This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഷനേറിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓഷനേറിയം == == Oceanarium == വലുപ്പം വളരെയേറെയുള്ള സമുദ്രജല-അക്വേറിയ...) |
Mksol (സംവാദം | സംഭാവനകള്‍) (→Oceanarium) |
||
വരി 4: | വരി 4: | ||
== Oceanarium == | == Oceanarium == | ||
- | + | [[ചിത്രം:Vol5p825_oceanarium.jpg|thumb|ആധുനികരീതിയിൽ സജ്ജീകരിച്ച ഓഷനേറിയം]] | |
വലുപ്പം വളരെയേറെയുള്ള സമുദ്രജല-അക്വേറിയം. 45 ലക്ഷം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെ വലിയ ടാങ്കുകളാണ് ഓഷനേറിയത്തിൽ ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ വിവിധയിനങ്ങളിൽപ്പെട്ട പലതരം മത്സ്യങ്ങളെ വളർത്തുന്നു. ഇവയെ തമ്മിൽ വേർതിരിക്കുന്നതിന് സാധാരണ അക്വേറിയങ്ങളിലെപ്പോലെ യാതൊരു സംവിധാനവും ഓഷനേറിയത്തിൽ ഉണ്ടാകാറില്ല. | വലുപ്പം വളരെയേറെയുള്ള സമുദ്രജല-അക്വേറിയം. 45 ലക്ഷം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെ വലിയ ടാങ്കുകളാണ് ഓഷനേറിയത്തിൽ ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ വിവിധയിനങ്ങളിൽപ്പെട്ട പലതരം മത്സ്യങ്ങളെ വളർത്തുന്നു. ഇവയെ തമ്മിൽ വേർതിരിക്കുന്നതിന് സാധാരണ അക്വേറിയങ്ങളിലെപ്പോലെ യാതൊരു സംവിധാനവും ഓഷനേറിയത്തിൽ ഉണ്ടാകാറില്ല. | ||
06:44, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓഷനേറിയം
Oceanarium
വലുപ്പം വളരെയേറെയുള്ള സമുദ്രജല-അക്വേറിയം. 45 ലക്ഷം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെ വലിയ ടാങ്കുകളാണ് ഓഷനേറിയത്തിൽ ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ വിവിധയിനങ്ങളിൽപ്പെട്ട പലതരം മത്സ്യങ്ങളെ വളർത്തുന്നു. ഇവയെ തമ്മിൽ വേർതിരിക്കുന്നതിന് സാധാരണ അക്വേറിയങ്ങളിലെപ്പോലെ യാതൊരു സംവിധാനവും ഓഷനേറിയത്തിൽ ഉണ്ടാകാറില്ല.
മത്സ്യങ്ങളെ ചെറുടാങ്കുകളിലും മറ്റും വളർത്തുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രധാനപ്രശ്‌നം ജലസംഭരണവും അതിന്റെ സൂക്ഷിക്കലുമാണ്. കെട്ടിനില്‌ക്കുന്ന വെള്ളത്തിനുണ്ടാകുന്ന വ്യത്യാസങ്ങള്‍ നിമിത്തം ഭൂരിഭാഗം മത്സ്യങ്ങള്‍ക്കും അതിനുള്ളിലെ ജീവിതം വിഷമകരമായിത്തീരുന്നു. അക്വേറിയങ്ങളിൽ ചെറിയ ചെറിയ ടാങ്കുകള്‍ ഉപയോഗിക്കുന്നത് ഈ പരിമിതികളെ തരണം ചെയ്യുന്നതിനു വേണ്ടിയാണ്. അക്വേറിയത്തിലെ ഓരോ ടാങ്കിനും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ജലപര്യയന (water circulation) വ്യവസ്ഥ ഉണ്ടായിരിക്കും. ഈ വ്യവസ്ഥയിലെ ചില ഘട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, തികച്ചും പുതിയ ഒരു കാഴ്‌ചപ്പാടിൽ അക്വേറിയങ്ങള്‍ നിർമിക്കാനുള്ള ഒരു ശ്രമം നടന്നു. ഇതിന്റെ ഫലമായാണ് 1938-ൽ ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിനിൽ ആദ്യത്തെ ഓഷനേറിയം രൂപംകൊണ്ടത്.
മേൽമൂടിയില്ലാത്തതും, വലുപ്പമേറിയതുമായ രണ്ടു ടാങ്കുകളാണ് ഫ്‌ളോറിഡയിലെ ഓഷനേറിയത്തിലുണ്ടായിരുന്നത്; വൃത്താകാരത്തിൽ, 25 മീ. വ്യാസമുള്ള ഒന്നും; 33 മീ. ഃ 13 മീ. വലുപ്പത്തിൽ, ദീർഘചതുരാകൃതിയിൽ മറ്റൊന്നും. രണ്ടിനും ഉദ്ദേശം 5 മീ. ആഴമുണ്ടായിരുന്നു. മത്സ്യങ്ങളെ നോക്കിക്കാണുന്നതിനു വേണ്ടി ഭിത്തിയിൽ പലയിടത്തായി "കിളിവാതിലുകള്‍' ഘടിപ്പിച്ചിരുന്ന ഈ ടാങ്കുകളിലേക്ക് കടൽവെള്ളം നേരിട്ടു പമ്പുചെയ്‌തു കയറ്റിയിട്ട് വിവിധയിനങ്ങളിൽപ്പെട്ട അനേകം മത്സ്യങ്ങള്‍, കുറേ സസ്‌തനികള്‍, ചിലയിനം ആമകള്‍, അപൂർവം നീർപക്ഷികള്‍ എന്നിവയെ അവയ്‌ക്കുള്ളിലാക്കി. തികച്ചും അദ്‌ഭുതകരവും നയനാനന്ദകരവുമായിരുന്നു ഈ ടാങ്കുകള്‍ക്കുള്ളിൽ കാണാന്‍ കഴിഞ്ഞ ജന്തുജീവിതം. കാലക്രമേണ ഈ ടാങ്കുകളിൽ പലതരത്തിലുള്ള പരിവർത്തനങ്ങളും ആവശ്യമായി വന്നു. തത്‌ഫലമായി ഇന്ന് ഓഷനേറിയങ്ങള്‍ "അക്വേറിയം' എന്ന പദത്തിന്റെ ശരിയായ അർഥത്തിൽ ഒതുങ്ങിനില്‌ക്കുന്ന ഒരു സംവിധാനമായിത്തീർന്നിരിക്കുന്നു.
ഫ്‌ളോറിഡയിലെ മറീന്‍ലാന്‍ഡിലുള്ള മറീന്‍ സ്റ്റുഡിയോസ്, കാലിഫോർണിയയിലെ പാലസ് വെർഡസിലുള്ള മറീന്‍ലാന്‍ഡ് ഒഫ് ദ് പസിഫിക്, ഫ്‌ളോറിഡയിലെ മയാമിയിലുള്ള സ്വീകേറിയം എന്നിവയാണ് ആദ്യമായുണ്ടാക്കിയ ഓഷനേറിയങ്ങള്‍. ഇവയെല്ലാം ഘടനയിലും മറ്റും സമാനങ്ങളായിരിക്കുന്നു. ഇന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പുതിയ ഓഷനേറിയങ്ങള്‍ രൂപമെടുത്തുവരുന്നുണ്ട്. നോ. അക്വേറിയം