This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂളി, ചാള്‍സ്‌ ഹോട്ടന്‍ (1864 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cooley, Charles Horton)
(Cooley, Charles Horton)
വരി 4: വരി 4:
== Cooley, Charles Horton ==
== Cooley, Charles Horton ==
-
[[ചിത്രം:Vol7p852_cooley.jpg|thumb|]]
+
[[ചിത്രം:Vol7p852_cooley.jpg|thumb|ചാള്‍സ്‌ ഹോട്ടന്‍ കൂളി]]
യു.എസ്‌. സാമൂഹികശാസ്‌ത്രജ്ഞന്‍. മിഷിഗണിലെ ആന്‍ ആർബറിൽ 1864 ആഗ. 17-ന്‌ തോമസ്‌ മക്കിന്റയർ കൂളി എന്ന സുപ്രസിദ്ധ നിയമജ്ഞന്റെ മകനായി ജനിച്ചു. ഇദ്ദേഹം സാമൂഹിക മനഃശാസ്‌ത്രപഠനത്തിനാണ്‌ പ്രാധാന്യം നല്‌കിയിരുന്നത്‌. 1894-ൽ മിഷിഗണ്‍ സർവകലാശാലയിൽ സാമൂഹിക ശാസ്‌ത്രാധ്യാപക ഗവേഷകനായി ചേർന്ന കൂളി 37 വർഷത്തോളം അവിടെത്തന്നെ ജോലി നോക്കി. അമേരിക്കന്‍ സോഷ്യോളജിക്കൽ സൊസൈറ്റിയുടെ സ്ഥാപകന്മാരിലൊരാളായിരുന്നു. ഒരു ഗവേഷകന്‍ എന്നതിലേറെ ഒരു സൈദ്ധാന്തികനെന്ന നിലയിലാണ്‌ ഇദ്ദേഹം വൈദഗ്‌ധ്യം പ്രകടിപ്പിച്ചത്‌. ഭൗതിക യാഥാർഥ്യങ്ങളിൽ നിന്ന്‌ സാമൂഹികയാഥാർഥ്യം ഗുണപരമായി വ്യത്യസ്‌തമാണെന്ന കാരണത്താൽ തന്നെ ഇത്‌ അളന്നു നിർണയിക്കുക സുസാധ്യമല്ലെന്നും ഇദ്ദേഹം വിശ്വസിച്ചു. സഹജീവികളുമായുള്ള ഇടപെടലുകളിലൂടെ ആത്മനിർണയനം സാധ്യമാവുന്നു എന്ന തത്ത്വം തന്റെ പ്രധാനകൃതികളിലൊന്നായ ഹ്യൂമന്‍ നേച്ചർ ആന്‍ഡ്‌ സോഷ്യൽ ഓർഡർ (1902) എന്ന ഗ്രന്ഥത്തിൽ കൂളി പ്രതിപാദിച്ചിട്ടുണ്ട്‌. ആത്മാംശത്തെ സംബന്ധിച്ചുള്ള വൈയക്തികമായ ആശയങ്ങളെ സ്വയം വിഭാവനം ചെയ്‌തും യഥാതഥമായ ജീവിതാനുഭവങ്ങള്‍ നേടിയും ആണ്‌ ഒരുവനിൽ ആത്മബോധം വികസിക്കുന്നത്‌ എന്നു കൂടി കരുതുന്നു. മനസ്സ്‌ സാമൂഹികവും സമൂഹം മാനസികവുമായ ഒരു സങ്കല്‌പനമാണ്‌ എന്നതാണ്‌ കൂളിയുടെ സാമൂഹ്യശാസ്‌ത്ര സംബന്ധിയായ അടിസ്ഥാനതത്ത്വം. കൂളിയുടെ മനഃശാസ്‌ത്രപരമായ വീക്ഷണങ്ങളുടെ വസ്‌തുനിഷ്‌ഠമായ പരിണതഫലങ്ങളെന്ന്‌ കരുതാവുന്ന വസ്‌തുതകളാണ്‌ സോഷ്യൽ ഓർഗനൈസേഷന്‍ (1909) എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം. സ്വാതന്ത്യ്രം, സത്യസന്ധത, നീതിബോധം തുടങ്ങിയുള്ള ധാർമികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാതൃകാപരമായ സ്വഭാവവിശേഷങ്ങള്‍ ഉരുത്തിരിയുന്നത്‌ കുടുംബം, ഗ്രാമം അഥവാ സമൂഹം തുടങ്ങിയവയിൽ കൂട്ടായി ജീവിക്കുന്നതിലൂടെയും മുഖാമുഖ പരിചയത്തിലൂടെയും പരസ്‌പര ബന്ധങ്ങളിലൂടെയും ആണ്‌ എന്ന്‌ ഈ ഗ്രന്ഥത്തിൽ സിദ്ധാന്തിച്ചിരിക്കുന്നു. അപ്രകാരമുള്ള ധാർമികപരിചയത്തിന്റെ അഭാവം സാമൂഹികാധഃപതനത്തിനു വഴി തെളിക്കാം. ഇത്തരം സാമൂഹിക മനഃശാസ്‌ത്രപരമായ വീക്ഷണങ്ങളോടു പൊരുത്തപ്പെടുന്ന തരത്തിലുള്ള ഒരു വ്യവഹാരക്രമമാണ്‌ സ്ഥാപനങ്ങളെ (institutions)സംബന്ധിച്ചും കൂളി കൈക്കൊണ്ടിരുന്നത്‌. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ കൃതിയായ സോഷ്യൽ പ്രാസസ്‌ (1918) പ്രകൃതി നിർധാരണം(Natural selection)എന്ന ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ സാമൂഹിക ശാസ്‌ത്രപരമായി പ്രായോഗികമാക്കാനുള്ള ശ്രമമാണ്‌ ഉള്‍ക്കൊള്ളുന്നത്‌. ജന്മസ്ഥലമായ ആന്‍ ആർബറിൽ വച്ച്‌ 1929 മേയ്‌ 8-ന്‌ കൂളി അന്തരിച്ചു.

11:27, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൂളി, ചാള്‍സ്‌ ഹോട്ടന്‍ (1864 - 1929)

Cooley, Charles Horton

ചാള്‍സ്‌ ഹോട്ടന്‍ കൂളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍