This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീലിങ്‌ ദ്വീപുകള്‍(കോകോസ്‌ ദ്വീപുകള്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Keeling Islands (Cocos Islands))
(Keeling Islands (Cocos Islands))
വരി 3: വരി 3:
== Keeling Islands (Cocos Islands) ==
== Keeling Islands (Cocos Islands) ==
-
[[ചിത്രം:Vol7p568_birgus latro.jpg|thumb|]]
+
[[ചിത്രം:Vol7p568_birgus latro.jpg|thumb|ബർഗസ്‌ ലാട്രാ എന്ന ഭീമാകാരമായ ഞണ്ട്‌]]
ഇന്ത്യന്‍ മഹാസമുദ്രത്തിൽ ആസ്റ്റ്രലിയക്കും ശ്രീലങ്കയ്‌ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു പവിഴ ദ്വീപസമൂഹം. കോകോസ്‌ ദ്വീപുകള്‍ എന്നുകൂടി പേരുള്ള ഇവ കണ്ടുപിടിച്ചത്‌ 1609-ൽ ക്യാപ്‌റ്റന്‍ വില്യം കീലിങ്‌ എന്ന ബ്രിട്ടീഷുകാരനാണ്‌. 27 പവിഴദ്വീപുകളും ചെറിയ തുരുത്തുകളും പവിഴപ്പുറ്റുകളും ഈ ദ്വീപസമൂഹത്തിൽ ഉള്‍പ്പെടുന്നു. ആസ്റ്റ്രലിയയുടെ അധീനതയിലുള്ള ഈ ദ്വീപുകളുടെ മൊത്തം വിസ്‌തൃതി ഏകദേശം 14.2 ച. കി. മീറ്ററും സമുദ്രനിരപ്പിൽനിന്നുള്ള ഏറ്റവും കൂടിയ ഉയരം 150 മീറ്ററും ആണ്‌.

09:23, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കീലിങ്‌ ദ്വീപുകള്‍(കോകോസ്‌ ദ്വീപുകള്‍)

Keeling Islands (Cocos Islands)

ബർഗസ്‌ ലാട്രാ എന്ന ഭീമാകാരമായ ഞണ്ട്‌

ഇന്ത്യന്‍ മഹാസമുദ്രത്തിൽ ആസ്റ്റ്രലിയക്കും ശ്രീലങ്കയ്‌ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു പവിഴ ദ്വീപസമൂഹം. കോകോസ്‌ ദ്വീപുകള്‍ എന്നുകൂടി പേരുള്ള ഇവ കണ്ടുപിടിച്ചത്‌ 1609-ൽ ക്യാപ്‌റ്റന്‍ വില്യം കീലിങ്‌ എന്ന ബ്രിട്ടീഷുകാരനാണ്‌. 27 പവിഴദ്വീപുകളും ചെറിയ തുരുത്തുകളും പവിഴപ്പുറ്റുകളും ഈ ദ്വീപസമൂഹത്തിൽ ഉള്‍പ്പെടുന്നു. ആസ്റ്റ്രലിയയുടെ അധീനതയിലുള്ള ഈ ദ്വീപുകളുടെ മൊത്തം വിസ്‌തൃതി ഏകദേശം 14.2 ച. കി. മീറ്ററും സമുദ്രനിരപ്പിൽനിന്നുള്ള ഏറ്റവും കൂടിയ ഉയരം 150 മീറ്ററും ആണ്‌.

മിതവും സുഖപ്രദവുമായ കാലാവസ്ഥയാണ്‌ ദ്വീപുകളിൽ അനുഭവപ്പെടുന്നത്‌. ശരാശരി താപനില 21°c-നും 32°c-നും ഇടയ്‌ക്കാണ്‌. പ്രതിവർഷം സു. 2000 മില്ലിമീറ്റർ വർഷപാതം ലഭിക്കുന്നു. തെക്കുകിഴക്കന്‍ വാണിജ്യവാതങ്ങളാണ്‌ ദ്വീപുകളുടെ കാലാവസ്ഥ പ്രധാനമായും നിയന്ത്രിക്കുന്നത്‌. ഒന്നിൽക്കൂടുതൽ പ്രാവശ്യം ഈ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്‌. കോർഡിയ മരങ്ങളാണ്‌ ഇവിടെ പ്രധാനമായും കണ്ടുവരുന്നത്‌. തെങ്ങും മറ്റുവർഗത്തിലുള്ള മരങ്ങളും ധാരാളമായി കാണപ്പെടുന്നുണ്ട്‌. കടൽപ്പക്ഷികളെയും താഴ്‌ന്ന ചതുപ്പുനിലങ്ങളിൽ ആമകളെയും ധാരാളമായി കാണാം. ഇവയെക്കൂടാതെ കുടിയേറ്റക്കാർ കൊണ്ടുവന്നു വളർത്തുന്ന വളർത്തുമൃഗങ്ങളും സാധാരണമാണ്‌. ബർഗസ്‌ ലാട്രാ എന്ന ഭീമാകാരമായ ഞണ്ടുകള്‍ ഇവിടത്തെ പ്രത്യേകതയാണ്‌.

വെസ്റ്റ്‌, ഹോം, ഡിറക്ഷന്‍ തുടങ്ങിയവയാണ്‌ ഈ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപുകള്‍. ഏറ്റവും വലുപ്പംകൂടിയ വെസ്റ്റ്‌ ദ്വീപിലാണ്‌ വിമാനത്താവളം പ്രവർത്തിക്കുന്നത്‌. 2006-ൽ ദ്വീപുകളിലെ ജനസംഖ്യ 571 ആയിരുന്നു.

1826-ലാണ്‌ ദ്വീപുകളിൽ ജനവാസമാരംഭിച്ചത്‌. ഹോം, ഡിറക്ഷന്‍, വെസ്റ്റ്‌ എന്നീ മൂന്നു ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. ജനങ്ങളിൽ ഏറിയ ഭാഗവും മലയക്കാരും യൂറോപ്യന്മാരായ കുടിയേറ്റക്കാരും ആണ്‌. 1827-ൽ ജോണ്‍ ക്ലൂനിസ്‌ റോസ്‌ കുടുംബസമേതം കീലിങ്‌ ദ്വീപിൽ വന്നെത്തിയതോടെയാണ്‌ യൂറോപ്യന്മാരുടെ അധിവാസം ഇവിടെ ആരംഭിച്ചത്‌. 1857-ൽ കീലിങ്‌ ദ്വീപുകള്‍ ബ്രിട്ടീഷ്‌ സംരക്ഷണത്തിൽ ആയിത്തീർന്നു. എന്നാൽ 1878-ൽ അവ സിലോണ്‍ ഗവണ്‍മെന്റിന്റെ ഭരണത്തിലായി. കുറേക്കാലത്തിനുശേഷം ദ്വീപുകളുടെ ഭരണച്ചുമതല ബ്രിട്ടനുതന്നെ ലഭിച്ചു. 1955-ൽ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ കീലിങ്‌ ദ്വീപുകളെ 7 മില്യണ്‍ ഡോളറിനു ആസ്റ്റ്രലിയയ്‌ക്കു കൈമാറി.

കീലിങ്‌ ദ്വീപുകളിൽ ഒരു സബ്‌മറൈന്‍ സ്റ്റേഷനും ഒരു വിമാനത്താവളവുമുണ്ട്‌. ഒന്നും രണ്ടും ലോകയുദ്ധകാലങ്ങളിൽ ധാരാളം പ്രാവശ്യം ഈ ദ്വീപ്‌ ആക്രമണത്തിനു വിധേയമായിട്ടുണ്ട്‌. ദ്വീപിലെ പ്രധാന കയറ്റുമതിച്ചരക്ക്‌ കൊപ്രയാണ്‌. ഭക്ഷ്യവസ്‌തുക്കളും മറ്റു അത്യാവശ്യസാധനങ്ങളും ആണ്‌ ഇവിടത്തെ പ്രധാന ഇറക്കുമതി വസ്‌തുക്കള്‍. കാത്സ്യം ഫോസ്‌ഫേറ്റ്‌ ഈ ദ്വീപിൽ ധാരാളമായി കണ്ടുവരുന്നു.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍