This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാലേ == == Calais == ഫ്രാന്‍സിന്റെ ഉത്തരതീരത്തുള്ള ഒരു തുറമുഖനഗരം. ച...)
(Calais)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാലേ ==
== കാലേ ==
== Calais ==
== Calais ==
-
 
+
[[ചിത്രം:Vol7p402_city hall,calais.jpg|thumb|സിറ്റി ഹാള്‍-കാലേ]]
 +
[[ചിത്രം:Vol7p402_calais seafront.jpg|thumb|കാലേ തുറമുഖം]]
ഫ്രാന്‍സിന്റെ ഉത്തരതീരത്തുള്ള ഒരു തുറമുഖനഗരം. ചരിത്രപ്രസിദ്ധമായ കാലേനഗരം ഡോവര്‍ കടലിടുക്കിന്റെ തീരത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇംഗ്ലീഷ്‌ ചാനലിലും നോര്‍ത്ത്‌ സീക്കും ഇടയ്‌ക്കുള്ള കടലിടുക്കിന്റെ തെക്കുള്ള പ്രമുഖ തുറമുഖം കാലേയും വടക്കു ബ്രിട്ടീഷ്‌ ദ്വീപിലേത്‌ ഡോവര്‍ തുറമുഖവും ആണ്‌. പശ്ചിമോത്തര ഫ്രാന്‍സിലെ പാ ദ്‌ കാലേ ഭരണഘടക (Pas de Calais department)ത്തിലെ ഏറ്റവും വലിയ നഗരമാണിത്‌. നഗര ജനസംഖ്യ 78,170(1999); മെട്രാപൊലിറ്റന്‍ ജനസംഖ്യ: 1,25,584 (1999).

11-ാം ശതകംവരേക്കും ഒരു മുക്കുവഗ്രാമം മാത്രമായിരുന്നു ഈ പ്രദേശം. 1224ല്‍ ബൂലോണിലെ പ്രഭുവാണ്‌ ഈ ഭാഗത്തിന്റെ തന്ത്രപ്രാധാന്യം മനസ്സിലാക്കി ഇവിടെയൊരു കോട്ട പണിയിച്ചത്‌. 1347ല്‍ 11 മാസക്കാലത്തെ നിരന്തരമായ പടനീക്കത്തിലൂടെ ഇംഗ്ലണ്ടിലെ എഡ്വേഡ്‌ മൂന്നാമന്‍ കാലേ പിടിച്ചടക്കി. ഇംഗ്ലണ്ടിന്റെ അധീനതയില്‍ ഒരു വലിയ വിപണനകേന്ദ്രമായി വികസിച്ച ഈ തുറമുഖം 1558ല്‍ ഗ്യൂസിലെ പ്രഭു തിരിച്ചുപിടിക്കുന്നതുവരെ ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത്‌ ബ്രിട്ടീഷുകാര്‍ കാലേ നഗരത്തെ തങ്ങളുടെ നാവികത്താവളമാക്കിയിരുന്നു. 159698 കാലത്ത്‌ സ്‌പെയിനിന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന കാലേ നഗരം നെപ്പോളിയന്റെ കാലത്തും (1805) രണ്ടാം ലോകയുദ്ധകാലത്തും തന്ത്രപ്രധാനമായ ഒരു കേന്ദ്രമായിരുന്നു (നോ. അജിന്‍ കോര്‍ട്ട്‌ യുദ്ധം). കോട്ടയ്‌ക്കടുത്തുണ്ടായിരുന്ന പട്ടണത്തിന്റെ ഉത്തരഭാഗം രണ്ടാം ലോകയുദ്ധകാലത്തു തകര്‍ന്നു തരിപ്പണമായി; ദക്ഷിണാര്‍ധം ഭാഗികമായും നശിപ്പിക്കപ്പെട്ടു. പിന്നീട്‌ പുനഃനിര്‍മിക്കപ്പെട്ട ആധുനിക കാലേ പൂര്‍ണമായും ആസൂത്രണം ചെയ്യപ്പെട്ട ഒരു നഗരമാണ്‌. നഗരത്തിലെ ചരിത്രസ്‌മാരകങ്ങള്‍ മിക്കവാറും നശിപ്പിക്കപ്പെട്ടുവെങ്കിലും "സിറ്റി മ്യൂസിയം' പോലുള്ള ചില സ്‌മാരകങ്ങള്‍ ഇന്നും നിലനില്‌ക്കുന്നുണ്ട്‌.

ഡോക്കും കനാലുകളുംകൊണ്ട്‌ ചുറ്റപ്പെട്ട ആധുനിക കാലേയുടെ വടക്കു പടിഞ്ഞാറാണ്‌ പുരാതന നഗരവിഭാഗം അവശേഷിച്ചിട്ടുള്ളത്‌. തെക്കും കിഴക്കും ഭാഗങ്ങള്‍ വ്യവസായകേന്ദ്രങ്ങളാണ്‌. 14-ാം ശ. മുതല്‍ കാത്തുസൂക്ഷിച്ചുപോരുന്ന നോത്ര്‌ദാം പള്ളിയും വീക്ഷണഗോപുരവും മാത്രമല്ല ഗോഥിക്‌ മാതൃകയിലുള്ള സെന്റ്‌ പീറ്റര്‍ (Saint Peter) പള്ളി, ഓട്ടല്‍ ദ്‌ വീയ്‌ (Hotel de ville), ഓട്ടല്‍ ദ്‌ ഗ്യൂസ്‌ തുടങ്ങിയ മന്ദിരങ്ങളും ഫ്രഞ്ച്‌ ശില്‌പകലാനിപുണതയുടെ നിദര്‍ശനങ്ങളാണ്‌. ഇംഗ്ലീഷ്‌ ചാനലിന്റെ യൂറോപ്യന്‍ തീരത്തുള്ള മുഖ്യകവാടമാണ്‌ കാലേ തുറമുഖം. നേര്‍ത്ത പട്ടുവസ്‌ത്രങ്ങള്‍, റയോണ്‍തുണി, തടി ഉരുപ്പടികള്‍, കേബിള്‍, രാസദ്രവ്യങ്ങള്‍ എന്നിവയാണ്‌ വ്യാവസായികോത്‌പന്നങ്ങള്‍. ഉപ്പുശുദ്ധീകരണം, മദ്യനിര്‍മാണം, കപ്പല്‍വ്യവസായം എന്നിവയും വികസിച്ചിട്ടുണ്ട്‌.

Current revision as of 05:52, 30 ജൂണ്‍ 2014

കാലേ

Calais

സിറ്റി ഹാള്‍-കാലേ
കാലേ തുറമുഖം

ഫ്രാന്‍സിന്റെ ഉത്തരതീരത്തുള്ള ഒരു തുറമുഖനഗരം. ചരിത്രപ്രസിദ്ധമായ കാലേനഗരം ഡോവര്‍ കടലിടുക്കിന്റെ തീരത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇംഗ്ലീഷ്‌ ചാനലിലും നോര്‍ത്ത്‌ സീക്കും ഇടയ്‌ക്കുള്ള കടലിടുക്കിന്റെ തെക്കുള്ള പ്രമുഖ തുറമുഖം കാലേയും വടക്കു ബ്രിട്ടീഷ്‌ ദ്വീപിലേത്‌ ഡോവര്‍ തുറമുഖവും ആണ്‌. പശ്ചിമോത്തര ഫ്രാന്‍സിലെ പാ ദ്‌ കാലേ ഭരണഘടക (Pas de Calais department)ത്തിലെ ഏറ്റവും വലിയ നഗരമാണിത്‌. നഗര ജനസംഖ്യ 78,170(1999); മെട്രാപൊലിറ്റന്‍ ജനസംഖ്യ: 1,25,584 (1999). 11-ാം ശതകംവരേക്കും ഒരു മുക്കുവഗ്രാമം മാത്രമായിരുന്നു ഈ പ്രദേശം. 1224ല്‍ ബൂലോണിലെ പ്രഭുവാണ്‌ ഈ ഭാഗത്തിന്റെ തന്ത്രപ്രാധാന്യം മനസ്സിലാക്കി ഇവിടെയൊരു കോട്ട പണിയിച്ചത്‌. 1347ല്‍ 11 മാസക്കാലത്തെ നിരന്തരമായ പടനീക്കത്തിലൂടെ ഇംഗ്ലണ്ടിലെ എഡ്വേഡ്‌ മൂന്നാമന്‍ കാലേ പിടിച്ചടക്കി. ഇംഗ്ലണ്ടിന്റെ അധീനതയില്‍ ഒരു വലിയ വിപണനകേന്ദ്രമായി വികസിച്ച ഈ തുറമുഖം 1558ല്‍ ഗ്യൂസിലെ പ്രഭു തിരിച്ചുപിടിക്കുന്നതുവരെ ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത്‌ ബ്രിട്ടീഷുകാര്‍ കാലേ നഗരത്തെ തങ്ങളുടെ നാവികത്താവളമാക്കിയിരുന്നു. 159698 കാലത്ത്‌ സ്‌പെയിനിന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന കാലേ നഗരം നെപ്പോളിയന്റെ കാലത്തും (1805) രണ്ടാം ലോകയുദ്ധകാലത്തും തന്ത്രപ്രധാനമായ ഒരു കേന്ദ്രമായിരുന്നു (നോ. അജിന്‍ കോര്‍ട്ട്‌ യുദ്ധം). കോട്ടയ്‌ക്കടുത്തുണ്ടായിരുന്ന പട്ടണത്തിന്റെ ഉത്തരഭാഗം രണ്ടാം ലോകയുദ്ധകാലത്തു തകര്‍ന്നു തരിപ്പണമായി; ദക്ഷിണാര്‍ധം ഭാഗികമായും നശിപ്പിക്കപ്പെട്ടു. പിന്നീട്‌ പുനഃനിര്‍മിക്കപ്പെട്ട ആധുനിക കാലേ പൂര്‍ണമായും ആസൂത്രണം ചെയ്യപ്പെട്ട ഒരു നഗരമാണ്‌. നഗരത്തിലെ ചരിത്രസ്‌മാരകങ്ങള്‍ മിക്കവാറും നശിപ്പിക്കപ്പെട്ടുവെങ്കിലും "സിറ്റി മ്യൂസിയം' പോലുള്ള ചില സ്‌മാരകങ്ങള്‍ ഇന്നും നിലനില്‌ക്കുന്നുണ്ട്‌.

ഡോക്കും കനാലുകളുംകൊണ്ട്‌ ചുറ്റപ്പെട്ട ആധുനിക കാലേയുടെ വടക്കു പടിഞ്ഞാറാണ്‌ പുരാതന നഗരവിഭാഗം അവശേഷിച്ചിട്ടുള്ളത്‌. തെക്കും കിഴക്കും ഭാഗങ്ങള്‍ വ്യവസായകേന്ദ്രങ്ങളാണ്‌. 14-ാം ശ. മുതല്‍ കാത്തുസൂക്ഷിച്ചുപോരുന്ന നോത്ര്‌ദാം പള്ളിയും വീക്ഷണഗോപുരവും മാത്രമല്ല ഗോഥിക്‌ മാതൃകയിലുള്ള സെന്റ്‌ പീറ്റര്‍ (Saint Peter) പള്ളി, ഓട്ടല്‍ ദ്‌ വീയ്‌ (Hotel de ville), ഓട്ടല്‍ ദ്‌ ഗ്യൂസ്‌ തുടങ്ങിയ മന്ദിരങ്ങളും ഫ്രഞ്ച്‌ ശില്‌പകലാനിപുണതയുടെ നിദര്‍ശനങ്ങളാണ്‌. ഇംഗ്ലീഷ്‌ ചാനലിന്റെ യൂറോപ്യന്‍ തീരത്തുള്ള മുഖ്യകവാടമാണ്‌ കാലേ തുറമുഖം. നേര്‍ത്ത പട്ടുവസ്‌ത്രങ്ങള്‍, റയോണ്‍തുണി, തടി ഉരുപ്പടികള്‍, കേബിള്‍, രാസദ്രവ്യങ്ങള്‍ എന്നിവയാണ്‌ വ്യാവസായികോത്‌പന്നങ്ങള്‍. ഉപ്പുശുദ്ധീകരണം, മദ്യനിര്‍മാണം, കപ്പല്‍വ്യവസായം എന്നിവയും വികസിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B2%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍