത്തിലുള്ളവയാണ് ഈ ചായക്കൂട്ടുകള്‍; ഇവയെ വെള്ളംചേർത്ത് കൂടുതൽ നേർപ്പിക്കാവുന്നതാണ്. ഉണങ്ങിയ ഭിത്തികള്‍ മോടിപിടിപ്പിക്കുവാനാണ് ഇതു കൂടുതൽ ഉപയോഗിച്ചുവരുന്നത്.
ഡിസ്റ്റമ്പർ(Distemper)
മേല്‌പറഞ്ഞ പെയിന്റുകളെക്കാള്‍ താരതമ്യേന ചെലവുകുറഞ്ഞ ഈ പദാർഥം കെട്ടിടങ്ങളുടെ ഉള്‍ഭിത്തികള്‍ മോടിപിടിപ്പിക്കുന്നതിനുപയോഗിക്കുന്നു.
പ്രമറുകള്‍ (Primers)
തടിയിലും ഇരുമ്പിലും പെയിന്റുജോലി ചെയ്യുന്നതിനുമുമ്പായി പൂശേണ്ട വസ്‌തുവാണ് ഇത്. തടിക്കും ഇരുമ്പിനും പ്രത്യേകം യോജിച്ച പ്രമറുകള്‍ സുലഭമാണ്.
വാർണീഷ്
പ്രകൃതിദത്തമോ കൃത്രിമമോ ആയ "റെസിന്‍', ലിന്‍സീഡ് എച്ച, ടർപ്പന്റൈന്‍, സ്‌പിരിറ്റ് തുടങ്ങിയ സാധനങ്ങളിൽ ലയിപ്പിച്ചുണ്ടാക്കുന്ന ഈ വസ്‌തു തടിഭാഗങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനും അവയുടെ അലുക്കുകള്‍ മിനുക്കിതെളിയിക്കുന്നതിനും മറ്റുമായി കെട്ടിടനിർമാണത്തിൽ ഉപയോഗിച്ചുവരുന്നു; നിറം കൊടുക്കുന്നതിനുള്ള മറ്റു വസ്‌തുക്കള്‍ ഇതിൽ ചേർക്കുന്നില്ലെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
സമകാലികസംരചനകള്‍
ഭിത്തികള്‍ കൊണ്ടുള്ളവ (Walled structures)
കല്ല്, ഇഷ്‌ടിക, കോണ്‍ക്രീറ്റ് എന്നീ വസ്‌തുക്കള്‍കൊണ്ടു ഭിത്തികള്‍കെട്ടി മുറി തിരിച്ച് മേല്‌ക്കൂരയുടെ ഭാരം താങ്ങുന്നതിനായി ഉപയോഗിക്കുന്ന സംരചനാരീതിയാണ് ഇത്. സാധാരണ കെട്ടിടങ്ങള്‍ പണിയുന്ന ഏറ്റവും ലഘുവായ രീതി ഇതുതന്നെയാണ്; എന്നാൽ പല നിലകളുള്ള കെട്ടിടങ്ങളിൽ കൂരയുടെയും ഇടത്തട്ടുകളുടെയും ഭാരം കൂടുന്നതിനാൽ രണ്ടുമൂന്നു നിലകള്‍ക്കുമേൽ ഉള്ള നിർമാണത്തിന് ഈ രീതി അനുയോജ്യമല്ല. ഭിത്തികളിൽ ജനലുകളുടെയും വാതിലുകളുടെയും മേലുള്ള ഭാരം അവയുടെ രണ്ടുവശത്തുമുള്ള കല്‌ക്കെട്ടിലേക്കു ചെല്ലുന്നതിനായി മേല്‌പടി (lintel) വയ്‌ക്കുന്നു. ഇത് സാധാരണയായി പ്രബലിത കോണ്‍ക്രീറ്റുകൊണ്ടാണ് നിർമിക്കുന്നത്; മേല്‌പടിക്കു പകരം ചിലപ്പോള്‍ നിർദിഷ്‌ട വാസ്‌തുശില്‌പശൈലിക്കനുരൂപമായി കമാനങ്ങളും പണിയാറുണ്ട്.
ചട്ടക്കൂടുകള്‍ (Framed structures)
കൂരകളുടെയും ഇടത്തട്ടുകളുടെയും ഭാരവും അവയിലനുഭവപ്പെടുന്ന മറ്റു ഭാരങ്ങളും താങ്ങുന്നതിനു തടിയും ഉരുക്കും പ്രബലിത കോണ്‍ക്രീറ്റും കൊണ്ട് ചട്ടക്കൂടുനിർമിച്ച് വാസ്‌തുശില്‌പനിർമാണം നടത്തുന്ന രീതിയാണ് ഇത്. ഭിത്തികള്‍ മുറികള്‍ തിരിക്കുന്നതിനു മാത്രമായി ഉപയോഗിക്കുന്നു. ഭാരം താങ്ങുന്നതെല്ലാം ചട്ടക്കൂടാകയാൽ ഇവയ്‌ക്കിടയിലുള്ള സ്ഥലത്ത് വലിയ ജനലുകളും വാതിലുകളും ഘടിപ്പിക്കുന്നതിന് വളരെ സൗകര്യമാണ്. ഉയരം കൂടുതലുള്ള ആധുനിക സംരചനകള്‍ക്ക് ഈ രീതിയിലുള്ള പണിയാണ് ഉത്തമം. തടികൊണ്ടുള്ള ചട്ടക്കൂട് വലിയ സംരനചകള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. സാധാരണയായി പ്രബലിതകോണ്‍ക്രീറ്റും വളരെ ഉയരം കൂടിയ സംരചനയ്‌ക്ക് (ഉദാ. Television Antenna Towers) ഉരുക്കും ഉപയോഗിക്കുന്നു.
ചരിഞ്ഞ മേല്‌ക്കൂര
ഭിത്തികള്‍ തമ്മിലുള്ള അകലം കുറഞ്ഞ നിർമാണങ്ങള്‍ക്ക് ഏറ്റവും ലളിതവും കേരളത്തിലെ കാലാവസ്ഥയ്‌ക്കും നിർമാണവസ്‌തുക്കള്‍ക്കും പ്രത്യേകം അനുയോജ്യവുമായ മേല്‌ക്കൂരയുടെ പണി തടികൊണ്ട് ചട്ടക്കൂടുനിർമിച്ച് അതിൽ മേച്ചിൽഓട് പാകിയെടുക്കുന്നതാണ്. മേച്ചിൽഓടുകള്‍ പാകുന്നത് ഉത്തരത്തിലും (wall plates) മോന്തായത്തിലും (ride piece) ഏതാണ്ട് 60 സെ.മീ. അകലത്തിൽ ഉറപ്പിച്ചിരിക്കുന്ന കഴുക്കോലിൽ വരിവരിയായി 30 സെ.മീറ്ററിനടുത്ത അകലത്തിൽ ആണിയടിച്ചുറപ്പിച്ചിരിക്കുന്ന പട്ടികകളിലാണ്. കൂരയുടെ ഭാരം സമീകൃതമായി ഭിത്തികളിൽ വന്നുചേരുന്നതിനാണ് ഉത്തരം വയ്‌ക്കുന്നത്. ചരിഞ്ഞ കൂരകളിലുള്ള ഭാരം ഭിത്തികളിൽ തട്ടുമ്പോള്‍ ഭിത്തികള്‍ അകന്നുപോകാതെയിരിക്കുന്നതിന് കഴുക്കോലുകള്‍ തമ്മിൽ ബന്ധം (collar) ഉറപ്പിക്കുന്നു.
ഭിത്തികള്‍ തമ്മിലുള്ള അകലം കൂടുമ്പോള്‍ (6 മീ.നു മേൽ) കഴുക്കോലുകളുടെ നീളം ക്രമാതീതമായി വർധിക്കുന്നതിനാൽ ഏതാണ്ട് 3 മീ. ഇടവിട്ട് പ്രത്യേകതരത്തിലുള്ള ട്രസ്സുകള്‍ (trusses) നിർമിച്ച് അവയ്‌ക്കു മുകളിലായി നെടുകെ വയ്‌ക്കുന്ന പർലിനുകളിൽ (purlins) കെഴുക്കോലുകള്‍ താങ്ങത്തക്കവിധത്തിൽ സംവിധാനം ചെയ്യുന്നു.
കാറ്റിന്റെ ശക്തി വളരെകൂടുതലുള്ള സ്ഥലങ്ങളിൽ ഓടുകള്‍ പറന്നുപോകാതിരിക്കത്തക്കവച്ചം ഇടയ്‌ക്കിടെ കുമ്മായച്ചാന്തുകൊണ്ട് പട്ട പിടിപ്പിക്കാറുണ്ട്. മേച്ചിലോടിനുപകരം കൂരയ്‌ക്ക് ആസ്‌ബസ്റ്റോസ് ഷീറ്റുകള്‍, ജി.ഐ. ഷീറ്റുകള്‍ (galvanised iron sheets) മെുതലായവയും ഉപയോഗിക്കാറുണ്ട്. പ്രബലിത കോണ്‍ക്രീറ്റുകൊണ്ടും ചരിഞ്ഞ മേല്‌ക്കൂരകള്‍ നിർമിച്ചുവരുന്നുണ്ട്. ഇതിന് തടികൊണ്ടുള്ള ചട്ടക്കൂടിന്റെ ആവശ്യം ഇല്ല. കോണ്‍ക്രീറ്റ് സ്ലാബുകള്‍ ചരിച്ച് ഭിത്തികള്‍ തമ്മിൽ താങ്ങിനിറുത്തുന്നു. സ്ഥലത്തിന്റെ കിടപ്പിന് അനുസരണമായും നിർദിഷ്‌ടവാസ്‌തുവിദ്യാശൈലിക്കിണങ്ങത്തക്കവച്ചവും നിർമിക്കുന്ന ഇത്തരം മേല്‌ക്കൂരകളിൽ നിന്ന് മഴവെള്ളവും മറ്റും വാർന്നുപോകുന്നതിന് വളരെ സൗകര്യമുണ്ട്.
വളരെ വീതിയുള്ള ഹാളുകള്‍ക്കുമുകളിലായി ചരിഞ്ഞ മേല്‌ക്കൂര പിടിപ്പിക്കുന്നതിന് പലതരത്തിലുള്ള ഉരുക്കു ട്രസ്സുകള്‍ ഉപയോഗിക്കാറുണ്ട്. മേച്ചിലിനുപയോഗിക്കുന്ന ഷീറ്റുകള്‍ ഈ ട്രസ്സുകളെ തമ്മിൽ നെടുകെ ബന്ധിച്ചിരിക്കുന്ന പർലിനുകളിൽ നിരത്തി ഉറപ്പിക്കുന്നു. കൂരവഴിയായി വെളിച്ചം പകരുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്യാറുണ്ട്. ട്രസ്സുകള്‍ സാധാരണയായി ഉരുക്ക്, പ്രബലിത കോണ്‍ക്രീറ്റ് എന്നിവകൊണ്ട് നിർമിച്ച തൂണുകളിലാണ് ഉറപ്പിക്കുക.
പരന്ന മേല്‌ക്കൂര (flat roof)
ഭിത്തികള്‍ തമ്മിലുള്ള അകലം കുറഞ്ഞിരിക്കുമ്പോള്‍ (ഏതാണ്ട് 4 മീ-ൽ താഴെ) അവയ്‌ക്കുമേലായി പ്രബലിതകോണ്‍ക്രീറ്റുകൊണ്ട് തട്ടുവാർക്കുന്ന സമ്പ്രദായമാണ് ഇത്തരത്തിലുള്ള സംരചനകളിൽ ഏറ്റവും ലഘുവായത്. എന്നാൽ ഭിത്തികള്‍ തമ്മിൽ അകലംകൂടുമ്പോള്‍ ഇടയ്‌ക്ക് തുലാങ്ങള്‍കൂടി സംവിധാനം ചെയ്‌ത് തുലാങ്ങളും തട്ടും ഒറ്റയായി വാർത്തെടുക്കുന്നു. തുലാം അടിയിലും തട്ട് അതിനുമുകളിലുമായി ('T' beams) ആെണ് സാധാരണ വാർത്തെടുക്കാറുള്ളത്. തുലാം പ്രത്യേകമായി വാർക്കുന്നതിലും ലാഭകരമാണ് ഈ പണി. ചിലപ്പോള്‍ തുലാങ്ങള്‍ തട്ടുകള്‍ക്കുമേലായും വാർക്കാറുണ്ട്. ഈ പണിക്ക് 'ഠ' ബീം പണിയെക്കാള്‍ അല്‌പം ചെലവുകൂടുതലാണ്. ഭിത്തികള്‍ക്കുപകരമായി തൂണുകളും തുലാങ്ങളും ചേർത്ത് പണിഞ്ഞെടുക്കുന്ന ചട്ടക്കൂടുകളിൽ ഇടത്തട്ടുകളും മേൽത്തട്ടും തുലാങ്ങളോടുചേർത്ത് പ്രബലിതകോണ്‍ക്രീറ്റുകൊണ്ട് പണിയുന്ന രീതിയാണ് സാധാരണ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളത്.
രണ്ടു ഭിത്തികള്‍ തമ്മിലോ രണ്ടു തുലാങ്ങള്‍ തമ്മിലോ ചേർത്ത് ഒരു തട്ടുവാർക്കുമ്പോള്‍ സ്വന്തഭാരംകൊണ്ടും തട്ടിൽ അനുഭവപ്പെടുന്ന മറ്റുഭാരങ്ങള്‍കൊണ്ടും തട്ടിന്റെ അടിഭാഗങ്ങളിൽ വലിവും മേൽഭാഗങ്ങളിൽ ഞെരുക്കവും അനുഭവപ്പെടുന്നു. കോണ്‍ക്രീറ്റിന് വലിവ് താങ്ങുവാനുള്ള ശക്തിയില്ലാത്തതിനാൽ വലിവനുഭവപ്പെടുന്ന സ്ഥാനങ്ങളിൽ (അടിഭാഗം ചേർന്ന്) ഉരുക്കുകമ്പി വച്ച് ബലപ്പെടുത്തുകയാണു ചെയ്യുന്നത്. വലിവനുഭവപ്പെടുന്ന ഭാഗങ്ങള്‍ കണ്ടെത്തി അവിടെയെല്ലാം വലിവിന്റെ പരിമാണമനുസരിച്ച് കമ്പികള്‍ നിരത്തുകയാണ് ഇതിന് പ്രതിവിധി.
ഷെൽ (Shell structures)
കനംകുറഞ്ഞതും വളഞ്ഞതുമായ പാളികള്‍കൊണ്ട് മേല്‌ക്കൂരയോ ചിലപ്പോള്‍ മേല്‌ക്കൂരയും ഭിത്തിയും ഒത്തുചേർന്നോ നിർമിക്കുന്ന സംരചനകളാണ് ഇവ. ഇരുമ്പുഷീറ്റുകള്‍, പ്ലൈവുഡ്, പ്ലാസ്റ്റിക് എന്നിവകൊണ്ടും ഇവ നിർമിക്കാമെങ്കിലും ഏറ്റവും പ്രചാരത്തിൽ വന്നിരിക്കുന്നത് പ്രബലിത കോണ്‍ക്രീറ്റുകൊണ്ടുള്ള ഷെൽ പണികളാണ്. പല ആകൃതികളിലും ഷെല്ലുകള്‍ പണിയുവാന്‍ സാധിക്കും. ആകൃതിക്കനുസരിച്ച് അതിന്റെ സംവിധാനത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. വലിയ ഹാളുകള്‍, വ്യവസായശാലകള്‍, ആഡിറ്റോറിയങ്ങള്‍ തുടങ്ങിയവയുടെ നിർമാണത്തിന് ഇത് വളരെ ഉപകരിക്കുന്നു. വലിയ ഹാളുകള്‍ ഇടവിട്ട് തൂണുകള്‍ ഇല്ലാതെ പണിയുന്നതിന് വളരെ ലാഭകരമായ മാർഗമാണ് ഇത്. ഷെല്ലിന്റെ കനവും നിരത്തേണ്ട കമ്പികളുടെ അളവും സാധാരണയുള്ള പണികളേക്കാള്‍ കുറവാകയാൽ ഇതിൽ ചെലവ് സാരമായി കുറയുന്നു; എന്നാൽ കോണ്‍ക്രീറ്റ് വാർക്കുന്നതിനുള്ള തട്ടുകള്‍ നിർമിക്കുവാന്‍ ബുദ്ധിമുട്ടും ചെലവുകൂടുതലും ഉണ്ട്. തട്ടുകള്‍ക്കുള്ള സാധനങ്ങള്‍ ആവർത്തിച്ചുപയോഗിക്കത്തക്കവച്ചം സംവിധാനം ചെയ്യുന്നത് സൗകര്യപ്രദമായിരിക്കും.
പരിസരസംയമം (Environmental Control)
വാസ്‌തുശില്‌പനിർമാണങ്ങള്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കനുയോജ്യമാകുന്നതിന് ശരിയായ സംരചനാരീതിപോലെതന്നെ ഗൗരവം അർഹിക്കുന്ന പ്രധാനമായ മറ്റു പല സംഗതികളുമുണ്ട്. നിർമാണവും പരിസരവുമായി ഇണക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുക; അടുത്തുള്ള മറ്റു നിർമാണങ്ങള്‍ തമ്മിൽ ചേർച്ചവരത്തക്കവിധത്തിൽ സംവിധാനം ചെയ്യുക; വേണ്ടത്ര വായുവും വെളിച്ചവും ലഭ്യമാക്കുക; പൊടി, പുക, അരോചകമായ ശബ്‌ദം, പ്രകമ്പനം തുടങ്ങിയവയിൽനിന്ന് സംരക്ഷിക്കുക; സംരചനയ്‌ക്കകത്തുള്ള ചൂട്, ശബ്‌ദം എന്നിവ നിയന്ത്രിക്കുക; ശുദ്ധജലം, ശുചീകരണം മുതലായ സൗകര്യങ്ങള്‍ ക്രമപ്പെടുത്തുക തുടങ്ങി പല ഘടകങ്ങളും അവയിൽ ഉള്‍പ്പെടുന്നു.
നഗരപരിസരസംയമം
നഗരസംവിധാനതത്ത്വങ്ങള്‍ക്കനുസരിച്ചുവേണം ഓരോ നിർമാണവും സംവിധാനം ചെയ്യാന്‍. നിർമാണത്തിന്റെ സ്ഥാനനിർണയനം ഏറ്റവും പ്രധാനമാണ്. നിർമാണംകൊണ്ട് ഉദ്ദേശിക്കുന്ന ഉപയോഗമാണ് ഇതിന്നാധാരം. ഉദാഹരണമായി ഒരു തൊഴിൽശാല സജ്ജീകരിക്കേണ്ടത് ഗതാഗതസൗകര്യം, വേണ്ടത്ര ജലം, വിദ്യുച്ഛക്തി, ഉച്ഛിഷ്‌ട മലിന പദാർഥങ്ങള്‍ മറവുചെയ്യുവാനുള്ള സൗകര്യം തുടങ്ങിയവ ഉള്ള സ്ഥലത്താണ്. അതേസമയം ശാന്തമായ പാർപ്പിടമേഖലകള്‍ക്കുള്ളിൽ വലിയ തൊഴിൽശാലകള്‍ നിർമിക്കുന്നതു ശരിയല്ല. അതിനാൽ ശാസ്‌ത്രീയമായി സംവിധാനം ചെയ്യുന്ന ഒരു നഗരത്തിൽ ഓരോ ഉപയോഗത്തിനും അതാതിനനുയോജ്യമായ സ്ഥലം പല ഭാഗങ്ങളിലായി ക്രമപ്പെടുത്തുന്നു. ഓരോ നിർമിതിക്കും ആവശ്യമായ വെളിച്ചവും വായുവും സൗക്രര്യപ്രദമായി ലഭിക്കത്തക്കവച്ചം നിർദിഷ്‌ടമായ തോതിൽ ചുറ്റും തുറസ്സായി സ്ഥലം ഒഴിച്ചിടേണ്ടതാവശ്യമാണ്. നിർമിതിയുടെ ഉയരവും വ്യാപ്‌തിയും അനുസരിച്ച് ഇത് ക്രമീകരിക്കപ്പെടുന്നു. പരിസരങ്ങള്‍ മലിനമാകാതെ ഇരിക്കത്തക്കവച്ചം ഓരോ നിർമിതിയിലും ശ്രദ്ധപതിഞ്ഞേ മതിയാവൂ.
ഗ്രാമപരിസരസംയമം (Rural environmental control)
നാഗരികപ്രശ്‌നങ്ങളും ഗ്രാമീണപരിസരങ്ങളും തമ്മിൽ പല വ്യത്യാസങ്ങളും ഉണ്ട്. നഗരത്തിൽ കൃത്രിമഭംഗിക്ക് പ്രാധാന്യം നല്‌കുമ്പോള്‍ ഗ്രാമങ്ങളിൽ അവ നിരുത്സാഹപ്പെടുത്തുകയും പ്രകൃതിഭംഗിക്ക് മുന്‍ഗണന നല്‌കുകയും ചെയ്യുന്നു. അതിനാൽ ഗ്രാമങ്ങളിലുള്ള നിർമാണങ്ങളിൽ പ്രകൃതിഭാവങ്ങളെ വികൃതമാക്കുന്ന സംവിധാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‌കുന്നത് ശരിയായിരിക്കയില്ല. ഉദാഹരണമായി കെട്ടിടം അവിടെ പടുത്തുയർത്തുമ്പോള്‍ ആ സ്ഥലത്തിന്റെ പ്രകൃതിഭംഗി നശിപ്പിക്കുകയായിരിക്കും ചെയ്യുക. മരങ്ങള്‍, ചെടികള്‍, പാറകള്‍, അരുവികള്‍ ആദിയായവയ്‌ക്ക് പ്രാമുഖ്യം നല്‌കി അവയോട് യോജിക്കത്തക്കവിധത്തിൽ മാത്രം നിർമാണം നടത്തുകയാണ് വേണ്ടത്.
താപസാഹചര്യനിയന്ത്രണം(Thermal environmental control)
മനുഷ്യശരീരം സ്ഥിരമായ താപനിലയോടുകൂടിയതും പരിസരങ്ങളുടെ താപനില, ഈർപ്പനില ആദിയായവയ്‌ക്കനുസരണമായി ചൂട് പകർന്നു കൊണ്ടിരിക്കുന്നതുമായ ഒരു വസ്‌തുവായി കരുതാം. ഭക്ഷണത്തിന്റെ ഓക്‌സീകരണത്തിൽ നിന്നും ലഭിക്കുന്ന ഊർജം ജോലിചെയ്യുന്നതിനും വ്യായാമത്തിനും മറ്റും ആവശ്യമുള്ള ഊർജമായും താപമായും മാറുന്നു. ശരീരത്തിന്റെ താപനില സ്ഥിരമായിരിക്കണമെങ്കിൽ മേല്‌പറഞ്ഞ പ്രകാരത്തിൽ ഉദ്‌ഭവിക്കുന്ന താപം പരിസരങ്ങളിലേക്കു പ്രവഹിക്കാതെ സാധ്യമല്ല. സുഗമമായും സുഖമായും ഈ പ്രക്രിയ ശരീരത്തിനു സാധിക്കുകയെന്നുള്ളതാണ് താപസാഹചര്യനിയന്ത്രണംകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കെട്ടിടം ഉപയോഗിക്കുന്ന ആളുകളുടെ സുഖത്തിനനുസരണമായ താപാവസ്ഥ സൃഷ്‌ടിക്കുന്നതിന് വാതാനുകൂലനം (air-conditioning), താപനം (heating) എന്നിവ പ്രയോജനപ്പെടുന്നു. സുഖാനുയോജ്യമായ വാതാനുകൂലനമാർഗം ക്രമപ്പെടുത്തുന്നതിന് വായുവിന്റെ താപനില (heat content), ഈർപ്പം (moisture content), ശുദ്ധി (purity), വിതരണം (distribution) എന്നിങ്ങനെ നാല് പ്രധാനസംഗതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. താപനില ഏതാണ്ട് 16മ്പഇ മുതൽ 24മ്പഇ വരെ ഉണ്ടാകണം. ഈർപ്പം, വായുഘടന എന്നിവ മെച്ചപ്പെട്ട നിലയിലുണ്ടായിരിക്കണം. ശുദ്ധവായു പ്രവേശിക്കുന്നതിന് അനുസരിച്ചാണ് ശുദ്ധി നിലനിൽക്കുന്നത്. സ്ഥലത്തിന്റെ ശീതോഷ്‌ണസ്ഥിതി, ഭൂമിശാസ്‌ത്രപരമായ കിടപ്പ്, അക്ഷാംശം, ഋതുഭേദങ്ങള്‍ എന്നിവയെ ആശ്രയിച്ച് വാതാനുകൂലനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. വാതാനുകൂലനമാർഗങ്ങളിലൂടെ ആവശ്യമനുസരിച്ച് തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്‌തതും ശുദ്ധിചെയ്‌തതും വേണ്ടത്ര ആർദ്രത ക്രമീകരിച്ചതുമായ വായു പ്രവഹിപ്പിക്കുകയെന്നുള്ളതാണ് ഇതിന്റെ മുഖ്യതത്ത്വം. പ്രവാഹം ക്രമീകരിക്കുന്നതിനുവേണ്ട വായുവിന്റെ അളവ് നിർണയിക്കേണ്ടത് പ്രധാനമായും കെട്ടിടത്തിനുള്ളിൽ ഉണ്ടാകാവുന്ന ചൂടിന്റെ അളവിനെ ആശ്രയിച്ചാണ്. കെട്ടിടത്തിനുള്ളിൽ ചൂടേറുന്നത് താഴെപറയുന്ന കാരണങ്ങളാലാണ്: a. ഭിത്തി, കൂര, ജനൽ, കതക് എന്നിവ വഴിയുള്ള താപവഹനം (conduction); b. സൗരോർജംമൂലം കെട്ടിടത്തിലേക്കുള്ള താപവികിരണം (solar radiation). ഗ്ലാസ് ഭാഗങ്ങള്‍വഴി കെട്ടിടത്തിനുള്ളിലേക്ക് നേരേ പ്രവഹിക്കുന്ന സൂര്യരശ്‌മി ഉള്ളിൽ ചൂട് പ്രസരിപ്പിക്കുന്നതുപോലെതന്നെ ഭിത്തികളിലും കൂരയിലും തട്ടുന്ന ചൂട് അവയുടെ പുറഭാഗം ചൂടാക്കുകയും അപ്രകാരമുണ്ടാകുന്ന ചൂട് ക്രമേണ ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. കെട്ടിടത്തിന്റെ ദിഗ്‌വിന്യാസം (orientation), മറ്റുകെട്ടിടങ്ങള്‍ മരങ്ങള്‍ എന്നിവകൊണ്ടുള്ള മറവ്, ഓരോ സമയത്ത് സൂര്യരശ്‌മി പതിക്കുന്ന ഭാഗങ്ങള്‍, ഋതുഭേദങ്ങള്‍, കാറ്റിന്റെ ശക്തി തുടങ്ങിയവയെ ആശ്രയിച്ചാണ് ചൂട് അനുഭവപ്പെടുന്നത്; c. ജനൽ, കതകുകള്‍, മറ്റുവിടവുകള്‍ എന്നിവയിൽ കൂടി വെളിയിൽനിന്നും ഉള്ളിലേക്ക് പ്രവഹിക്കുന്ന ചൂട്, വായുമൂലം വർധിക്കുന്ന താപം; d. മനുഷ്യശരീരത്തിൽനിന്നു ബഹിർഗമിക്കുന്നതാപം. ചെയ്യുന്ന പ്രവൃത്തി, കെട്ടിടത്തിനുള്ളിലെ താപനില, ആർദ്രത, വായുചലനം എന്നിവയെ ആശ്രയിച്ചാണ് ഇതിന്റെ അളവ്. e. കെട്ടിടത്തിനുള്ളിലെ വിളക്കുകളിലും യന്ത്രസംവിധാനങ്ങളിലും നിന്നുദ്‌ഭവിക്കുന്ന ചൂട്. മേല്‌പറഞ്ഞവയുടെ മൊത്തം അളവ്, അനുകൂലനം ചെയ്യപ്പെടുന്നതിന് മുമ്പും പിമ്പുമുള്ള വായുവിന്റെ താപാന്തരം (ഇത് ഒരു നിശ്ചിത അളവിൽ കൂടുവാന്‍ പാടില്ല) എന്നിവയെ ആധാരമാക്കിയാണ് മൊത്തമായി വായുവിന്റെ അളവ് നിർണയിക്കുന്നത്. താപസാഹചര്യനിയന്ത്രണത്തിൽ ശ്രദ്ധേയമായ വേറൊരു സംഗതി താപനിരോധനം ആണ്. ശീതകാലത്ത് താപനം നടത്തുമ്പോള്‍ ഇന്ധനച്ചെലവ് കുറയ്‌ക്കുന്നതിനും അതുപോലെതന്നെ ഉഷ്‌ണകാലങ്ങളിൽ വാതാനുകൂലനം നടത്തുവാനുള്ള ചെലവ് നിയന്ത്രിക്കുവാനും താപരോധനം പ്രയോജനപ്പെടുന്നു. താപരോധനത്തിനനുയോജ്യമായ നിർമാണവസ്‌തു തിരഞ്ഞെടുത്ത് വേണ്ടവിധത്തിൽ സജ്ജീകരിക്കുകയാണ് ചെയ്യുന്നത്. ഇഷ്‌ടിക കൊണ്ടുള്ള ഇരട്ട ഭിത്തികള്‍ (ഇടയ്‌ക്ക് വായു തങ്ങിനില്‌ക്കുന്നവ) വളരെ പ്രയോജനകരമാണ്. ഭിത്തികളിൽ ഗ്ലാസ്സുകളുടെ വിസ്‌താരം കുറയ്‌ക്കുന്നതും പുറത്തുപുറംചേർത്ത് ഇരട്ടജനലുകള്‍ നിർമിക്കുന്നതും താപരോധനത്തിന് വളരെ സഹായകമാണ്. കോർക്ക് (cork), പ്രത്യേകതരം താപരോധനസ്വഭാവമുള്ള ഇഷ്‌ടിക, സെല്ലുലാർ കോണ്‍ക്രീറ്റ് (cellular concrete), ഫൈബർ ബോർഡ് (fiber board), ഗ്ലാസ് സിൽക്ക് (glass silk), തടി, പ്രത്യേകതരം ഷീറ്റുകള്‍ തുടങ്ങിയവകൊണ്ട് ഭിത്തികളെയും കൂരയെയും ആവരണം ചെയ്‌ത് താപരോധനം നടത്താവുന്നതാണ്. വാതാനുകൂലനം സാധാരണയായി രണ്ടു രീതിയിലാണ് സാധിക്കാറുള്ളത്: ഒന്നാമത്തേത് വലിയ കെട്ടിടങ്ങള്‍ക്ക് സജ്ജീകരിക്കുന്ന മൊത്തമായ വാതാനുകൂലനരീതിയാണ്; ഈ രീതിക്ക് പ്രത്യേകമായി ഒരു യന്ത്രമുറിയും അതിൽനിന്നും കെട്ടിടത്തിന്റെ എല്ലാഭാഗത്തേക്കും പ്രണാളിനികളും (conduits) ഘടിപ്പിക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ സംവിധാനത്തിൽ തന്നെ ഈ ആവശ്യവും പരിഗണിക്കുന്നത് വളരെ സൗകര്യപ്രദമാണ്. രണ്ടാമത്തെ രീതിയിൽ ഓരോ മുറിയിലും പ്രത്യേകമായി ഒന്നോ അതിലധികമോ വാതാനുകൂലനയന്ത്രം (unit air-conditioners) ഘെടിപ്പിക്കുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങളിൽമാത്രം വാതാനുകൂലനം നടത്തേണ്ടതുണ്ടെങ്കിൽ രണ്ടാമത്തെ രീതിയായിരിക്കും സൗകര്യപ്രദം. രണ്ടു രീതിയിലും വായു ശുദ്ധമാക്കുന്നതിനും വേണ്ടതോതിൽ ഈർപ്പം പ്രദാനം ചെയ്യുന്നതിനും തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നതിനുമുള്ള സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. മൊത്തമായ വാതാനുകൂലനരീതയിൽ കെട്ടിടത്തിനുള്ളിൽ പ്രവഹിക്കേണ്ട വായുവിന്റെ ഒരു ചെറിയ ഭാഗം മാത്രം വെളിയിൽനിന്നും സ്വീകരിക്കുകയും ഭൂരിഭാഗവും ഉപയോഗിച്ച വായു തന്നെ വീണ്ടും അനുകൂലനം നടത്തി പ്രവഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുമൂലം വാതാനുകൂലനത്തിനുള്ള ചെലവ് വളരെ കുറയുന്നതിന് ഇടയാകുന്നു.
വാതാനുകൂലനം നടത്തേണ്ട സംരചനകളിൽ താഴെപറയുന്ന സംഗതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്: a. കെട്ടിടത്തിന്റെ ഭിത്തികള്‍, കൂര, ജനൽ, വാതിൽ എന്നിവവഴി ചൂടുനിർവഹണം ഏറ്റവും കുറയത്തക്കവിധത്തിൽ സജ്ജീകരിക്കുക, ഉഷ്‌ണരാജ്യങ്ങളിൽ സൂര്യരശ്‌മികള്‍ കച്ചാടിജനലുകള്‍വഴി അകത്തുപ്രവേശിച്ച് കെട്ടിടങ്ങളുടെ ഉള്‍വശം അമിതമായി ചൂടാകാത്തവിധത്തിൽ അവയ്‌ക്കു തണൽകൊടുക്കുവാന്‍ ശ്രദ്ധിക്കുക. (തണൽമരങ്ങള്‍, ഷെയിഡുകള്‍, ലൂവർസ് തുടങ്ങിയവ കൊണ്ട് ഇത് സാധിക്കാവുന്നതാണ്), അതുപോലതന്നെ തണുപ്പുരാജ്യങ്ങളിൽ വെയിൽ അകത്തുപ്രവേശിക്കത്തക്കവച്ചം കെട്ടിടം സംവിധാനം ചെയ്യുക; b. വാതിലുകളും മറ്റു ദ്വാരങ്ങളും വെളിയിൽനിന്നും ചൂടുള്ള വായു അകത്തേക്ക് പ്രവഹിക്കാതിരിക്കത്തക്കവച്ചം സജ്ജീകരിക്കുക. ചില പ്രത്യേക വ്യവസായശാലകളുടെ പ്രവർത്തനത്തിനനുയോജ്യമായും പല വസ്‌തുക്കളും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കുന്നതിനായ വേണ്ടതരത്തിൽ താപം, ഈർപ്പം ഇവ ക്രമീകരിക്കുന്നതിനും വാതാനുകൂലനം പ്രയോജനപ്പെടുന്നു. ആധുനിക നഗരങ്ങളിലനുഭവപ്പെടുന്ന പൊടി, പുക, നിരത്തുകളിൽനിന്നുള്ള വാഹനങ്ങളുടെ ശബ്‌ദം എന്നിവ മൂലം പല കെട്ടിടങ്ങളുടെയും ജനലുകള്‍ തുറന്നിടുന്നതിന് സാധിക്കാത്തതിനാലും കൃത്രിമമായ വായുസഞ്ചാരം (ventilation) ആവശ്യമായി വരുന്നു.
ശബ്‌ദനിയന്ത്രണം(Acoustic Control)
സുഗമമായ ശ്രവണസൗകര്യം ഏർപ്പെടുത്തുകയെന്നുള്ളത് വാസ്‌തുശില്‌പനിർമാണത്തിൽ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ്. പ്രത്യേകിച്ചും ആഡിറ്റോറിയം, സിനിമാശാല, നാടകശാല, പ്രസംഗവേദികള്‍, പഠനശാല എന്നീ നിർമിതികളുടെ കാര്യത്തിൽ ഇതു വളരെ ഗൗരവമേറിയ ഒരു പ്രശ്‌നമായിത്തീരുന്നു. അകത്തുദ്‌ഭവിക്കുന്ന ശബ്‌ദം ഭംഗിയായും വ്യക്തമായും ഹാളിന്റെ എല്ലാഭാഗത്തും കോള്‍ക്കുവാനുള്ള സജ്ജീകരണമാണ് ആവശ്യം. ശബ്‌ദം മർദതരംഗങ്ങളായിട്ടാണ് പ്രസരിക്കുന്നത്. മുറിയിലെ ഭിത്തികളിലും തട്ടുകളിലും പതിച്ച് പ്രതിഫലിച്ച് ക്രമേണ ഈ ശബ്‌ദതരംഗങ്ങളുടെ ശക്തി കുറയുന്നു. നേരിട്ടുള്ള ശബ്‌ദവും പ്രതിഫലിച്ചുവരുന്ന ശബ്‌ദവും ചേർന്നതാണ് നാം കേള്‍ക്കുന്ന ശബ്‌ദം.
മുറി ചെറുതായിരുന്നാൽ പ്രതിഫലിച്ചുവരുന്ന ശബ്‌ദവീചികള്‍ ആദ്യവീചികളുമായി തൊട്ടുചേർന്ന് വരുന്നതിനാൽ ശബ്‌ദം വ്യക്തമായി കേള്‍ക്കുന്നതിന് തടസ്സമുണ്ടാകുന്നു. എന്നാൽ പ്രതിഫലിച്ചുവരുന്ന വീചികള്‍ വൈകിയാണ് ശ്രവണേന്ദ്രിയങ്ങളിൽ എത്തുന്നതെങ്കിൽ പ്രതിധ്വനിമൂലം കേള്‍വി സ്‌ഫുടമാകാതെ പോകുന്നു. പ്രതിഫലിച്ചുവരുന്ന ശബ്‌ദം ഒരു നിശ്ചിതമാത്രയിൽ കുറയാന്‍ വേണ്ടസമയത്തിന് പ്രതിപതനസമയം (reverborative time) എന്നു പറയും. പ്രതിപതനസമയം കൂടുന്തോറും ശബ്‌ദസ്‌ഫുടത കുറഞ്ഞുവരുന്നു. ഏതാണ്ട് 15 മീറ്ററിൽ കൂടുതൽ നീളമുള്ള ഹാളുകളിൽ ശബ്‌ദപ്രതിപതനം വൈകുന്നതുമൂലം സ്‌ഫുടത നഷ്‌ടപ്പെടുന്നതായി കാണാം. ശബ്‌ദവീചികളെ വേണ്ടത്ര ആഗിരണം ചെയ്യുവാന്‍ സാധിക്കുന്നവിധത്തിൽ ഹാള്‍ സജ്ജീകരിച്ചാൽ പ്രതിപതനസമയം കുറയ്‌ക്കുന്നതിന് സാധിക്കും. അകസാമാനങ്ങള്‍, ഹാളിൽ ഇരിക്കുന്ന ആളുകള്‍ ഇവയെല്ലാം ശബ്‌ദം ആഗിരണം ചെയ്യുമെങ്കിലും പ്രധാനമായും ഭിത്തികള്‍, മച്ച്, തറ എന്നിവയ്‌ക്കുപയോഗിക്കുന്ന നിർമാണവസ്‌തുക്കളെ ആശ്രയിച്ചാണ് ഒരു ഹാളിലെ ശബ്‌ദസ്‌ഫുടത ക്രമീകരിക്കുവാന്‍ സാധിക്കുന്നത്. ഒരു ഹാള്‍തന്നെ പ്രഭാഷണത്തിനും പാട്ടുകച്ചേരിക്കുമായി ഉപയോഗിക്കുമ്പോള്‍ പ്രതിപതനസമയത്തിൽ ചെറിയ വ്യത്യാസം വരുത്തേണ്ടതാവശ്യമാണ്; കാരണം ഗാനങ്ങള്‍ ശ്രവിക്കുന്നതിന് പ്രഭാഷണത്തെക്കാള്‍ പ്രതിപതനസമയം അല്‌പം കൂടിയിരിക്കുകയാണ് നല്ലത്. ഒരു ഹാള്‍തന്നെ ഇപ്രകാരം പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പ്രതിപതനസമയം കുറയ്‌ക്കേണ്ട പരിതഃസ്ഥിതിയിൽ നല്ല തിരശ്ശീലകള്‍ ഉപയോഗിച്ച് ശബ്‌ദം ആഗിരണം ചെയ്യുവാന്‍ കുറെയെല്ലാം സാധിക്കുന്നതാണ്. പള്‍പ്പ് ബോർഡുകള്‍ (pulp boards), ക്വെിൽറ്റ് (quilt), പ്ലൈവുഡ്, ചെറിയദ്വാരങ്ങളുള്ള ഷീറ്റുകള്‍ (perforated sheets) മുതലായവകൊണ്ട് ഭിത്തികള്‍ക്കും മച്ചുകള്‍ക്കും പുറത്ത് പാളികള്‍ (lining)കൊടുക്കുക, തറയിൽ നല്ല കനമുള്ള പരവതാനി വിരിക്കുക മുതലായവയാണ് ശബ്‌ദാഗിരണത്തിന് സഹായകരമായ മറ്റു മാർഗങ്ങള്‍. ഹാളുകളിൽ ശബ്‌ദം പുറപ്പെടുന്നസ്ഥാനത്തിനടുത്ത് ശബ്‌ദപ്രതിഫലനത്തിനുള്ള സൗകര്യവും ആവശ്യമാണ്. ശരിയായ വിധത്തിലുള്ള സംവിധാനം പ്രതിഫലിച്ചുവരുന്ന ശബ്‌ദവും നേരിട്ടുകിട്ടുന്ന ശബ്‌ദവും ചേർന്ന് ശബ്‌ദം സ്‌ഫുടമാകുവാന്‍ സഹായകരമാകുന്നു. ഉദാഹരണമായി പ്രതിഫലനശക്തിയുള്ള ഒരു മറ ഒരു പരാബൊള(parabola)യുടെ ആകൃതിയിൽ ചമച്ച് അതിന്റെ കേന്ദ്രസ്ഥാനത്തു (focus) നെിന്ന് ഒരാള്‍ പ്രഭാഷണം നടത്തുന്നുവെങ്കിൽ മറയിൽതട്ടുന്ന ശബ്‌ദവീചികളെല്ലാം സമാന്തരമായി മുന്നോട്ടുപോകാനും അവ നേരിട്ട് മുന്നോട്ടു പോകുന്ന വീചികളുമായിചേർന്ന് ശബ്‌ദം ഉച്ചമായി എല്ലാഭാഗത്തും ലഭ്യമാക്കുന്നതിനും സഹായിക്കുന്നു. ഗാനമേളയും മറ്റും നടത്തേണ്ട സ്റ്റേജിനുപുറകിൽ മേല്‌പറഞ്ഞതിന് പകരമായി നിരപ്പായ ഒരു മറ പ്രതിഫലനശക്തിയുള്ള വസ്‌തുകൊണ്ട് (മിനുസമുള്ള തടി, മാർബിള്‍, മിനുസമുള്ള ഭിത്തി) നിർമിക്കുകയാണ് വേണ്ടത്. ഒരു കെട്ടിടത്തിന്റെ ഒരു മുറിയിലുണ്ടാകുന്ന ശബ്‌ദം മറ്റു മുറികളിലേക്ക് വ്യാപിക്കാതിരിക്കേണ്ടതും ചിലപ്പോള്‍ ആവശ്യമാകുന്നു. ഭിത്തികളുടെ കനം കൂട്ടുക, വായു അകത്തുനില്‌ക്കത്തക്കവച്ചം ഇരട്ടഭിത്തികള്‍ പണിയുക തുടങ്ങിയ മാർഗങ്ങള്‍ ഇതിനു സ്വീകരിക്കുന്നു. ഇരട്ടഭിത്തികള്‍ക്കുള്ളിലുള്ള സ്ഥലം വളരെ കൂടതലാണെങ്കിൽ എന്തെങ്കിലും ശബ്‌ദരോധകവസ്‌തു അതിൽ നിറയ്‌ക്കുന്നത് നന്നായിരിക്കും. ഇടവിട്ട് വേർപെടുത്തിയിരിക്കുന്ന നിർമാണരീതി ശബ്‌ദകവചനത്തിന് വളരെ ഉപകാരപ്രദമാണ്. സാന്ദ്രതയും (density) ഇലാസ്‌തികതയും (elasticity) ഉള്ള വ്യത്യസ്‌തമായതരം വസ്‌തുക്കള്‍ ഉപയോഗിച്ച് ഭിത്തികള്‍ നിർമിക്കുക എന്നതും ഒരു പ്രതിവിധിയാണ്. ശബ്‌ദവീചികള്‍ ഇപ്രകാരമുള്ള ഒരു വസ്‌തുവിൽനിന്നും അടുത്തതിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ ഒരു വലിയ പങ്ക് ആഗിരണം ചെയ്യപ്പെടുന്നു. ഉദാഹരണമായി രണ്ട് തടിഭിത്തികള്‍ക്കിടയ്‌ക്ക് ഫെൽറ്റ് (felt)നേിറയ്‌ക്കുകയാണെങ്കിൽ ശബ്‌ദം മറുവശത്തേക്കു കടക്കുകയില്ല. മുറിക്കുള്ള കതകും ജനലും ഇരട്ടയായി പണിഞ്ഞ് ശബ്‌ദകവചനത്തിനനുയോജ്യമായ വസ്‌തുക്കള്‍കൊണ്ട് പൊതിഞ്ഞ് ഈ ആവശ്യം നിറവേറ്റാം.
പ്രകാശനിയന്ത്രണം (Luminous Environmental Control)
കെട്ടിടങ്ങളിൽ ഓരോ ആവശ്യമനുസരിച്ച് പ്രകാശം ലഭിക്കേണ്ടതാണ്. കച്ചുകളിൽതട്ടുന്ന പ്രകാശം ആവശ്യാനുസരണം ക്രമീകരിക്കത്തക്കവച്ചമാണ് അവയുടെ ഘടന. അസുഖം അനുഭവപ്പെടാതെ കച്ചുകള്‍ക്കു താങ്ങാന്‍ സാധിക്കുന്ന ഏറ്റവും കൂടുതലായ തേജസ്സ് അവയ്‌ക്കു കാണാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തേജസ്സിന്റെ 10,00,00,00,00,000 മടങ്ങാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. വസ്‌തുക്കളുടെ ശരിയായ പ്രതിഛായ സുഗമമായി കാണുന്നതിന് ആവശ്യമായതരത്തിൽ പ്രകാശം ക്രമീകരിക്കുകയാണ് വേണ്ടത്. കച്ചുകളുടെ കാഴ്‌ചശക്തികൂടാതെ വസ്‌തുവിന്റെ വലുപ്പം, ഉപരിതലതിളക്കം (brightness), വൈസ്‌തുവും പരിസരവുമായുള്ള അന്തരം (contrast) കോണുന്നതിനുള്ള സമയം ആദിയായവയേയും ആശ്രയിച്ചാണ് കാഴ്‌ചകിട്ടുന്നത്. വസ്‌തു വലുതും കാഴ്‌ചസമയം ദീർഘവുമെങ്കിൽ താരതമ്യേന ചെറിയ പ്രകാശശക്തികൊണ്ട് കാഴ്‌ച സുഗമമാകുന്നു. വളരെ സൂക്ഷ്‌മമായ വസ്‌തുക്കള്‍ നിരീക്ഷിക്കുന്ന ശ്രമകരമായ ജോലികള്‍ക്ക് കൂടുതലായി പ്രകാശം ആവശ്യമാണ്. കാഴ്‌ചവസ്‌തുവിന്റെ ഉപരിതലതിളക്കം ആശ്രയിച്ചും കാഴ്‌ചയിൽ ഏറ്റക്കുറവുകളുണ്ടാകുന്നു. ഒരു ഇരുണ്ട വസ്‌തു കാണുന്നതിന് പ്രതിഫലനശക്തികൂടിയ (high reflecting power) വസ്‌തു കാണുന്നതിലും അധികം പ്രകാശം ആവശ്യമാണ്. ഉപരിതലത്തിളക്കം അധികമാകുമ്പോഴുണ്ടാകുന്ന അതിദീപ്‌തി (glare) കച്ചുകളെ വേദനിപ്പിക്കുന്നു. അതിയായ പ്രകാശശക്തി ഉറവിടവും പശ്ചാത്തലവുമായുള്ള പ്രകാശനശക്തിയിലുള്ള അമിതമായ അന്തരം, കച്ചിന്റെ കാഴ്‌ചമണ്ഡലത്തിനുള്ളിൽ പ്രകാശ ഉറവിടം സ്ഥിതിചെയ്യൽ, കച്ചുകളിൽ പ്രവേശിക്കുന്ന മൊത്തം പ്രകാശ രശ്‌മിയുടെ അളവിന്റെ ആധിക്യം എന്നിവമൂലം ഇതു സംഭവിക്കുന്നു. അതിദീപ്‌തി കച്ചുകള്‍ക്ക് വളരെ ഉപദ്രവകരമാകയാൽ പ്രകാശസംയമത്തിൽ ഈ സംഗതി പ്രത്യേകം കണക്കിലെടുക്കണം. താഴെപറയുന്ന സംഗതികള്‍ ഈ അവസരത്തിൽ ശ്രദ്ധേയമാണ്: മ. ഒരു മുറിയുടെയോ പ്രകാശിപ്പിക്കേണ്ട സ്ഥലത്തിന്റെയോ വിസ്‌തീർണത്തിനോട് ആനുപാതികമായി പ്രകാശശക്തി കൂട്ടേണ്ടതില്ല. വിസ്‌തീർണത്തിന്റെ വർഗമൂല(square root)ത്തിന് ആനുപാതികമായിമാത്രം പ്രകാശശക്തി ക്രമീകരിക്കുന്നതാണ് ഉത്തമം. യ. ഒരു മുറിയിലുള്ള പ്രകാശം പത്തിരട്ടി വർധിപ്പിക്കുന്നതിന് പ്രകാശശക്തി ഏതാണ്ട് ഇരട്ടിച്ചാൽ മതിയാകുമെന്നുള്ള വസ്‌തുത ഓർത്തിരിക്കേണ്ടതുണ്ട്. ര. ഒരു വിളക്കുവയ്‌ക്കുന്ന ഉയരം ഇരട്ടിപ്പിച്ചാൽ പ്രകാശശക്തി ഏതാണ്ട് മൂന്നിരട്ടിവരെ വർധിപ്പിക്കുന്നതിൽ തെറ്റില്ല. റ. അടുത്തടുത്ത രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള ഉപരിതലത്തിളക്കത്തിന്റെ അനുപാതം (brightness ratio) പത്തിലൊന്നിൽകൂടാതെ ഒതുക്കിനിർത്തുന്നത് നന്നായിരിക്കും. ല. പ്രകാശ ഉറവിടത്തിൽനിന്നും നേരിട്ട് കച്ചിൽ പതിക്കുന്ന പ്രകാശം, കാഴ്‌ചവസ്‌തുവിൽനിന്നുമുള്ള പ്രകാശത്തെക്കാള്‍ എപ്പോഴും കുറവായിരിക്കണം.
പ്രകാശോർജ(luminous energy)ത്തിന്റെ പ്രവഹനനിരക്കിന് ജ്യോതിഫ്‌ളക്‌സ് (light flux) എന്നു പറയുന്നു; ഇതിന്റെ മാത്ര ലൂമന്‍ (lumen) ആണ്. ഒരു വാട്ട് (watt) ഊേർജം, 555ത109 മീറ്റർ തരംഗദൈർഘ്യ(wave length)ത്തിൽ പ്രസരിക്കുകയാണെങ്കിൽ, 675 ലൂമന്‍ പ്രകാശം ലഭിക്കുന്നതാണ്. ഒരു വാട്ട് ഊർജത്തിൽനിന്നും പ്രവഹിപ്പിക്കുവാന്‍ സാധിക്കുന്ന ലൂമന്‍ അളവ് ആധാരമാക്കിയാണ് വിളക്കുകളുടെ പ്രകാശനശക്തി താരതമ്യപ്പെടുത്തുന്നത്. 60 വാട്ട് ശക്തിയുള്ള സാധാരണ വൈദ്യുതവിളക്കി(60 watt filament lamp)നുള്ള പ്രകാശം ഏതാണ്ട് 660 ലൂമന്‍ മാത്രമാണ്.
ദീപ്‌തി(illumination)യുടെ അളവ് ലക്‌സ് (lux) ആണ്. ഒരു ലൂമന്‍ ഒരു ചതുരശ്രമീറ്റർ വിസ്‌താരത്തിൽ പതിക്കുമ്പോളുണ്ടാകുന്ന ദീപ്‌തിയാണ് ഇത്. കാഴ്‌ചവസ്‌തുവിന്റെ സ്വഭാവം, സൂക്ഷ്‌മത, കാഴ്‌ചസമയം മുതലായവയെ ആശ്രയിച്ച് ദീപ്‌തി നിയന്ത്രിക്കേണ്ടതാവശ്യമാണ്. വളരെ സൂക്ഷ്‌മവും അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നതുമായ വസ്‌തുക്കള്‍ ഉള്‍പ്പെട്ട ജോലികള്‍ക്ക് ഏതാണ്ട് 10,000 ലക്‌സിനടുത്ത് ദീപ്‌തിയാവശ്യമാണ്. ഇതിന് പ്രത്യേക പ്രകാശസജ്ജീകരണങ്ങള്‍ വേണം. വസ്‌തു ചലിക്കുന്നില്ലെങ്കിൽ മേല്‌പറഞ്ഞതരം ജോലിക്ക് 1,000 മുതൽ 5,000 വരെ ലക്‌സ് മതിയാവുന്നതാണ്. സാധാരണവ്യവസായവാണിജ്യശാലകളിൽ 500 മുതൽ 1,000 വരെ ലക്‌സ് ആവശ്യമാണ്. വിശ്രമോല്ലാസപ്രവർത്തനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ക്കുള്ളിൽ 100 മുതൽ 500 വരെ ലക്‌സ് മതിയാകും. സാധാരണ വലുപ്പമുള്ള വസ്‌തുക്കള്‍ കാണുന്നതിനും അവയുടെ സ്വഭാവം നിരീക്ഷിക്കുന്നതിനും 50 മുതൽ 200 വരെ ലക്‌സ് ആവശ്യമാണ്. കെട്ടിടത്തിലുള്ള ഇടനാഴികള്‍ (ഒരേ നിരപ്പിലുള്ളതാണെങ്കിൽ) പ്രകാശിപ്പിക്കുന്നതിന് ഏതാണ്ട് 50 ലക്‌സ് മതിയാകും. മേല്‌പറഞ്ഞവയിൽനിന്നും പലതരത്തിലുള്ള വസ്‌തുക്കള്‍ കാണുന്നതിനുള്ള ദീപ്‌തിമാത്രയെപ്പറ്റി സാമാന്യധാരണ ലഭിക്കുമെങ്കിലും ഓരോ പ്രത്യേക ആവശ്യത്തിനനുസരിച്ച് പരീക്ഷണങ്ങള്‍വഴിയായി ദീപ്‌തിമാത്ര നിർണയിക്കേണ്ടതുണ്ട്.
പ്രകാശത്തിന്റെ പ്രധാന ഉറവിടം സൂര്യനാണ്. വിരസിതപ്രകാശം (diffused light) ആേണ് സൂര്യനിൽനിന്നും നേരിട്ടുവന്നു തട്ടുന്ന പ്രകാശരശ്‌മിയെക്കാള്‍ ഉപയോഗപ്രദം. കെട്ടിടത്തിന്റെ സംവിധാനരീതികൊണ്ട് ഇത് വേണ്ടവിധത്തിൽ ക്രമീകരിക്കുവാന്‍ സാധിക്കും. സൂര്യരശ്‌മികള്‍ നേരിട്ടു പ്രവേശിക്കാതിരിക്കേണ്ട മുറികളുടെ കിടപ്പ് (Orientation) അതനുസരിച്ച് സജ്ജീകരിക്കുക, ജനലുകള്‍ക്ക് ഷെയിഡ് (Shade), ലൂവർ (louvre) എന്നിവ നേരേയും ചരിഞ്ഞും ആവശ്യാനുസരണം ക്രമീകരിക്കുക, മരങ്ങള്‍ നട്ടുപിടിപ്പിച്ച് തണൽ കൊടുക്കുക എന്നീ മാർഗങ്ങള്‍ ഇതിന് സ്വീകരിക്കാവുന്നതാണ്.
സൂര്യരശ്‌മി ലഭ്യമല്ലാത്ത സന്ദർഭത്തിൽ മെഴുകുതിരി, എച്ചവിളക്കുകള്‍, വൈദ്യുതിമൂലം ചൂടാകുന്ന തിരികള്‍ (filaments), രെസബാഷ്‌പം (mercury vapour), നിയോണ്‍ (neon) തുടങ്ങിയവ കൊണ്ടുള്ള വിളക്കുകള്‍ എന്നിവ ഉപയോഗിച്ചു പ്രകാശസംയമം സാധിക്കുന്നു. വിളക്കുകളുടെ സ്ഥാനവും ആകൃതിയും സംരചനയുടെ നിർമാണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധാപൂർവമായ സംവിധാനം, ഒരു ശില്‌പത്തിന്റെ മാറ്റ് വളരെയധികം വർധിപ്പിക്കുന്നതിനുപകരിക്കുന്നതുപോലെതന്നെ വേണ്ടത്ര ആലോചനയില്ലാത്ത സംവിധാനം അതിനെ അലങ്കോലപ്പെടുത്തുകയും ചെയ്യും.
ജലവിതരണവും ശുചിത്വപാലനവും(Water supply and Sanitary control)
സുഖജീവിതത്തിന് ശുദ്ധജലം കെട്ടിടത്തിൽ ലഭിക്കേണ്ടതുണ്ട്. നിർമാണത്തിൽ ഇതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.
a. ജലവിതരണഏർപ്പാടുള്ള സ്ഥലങ്ങളിൽ തെരുവുകളിലെ ജലവിതരണക്കുഴലുകളിൽനിന്നും കെട്ടിടത്തിന്റെ പരിസരത്തിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ജലമാപനയന്ത്രം (water meter) വഴിയായി ജലം കെട്ടിടത്തിൽ വേണ്ടസ്ഥലങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ടാപ്പുകളിലേക്ക് പ്രവഹിപ്പിക്കുകയാണ് ചെയ്യുന്നത്. നിവൃത്തിയുള്ളിടത്തോളം ജലസംഭരണികള്‍ കെട്ടിടത്തിൽ നിർമിച്ച് ജലം അതിൽ ശേഖരിച്ച് ഉപയോഗിക്കുന്നത് നന്നായിരിക്കും; കുടിക്കുവാനും പാകംചെയ്യുവാനുമായി വെള്ളം പിടിക്കുന്ന ടാപ്പുകളിലേക്ക് പ്രധാന പൈപ്പിൽനിന്നും നേരിട്ട് ജലം എടുക്കുന്നത് അഭികാമ്യമാണ്. കക്കൂസിലേക്കുള്ള ജലം ശേഖരിക്കുന്നത് നിർബന്ധമായും ഒരു പ്രത്യേക സംഭരണിയിൽകൂടി തന്നെയായിരിക്കണം. മറ്റുപയോഗത്തിനുള്ള ജലം മലിനമാകാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കുടിക്കുന്നതിനും കക്കൂസിലെ ആവശ്യത്തിനും ഒഴിച്ചുള്ള മറ്റെല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട വെള്ളം ചിലപ്പോള്‍ വേറെയൊരു സംഭരണിയിൽ ശേഖരിച്ച് ഉപയോഗിക്കുന്നു. പട്ടണത്തിലെ ജലവിതരണം പൊടുന്നനവേ തടസ്സപ്പെട്ടാൽ കുറെ സമയത്തേക്കുവേണ്ടജലം ഇങ്ങനെ സംഭരിക്കുവാന്‍ സാധിക്കുമെന്നത് ഇതിന്റെ ഒരു മെച്ചമാണ്. b. ജലവിതരണത്തിനുള്ള കുഴലുകളും ഉപകരണങ്ങളും എപ്പോഴും നല്ല മാതൃകയിലുള്ളതായിരിക്കുവാന്‍ ശ്രദ്ധിക്കണം; അല്ലെങ്കിൽ തുടരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. c. കക്കൂസിലേക്കുള്ള ഫ്‌ളഷിങ് സിസ്റ്റേണ്‍ (flushing cistern) ടാപ്പുകള്‍, കുളിക്കുവാനുള്ള ഷവറുകള്‍ (shower), സിങ്കുകള്‍ മുതലായവയുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. d. കുളിമുറികളുടെ സ്ഥാനനിർണയനം ശരിയായി നടത്തിയാൽ ജലവിതരണത്തിനും ജലനിർഗമനത്തിനും ഉള്ള ചെലവ് വളരെ ലഘൂകരിക്കുവാന്‍ സാധിക്കും. കെട്ടിടത്തിലെ ജലനിർഗമനശുചീകരണസൗകര്യങ്ങള്‍ വളരെ ആലോചനാപൂർവം ക്രമീകരിക്കേണ്ടതുണ്ട്. മലിനജലം ശരിയായി ഒഴുക്കിക്കളഞ്ഞില്ലെങ്കിൽ അത് ദുസ്സഹമായ ദുർഗന്ധം പരത്തി ആരോഗ്യത്തിന് ഹാനിയുളവാക്കും. താഴെപ്പറയുന്ന സംഗതികളും വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്. e. ജലനിർഗമനക്കുഴലുകള്‍ വേണ്ടവിധത്തിലുള്ള ചരിവിൽ (slope) ക്രമപ്പെടുത്തണം; കൂടുതൽ ചരിവുണ്ടെങ്കിൽ ജലത്തിന്റെ ഗതിവേഗം മൂലം ഖരപദാർഥങ്ങള്‍ ശേഖരിക്കപ്പെടും. ചരിവ് വളരെ കുറവാണെങ്കിൽ മലിനജലം വളരെ സാവധാനത്തിൽ മാത്രം ഒഴുകുകയും അതുമൂലം കുഴലുകളിൽ മാർഗതടസ്സമുണ്ടാകുകയും ചെയ്യും. 10 സെ.മീ. വ്യാസമുള്ള കുഴലുകള്‍ ഏതാണ്ട് 40-ന് ഒന്ന് എന്ന ചരിവിലും 15 സെ.മീ. കുഴലുകള്‍ 60-ന് ഒന്ന് എന്ന ചരിവിലും 22 സെ.മീ. കുഴലുകള്‍ 90-ന് ഒന്ന് എന്ന ചരിവിലും ക്രമപ്പെടുത്തുന്നത് നന്നായിരിക്കും; f. കുഴലുകള്‍ കേടുവരാതിരിക്കത്തക്കവച്ചം വേണ്ടത്ര താഴ്‌ത്തിയിരിക്കണം; g. കുഴലുകള്‍ ഒരു കാലത്തും ചോർച്ച വരാതിരിക്കത്തക്കവച്ചം ശരിയായി ചേർത്തിരിക്കണം; h. കുഴലുകളിൽ മറ്റു ഭാരം വരാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം; i. ശുചീകരണോപകരണങ്ങള്‍ (sanitary fittings) നെിർഗമനമാർഗവുമായി യോജിപ്പിക്കുന്നത് എപ്പോഴും വെള്ളം നിറഞ്ഞിരിക്കുന്ന (water seal) 'U' ആകൃതിയിലുള്ള കുഴൽവഴിയായിരിക്കണം. ഈ കുഴൽക്കുടുക്കിൽ വെള്ളം എപ്പോഴും നില്‌ക്കുന്നതിനാൽ മുറികള്‍ക്കുള്ളിൽ ദുർഗന്ധം പരക്കാതെയിരിക്കുന്നതിന് സഹായിക്കുന്നു. കുളിമുറികളിൽനിന്നും വാഷ്‌ബേസിനുകളിൽ (wash basin) നിന്നും മറ്റുമുള്ള ജലം സാധാരണയായി ഗള്ളിട്രാപ്പ് (gulley trap) എന്നു പേരുള്ള ഒരു ഉപകരണംവഴിയാണ് നിർഗമനമാർഗത്തിലേക്ക് ഒഴുക്കിവിടേണ്ടത്; j. ജലനിർഗമനമാർഗങ്ങള്‍ ഋജുവായി നിർമിക്കേണ്ടതിനാൽ കെട്ടിടത്തിന്റെ പരിസരങ്ങളുടെ കിടപ്പിനനുസരണമായി അതിന്റെ ദിശ (direction) മാറ്റേണ്ടതായുണ്ട്; അങ്ങനെ വരുമ്പോള്‍ ഒരു പരിശോധനസ്ഥലം (inspection chamber)നിർമിക്കേണ്ടതാവശ്യമാണ്. ഒന്നിലധികം മാർഗങ്ങള്‍ യോജിപ്പിക്കേണ്ടതായിവരുമ്പോഴും ഇത് ആവശ്യമാണ്; k. ജലനിർഗമനമാർഗങ്ങള്‍ക്ക് ശരിയായ വായു സഞ്ചാരസൗകര്യം (ventilation) കൊടുത്തിരിക്കണം. ഏറ്റവും ഉയർന്നഭാഗത്ത് ഇതിനായി ഒരു കുഴൽ (vent pipe) ആവശ്യമാണ്. അടുത്തുള്ള ജനലുകള്‍ക്ക് ഒരു മീറ്റർ മുകളിലായി ഇത് ഉയർന്നിരിക്കണം. പക്ഷികള്‍ കൂടുകെട്ടാതിരിക്കുന്നതിനും വെളിയിൽനിന്നും മറ്റു സാധനങ്ങള്‍ കുഴലുകളിൽ വീഴാതിരിക്കുന്നതിനുമായി ഇതിന്റെ മുകളിൽ കമ്പിവല (wire mesh) കൊണ്ടുള്ള ഒരു ബലൂണ്‍ (balloon) ഉള്ളത് നന്നാണ്. ജലനിർഗമനമാർഗങ്ങള്‍ക്ക് ഏതാണ്ട് 7 മീറ്ററിന് ഒരു കുഴൽ (vent pipe) ഉണ്ടായിരിക്കണം; l. ഒരു നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് ഭിത്തികള്‍വഴിയായി കുഴലുകള്‍ തൂക്കിയിറക്കണം. ഇത് ശരിയായി ഭിത്തിയിൽ ബന്ധിച്ചിരിക്കണം. ഈ കുഴലുകള്‍ കെട്ടിടത്തിന്റെ ശില്‌പരീതിക്ക് അഭംഗി ഉണ്ടാക്കാത്തവിധം മറവുകളിൽ ക്രമീകരിക്കേണ്ടതാണ്. മഴവെള്ളം മേല്‌ക്കൂരയിൽനിന്നും ശേഖരിച്ച് താഴേക്കു പകരുന്ന കുഴലുകളും പ്രധാനസ്ഥലങ്ങളിൽനിന്നും മാറ്റി ഒതുക്കത്തിൽ ക്രമപ്പെടുത്തേണ്ടതാണ്; m. ഒന്നിൽകൂടുതൽ നിലകളുള്ള കെട്ടിടങ്ങളിൽ കുളിമുറികളിലും കക്കൂസ് മുറികളിലും കുഴലുകള്‍ പുറത്ത് കാണാതെ സംവിധാനം ചെയ്യുന്നതിനും ഈ മുറികളിൽനിന്നും ജലം ശരിയായി നിർഗമിക്കുന്നതിനും സൗകര്യപ്പെടുത്തുന്നതിനായി തറയുടെ തട്ടുകള്‍ മറ്റു മുറികളുടെ തട്ടുകളിൽനിന്നും താഴ്‌ത്തിയിടുന്നത് നന്നായിരിക്കും; n. കുളിമുറി, കക്കൂസ് ഇവയ്‌ക്ക് മറ്റു മുറികള്‍ക്കുള്ളതുപോലെ വായുസഞ്ചാരസൗകര്യം കൊടുക്കേണ്ടതാണ്. ഈ മുറികള്‍ ഭംഗിയായി ക്രമീകരിക്കുന്നതിനുവേണ്ട സാധനസാമഗ്രികള്‍ സുലഭമാണ്. ചെലവിടാനുള്ള പണമനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതേ ഉള്ളു.
പര്യയനസൗകര്യം (Circulation facilities)
കെട്ടിടത്തിനുള്ളിലുള്ള സഞ്ചാരസൗകര്യങ്ങള്‍ ക്രമപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. നിർമാണച്ചെലവു കുറയ്‌ക്കുന്നതിന് സഞ്ചാരസൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലം എത്രയും കുറഞ്ഞിരിക്കത്തക്കവച്ചം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ ഉപയോഗിക്കുന്ന ആളുകളുടെ സംഖ്യയനുസരിച്ച് സുഗമമായ പര്യയനത്തിനാവശ്യമുള്ളരീതിയിൽ ഇത് സജ്ജീകരിച്ചിരിക്കയും വേണം. കെട്ടിടത്തിലെ പല ഭാഗങ്ങളുടെയും സൗകര്യമായ സ്ഥാനനിർണയനം, വാതിലുകളുടെ സ്ഥാനനിർണയനം തുടങ്ങിയ സംഗതികള്‍ ഇതിൽ വളരെ പ്രധാനമാണ്. രണ്ടോ അതിലധികമോ നിലകളുള്ള കെട്ടിടങ്ങള്‍ക്ക് ഒരു നിലയിൽനിന്നു മറ്റൊരുനിലയിലേക്കുള്ള ഗതാഗതത്തിനായി കോവണിപ്പടികള്‍ പണിയേണ്ടതുണ്ട്. ഒരു കെട്ടിടത്തിലുള്ള കോവണികളുടെ എച്ചം, വലുപ്പം എന്നിവ കെട്ടിടത്തിന്റെ ഉപയോഗത്തെയും ഉപയോഗിക്കുന്ന ആളുകളുടെ സംഖ്യയെയും ആശ്രയിച്ചാണിരിക്കുന്നത്. കൂടുതൽ കുടുംബങ്ങള്‍ക്ക് താമസത്തിനുള്ള വലിയ കെട്ടിടങ്ങള്‍ (multifamily residential flats) വെിദ്യാലയങ്ങള്‍ തുടങ്ങിയവയിൽ ഏതാണ്ട് 45 മീ. നീളത്തിനിടയ്‌ക്ക് ഒരു കോവണി ആവശ്യമാണ്. ആഫീസ് കെട്ടിടങ്ങളിൽ 45-60 മീറ്ററിനിടയിൽ ഒരു കോവണി മതിയാകും. അഗ്നി പ്രതിരോധാർഥം വലിയ കെട്ടിടങ്ങളിൽ വെളിയിലായി പ്രത്യേക കോവണികള്‍ കൊടുക്കേണ്ടതുണ്ട്.
സാധാരണവീടുകള്‍ക്ക് കോവണിവീതി 90 സെ.മീറ്ററെങ്കിലും കൊടുക്കേണ്ടതാണ്; വലിയ കെട്ടിടങ്ങള്‍ക്ക് 120 സെ.മീ. വീതിയും പടികളുടെ വീതി 25 സെ.മീറ്ററും പൊക്കം 15 സെ.മീറ്ററുമാണെങ്കിൽ സൗകര്യപ്രദമാണ്. തുടർച്ചയായി 12 പടികളിൽകൂടുതൽ സംവിധാനം ചെയ്യാതിരിക്കുകയാണ് നല്ലത്. കോവണികള്‍ക്ക് വശത്തായി കൈവരി കൊടുത്തിരിക്കണം. ഇതിന്റെ ഉയരം 80 സെ.മീറ്ററിൽ കുറയുന്നത് നന്നല്ല. നാലുനിലകളിൽ കൂടുതൽ ഉയരമുള്ള പാർപ്പിടനിർമാണങ്ങളിലും മൂന്നുനിലകളിൽ കൂടുതൽ ഉയരമുള്ള മറ്റുതരം നിർമാണങ്ങളിലും ഒന്നോ അതിലധികമോ ലിഫ്‌റ്റുകള്‍ (lifts) നെിർബന്ധമായും കൊടുക്കേണ്ടതാണ് കെട്ടിടത്തിന്റെ ഉപയോഗം, ഏറ്റവും കൂടുതൽ ആളുകള്‍ ലിഫ്‌റ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം (extent and duration of peak period), ലിഫ്‌റ്റുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയെ ആശ്രയിച്ചാണ് അവയുടെ എച്ചം നിർണയിക്കേണ്ടത്. കെട്ടിടത്തിന്റെ എല്ലാ പ്രവേശനദ്വാരങ്ങളിൽനിന്നും സൗകര്യമായി ഉപയോഗിക്കത്തക്കവച്ചം ഇവയുടെ സ്ഥാനം മധ്യഭാഗത്ത് ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ലിഫ്‌റ്റുകളുടെ പ്രവർത്തനച്ചെലവു കുറയ്‌ക്കുന്നതിന് മെഷീന്‍മുറി ലിഫ്‌റ്റുദ്വാരത്തിന്റെ (lift well) തൊട്ടുമുകളിലായി സജ്ജീകരിക്കുകയാണുത്തമം. ഇതിനു സൗകര്യമില്ലാത്തപ്പോള്‍ ലിഫ്‌റ്റുദ്വാരത്തിന്റെ അടിയിലായി മെഷീന്‍മുറി ക്രമീകരിക്കുന്നു. ലിഫ്‌റ്റുമുറിയും പരിസരങ്ങളും അഗ്നിപ്രതിരോധവസ്‌തുക്കള്‍ (fire protection materials) കൊണ്ട് നിർമിക്കേണ്ടതാവശ്യമാണ്. ലിഫ്‌റ്റു കതകുകള്‍ അടയ്‌ക്കാതെ ലിഫ്‌റ്റ് പ്രവർത്തിക്കാതിരിക്കത്തക്കവച്ചവും ലിഫ്‌റ്റു പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ കതക് തുറക്കാതിരിക്കത്തക്കവച്ചവും ഉള്ള ക്രമീകരണങ്ങള്‍ (interlocking arrangements) ഉെണ്ടായിരിക്കേണ്ടതാണ്.
റെയിൽവേസ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, വലിയ കടകള്‍ തുടങ്ങിയ കെട്ടിടങ്ങളിൽ വളരെയധികം ആളുകളെ ഒരു നിലയിൽനിന്നും മറ്റുനിലയിലേക്ക് കടത്തിവിടുന്നതിനായി ചലിക്കുന്ന കോവണികള്‍ (escalators) ഉപയോഗിക്കുന്നുണ്ട്. (മാത്യു വർഗീസ്)