This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാവളം == == Spotted Sterculia == സ്റ്റെര്‍ക്കൂലിയേസീ സസ്യകുടുംബത്തില്‍പ്...)
(Spotted Sterculia)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Spotted Sterculia ==
== Spotted Sterculia ==
-
 
+
[[ചിത്രം:Vol7p402_sterculia foetida.jpg|thumb|കാവളം-ഇലയും കായും]]
സ്റ്റെര്‍ക്കൂലിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഇലകൊഴിയും വൃക്ഷം. ശാ.നാ.: സ്റ്റെര്‍ക്കൂലിയാ ഗട്ടേറ്റ (Sterculia guttata). പശ്ചിമഘട്ടങ്ങള്‍, ദക്ഷിണ കാനറയിലെ വനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ വൃക്ഷം വളരുന്നു. മണിമലയാറിന്റെ തീരത്ത്‌ ധാരാളമായി ഇതു കാണപ്പെടുന്നുണ്ട്‌.

ശരാശരി 20 മീ. ഉയരമുള്ള കാവളത്തിന്റെ ശാഖാഗ്രങ്ങളില്‍ കൂട്ടംകൂട്ടമായി കാണുന്ന ഇലകള്‍ വലുതും സരളവുമാണ്‌. 12.522.5 സെ.മീ. നീളവും 7.512.5 സെ.മീ. വീതിയുമുള്ള ഇലകള്‍ അണ്‌ഡാകാരമോ ദീര്‍ഘ്യതമോ ആണ്‌. ഇലകള്‍ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പര്‍ണാധരം ഉരുണ്ടതോ ഹൃദയാകാരത്തോടുകൂടിയതോ ആയിരിക്കും. പൂക്കള്‍ ശാഖാഗ്രങ്ങളിലുള്ള അസീമാക്ഷ പുഷ്‌പമഞ്‌ജരികളില്‍ ക്രമീകരിച്ചിരിക്കുന്നു. സെപ്‌തംബര്‍ഫെബ്രുവരി വരെയാണ്‌ പൂക്കാലം. പൂവണിഞ്ഞുനില്‌ക്കുമ്പോള്‍ ഇലകള്‍ ഉണ്ടായിരിക്കില്ല. വെളുത്തനിറമുള്ള പുഷ്‌പത്തില്‍ ഇളം പിങ്ക്‌ നിറത്തിലുള്ള പുള്ളികള്‍ കാണാം. വള്ളത്തിന്റെ ആകൃതിയിലുള്ള ഫലത്തിനുള്ളിലെ ദീര്‍ഘായതവും ഏകദേശം 2 സെ.മീ. നീളമുള്ളതുമായ വിത്തിന്‌ നല്ല തിളക്കമുള്ള കറുപ്പുനിറമാണ്‌.

വൃക്ഷത്തിന്റെ ഇളംതൊലിയില്‍നിന്ന്‌ ലഭിക്കുന്ന വെള്ളനാര്‌ പരുപരുത്ത ഒരിനം വസ്‌ത്രം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. കടലാസ്‌ നിര്‍മാണത്തിന്‌ കാവളത്തിന്റെ പട്ട ഉപയോഗിക്കാറുണ്ട്‌. വിത്ത്‌ വറുത്തോ പച്ചയ്‌ക്കോ ഭക്ഷിക്കുന്നു.

സ്റ്റെര്‍ക്കൂലിയാ ഫേറ്റിഡ (Sterculia foetida) എന്ന ശാസ്‌ത്രസംജ്ഞയോടു കൂടിയ പൊട്ടക്കാവളം എന്ന വൃക്ഷം കാവളത്തോടു വളരെയധികം സാദൃശ-്യമുള്ളതാണ്‌. ഇതിന്റെ പൂവ്‌, വിത്ത്‌, ഇല എന്നിവ ഔഷധത്തിനുപയോഗിക്കുന്നു. "ട്രഗാക്കാന്‍തി'(gum tragacanth)നോടു സാമ്യമുള്ള ഒരു പശ ഈ വൃക്ഷത്തില്‍നിന്ന്‌ ലഭിക്കുന്നു. വിത്തില്‍നിന്ന്‌ ഒരിനം എണ്ണയും ലഭ്യമാണ്‌. ഇതിന്റെ തടി ഗൃഹനിര്‍മാണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.
+
സ്റ്റെര്‍ക്കൂലിയാ ഫേറ്റിഡ (Sterculia foetida) എന്ന ശാസ്‌ത്രസംജ്ഞയോടു കൂടിയ പൊട്ടക്കാവളം എന്ന വൃക്ഷം കാവളത്തോടു വളരെയധികം സാദൃശ്യമുള്ളതാണ്‌. ഇതിന്റെ പൂവ്‌, വിത്ത്‌, ഇല എന്നിവ ഔഷധത്തിനുപയോഗിക്കുന്നു. "ട്രഗാക്കാന്‍തി'(gum tragacanth)നോടു സാമ്യമുള്ള ഒരു പശ ഈ വൃക്ഷത്തില്‍നിന്ന്‌ ലഭിക്കുന്നു. വിത്തില്‍നിന്ന്‌ ഒരിനം എണ്ണയും ലഭ്യമാണ്‌. ഇതിന്റെ തടി ഗൃഹനിര്‍മാണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.

Current revision as of 06:21, 30 ജൂണ്‍ 2014

കാവളം

Spotted Sterculia

കാവളം-ഇലയും കായും

സ്റ്റെര്‍ക്കൂലിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഇലകൊഴിയും വൃക്ഷം. ശാ.നാ.: സ്റ്റെര്‍ക്കൂലിയാ ഗട്ടേറ്റ (Sterculia guttata). പശ്ചിമഘട്ടങ്ങള്‍, ദക്ഷിണ കാനറയിലെ വനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ വൃക്ഷം വളരുന്നു. മണിമലയാറിന്റെ തീരത്ത്‌ ധാരാളമായി ഇതു കാണപ്പെടുന്നുണ്ട്‌. ശരാശരി 20 മീ. ഉയരമുള്ള കാവളത്തിന്റെ ശാഖാഗ്രങ്ങളില്‍ കൂട്ടംകൂട്ടമായി കാണുന്ന ഇലകള്‍ വലുതും സരളവുമാണ്‌. 12.522.5 സെ.മീ. നീളവും 7.512.5 സെ.മീ. വീതിയുമുള്ള ഇലകള്‍ അണ്‌ഡാകാരമോ ദീര്‍ഘ്യതമോ ആണ്‌. ഇലകള്‍ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പര്‍ണാധരം ഉരുണ്ടതോ ഹൃദയാകാരത്തോടുകൂടിയതോ ആയിരിക്കും. പൂക്കള്‍ ശാഖാഗ്രങ്ങളിലുള്ള അസീമാക്ഷ പുഷ്‌പമഞ്‌ജരികളില്‍ ക്രമീകരിച്ചിരിക്കുന്നു. സെപ്‌തംബര്‍ഫെബ്രുവരി വരെയാണ്‌ പൂക്കാലം. പൂവണിഞ്ഞുനില്‌ക്കുമ്പോള്‍ ഇലകള്‍ ഉണ്ടായിരിക്കില്ല. വെളുത്തനിറമുള്ള പുഷ്‌പത്തില്‍ ഇളം പിങ്ക്‌ നിറത്തിലുള്ള പുള്ളികള്‍ കാണാം. വള്ളത്തിന്റെ ആകൃതിയിലുള്ള ഫലത്തിനുള്ളിലെ ദീര്‍ഘായതവും ഏകദേശം 2 സെ.മീ. നീളമുള്ളതുമായ വിത്തിന്‌ നല്ല തിളക്കമുള്ള കറുപ്പുനിറമാണ്‌.

വൃക്ഷത്തിന്റെ ഇളംതൊലിയില്‍നിന്ന്‌ ലഭിക്കുന്ന വെള്ളനാര്‌ പരുപരുത്ത ഒരിനം വസ്‌ത്രം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. കടലാസ്‌ നിര്‍മാണത്തിന്‌ കാവളത്തിന്റെ പട്ട ഉപയോഗിക്കാറുണ്ട്‌. വിത്ത്‌ വറുത്തോ പച്ചയ്‌ക്കോ ഭക്ഷിക്കുന്നു. സ്റ്റെര്‍ക്കൂലിയാ ഫേറ്റിഡ (Sterculia foetida) എന്ന ശാസ്‌ത്രസംജ്ഞയോടു കൂടിയ പൊട്ടക്കാവളം എന്ന വൃക്ഷം കാവളത്തോടു വളരെയധികം സാദൃശ്യമുള്ളതാണ്‌. ഇതിന്റെ പൂവ്‌, വിത്ത്‌, ഇല എന്നിവ ഔഷധത്തിനുപയോഗിക്കുന്നു. "ട്രഗാക്കാന്‍തി'(gum tragacanth)നോടു സാമ്യമുള്ള ഒരു പശ ഈ വൃക്ഷത്തില്‍നിന്ന്‌ ലഭിക്കുന്നു. വിത്തില്‍നിന്ന്‌ ഒരിനം എണ്ണയും ലഭ്യമാണ്‌. ഇതിന്റെ തടി ഗൃഹനിര്‍മാണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍